BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Author Archive:

അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ..

അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ..

അഞ്ചു വര്ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി. മയ്യത്ത് ഖബറിലേക്ക് വെക്കുന്നതിനു മുമ്പ് ചിലയിടങ്ങളില്‍ ഒരു പതിവുണ്ട്. ആര്‍ക്കെങ്കിലും മരിച്ച വ്യക്തി വല്ല കടബാധ്യതകളും വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്ന് അടുത്ത ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുപോലൊരു പ്രഖ്യാപനം മാത്രമാണ് ഇനി [...]

ജഗതി പിന്മാറി, മോഹന്‍ലാല്‍ എന്ത് ചെയ്യും?

ജഗതി പിന്മാറി, മോഹന്‍ലാല്‍ എന്ത് ചെയ്യും?

മുമ്പേ ജനലക്ഷങ്ങളുടെ ഡിയര്‍ ആയിരുന്ന ജഗതി ശ്രീകുമാര്‍ ഇന്നലെ മുതല്‍ വെരി വെരി ഡിയര്‍ ആയിരിക്കുകയാണ്. സിക്കിം ഭുട്ടാന്‍ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പുള്ളി നമ്മുടെ ഡിയറസ്റ്റ്‌ ആയിരിക്കുന്നത്. അവരു കൊടുത്ത ചെക്ക് ക്യാശായി അക്കൌണ്ടില്‍ വന്നത് കൊണ്ട് ഇനി പിന്മാറിയാലും കുഴപ്പമൊന്നുമില്ല എന്ന ലൈനിലാണോ ഈ തീരുമാനമെന്ന് സംശയിക്കുന്നവര്‍ ഉണ്ടാവും. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഈ രണ്ടു [...]

ശമ്പളം ഇത് മതിയോ എംപിമാരേ?

ശമ്പളം ഇത് മതിയോ എംപിമാരേ?

www.vallikkunnu.com

ആനന്ദാശ്രു പൊഴിക്കുക എന്ന് വെച്ചാല്‍ എന്താണെന്ന് എനിക്ക് ഇന്നലെയാണ് മനസ്സിലായത്‌. വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോള്‍ ഇടത്തേ കണ്ണിലൂടെ ഒരു അശ്രു ചാടി. അല്പം കഴിഞ്ഞപ്പോള്‍ വലത്തേ അശ്രുവും ചാടി. നമ്മുടെ എംപി മാരുടെ ശമ്പള വര്‍ദ്ധനവിന്റെ വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോഴാണ് ഇടത് വലത് അശ്രു വീരന്മാര്‍ ചാടിക്കൊണ്ടിരുന്നത്. തലയ്ക്കു പ്രാന്ത് പിടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത്തരം അശ്രുക്കള്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അത് നേരിട്ട് അനുഭവിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍ .
പതിനായിരം രൂപയുടെ ശമ്പളം ഒറ്റയടിക്ക് [...]

തരൂര്‍ജിക്ക് ആദരാഞ്ജലി, സുനന്ദജിക്കും.

തരൂര്‍ജിക്ക് ആദരാഞ്ജലി, സുനന്ദജിക്കും.

ആദരപൂര്‍വ്വം അര്‍പ്പിക്കുന്ന അഞ്ജലിക്കാണ് ആദരാഞ്ജലി എന്ന് പറയുക. അത് മരിച്ചവര്‍ക്ക് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ഏതെങ്കിലും ഭാഷാ പുസ്തകത്തില്‍ പറയുന്നില്ല. ആരോടെങ്കിലും നമുക്ക് വല്ലാതെ ആദരം തോന്നുന്നുവെങ്കില്‍ അത് അര്‍പ്പിക്കാം എന്നാണ് പ്രമുഖ ഭാഷാ പണ്ഡിതന്‍ കൂടിയായ എന്റെ അഭിപ്രായം. തരൂര്‍ജിയുടെ മൂന്നാം കല്യാണമാണ് നാളെ. സുനന്ദജിയുടെത് എത്രാമത്തെതാണെന്ന് എനിക്കറിയില്ല. വിക്കി അമ്മച്ചിയോടോ ഗൂഗിള്‍ അമ്മാവനോടോ ചോദിച്ചാല്‍ അറിയുവായിരിക്കും. പക്ഷെ ഞാനതിന് മെനക്കെട്ടിട്ടില്ല. അതറിഞ്ഞത് കൊണ്ട് നമുക്കെന്തെങ്കിലും ഗുണമോ അവര്‍ക്ക്‌ എന്തെങ്കിലും ദോഷമോ വരാനില്ല. നമ്മുടെ [...]

മമ്മത്താലിക്കയുടെ കതീനയും വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്സും

മമ്മത്താലിക്കയുടെ കതീനയും വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്സും

ഗള്‍ഫ്‌ മാധ്യമത്തിന്‌ വേണ്ടി എഴുതിയ റമദാന്‍ ഓര്‍മകള്‍ ഇവിടെ കട്ട്‌ & പേസ്റ്റ് ചെയ്യുന്നു. (കുറെക്കാലമായി cut & post ചെയ്തിട്ട്!!)
ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം…” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ ഓടിച്ചെല്ലാന്‍ പറ്റില്ല. [...]

ഒബാമ എനിക്കയച്ച ഇമെയില്‍

ഒബാമ എനിക്കയച്ച ഇമെയില്‍

ഒബാമ എന്റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ആളല്ല. വല്ലപ്പോഴും വായിക്കാറുണ്ടോ എന്ന് ഞാനൊട്ടു ചോദിച്ചിട്ടുമില്ല. പക്ഷെ അദ്ദേഹം എനിക്കൊരു ഇമെയില്‍ അയച്ചു എന്നത് സത്യമാണ്. ഇന്‍ബോക്സില്‍ ഫ്രം ബാരക്‌ ഒബാമ എന്ന് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ‘നിങ്ങള്‍ക്ക് രണ്ടര മില്യന്‍ ലോട്ടറി അടിച്ചിട്ടുണ്ട്. നൂറു ഡോളര്‍ ഇങ്ങോട്ട് അയച്ചു തന്നാല്‍ രണ്ടര മില്യന്‍ അങ്ങോട്ടയക്കാം’ എന്ന മട്ടില്‍ ഇമെയിലുകള്‍ ദിവസവും വരാറുണ്ട്. ഇങ്ങനെ വന്ന ഇമെയിലിന് പിറകെ പോയി [...]

കല്‍മാഡിയെ രാഷ്ട്രപതിയാക്കിയാലോ?

കല്‍മാഡിയെ രാഷ്ട്രപതിയാക്കിയാലോ?

സെന്‍സ്‌ ഉള്ളവനേ കോമണ്‍സെന്‍സ് ഉണ്ടാവൂ, വെല്‍ത്ത്‌ ഉണ്ടെങ്കിലേ കോമണ്‍വെല്‍ത്തും ഉണ്ടാവൂ. ഇത് നന്നായി അറിയാവുന്ന ആളാണ്‌ സുരേഷ് കല്‍മാഡി. മുപ്പത്തയ്യായിരം കോടി കൊണ്ട് ഒന്നാന്തരം കോമണ്‍ വെല്‍ത്താണ് പുള്ളി കളിച്ചിരിക്കുന്നത്. കോമണ്‍ ടോയ്ലെറ്റ് എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണ്. കോമണ്‍ വെല്‍ത്ത് എന്ന് പറഞ്ഞാലും ഏതാണ്ട് ആ അര്‍ത്ഥം വരും. ഇതൊക്കെ മനസ്സിലാക്കാന്‍ മമ്മൂട്ടി പറഞ്ഞ പോലെ ‘സെന്‍സ് വേണം,  സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം’. ഇത് [...]

മലയാള ബ്ലോഗിങ്ങ് പുതിയ ചരിത്രത്തിലേക്ക്

മലയാള ബ്ലോഗിങ്ങ് പുതിയ ചരിത്രത്തിലേക്ക്

ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്‍റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം കൂടുവാന്‍ ഇന്ന് ഇ-മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വരും കാലങ്ങളില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഇന്റര്‍നെറ്റ്‌ എന്തൊന്നോ ബ്ലോഗുകള്‍ എന്തൊന്നോ അറിയാത്ത ഒരു വലിയ വിഭാഗം സാധാരണക്കാര്‍ നമുക്കിടയില്‍ ഉണ്ട്. വര്‍ത്തമാന [...]

വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌

വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌

വിവരക്കേടിന് ഒരതിരുണ്ട്. നമ്മുടെ പാരമ്പര്യമനുസരിച്ച് മുഖ്യമന്ത്രിമാര്‍ക്ക് അല്പം വിവരക്കേടൊക്കെ ആവാം. അതവര്‍ക്ക് നാം വകവെച്ചു കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമാണ്. വി എസ് ആവുമ്പോള്‍ അദ്ദേഹത്തിന്‍റെ വിവരവും നിലവാരവുമനുസരിച്ച് അല്പം കൂടി സ്വാതന്ത്ര്യം നമ്മള്‍ അദ്ദേഹത്തിന് നല്‍കണം.പക്ഷെ ഇന്നലെ അദ്ദേഹം പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് സാധാരണ ഗതിയില്‍ നാം അനുവദിച്ചു കൊടുക്കാറുള്ള വിവരക്കേടിന്റെ സ്വാതന്ത്ര്യത്തിനും അപ്പുറത്താണ്.
ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രന്റ്‌ നടത്തുന്നത് എന്നും മുസ്‌ലിം കുട്ടികളെ കൂടുതല്‍ ജനിപ്പിക്കാനുള്ള തന്ത്രങ്ങളാണ് [...]

നികേഷിനെ നാര്‍ക്കോ നടത്തണം

നികേഷിനെ നാര്‍ക്കോ നടത്തണം

ഇന്ത്യാവിഷന്‍ മുന്‍ സി ഇ ഒ നികേഷ്‌ കുമാറിന്‍റെ അഭിമുഖവുമായി വന്ന മാതൃഭൂമി വാരിക എനിക്ക് ഇന്നലെ വൈകിട്ടാണ് കിട്ടിയത്. മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്. ‘ഞാനെന്തിന് ഇന്ത്യാവിഷന്‍ വിട്ടു?’ എന്ന് വെണ്ടക്കയും. റജീന വാര്‍ത്ത പുറത്തു വന്ന ശേഷം കുഞ്ഞാലിക്കുട്ടി സാഹിബ് നികേഷിനെ വിളിച്ചത്രേ.. അവര്‍ തമ്മിലുള്ള ഡയലോഗ് ഇപ്രകാരമാണ്.
“കുഞ്ഞാലിക്കുട്ടി: ആ വാര്‍ത്ത തെറ്റിദ്ധാരണ മൂലമാണ് ഉണ്ടായത്. തെറ്റിദ്ധാരണ മൂലമാണ് നിങ്ങളെ പ്പോലുള്ളവര്‍ ആ വാര്‍ത്ത [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes