BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: ലേഖനം

വെറുതെ ഓരോണം!! (ഒരു ഓണക്കാലം കൂടി)

വെറുതെ ഓരോണം!! (ഒരു ഓണക്കാലം കൂടി)

ഐശ്വരത്തിന്‍റെയും സമ്പദ്സമ്രദ്ധിയുടേയും ആര്‍പ്പ്‌വിളികള്‍ മുഴക്കികൊണ്ട് വീണ്ടും ഒരു ഓണക്കാലം കൂടി വന്നണയുന്നു.
ഒരു നാടിന്‍റെ, എല്ലാ ആവേശങ്ങളും ഉള്‍കൊണ്ടുകൊണ്ട്, മലയാള വര്‍ഷാരംഭത്തിലെ വിളവെടുപ്പ് കാലം മുഴുവനുമുള്ള ഉത്സവമാണ്‌ ഓണം. ദേശമെങ്ങും വിവിധതരത്തിലുള്ള ആഘോഷങ്ങളാണ്‌ അരങ്ങേറുന്നത്. ആറന്മുള വള്ളംകളി, തിരുവാതിരകളി, പുലികളി, പൂക്കളമിടീല്‍, അത്തചമയങ്ങള്‍ തുടങ്ങിയ വിവിധയിനം കളികള്‍ ഓണത്തിനോടനുബന്ധിച്ച് നടത്തുന്നു.
പട്ടിണി നിറഞ്ഞ പഞ്ഞകര്‍ക്കിടകത്തിനോട് വിട പറഞ്ഞ് വിളവെടുപ്പ് കാലമായ ചിങ്ങമാസത്തില്‍ സമ്രദ്ധിയുടെ ഓണനാളുകള്‍ വന്നണയുമ്പോള്‍ പണ്ടത്തെ മലയാളിക്കതൊരു ഉത്സവപ്രതീതി ആയിരുന്നു. അന്ന് വലിയവനും ചെറിയവനും എന്നില്ലാതെ, ജാതിയുടെയോ മതത്തിന്‍റെതോ [...]

ഈ ഭ്രാന്തന്‍മാരെ ചങ്ങലയ്‌ക്കിടണം

ഈ ഭ്രാന്തന്‍മാരെ ചങ്ങലയ്‌ക്കിടണം

കാസര്‍ക്കോട്ടെ വിദ്യാനഗര്‍ സ്വദേശിയായ 22കാരി റയാന ആര്‍ ഖാസി മലയാളി മനസ്സാക്ഷിക്കു മുമ്പില്‍ ഉയര്‍ത്തുന്നത്‌ വലിയൊരു ചോദ്യമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലേ? പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ റയാനയ്‌ക്കെതിരെ ചില മതസംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു. മതമൗലികവാദികളുടെ കടുത്ത എതിര്‍പ്പിനെ നിയമത്തിന്റെ ബലത്തില്‍ മറികടന്ന്‌ ഇഷ്‌ടവസ്‌ത്രം ധരിക്കാന്‍ അവകാശം നേടിയെടുത്ത റയാന ഇപ്പോള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്‌.
പാഠപുസ്‌തക വിവാദവുമായി ബന്ധപ്പെട്ട്‌ അധ്യാപകന്റെ കൈവെട്ടി, ഇപ്പോള്‍ പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ വിദ്യാസമ്പന്നയായ [...]

കര്‍ക്കിടക ദോഷങ്ങള്‍ അകറ്റാനായി ‘വേടന്‍’

കര്‍ക്കിടക ദോഷങ്ങള്‍ അകറ്റാനായി ‘വേടന്‍’

ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പോയകാലങ്ങളിൽ; പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ മുറ്റത്തെ പെരുമഴയും നോക്കി, വിശപ്പകറ്റാൻ ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് നൽകാറുണ്ട്.
കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ [...]

ശാന്താ കാവുമ്പായി

ശാന്താ കാവുമ്പായി

ശാന്താ കാവുമ്പായിയെ കുറിച്ച് മലയാള മനോരമയില്‍ വന്ന ലേഖനം .
 വിധിയോടു പടപൊരുതി കയറിയ ശാന്തയെ അടുത്തറിയുവാന്‍ ഈ ലേഖനം എനിക്കുപകരിച്ചു .ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ സന്തത സഹചാരിയാണ് ശ്രീമതി .ശാന്ത .ഈ മാസം മുപ്പത്തിഒന്നാം തീയതി  പ്രസിദ്ധീകരിക്കുന്ന ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ ശ്രീമതി ശാന്ത, മാധവികുട്ടിയെ കുറിച്ചെഴുതിയ” ആത്മാവിലുണരുന്ന മാധവികുട്ടി ” എന്ന ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട് .
 
ജീവിതത്തില്‍ ഇനിയും ഉയരങ്ങളില്‍ എത്തുവാന്‍ വേണ്ടി ബൂലോകം ഓണ്‍ലൈന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു .അടുത്തു തന്നെ പുറത്തിറങ്ങുന്ന ശാന്തയുടെ കവിതാ സമാഹരത്തിനും ആശംസകള്‍

മഴക്കാല വേഷം

മഴക്കാല വേഷം

മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!
കേരളത്തിലെ [...]

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

അയഞ്ഞുകിടക്കുന്ന കുര്‍ത്തയും ദോത്തിയും, തോളില്‍ കസവുകരയുള്ള വേഷ്‌ടി, വായില്‍ നിറയെ മുറുക്കാന്‍, ആജാനബാഹു-കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്‌തിക്കാരനോ ചെറുകിട കച്ചവടക്കാരനോ എന്ന്‌ ഒരു നിമിഷം സംശയിച്ചേക്കാം. എന്നാല്‍ ഇത്‌ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌. പാഴ്‌മുളം തണ്ടില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി. കട്ടക്ക്‌ മുതല്‍ കോപന്‍ഹേഗന്‍ വരെ, ബനാറസ്‌ മുതല്‍ ബാഴ്‌സലോണ വരെ 20 ഇഞ്ച്‌ നീളവും സപ്‌തസ്വരദ്വാരങ്ങളുമുള്ള മുളംതണ്ടില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്ന ചൗരസ്യ. ഗുസ്‌തിക്കാരന്റെ മകനായി അലഹബാദില്‍ ജനിച്ച ചൗരസ്യ ഓടക്കുഴലുമായി ചങ്ങാത്തത്തിലായത്‌ അയല്‍ക്കാരനായ പണ്ഡിറ്റ്‌ ബോലാനാഥിന്റെ [...]

കുടുംബങ്ങളില്‍ നിന്ന് ഒരു ഉണര്‍ത്തു പാട്ട്

കുടുംബങ്ങളില്‍ നിന്ന് ഒരു ഉണര്‍ത്തു പാട്ട്

‘കുടുംബങ്ങളില്‍ നിന്ന് ഒരു ഉണര്‍ത്തു പാട്ട് ‘ വളരെ ശ്രദ്ധേയമായ
വിഷയത്തില്‍ വളരെ അലക്ഷ്യമായി ആണ് ഇന്നത്തെ സമൂഹം നോക്കി കാണുന്നത്. കൂട്ടുകുടുംബങ്ങളുടെയും, അണുകുടുംബങ്ങളുടെയും ശിഥിലമായ ബന്ധങ്ങളുടെ ദുര്‍ഗന്ധം പേറുന്ന ഇന്ന്, അല്‍പ നിമിഷം അതിന്റെ കാര്യ കാരണങ്ങള്‍ മനസ്സിലാക്കുകയും, പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നത് വളരെ നിസ്സാരമായി തോന്നാമെങ്കിലും, കാലത്തിന്റെ ഒഴുക്കില്‍ ധാര്‍മ്മികതയുടെ അളവുകോല്‍ വ്യത്യസ്തമാവുമെന്നത് ശരിയായ അപഗ്രഥന ത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയേക്കാം. വേദ ഗ്രന്ഥങ്ങളും, തത്ത്വസംഹിതകളും, മറ്റു [...]

വായിച്ചാലും വളയും..വായന ദിന ചിന്തകള്‍

വായിച്ചാലും വളയും..വായന ദിന ചിന്തകള്‍

ജൂണ്‍ പത്തൊന്‍പത് – വായനാദിനം
കണ്ണില്ലെങ്കില്‍ ഈ ലോകം എത്രമേല്‍ ദുരിതകരമായിരിക്കും! കണ്ണില്ലെന്കിലേ കണ്ണിന്റെ വില അറിയൂ എന്ന് പറയാറുണ്ടല്ലോ.കണ്ണ് നമുക്ക് ഈ പ്രപഞ്ചത്തിന്റെ സപ്ത സൌന്ദര്യങ്ങളും കാണിച്ചു തരുന്നു.പ്രകൃതിയില്‍ ദൈവം തമ്പുരാന്‍ എഴുതിയ കവിതകള്‍ നാം അനുഭവിക്കുന്നത് കണ്കാഴ്ച കൊണ്ടാണല്ലോ. പച്ച ഇലയില്‍ തൂങ്ങിയാടുന്ന മഴത്തുള്ളിയുടെ തിളക്കവും കാറ്റില്‍ ആടുന്ന പൂക്കളുടെ കുസൃതിയും മാനത്ത് പാറുന്ന പൂത്തുമ്പികളുടെ നൃത്തവും നമുക്ക് ആസ്വദിക്കാന്‍ ആവുന്നത് കണ്ണ് ഉള്ളത് കൊണ്ടാണല്ലോ.പക്ഷെ കണ്ണ് നഷ്ടപ്പെടാം,കാഴ്ച പോകാം,ദുര്‍ബലമാകാം.എന്നാല്‍ കണ്ണിനു സമാനമായ,കണ്ണ് പോലെ പ്രധാനമായ [...]

നായ്ക്കള്‍ നല്ലവരാണ് !

നായ്ക്കള്‍ നല്ലവരാണ്  !

വെട്ടാന്‍ വരുന്ന പോത്തിനെയോ കുത്താന്‍ വരുന്ന ആനയേയോ എനിക്ക് ഭയമില്ല എന്ന് പറഞ്ഞാല്‍ അതൊരു കളവാകും. എന്നാല്‍ വെറുതെ നോക്കി പേടിപ്പിക്കുന്ന ചാവാലി പട്ടിയെ പോലും എനിക്ക് ഭയമാണ് എന്ന് പറഞ്ഞാല്‍ അതൊരു സത്യമാണ് . അതുകൊണ്ടാകണം ഇളയ മകള്‍ക്ക് ഒരു ചുവാവാ നായ്ക്കുട്ടിയെ വേണം എന്ന് പറഞ്ഞപ്പോള്‍ ഉടനെ തന്നെ ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത് . നായ്ക്കളെ വളര്‍ത്തുക എന്ന് പറഞ്ഞാല്‍ ഒരു വലിയ ചടങ്ങാണ് .  മദാമ്മമാരും സായിപ്പന്മാരും അവരവരുടെ കുട്ടികളെ വളര്‍ത്തുന്നതില്‍ [...]

ബ്ലോഗ്‌ പത്രങ്ങള്‍

ബ്ലോഗ്‌ പത്രങ്ങള്‍

ബൂലോകത്തെ രണ്ടേ രണ്ട് പത്രങ്ങളാണ് ബൂലോകം ഓണ്‍ലൈന്‍ എന്ന പത്രവും ബ്ലോത്രം എന്ന പത്രവും . ബൂര്‍ഷ്വാ ചിന്താഗതികള്‍ക്കും  അതീതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതില്‍ ആദ്യകാലം മുതലേ ഇവ പ്രവര്‍ത്തിച്ചിരുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതകളാണ് . ബ്ലോത്രം പ്രശസ്തരും അപ്രശസ്തരുമായ ഒരു കൂട്ടം ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ശ്രമിച്ചിരുന്നു എങ്കില്‍ ബൂലോകം ഓണ്‍ലൈന്‍ ആരുടേയും സ്വന്തമല്ലാതെ അതിന്റെ വാതായനങ്ങള്‍ ബ്ലോഗര്‍മാരുടെ മുന്നില്‍ മലര്‍ക്കെ തുറന്നിട്ട്‌ തികച്ചും ഒരു സോഷ്യലിസ്റ്റ് ചിന്താഗതി ബ്ലോഗര്‍മാരെ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes