BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: നോവല്‍

ആതിരനിലാവില്‍ പാതിരാപ്പൂചൂടിയൊരു പ്രണയരാവ്‌.. (മൂന്നാം ഭാഗം)

ആതിരനിലാവില്‍ പാതിരാപ്പൂചൂടിയൊരു പ്രണയരാവ്‌.. (മൂന്നാം ഭാഗം)

ഒരു പൈങ്കിളിക്കഥ.
“അവള്‍.. മഞ്ഞുതുള്ളികളാല്‍ താലോലിക്കപ്പെടുന്ന ആ ചെമ്പകപ്പൂവ്.. അവളെന്താണ്‌ പറഞ്ഞത്‌..? എന്തിനാണ്‌ അവള്‍ വെള്ളം കമിഴ്ത്തിക്കളഞ്ഞത്‌.? ഇനി മലമുകളിലേക്ക്‌ കല്ലുരുട്ടിക്കയറ്റിയിട്ട്‌ താഴേക്ക്‌ തന്നെ തള്ളിയിടുന്ന നാറാണത്ത്‌ ഭ്രാന്തനെ പോലെ വല്ലതും…? ഹേയ്‌.. അതാവാന്‍ സാദ്ധ്യതയില്ല. അവളെപ്പോലൊരു സുന്ദരിക്ക്‌ ഒരിക്കലും ഭ്രാന്ത്‌ പിടിക്കാന്‍ വഴിയില്ല. ഉണ്ടോ..??”
“നീ ഇവിടിരിക്കുവാണോ..?? അമ്പലത്തില്‍ പോകുന്നില്ലേ..?? ഇന്ന് വെള്ളിയാഴ്ചയല്ലേ..??” മാധവിയമ്മയുടെ ചോദ്യം കേട്ടാണ്‌ പപ്പന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്‌. സന്ധ്യയായിരിക്കുന്നു. വെള്ളിയാഴ്ച ദേവീടെ അമ്പലത്തില്‍ പ്രധാനമാണ്‌. പോയാല്‍ പലതാണ്‌ ഗുണം. ദേവിയെ കാണാം, പിന്നെ ദേവിയെ [...]

ആതിരനിലാവില്‍ പാതിരാപ്പൂചൂടിയൊരു പ്രണയരാവ്‌.. (രണ്ടാം ഭാഗം)

ആതിരനിലാവില്‍ പാതിരാപ്പൂചൂടിയൊരു പ്രണയരാവ്‌.. (രണ്ടാം ഭാഗം)

ഒരു പൈങ്കിളിക്കഥ.
രണ്ട്‌ വര്‍ഷം മുന്‍പ്‌ കാണുമ്പോള്‍ ഒരു എലിക്കുഞ്ഞിനേപ്പോലെ ഇരുന്ന പെണ്ണാണ്‌. അതുകൊണ്ട്‌ തന്നെ അധികം ശ്രദ്ധിച്ചിരുന്നുമില്ല അവളെ. രണ്ട്‌ വര്‍ഷം പെണ്‍കുട്ടികളില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ വരുത്തുക.! പപ്പന്‍ അല്‍ഭുതപ്പെട്ടു. തനിക്ക്‌ ഇപ്പോഴും പൊടിമീശ തന്നെ. അന്നത്തേതിലും കുറച്ചുകൂടി കറുപ്പുനിറം വന്നിട്ടുണ്ടെന്നേ ഉള്ളു. കാഴ്ചയില്‍ വലിയ വ്യത്യാസമൊന്നും പറയാനായിട്ടില്ല. പെണ്‍കുട്ടികള്‍ അല്‍ഭുതങ്ങളുടെ കലവറ തന്നെ. എത്ര പെട്ടെന്ന് വളരുന്നു.! അതിലും വിചിത്രം എത്ര പെട്ടെന്ന് അവര്‍ സുന്ദരികളാവുന്നു എന്നുള്ളതാണ്‌.! രണ്ട്‌ വര്‍ഷം മുന്‍പ്‌ കാണുമ്പോള്‍ ചടച്ച്‌ മെലിഞ്ഞിരുന്ന [...]

ആതിരനിലാവില്‍ പാതിരാപ്പൂചൂടിയൊരു പ്രണയരാവ്‌.. (ഒന്നാം ഭാഗം)

ആതിരനിലാവില്‍ പാതിരാപ്പൂചൂടിയൊരു പ്രണയരാവ്‌.. (ഒന്നാം ഭാഗം)

ഒരു പൈങ്കിളിക്കഥ.
സന്ധ്യ കഴിഞ്ഞതേ ഉള്ളു. രണ്ടറ്റത്തേക്കും കണ്ണെത്താ ദൂരത്തോളം കടും പച്ച പുതച്ചുകിടക്കുന്ന പാടത്തിന്‌ നടുവിലൂടെയുള്ള ചെമ്മണ്‍ പാതയിലൂടെ പപ്പന്‍ നടന്നു. നിലാവുണ്ട്‌. നല്ല പാല്‌ പോലെയുള്ള നിലാവ്‌. എന്നിട്ടുപോലും നീണ്ടുപോവുന്ന പാതയുടെ അങ്ങേക്കരയില്‍ തെങ്ങുകളും മരങ്ങളും കരിമ്പച്ചനിറത്തില്‍ നീളത്തോട്‌ നീളം പരന്ന് കിടക്കുന്നത്‌ പക്ഷേ അവ്യക്തമായി മാത്രമേ കാണാന്‍ പറ്റുന്നുള്ളു. അത്രയ്ക്ക്‌ മഞ്ഞാണ്‌. കനത്ത മൂടല്‍ മഞ്ഞ്‌ പാടത്തിനു മുകളില്‍ മേഘത്തിന്റെ ഒരു നേരിയ വിരിപ്പ്‌ പോലെ അങ്ങോളമിങ്ങോളം മൂടിയിരിക്കുന്നു. കൈത്തോടിന്‌ കുറുകെയുള്ള ചെറിയ കോണ്‍ക്രീറ്റ്‌ [...]

ബെര്‍ലിത്തരങ്ങള്‍Vsപോഴത്തരങ്ങള്‍

ബെര്‍ലിത്തരങ്ങള്‍Vsപോഴത്തരങ്ങള്‍

മാന്യരെ,
അങ്ങിനെ ബൂലോകം രസകരമായ ഒരങ്കത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ചെറായി മീറ്റിനെതിരെ ബര്‍ളിയിട്ട മുട്ടയും..സോറി പോസ്റ്റും പിന്നെ അതിനെതിരായി വാഴയുടെ ചാവേറു ഭീഷണിയും കഴിഞ്ഞ് അനേകം കുഞ്ഞവറാന്മാരുടെ കുഞ്ഞു മുട്ടകളും ബൂലോകമിപ്പോള്‍ പുഴുങ്ങിയും വാട്ടിയും പിന്നെ ബുള്‍സൈ ആക്കിയും തിന്നോണ്ടിരുക്കുന്ന ഇക്കാലത്ത് ഞങ്ങള്‍ ഒരു താരതമ്യ പഠനം നടത്തി നോക്കുകയാണ്. വാഴക്കോടന്റെ പോഴത്തരങ്ങളും ബെര്‍ളി തോമസ്സിന്റെ ബെര്‍ളിത്തരങ്ങളും “…ത്തരങ്ങള്‍” തന്നെയല്ലേ എന്ന ഒരു സംശയം കണ്ട നേരം മുതലാണ് ഈ പഠനം ആരംഭിക്കുന്നത്. ഈ തരങ്ങള്‍ ഏതു തരത്തിലുള്ള തരങ്ങളായും [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes