ഞെട്ടരുത്!!.. ചുള്ളിമാനൂരിലേക്ക് ബസ്സുണ്ട്. മക്കയില്‍ വിശുദ്ധ ഹറമിനോട് തൊട്ടടുത്താണ് സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ (സാപ്റ്റ്‌കോ) സ്റ്റാന്റ്. ഹറമിന് നേരെ എതിര്‍വശം ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിന്‍റെ തൊട്ടു ചാരിയാണ് ബസ്റ്റോപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെക്കൊണ്ട് തിങ്ങി നിറയുന്ന വിശുദ്ധ കഅബാലയത്തില്‍ നിന്ന് ഏതാനും അടി അകലെ. ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ മുഹമ്മദലി ചുണ്ടക്കാടനും ഉംറ നിര്‍വഹിച്ച് തറാവീഹ് നമസ്കാര ശേഷം പുറത്തു കടന്ന് നേരെ സ്റ്റാന്‍ഡിലേക്ക് വന്നതാണ്. ഞങ്ങള്‍ [...]
കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായിരിക്കേ നടത്തിയ വിദേശയാത്ര സംബന്ധിച്ച് അധികൃതരുടെ പക്കല്‍ മൂന്നുകണക്ക്. ഈ കാലയളവില്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മൂന്നു അപേക്ഷകള്‍ക്കാണ് വിഭിന്ന രീതിയിലുള്ള മറുപടികള്‍ നല്‍കിയിരിക്കുന്നത്.
78 വിദേശയാത്രയാണ് 2004 ജൂണ്‍ 13മുതല്‍ 2008 ഓഗസ്റ്റ് 19വരെയുള്ള കാലയളവില്‍ ഇ അഹമ്മദ് നടത്തിയിരിക്കുന്നത്. ഇതിനായി ചെലവായത് 1,66,74,536 രൂപയാണെന്ന് ഒരുമറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ മറ്റൊരു മറുപടിയില്‍ യാത്രയുടെ എണ്ണം 79 ആണ്. ഇതില്‍ 1287 ദിവസം മന്ത്രിയായപ്പോള്‍ 79 [...]
ഞാനില്ലാതിരുന്ന ഒരു മാസം , ബൂലോകത്തിന് അണ്ടര്‍ വെയര്‍ ഇല്ലാത്ത വള്ളിപോലെയായിരുന്നു എന്ന് മനസിലാക്കുവാന്‍ ഞാന്‍ അല്പം താമസിച്ചു പോയോ എന്നൊരു സംശയം എനിക്കില്ലാതെ ഉണ്ട് എന്ന് ഞാന്‍ വന്നു കയറിയപ്പോഴാണ് മനസിലാകുന്നത് . നാഥനില്ലാത്ത പടനിലം പോലെ തലയും വാലുമില്ലാതെ അവിടെയും ഇവിടെയും പോസ്റ്റുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച ഏത് സാധു ഹൃദയന്റെയും കണ്ണില്‍ രോമന്ച്ചകഞ്ചുകം അണിയിക്കും എന്നതിന് സംശയം വേണ്ട . ഓണക്കാലത്ത് ഞാനില്ലാതെ ബൂലോകത്ത് ഒരോണം ! അണ്‍ ബിലീവബ്ള്‍ ആന്‍ഡ് അണ്‍ സഹിക്കബള്‍ !!.ഇനി ഓരോന്നും അടുക്കും ചിട്ടയോടും [...]
ആക്രിക്കച്ചവടക്കാരുടെ ഈ പ്രശസ്തമായ ഡയലോഗ് ദേശീയഭാഷയില്‍ എങ്ങനെ പറയും എന്നറിഞ്ഞു കൂടാ. എന്തായാലും അതൊന്നു പഠിക്കാന്‍ ഒരു വഴി ഒത്തു വന്നിട്ടുണ്ട്. നമ്പര്‍ 10 ജന്‍പത്തിലോ അല്ലെങ്കില്‍ കോണ്ഗ്രസ്സിന്‍റെ ആസ്ഥാനത്തോ പോയാല്‍ മതി. തലസ്ഥാനത്തെ ആക്രിക്കച്ചവടക്കാര്‍ മുഴുവന്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തൊന്നും ഇത് പോലൊരു കച്ചോടം കിട്ടാനുള്ള സാധ്യത ഒത്തു വന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
ഇന്നലെയായിരുന്നു ആ സുദിനം. സോണിയാജിയെ കോണ്ഗ്രെസ്സിന്‍റെ അധ്യക്ഷയായി “തെരഞ്ഞെടുക്കാന്‍” പത്രിക സമര്‍പ്പിക്കുന്ന ദിനം. ഒന്നും രണ്ടുമല്ല, 65 സെറ്റ് പത്രികയാണത്രേ സമര്‍പ്പിക്കപ്പെട്ടത്. [...]
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത് മലബാറിലാണ്. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ
ഹോണറബിള്‍ ഹൈ കോര്‍ട്ട് ജസ്റ്റീസ് ശ്രീ. സി.എന്‍. രാമചന്ദ്രന്‍ നായര്‍ ബൂലോകം ഓണ്‍ലൈനിനോടൊപ്പം. കേരളാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി മിസ്റ്റര്‍. പി. മോഹന്‍ദാസ് സമീപത്ത്.
അഗസ്ത്യാര്‍കൂടം തിരുവനന്തപുരം നഗരത്തില്‍ നിന്നും 70 കിലോമീറ്റര്‍ മാറി സമുദ്രനിരപ്പില്‍ നിന്നും 1870 മീറ്റര്‍ ഉയരത്തില്‍ ഉള്ള പര്‍വ്വതനിരയാകുന്നു. ശിവഭക്തനായ അഗസ്ത്യമുനി വസിച്ചിരുന്നത് ഈ പര്‍വതമുകളിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവിടേക്ക് ഞങ്ങള്‍ നടത്തിയ ഒരു തീര്‍ത്ഥയാത്ര യുടെ വീഡിയോ 4 ഭാഗങ്ങളായി ചേര്‍ത്തിരിക്കുന്നു.
തിരുവനതപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന കേരള ടൂറിസം വാരഘോഷ പരിപാടികളില്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ സ്റ്റാള്‍ വ്യത്യസ്തമായി .സ്റ്റാളിന്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ എം എല്‍ എയും മുന്‍ മില്‍മാ ചെയര്‍മാനുംമായ ശ്രീ.പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ കോപ്പി ശ്രീ .പ്രയാര്‍ ഗോപാലകൃഷ്ണന്റെ പക്കല്‍ നിന്നും ഡോ.പ്രേംചന്ദ് ഏറ്റു വാങ്ങി.ബ്യൂറോ ചീഫും മാര്‍ക്കടിംഗ് വിഭാഗം തലവനുമായ ശ്രീ.നിഖില്‍ സ്റ്റാളിന് നേതൃത്വം നല്‍കി.വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ബ്ലോഗ് [...]
അഞ്ചു വര്ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി. മയ്യത്ത് ഖബറിലേക്ക് വെക്കുന്നതിനു മുമ്പ് ചിലയിടങ്ങളില്‍ ഒരു പതിവുണ്ട്. ആര്‍ക്കെങ്കിലും മരിച്ച വ്യക്തി വല്ല കടബാധ്യതകളും വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്ന് അടുത്ത ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുപോലൊരു പ്രഖ്യാപനം മാത്രമാണ് ഇനി [...]