ചിത്രഭാവന -1
വായനക്കാര്‍ക്കായി പ്രത്യേക പംക്തി ‘ചിത്രഭാവന’ . ചിത്രത്തില്‍ ഞാന്‍ കണ്ട കവിത .
ഹൃദയഭാഷ
ലിഖിതമാമക്ഷരത്താളിനേക്കാള്‍ ഹൃദ്യമലിഖിതമാം നിന്‍ ഹൃദയഭാഷ
സ്പന്ദിയ്ക്കുന്നേരമതിനുള്ളിലാവാഹനങ്ങളിലെന്റെയീ നാമമൊന്ന്
ദൂരമധികന്നീയെന്നില്‍ നിന്നാകിലുമൊരുവിരല്‍ ദൂരമേയുള്ളിലുള്ളൂ
ഈ ശാദ്വാലത്തിലുമെന്റെ തനുവിലുമനുമാത്ര നിറയുന്നതും നിന്‍രവം
നിന്നെക്കുറിച്ചുള്ളയേടുകളെന്നില്‍ നിറയ്ക്കുന്നുവുള്ളിലുദാത്ത കാവ്യം
നാലുപാദങ്ങളാല്‍ തുള്ളിക്കളിച്ചൊരു ബാല്യകാലസ്മൃതിയയവിറക്കി
കൂന്തലിലന്നുനീ ചൂടിയ വാസന്തി വാടിക്കരിഞ്ഞില്ല ഹൃത്തിലുണ്ട്
കാലങ്ങളായാസുഗന്ധമാണുള്ളിലെപ്പ്രേരണ നാളെപ്പുലരിയൊന്നിന്‍
January 23, 2010 | Posted in ചിത്രഭാവന | Read More »
