നമുക്ക്…
ചെടിച്ചട്ടിയിലെ ആന്തൂറിയവും ഓര്‍ക്കിഡും കണ്ടു ആനന്ദിച്ചു നില്‍ക്കാം,
വഴിയരികിലെ തുമ്പയും മുറ്റത്തെ കാശിത്തുമ്പയും കണ്ടില്ലെന്നു നടിക്കാം,
തമിഴന്‍റെയും തെലുന്കന്റെയും പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങാം…
നമുക്ക്…
ഓണക്കാലത്തെന്കിലും മക്കളെ കാണാന്‍ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ വഴിക്കണ്ണില്‍ കണ്ണീരു നിറക്കാം,
ഐശ്വര്യവും സമൃദ്ധിയും കപടമായ വാക്കുകളില്‍ നിറച്ച എസ്.എം.എസ് അയച്ചു ഓണാശംസകള്‍ നേരാം,
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാറി സ്വാര്‍ഥതയുടെ കൂട്ടിലേക്ക് ചെന്ന് ഓണം കൊണ്ടാടാം.
നമുക്ക്…
കുട്ടിക്കാലത്തെ ഊഞ്ഞാലാട്ടതെയും ഓണാഘോഷങ്ങളെയും പറ്റി വാചാലരാകാം,
നാട്ടില്‍ പോയി പണ്ട് ഊഞ്ഞാലിട്ട മാവ് വെട്ടി വില്‍ക്കാം,
ചാനലില്‍ നിന്നും ചാനലിലേക്ക് മാറി ഓണം ആഘോഷിക്കാം…
നമുക്ക്…
തളിരിലയില്‍ [...]
കര്‍ക്കിടകത്തിന്‍ കറുത്ത സന്ധ്യകള്‍
കടന്നുപോയല്ലൊ, ഓഹോയ്..
കടന്നുപോയല്ലൊ……..
ഓണവെയിലെത്തീനല്ലോ-
രോണവെയിലെത്തി. ഓഹോയ്
ഓണവെയിലെത്തി.
വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.
കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?
August 17, 2010 | Posted in
കവിത |
Read More »
ഇ.എ.സജിം തട്ടത്തുമല
ഹൃദയഭൂമി
മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;
കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !
കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !
മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!
August 13, 2010 | Posted in
കവിത |
Read More »
ഇന്ന് മുതല്‍ ഓര്‍ക്കുട്ടിലെ ഏറ്റവും പ്രമുഖ കമ്മ്യൂണിറ്റികളില്‍ ഒന്നായ ശ്രുതിലയത്തിലെ അംഗങ്ങള്‍ ബൂലോകം ഓണ്‍ലൈന്‍ല്‍ എഴുതുന്നു.സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആദ്യമായി അംഗമായ സുമ പി ജി യുടെ അച്ഛനില്ലാതെ… എന്ന കവിത പ്രസിദ്ധീകരിക്കുന്നു
അച്ഛനില്ലാതെ…
-സുമ പി ജി
അമ്മ തന്‍ ചുടു കണ്ണീരൊപ്പുവാന്‍
നീട്ടുമെന്‍ കുഞ്ഞു കരങ്ങള്‍
മാറോടു ചേര്‍ത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു
ഈ ലോക വീഥിയില്‍ വഴികാട്ടിയായ്
മുന്നില്‍ നടന്നൊരച്ഛനിന്നെന്‍
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓര്‍ക്കുവാനകതില്ലയീ നൊമ്പരങ്ങള്‍
കളിപ്പന്തുമായെത്തുമെന്‍ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവില്‍ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയില്‍
കൊഴിഞ്ഞു പോയൊരു നാളുകള്‍ തന്‍
ഓര്‍മ്മ പെറുക്കി വച്ചെന്‍ [...]
August 6, 2010 | Posted in
കവിത |
Read More »
ഒരു മരം നിറയെ കവിതയാണ്;
വിത്തായി മണ്ണില്‍ പൊട്ടിവീണു,
മൃദുലമാമണ്ണിന്‍റെ ഉദരത്തിലായന്ന്
മഴ കാത്തിരൊന്നൊരു ഗര്‍ഭകാലം.
ഒരു മരം നിറയെ കവിതയാണ്;
മണ്ണിന്‍ കിലുകിലെ സംഗീതവും
അമ്മമരത്തിന്‍റെ ചില്ല കൊട്ടും
ഉള്ളിന്‍റെയുള്ളില്‍ കവിതയാകാം..
August 4, 2010 | Posted in
കവിത |
Read More »
രണ്ടു നാള്‍ കേള്‍ക്കാതായപ്പോള്‍
സുഹൃത്തറിയാന്‍
ഇങ്ങിനെ കുറിച്ചയച്ചു:
“ചില ബന്ധങ്ങള്‍ വളരും
വേറെ ചിലത് വരളും
വളര്‍ന്നാല്‍ പന്തലിക്കും
വരണ്ടാല്‍ തളരും
പിന്നെ തകര്‍ന്നടിയും
വേച്ചു വളര്‍ന്ന ബന്ധങ്ങള്‍
വാടിയുണങ്ങാതിരിക്കാന്‍
വേഗത്തിലുണരാം; ഉയരാം ”
ഇതില്‍ നിന്നു
‘പ്രചോദന’മുള്‍ക്കൊണ്ടാവാം
അയാള്‍ ബന്ധത്തിന്‍റെ
ചരടു പൊട്ടിച്ചെറിഞ്ഞു !
പിന്നെ, ഓര്‍മയുടെ
മങ്ങിയ താഴ്വരയില്‍
അമര്‍ന്നസ്തമിച്ചു
മറവിയുടെ മഞ്ഞുവീഴ്ച
അതിനു മുകളില്‍
പുതിയ പാളികള്‍ തീര്‍ക്കുന്നുണ്ട്
ഓര്‍ത്തെടുക്കാനവാത്ത വിധം
ഘനം വെക്കുന്നുമുണ്ട് !!
July 29, 2010 | Posted in
കവിത |
Read More »
ഏറെ വൈകി വന്ന വിധി,.
ചില്ലുമേടയില്‍ പിറന്ന വിധി..
കനക സിംഹാസനത്തില്‍ വളര്‍ന്ന വിധി..
ഇതാണോ ശുംഭന്മാരുടെ വിധി…,
പ്രവാചകര്‍ പറഞ്ഞിട്ടില്ലെങ്കിലും
ജനങ്ങള്‍ സ്വപ്നം കണ്ട വിധി..,
പിണറായ് പിണങ്ങിയ വിധി.
വീതികുറഞ്ഞാ വീഥികളില്‍..
വായതുറക്കണ്ടാ നിങ്ങള്‍..,
വരട്ടു തത്ത്വം വേണ്ട ഇനി
നിരത്തില്‍ കാതടക്കും ശംബ്ദത്തില്‍…
ജനങ്ങള്‍ സ്വപ്നം കണ്ട വിധി..,
ജയരാജന് ദഹിക്കാത്ത വിധി..
ഈ വിധിയെ ക്രൂശിക്കാനായ്
ഒത്തുകൂടി കള്ളന്മാര്‍…
ആര്‍ത്തു വിളിച്ചു ബി ജെ പി
അണിചേര്‍ന്നു കോണ്‍ഗ്രസ്സും.
ജാഥ നയിച്ചു സിപിഎം
ജനങ്ങള്‍ സ്വപ്നം കണ്ട വിധി..,
ഉമ്മന്‍ചാണ്ടി മണ്ടി നടന്ന വിധി..
ജനവിധി ജനവിധി മാളോരേ…
ഈ വിധി ജനവിധി മാളോരേ..
(*കവല പ്രസംഗങ്ങള്‍ ഇല്ലാത്ത, കാതടപ്പിക്കുന്ന ലൗഡ്സ്പീക്കറുകളുടെ ശബ്ദകോലാഹലം [...]
July 26, 2010 | Posted in
കവിത |
Read More »
നിറഞ്ഞ ചിരികളില്‍ പടര്‍ന്ന വിഷാദമായ്
നിറങ്ങളാടും നിനവിന്ന് വിഘാതമായ്
അനന്തരവിധിയുടെ കറുത്ത വാക്ക്
അനുവാദമില്ലാതെ, വന്നു വിളിക്കുന്നു.
മറുത്തുചൊല്ലാതെ, വരണ്‍ട കണ്‍ഠത്തില്‍
കരുത്ത് കൊഴിഞ്ഞ വാക്കുകളിടറുന്നു
തനിക്കായ് ചവിട്ടിപ്പാഞ്ഞ കാലിണകള്‍
തനിച്ചു നിസ്സഹായം തരിച്ചുപോകുന്നു
വെട്ടുപ്പിടിച്ച സുഖസാമ്രാജ്യങ്ങളില്‍ തന്‍
ഓര്‍മകള്‍പോലും തിരിച്ചുപോകുന്നു
ബന്ധങ്ങളൂരി ബന്ധിച്ചുവെക്കയായ്
സ്വന്തം വിധികളെ നെഞ്ചത്തുചേര്‍ക്കയായ്
വെറിമുഴുത്തേറ്റിയ കിനാവുകളഴിച്ച്
വെളുത്തകച്ചയാലാപാദചൂഢം മറക്കയായ്
അരുതുകള്‍ക്കനുഭൂതി മണത്തുതന്ന
അതിരുകള്‍ മാന്തിക്കടന്ന കാഴ്ചകള്‍
കോരിത്തരിപ്പിച്ച സ്വര്‍ഗ്ഗങ്ങളൊക്കെയും
നേരമില്ലിനി, പൊലിഞ്ഞകന്നുപോകട്ടെ!
ഒട്ടുമോര്‍ത്തില്ല, മടങ്ങി, മണ്ണിന്‍ പശിമയി-
ലൊട്ടിച്ചേര്‍ന്ന് ശയിക്കുമെന്നൊരുദിനം
ഒരു തുള്ളിയെങ്കിലും ഹ്രുദയാന്തരത്തില്‍
കൊരുത്തുതെളിഞ്ഞ വെളിച്ചമില്ലല്ലോ!
വിളിക്കാതെ വന്ന വിരുന്നുകാരന്‍ -തെല്ലും
മടിക്കാതെ ദൈവകല്പന പാലിക്കവെ
കൊഴിഞ്ഞ നാള്വഴി ദ്രുഷ്ടിസാക്ഷ്യങ്ങളാല്‍
പകര്‍ത്തിയെഴുതിയത് നഷ്ടങ്ങളെന്നോ?
July 21, 2010 | Posted in
കവിത |
Read More »
ഞാന്‍,
മരിച്ചസ്വപ്നങ്ങളുടെകാവല്‍ക്കാരന്‍,
വരണ്ടഭൂമിയിലെ മരീചികയില്‍
വാക്കുകള്‍കൊണ്ടുതീപൂട്ടുന്നവന്‍
സമ്ര് ദ്ധിയുടെമരുപ്പച്ചയില്‍
വറുതിയുടെവിഷക്കാറ്റേറ്റ്
മരിക്കതെപോയജന്മം
പ്രണയത്തിന്റെകഥചൊല്ലിക്കേള്‍പിച്ചവള്‍
ഇടക്കെവിടെയോവെച്ച്
മുഴുമിക്കാതെപോയി.
മുറിഞ്ഞ് പോയകഥ,
പൊലിഞ്ഞുപോയസ്വപ്നം,
എരിഞ്ഞുതീരുന്നമോഹങ്ങള്‍ക്ക് ,
ജ്വലിച്ചുതീരുന്നസൂര്യന്റെ രക്തനിറം,
വിജനമാഈതുരുത്തില്‍
ഉദിക്കത്തസൂര്യനുവേണ്ടിയും
വിടരാത്തനിലാവിനുവേണ്ടിയും
ഇരുളിന്റെപുതപ്പുമൂടി
പാടാത്തമുളംതണ്ടുമായി
ഞാന്‍…. കാത്തിരിക്കുന്നു.
കവിതയ്ക്ക് കടപ്പാട് : കുഞ്ഞുട്ടിതെന്നല
കവിത ഇവിടെ
July 20, 2010 | Posted in
കവിത |
Read More »