കമന്റുകള്‍ ബ്ലോഗില്‍ വരുന്നതു നല്ലതു തന്നെയാണ്. എഴുതുന്നവര്‍ക്കതു പ്രചോദനം നല്‍കും. എന്നാല്‍ കമന്റുകള്‍ ഇല്ല എന്നു കരുതി പോസ്റ്റ് ആരും വായിക്കുന്നില്ല എന്നു കരുതുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. ഒരു ദിവസത്തെ ജോലികഴിഞ്ഞ് ഒരു ആവറേജ് വായനക്കാരന്‍ അഗ്രിയില്‍ പോകും. അവിടെ അയാളുടെ അറിയാവുന്നവരും അതുപോലെ സ്വന്തം പോസ്റ്റുകളില്‍ കമന്റിടുന്നവരുടേയും പോസ്റ്റുകളായിരിക്കും അയാള്‍ ആദ്യം ശ്രദ്ധിക്കുക. പലപ്പോഴും പോസ്റ്റുകളുടെ വലിപ്പം കൂടുതലാണെങ്കില്‍ ഒരോട്ട വായനയായിരിക്കും പലപ്പോഴും നടത്തുക. സ്വന്തം ബ്ലോഗിലെ പോസ്റ്റില്‍ കമന്റിയ ആളുടെ പോസ്റ്റാണെങ്കില്‍ എങ്ങിനെ ഒരു [...]
September 3, 2010 | Posted in
പ്രതികരണം |
Read More »
പൊതുസ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നിരോധിച്ച വിധിയിലൂടെ കോടതി ഒരിക്കല്‍ കൂടി അരാഷ്ട്രീയ ബുദ്ധിജീവികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണല്ലോ. രാഷ്ട്രീയം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സി.പി.എം. എന്നാണെന്ന് തോന്നുന്നു ഓര്‍മ്മ വരുന്നത്. അത് കൊണ്ട് രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും എതിരായ ഏതു വാര്‍ത്തയും സി.പി.എമ്മിന് എതിരായി ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തു രാഷ്ട്രീയത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ ആര്‍ക്കു കഴിയും? പൊതുസ്ഥലത്തെ പരിപാടികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷെ [...]
September 3, 2010 | Posted in
പ്രതികരണം |
Read More »
2009 ലെ ഐ പി എല്‍ രണ്ടാം സീസണില്‍ വിവാദ നായകനായ ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ എന്ന ബ്ലോഗ്ഗര്‍ അവസാനം സ്വന്തം ഐഡന്റിറ്റി പുറത്തു വിട്ടു..അനുപം മുഖര്‍ജി എന്ന് പേരുള്ള ബാംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് കക്ഷി..ടൈംസ് നൌ എന്ന ചാനലില്‍ക്കൂടിയായിരുന്നു വെളിപ്പെടുത്തല്‍…
2009 ഏപ്രില്‍ 18 നായിരുന്നു ബ്ലോഗിന്റെ തുടക്കം..കൊല്‍ക്കത്ത നൈറ്റ് റൈടെര്‍ ടീമിലെ ഒരംഗം ആണെന്നും പറഞ്ഞായിരുന്നു അനുപം മുഖര്‍ജിയുടെ കളി..ഡ്രസ്സിംഗ് റൂമിലെ കളികളും [...]
August 30, 2010 | Posted in
അഭിമുഖം,
പ്രതികരണം,
വാര്‍ത്ത |
Read More »
`ഈ ഭ്രാന്തന്‍മാരെ ചങ്ങലക്കിടണം’ എന്ന തലക്കെട്ടില്‍ റയാന എന്ന പെണ്‍കുട്ടിയുടെ ദുരനുഭവങ്ങള്‍ വിവരിച്ച പോസ്‌റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി. റയാന ഒരു പ്രതീകമാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ലഭിക്കേണ്ട സ്വാതന്ത്രങ്ങളും അവകാശങ്ങളും ഹനിക്കാന്‍ ഒരു മതത്തിനും അധികാരമില്ല. പര്‍ദ ധരിച്ചതിന് പെണ്‍കുട്ടിയെ കോളേജില്‍ പഠിക്കാന്‍ അനുവദിക്കാത്ത പ്രിന്‍സിപ്പാളും പര്‍ദ ധരിക്കാത്തതിന് വധഭീഷണി മുഴക്കുന്ന ഭീകരവാദികളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അവരെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് കേരളത്തിലെ മതരഹിതരും മതേതരവാദികളുമായ [...]
August 20, 2010 | Posted in
പ്രതികരണം |
Read More »
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്…സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്…
ഒരു കാസറഗോഡ് സംഭാഷണം…
പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന പലരും ചേര്‍ന്ന് വിവാദമാക്കി തീര്‍ക്കുകയാണ് ഇപ്പോള്‍. ഒരു സമുദായത്തെ മുഴുവനും മുഖ്യമന്ത്രി അവഹേളിച്ചു എന്ന രീതിയിലാണ് പ്രതികരണങ്ങള്‍ പലതും. സി.പി.എം എന്ന രാഷ്ട്രീയ കക്ഷിയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരേ അഭിപ്രായം തന്നെയാണ് ഉള്ളത് – മുസ്ലിം ലീഗിനും, കോണ്‍ഗ്രസ്സിനും ബി.ജെ.പി ക്കും എല്ലാം. സഖാവ് വിഎസ്, താങ്കളും നഗ്നനാണ്, മുഖ്യമന്ത്രി [...]
July 26, 2010 | Posted in
പ്രതികരണം |
Read More »
കൈവെട്ട് കേസ് ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസ്‌താവനക്ക് പിന്നാലെയാണ് മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും. ബ്ലോഗുകളിലും ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവം. മുഖ്യമന്ത്രിക്ക് യോജിച്ച പ്രസ്‌താവനയല്ല, വി എസിന് ആര്‍ എസ് എസുകാരന്റെ മനസാണ് എന്ന് തുടങ്ങി അഭിനവ മോഡിയാണെന്ന് വരെ പറഞ്ഞുകളഞ്ഞു ചിലര്‍. ഇത്രയ്‌ക്ക് ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമാണോ മുഖ്യമന്ത്രി പറഞ്ഞത്?
പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണ്. അവര്‍ രാജ്യദ്രോഹമാണ് ചെയ്യുന്നത്. കേരളത്തെ മുസ്‌ലീം ഭൂരിപക്ഷ പ്രദേശമാക്കാനാണ് ശ്രമിക്കുന്നത് എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞതെന്നാണ് [...]
July 26, 2010 | Posted in
പ്രതികരണം |
Read More »
എന്തിനെക്കുറിച്ചും നമുക്കെല്ലാം ഒരോ സങ്കല്പങ്ങളുണ്ട്. ഉദാഹരണത്തിന് ആനയെ കാണുമ്പോള്‍ അതൊരു ആനയല്ലാതെ കൂനയോ ചേനയോ
ആകില്ലെന്നും ഇതൊന്നും തിരിച്ചറിയാത്ത മണ്ണുണ്ണികള്‍ അല്ലെന്നും നമുക്കറിയാം .മിനിമം എലിയും പ ## എങ്കിലും തിരിച്ചറിയാനുള്ള ശേഷി ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട . ഈ കാര്യം പറയാന്‍ കാരണം എന്താന്ന്ച്ചാല് കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് രാജാക്കന്മാരുടെ ഓരോരോ വീര ധീര കൃത്യങ്ങളും പരാക്രമങ്ങളും .
July 21, 2010 | Posted in
പ്രതികരണം |
Read More »
ഒരു വര്‍ഷം മുന്‍പ് മലയാള ബ്ലോഗില്‍ നിരന്തരം കണ്ട് മുട്ടിയിരുന്ന സജീവ ബ്ലോഗര്‍മാരില്‍ പലരും ഇന്ന് നിര്‍ജീവാവസ്ഥയിലാണ്. നല്ലൊരു പങ്ക് ഇന്ന് ഗൂഗിളീന്റെ തന്നെ സര്വീസായ ബസിലേക്ക് ചേക്കേറിയിരിക്കുന്നു. ബ്ലോഗ് പോസ്റ്റുകള്‍ നിര്‍മിക്കാന്‍ വേണ്ടി വന്നിരുന്ന സമയത്തിന്റെ വളരെ ചെറിയ ഒരു പങ്കു കൊണ്ട് പരസ്പരം സമ്വദിക്കുന്നതിനും കൊച്ചുവര്‍ത്തമാനം പറയുന്നതിനും അത്യാവശ്യം വാക്പയറ്റിനും ബസില്‍ അവസരമുണ്ടെന്നത് തൊഴില്‍ രംഗത്ത് പ്രശനമുണ്ടാവാതെ തന്നെ തുടരാന്‍ ഈ വിഭാഗത്തെ പ്രേരിപ്പിക്കുന്നുണ്ട്. ബ്ലോഗിലേക്ക് എന്തെഴുതണമെന്നോ എങ്ങനെയെഴുതണമെന്നോ കൃത്യമായ രൂപരേഖയില്ലാതെ സ്വന്തമായി ഒരു [...]
July 20, 2010 | Posted in
പ്രതികരണം |
Read More »
കയീന്റെ മക്കളോ അതോ നായീന്റെ മക്കളോ ?
ഏതാണ് ശരിയെന്നറിയില്ല .എന്തായാലും തല്ക്കാല സൌകര്യത്തിനായി നായീന്റെ മക്കള്‍ എന്ന് തന്നെ വിളിക്കാം .അതിനാണ് ഇപ്പോള്‍ ഡിമാണ്ട് കൂടുതല്‍ .ചില നായീന്റെ മക്കള്‍ കാരണം ദൈവത്തിന് പോലും മനുഷ്യരെ നായീന്റെ മോനെ എന്ന് വിളിക്കാന്‍ കഴിയാത്ത കാലമാണ് .അത്രയ്ക്ക് നമ്മള്‍ പുരോഗമിച്ചിരിക്കുന്നു .അല്ലെങ്കില്‍ ഏതോ ഒരു ദൈവം ഏതോ ഒരു മുഹമ്മദിനെ നായീന്റെ മോനെ എന്ന് വിളിച്ചതില്‍ ഏതോ ഒരു ജോസഫിന്റെ കൈ വെട്ടേണ്ട കാര്യം നായീന്റെ മക്കള്‍ക്കുണ്ടായിരുന്നോ ? ഉണ്ടായിരിക്കും .കാരണം അത് നായീന്റെ മക്കളുടെ ദോഷം കൊണ്ടല്ല മറിച്ച് ഈ ലോകത്തിന്റെ ഗുണം കൊണ്ടാണ് .
July 6, 2010 | Posted in
പ്രതികരണം |
Read More »