Berly Thomas-
ജോണിക്കുട്ടി എട്ടാം ക്ലാസ്സിലേക്ക് ജയിച്ചത് എന്തിനായിരുന്നു എന്ന് അവന്‍ സ്വയം സംശയിച്ചത് പുതിയ സഹപാഠി ക്ലാസ്സിലെത്തിയപ്പോളാണ്. സ്വര്‍ണമുടിയും ചുവന്ന അധരങ്ങളും കവിളില്‍ രണ്ടു നുണക്കുഴികളുമായി ജാനറ്റ് മസ്കറ്റിലെ സ്കൂളില്‍ നിന്നാണ് പൊടുന്നനെ ജോണിക്കുട്ടിയുടെ ക്ലാസ്സിലേക്ക് പൊട്ടിവീണത്.
മസ്കറ്റില്‍ പഠിച്ച പെണ്‍കുട്ടികളെ മുന്പ് കണ്ടിട്ടില്ലാത്തതിനാലും ജാനറ്റ് ഒരു മദാമ്മയെപ്പോലെ സുന്ദരിയായിരുന്നതിനാലും അവള്‍ ക്ലാസ്സിലെത്തുന്പോഴൊക്കെ ക്ലാസ്സ് നിശബ്ധമായി. അണ്‍കുട്ടികളുടെ നെഞ്ചിടിപ്പിന്റെ ശബ്ദമല്ലാതെ കുറച്ചുനാളത്തേക്ക് ക്ലാസ്സില്‍ മറ്റൊന്നും മുഴങ്ങിക്കേട്ടില്ല.
ജാനറ്റ് താനൊരദ്ഭുത [...]
September 6, 2010 | Posted in
കഥ |
Read More »
ഇന്ത്യയിലേ ഏറ്റവും വലിയ കാടുകളില്‍ പെട്ട ഡല്‍ഹി മഴക്കാടുകളുടെ മുറ്റത്ത് ഒരു ഇരു കാലി ജന്തു പ്രസവിച്ചു ഹഹഹ ചോരയില്‍ മുങ്ങി ബോധത്തിന്റെയു മരണത്തിന്റെയും ഇടയില്‍ ആ പെണ്‍ജന്തുവിന്റെ തുടകള്‍ക്കിടയില്‍ പുതിയ ലോകത്തെ കാണാന്‍ വന്നിറങ്ങിയ ഇഴജന്തു നീന്തി തുടിച്ചു, ഇരുകാലി ജന്തുവിന്റെ ബോധത്തിലെ മുരടനക്കം കേട്ട മറ്റുജന്തുക്കള്‍ ഞെട്ടി വഴി മാറി പോയി, ഇഴജതുവിന്റെ സീല്‍കാരം അവരെ ഭയപ്പെടുത്തി ,രക്തവും മാംസക്കട്ടയും കൂടിക്കുഴഞ്ഞ തണുത്ത സിമന്റുതറയില്‍ മനുഷ്യാവസ്തയുടെ [...]
September 6, 2010 | Posted in
കഥ |
Read More »
ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 … പിന്നേയും ഒരോണം!
മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്നു വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞു പോയ മറ്റൊരു [...]
August 31, 2010 | Posted in
കഥ |
Read More »
ചേച്ചിപ്പെണ്ണും അനിയന്‍ ചെറുക്കനും
ആള്‍ക്കാര്‍ വന്നും പോയും ഇരിക്കുന്നു. നാട്ടില്‍ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്. ഇതിനുമുന്‍പ് ചേച്ചിയുടെ വിവാഹത്തിനേ ഇതുപോലെ എല്ലാവരും എത്തിയിട്ടുള്ളു, അവനോര്‍ത്തു.
എല്ലാം എത്രയെളുപ്പം. ഇത്രപെട്ടെന്ന് ഇതുസംഭവിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. തന്റെ എല്ലാമായ അമ്മ, ചേച്ചിയുടെ അഭാവത്തില്‍ താനായിരുന്നു അമ്മയുടെ എല്ലാം.താന്‍കൂടി പോയപ്പോള്‍ ഒരു ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെയായി എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.
അഛന്‍ അവിടെ നിര്‍വികാരനായിരിക്കുന്നു!
പെട്ടെന്നുള്ള സംഭാഷണമാണ് ചിന്തയില്‍ നിന്നും തന്നെ ഉണര്‍ത്തിയത്.
“എപ്പോഴാണ് തുടങ്ങേണ്ടത്.?’ കരയോഗം പ്രസിഡന്‍റാണ്, അഛനോട്.
“മോള്‍ വന്നാല്‍ ഉടനേ.” അഛന്‍.
“ഇപ്പോഴെങ്കിലും പറയണം,ഇല്ലെങ്കില്‍ [...]
August 27, 2010 | Posted in
കഥ |
Read More »
ഒരു പക്ഷേ ഇതു വായിക്കുന്ന പലരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്.
ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ് ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍…….
മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.
അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ് കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്…. ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ [...]
August 22, 2010 | Posted in
കഥ |
Read More »
എത്ര സുഖകരമായ ജീവിതത്തിലും ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ ഓര്‍മ്മകളാല്‍ പിന്നോട്ട് നയിക്കപ്പെടാത്തവരായി ആരെങ്കിലുമുണ്ടാവുമോ.? നിറഞ്ഞ മനസ്സോടെ സ്നേഹിക്കുന്ന ജീവിതപങ്കാളിയെ പ്രേമപൂര്‍വ്വം പുണരുമ്പോഴും എപ്പോഴെങ്കിലുമൊരു നിമിഷം പൂര്‍വ്വപ്രണയത്തിന്റെ ഓര്‍മ്മകളാല്‍ മഥിക്കപ്പെടാത്ത ഏതെങ്കിലും മനസ്സ് ഉണ്ടാവുമോ.? വിശ്വാസവഞ്ചനയെന്ന് ഓരോ ആളുകളും സമൂഹത്തോട് ഉദ്ഘോഷിക്കുന്ന, എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ഏവരും അനുഭവിക്കുന്ന ആ വികാരവൈചിത്ര്യത്തിന് ഒരിക്കലെങ്കിലും അടിപ്പെടാത്ത ഏത് പ്രണയിയാണ് ഭൂമിയെ കടന്ന് പോയിട്ടുള്ളത്.? അങ്ങനെ നോക്കുമ്പോള്‍ രുഗ്മിണി എന്റെ മുന്നില്‍ സ്നേഹമയിയും സുന്ദരിയുമായ ഭാര്യയായും, രാധ ആദ്യപ്രണയത്തിന്റെ, തീവ്രപ്രണയത്തിന്റെ ഉദാത്തമായ സങ്കല്‍പ്പമായും, കൃഷ്ണന്‍ അവതാരപുരുഷനെന്നതിലുപരി കേവലവും വിചിത്രവും വൈരുദ്ധ്യാത്മകവുമായ മാനസികസംഘര്‍ഷങ്ങളില്‍പ്പെട്ട് സ്വയം വേവുന്ന തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യനുമായിത്തീരുന്നു.. പൂര്‍വ്വകാലപ്രണയത്തിന്റെ തീവ്രമായ ഓര്‍മ്മകളാല്‍ പീഡിതനാവുന്ന കൃഷ്ണന് അതേസമയം തന്നെ സ്നേഹമയിയായ ഭാര്യയുടെ പ്രേമത്തെ അവഗണിക്കുകയെന്നത് വികാരവിചാരങ്ങളെല്ലാമുള്ള ഒരു പച്ചമനുഷ്യനായിരിക്കുമ്പോള്‍ സാധിക്കുമോ.? സ്നേഹമെന്നത് എത്ര വിചിത്രമായ വികാരമാണ്.. അത് നമ്മുടെ ഹൃദയത്തെ ഒരേ സമയം കുത്തിനോവിക്കുകയും മധുരം പുരട്ടുകയും ചെയ്യുന്നു.. കൃഷ്ണന്റെ സങ്കീര്‍ണ്ണമായ ആത്മസംഘര്‍ഷങ്ങളെ, നിസ്സഹായതയെ, ആത്മനിന്ദയെ ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ കാണാനുള്ള ഒരു ശ്രമമാണ് ഇത്.. സ്വപ്നതൂല്യമായ ലോകത്ത് നടക്കുന്ന ഒരു കല്പന പോലെയുള്ള, പ്രകൃതിസൌന്ദര്യത്തിന്റെ മുഗ്ദ്ധലാവണ്യാനുഭവങ്ങളിലൂടെ ഉരുത്തിരിയുന്ന, ഭാവതീവ്രമായ വൈകാരികസംഘട്ടനങ്ങളെ ചിത്രീകരിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം.. പക്ഷേ ആ സങ്കീര്‍ണ്ണതകളെയും വൈരുദ്ധ്യങ്ങളെയും എന്റെ മനസ്സിലുള്ളതിന്റെ പത്തിലൊന്ന് പോലും തീവ്രതയോടെ ഇവിടെ പ്രതിഫലിപ്പിക്കാന്‍ പറ്റിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. ചെറുകഥയാക്കി ഒതുക്കേണ്ടി വന്നതിന്റെ സര്‍വ്വവിധ പോരായ്മകളെയും ഇത്ര ഗൌരവമുള്ള ഒരു വിഷയത്തിന് ദുര്‍ബലമായ എന്റെ ഭാഷയുടെ നികത്താനാവാത്ത കുറവുകള്‍ മൂലം സംഭവിച്ച ച്യുതികളെയും സദയം ക്ഷമിക്കുക..
August 17, 2010 | Posted in
കഥ |
Read More »
രാത്രിയിലെപ്പൊഴോ കേട്ട അമര്‍ത്തിയ ഒരു വിതുമ്പലിന്റെ ശബ്ദമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണര്‍വിന്റെ ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഇരുട്ടിലേക്ക് കാതോര്‍ത്തു; തൊട്ടടുത്തുള്ള രാജന്റെ കട്ടിലില്‍ നിന്നാണ് ശബ്ദം. കഴിഞ്ഞ കുറെ ദിവസങ്ങളായി അവന്‍ ഉറങ്ങാറില്ലല്ലോ, അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്ന് പറയുന്നതല്ലേ ശരി?
ലൈറ്റ് ഇടാതെ തന്നെ പതുക്കെ അവന്റെ കിടക്കയിലെത്തി, അടുത്തിരുന്ന് മെല്ലെ വിളിച്ചു,
‘രാജാ ….’
എന്റെ കയ്യില്‍ മുറുകെപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു അവന്റെ മറുപടി.
‘ഏട്ടാ, എന്റെ അമ്മ [...]
August 8, 2010 | Posted in
കഥ |
Read More »
മകളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍ !
രാവിലെ പത്രം തുറന്നപ്പോള്‍ കണ്ട വാര്‍ത്ത, മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി.എന്തായിരിക്കും ആ അമ്മയെകൊണ്ട് അങ്ങിനെയൊരു ക്രൂരകൃത്യം ചെയ്യിച്ചത് എന്നറിയാനായി വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കണ്ണോടിച്ചു.അവിടെ കൊലചെയ്ത രീതിയും മറ്റും വിശദമായി വര്‍ണിച്ചിരിക്കുന്നതല്ലാതെ, മറ്റൊന്നും കണ്ടെത്താനായില്ല. ദിവസങ്ങളോളം ആ വാര്‍ത്ത മനസിനെ മദിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് അവരെ ഒന്നു പോയി കണ്ടാലോ എന്ന ചിന്ത വന്നത്.
August 6, 2010 | Posted in
കഥ |
Read More »
ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ
ഇ.എ.സജിം തട്ടത്തുമല
1
ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്‍റെ വാര്‍ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്‍റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ [...]
August 4, 2010 | Posted in
കഥ |
Read More »
* ഒന്ന്
ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്. ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന് പാടവരമ്പിലൂടെനടന്ന് കണ്ടിക്കുളത്തിന് ചാരിയുള്ള പാറപ്പുറന്ന് ചെന്നുരുന്ന് ഇച്ചിരി് നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്. വരമ്പിനോട് ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക് കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക് കയറുന്നു.
“വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്.. ജനപുസ്…
തൊട്ടാവാടി മുല്ലപ്പൂ…!”
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
“സൂറാ…”
ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞ് നോക്കി.
“ടാ.. ഇജ്ജോ…”
സൂറ അടുത്തേക്ക് വന്നു.
“ശുജായികളൊക്കെയുണ്ടല്ലോ…”
“എന്താ സൂറാ [...]
July 31, 2010 | Posted in
കഥ |
Read More »