BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Category archives for: സിനിമ

വുമൻ ഒഫ് ദ ഡൂൺസ്

വുമൻ ഒഫ് ദ ഡൂൺസ്

 1964 -ൽ സാധാരണ ചലചിത്രങ്ങളിൽ നിന്നു വിസ്മയകരമായ വിധത്തിൽ അകന്നു നിൽക്കുന്ന  ശക്തവും സുന്ദരവുമായ ഒരു ചിത്രം ജപ്പാന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.ഹിറോഷി തെഷിഗഹാര എന്ന സംവിധായകന്റെ ‘വുമൻ ഒഫ് ദ ഡൂൺസ്’എന്ന ചലച്ചിത്രം ശാശ്വത മൂല്യമുള്ള അപൂർവം ചിത്രങ്ങളുടെ നിരയിൽ പെടുന്നു.’മറ്റൊരുവന്റെ മുഖം’,നശിപ്പിക്കപ്പെട്ട ഭൂപടം’തുടങ്ങിയ നോവലുകളുടെ കർത്താവായ കോബോ ആബേയുടെ നോവലിനെ ആധാരശിലയാക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന സിനിമ സാഹിത്യത്തിന്റെയോ ഇതര കലാരൂപങ്ങളുടെയോ സ്വാധീനത്തെ പാടെ നിരാകരിക്കുകയും ചലചിത്രത്തിന്റെ തനതായ രൂപഭാവങ്ങളുൾകൊള്ളുകയും ചലചിത്രത്തിന് എന്തുമാത്രം ശക്തിയുണ്ടാകാം എന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും [...]

വിയറ്റ്നാം കോളനിയിലെ ‘അവതാരങ്ങള്‍’ ബൈ ‘ജെയിംസ് കാമരൂപന്‍’

വിയറ്റ്നാം കോളനിയിലെ ‘അവതാരങ്ങള്‍’ ബൈ ‘ജെയിംസ് കാമരൂപന്‍’

അങ്ങിനെ കൊട്ടിഘോഷിച്ചു തിമര്‍ത്താടുന്ന ‘അവതാരം’ കണ്ടു.
(അവതാര്‍ എന്നതിന്‍റെ മലയാളം രൂപമാണല്ലോ ‘അവതാരം’).
പണ്ട് ‘ടൈറ്റാണെനിക്ക്’ (ടൈറ്റാനിക്കിന്‍റെ മലയാള രൂപം) എന്ന ചിത്രത്തിന്‍റെ അതേ സംവിധായകന്‍  ‘ജെയിംസ് കാമരൂപന്‍’ (പുലി ആര്‍നോള്‍ഡ് ‘ശിവശങ്കരന്‍’ എന്ന പേര് പോലെ ജൈംസ് കാമറൂണ് മാഷുടെ ഒരു മലയാളം വേര്‍ഷന്‍) തന്നെ ആണ് ഈ സാധനവും പടച്ചുണ്ടാക്കിയത്.
പണ്ട് കഥകളി കാണാന്‍ കൊല്ലാട്ടി ഷഷ്ടിക്കു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍, കൊല്ലാട്ടി ബാബു, പറഞ്ഞ പോലെ ‘എന്താ അവരുടെ കളി, എന്താ അവരുടെ കുണ്ടി, സമ്മതിച്ചു മാഷേ, [...]

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക.
പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി…പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ – അമ്പട ഞാനേ!!)
അഭിപ്രായം പറയുമല്ലോ?  (http://chakkiyudeswantham.blogspot.com/)

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍

മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, [...]

സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്

സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്

ആദ്യമായി ഒരു മറാത്തി ചിത്രം കാണുന്നത് കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ ഫീച്ചര്‍ ചിത്രത്തിന്‍റെ കഥ പറയുന്ന പരേഷ് മോകഷിയുടെ ‘ഹരിശ്ചാന്ദ്രാച്ചി ഫാക്ടറി’. പുതുമുഖ സംവിധായകന്‍റെതാണെങ്കിലും മറാത്തി സിനിമയുടെ ക്ലാസ്‌ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അത്. രണ്ടാമതായി കണ്ട മറാത്തി ചിത്രവും അതിനൊപ്പം തന്നെ നില്‍ക്കുന്നു: ‘നടരംഗ്’. പരസ്യ കല രംഗത്ത് നിന്നും എത്തിയ പുതിയ സംവിധായകന്‍ രവി യാദവിന്റെ ആദ്യ ചിത്രമായ നടരംഗ് മറാത്തി നാടന്‍ നാടകകലയായ ‘തമാഷ’യുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. [...]

കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.

കേണല്‍ മോഹന്‍ലാല്‍, ഡോക്റ്റര്‍ മമ്മൂട്ടി.

ലെഫ്റ്റനന്റ് കേണല്‍ എന്ന ഒരു ഉമ്പാക്കി കാണിച്ച് മോഹന്‍ലാല്‍ കുറെ നാളായി വിലസി നടക്കുകയായിരുന്നു. ആ തൊപ്പിയും യൂനിഫോമുമിട്ടു പല സ്ഥലത്തും പോകുന്നു… അറ്റന്ഷനിലും സ്റ്റാന്റ് അറ്റ് ഈസിലും സല്യൂട്ട് അടിച്ചു കസര്‍ത്തുന്നു… യുദ്ധം വന്നാല്‍ നാടിനു വേണ്ടി പൊരുതി മരിക്കും എന്ന് അടിച്ചു വിടുന്നു… കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നു, തമ്പുരാനില്‍ നിന്ന് അവാര്‍ഡ്‌ വാങ്ങിക്കുന്നു.. എല്ലാം പൊടി പൂരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാനാകെ ഒരു കണ്ഫ്യൂഷനില്‍ ആയിരുന്നു. ഇനി മമ്മൂട്ടി എന്ത് ചെയ്യും എന്നതായിരുന്നു എന്റെ പ്രധാന [...]

AISH TAKES ON STORY OF TAJ MAHAL

AISH TAKES ON STORY OF TAJ MAHAL

Gandhi star Ben Kingsley will travel back in time to delve deeper into Indian history — he’s set to portray the emperor who built the Taj Mahal.  The Oscar-winning actor has signed to play Shah Jahan in Taj, opposite Bollywood beauty Aishwarya Rai Bachchan as his wife Mumtaz Mahal.
The emperor ordered the construction of the [...]

മകനാകുന്ന അച്ഛന്‍ അഥവാ ബിഗ് ബി ഡിസം 4 ന്

മകനാകുന്ന അച്ഛന്‍ അഥവാ ബിഗ് ബി ഡിസം 4 ന്

അമിതാബിന്‍റെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. കാലം ചെന്ന നായകന്മാര്‍ ഇപ്പൊഴും മരവും മലയും ചുറ്റി മകളുടെ പ്രായമുള്ളവരോടൊപ്പം ആടിത്തിമിര്‍ക്കുമ്പോള്‍ മകന്‍ അഭിഷേകിന്‍റെ മകനായി അഭിനയിച്ചാണ് ബിഗ് ബി തന്റെ പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്. ബാല്‍കിയുടെ പുതിയ ചിത്രമായ ‘പാ’ യില്‍ പ്രൊഗേരിയ അഥവാ ബാല്യകാല വാര്‍ധക്യം ബാധിച്ച പന്ത്രണ്ട് വയസുകാരനെയാണ് അമിതാഭ് അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ നാലിന് തീയറ്ററുകളിലെത്തും.
പ്രൊഗേരിയ ബാധിതനായ ബാലനായി അമിതാഭിനെ അണിയിച്ചൊരുക്കാന്‍ അന്താരാഷ്ട്രാ നിലവാരമുള്ള മേക്കപ് മാന്‍ തന്നെയാണ് എത്തിയത്, സ്റ്റീഫന്‍ ഡൂപുയിസ്. സൂപ്പര്‍ [...]

വിവാഹ സ്വപ്നങ്ങളില്‍ ശില്പയ്ക്ക് സമിശ്രവികാരം

വിവാഹ സ്വപ്നങ്ങളില്‍ ശില്പയ്ക്ക് സമിശ്രവികാരം

നവംബര്‍ 22 ന് വിവാഹിതയാവുന്ന ശില്പാഷെട്ടിക്ക് വിവാഹദിനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സമിശ്രവികാരം. തന്‍റെ ബ്ലോഗിലാണ് ശില്പാ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. “ഞാനിപ്പോള്‍ എന്താണ് അനുഭവിക്കുന്നത് എന്നറിയാനാഗ്രഹിക്കുന്നവരോട് എനിക്ക് പറയുവാനുള്ളത്, ഞാനിപ്പോള്‍ ഒരു സമിശ്രവികാരത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ്-സന്തോഷം, ആകാംക്ഷ, ഭീതി, അങ്ങിനെ ഏതൊരുവധുവിനുമുള്ളതെല്ലം എനിക്കുണ്ട്”.
34കാരിയായ ശില്പയുടെ വിവാഹം ബിസിനസുകാരനായ രാജ് കുന്ദ്രയുമായിട്ടാണ്. 2007 മുതല്‍ ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു. “രാജ് എന്നിലോ എന്‍റെ ജീവിതശൈലിയിലോ എന്തെങ്കിലും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നില്ല. ഞാനെങ്ങിനെയോ അങ്ങിനെ ആയിരിക്കാന്‍ [...]

സന്തോഷ് ശിവന്‍റെ നായകമോഹം

സന്തോഷ് ശിവന്‍റെ  നായകമോഹം

ചേരന്‍, പാര്‍ഥിപന്‍, എസ്.ജെ. സൂര്യ, രഞ്ജിത്…ഈ നിര അങ്ങിനെ നീങ്ങുന്നു. ആരും നായകനാകാന്‍ വിളിച്ചില്ലെങ്കില്‍ പിന്നെ സ്വയം നായകനാവുക തന്നെ. പക്ഷെ ഇതു സംഗതി വേറെ. ലെനിന്‍ രാജേന്ദ്രന്‍റെ മകരമഞ്ഞില്‍ വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മ്മയെ അവതരിപ്പിച്ചാണ് സന്തോഷ് ശിവന്‍ എന്ന സംവിധായകന്‍ നായകന്‍റെ കുപ്പായം കൂടി അണിയുന്നത്. ഛായാഗ്രാഹകന്‍, സംവിധായകന്‍ ഇങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ പയറ്റിതെളിഞ്ഞിട്ടാണ് ശിവന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തന്‍റെ പ്രതിഭ നീട്ടിപ്പിടിക്കുന്നത്. സര്‍വ്വേശ്വരാ!!! എന്ന് സുരാജ് വെഞ്ഞാറന്മൂട് പറയുന്നത് [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes