ഈ റിപ്പോര്‍ട്ട് ഞങ്ങളുടെ കൊച്ചി ബ്ലോഗ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും അയച്ചു തന്നതാണ് .
വളരെ വലിയ ഇടിമുഴക്കങ്ങളോട് കൂടി ചെറായി ബ്ലോഗ് മീറ്റ് അവസാനിച്ചു .അതിന്റെ തിരമാലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല എങ്കിലും അങ്ങിങ്ങായി ചില പൊട്ടലുകളും കീറലുകളും ഇപ്പോഴും തുടരുന്നു . കാപ്പിലാന്‍ ഗ്രൂപ്പില്‍ നിന്നും വന്‍തോതിലുള്ള കൊഴിഞ്ഞു പോക്കല്‍ തുടരുന്നു എങ്കിലും ആശ്രമവും പരിസരവും ശാന്തമാണ് . ചെറായി മീറ്റിന് ശേഷം പുതിയ മുന്നണികള്‍ ബൂലോകത്ത് രൂപം കൊള്ളാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല .ഇതിനിടയില്‍ [...]
July 29, 2009 | Posted in
ചരിത്രം |
Read More »
അങ്ങിനെ എല്ലാ ബൂലോകരും കാത്തു കാത്തിരുന്ന ചെറായി ബ്ലോഗു മീറ്റ് ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി ഞങ്ങളുടെ ലേഖകര്‍ റിപ്പോര്‍ട്ടു ചെയ്തു. ആദ്യമായി ഈ മീറ്റു റിപ്പോര്‍ട്ടു ചെയ്യുവാന്‍ കഴിഞ്ഞതില്‍ ഞങ്ങളുടെ ലേഖകരെ ഞങ്ങള്‍ പ്രത്യേകമായി അഭിനന്ദിച്ചുകൊള്ളുന്നു. ഇതാണ് മീറ്റിന്റെ ആദ്യമായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇനി നമുക്ക് മീറ്റു സ്ഥലത്തേക്കു ചെല്ലാം. ഏതാണ്ട് പതിനഞ്ചോളം ബ്ലോഗറന്മാര്‍ റിസോര്‍ട്ടില്‍ തലേന്നു മീറ്റിനായി എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ക്കു വേണ്ടി എടുത്തിരിക്കുന്ന രണ്ടു മുറികളിലായി കൂടിയിരിക്കുന്നതായി ഞങ്ങളുടെ റിപ്പോര്‍ട്ടറന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞു. തലേന്നു തന്നെ വന്ന ഡോക്ടര്‍ ദമ്പതിമാര്‍ ഉറങ്ങിക്കഴിഞ്ഞിരിക്കുന്നതിനാല്‍ അവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നില്ല. [...]
July 25, 2009 | Posted in
വാര്‍ത്ത |
Read More »
നാസുമായി ഒരഭിമുഖം
ചെറായി മീറ്റില്‍ തത്സമയ സംപ്രേക്ഷണം നടത്തുവാനായി ചെറായിയില്‍ എത്തി ചേര്‍ന്ന തോന്ന്യാശ്രമത്തിന്റെ പ്രത്യേക ലേഖിക ശ്രീമതി നാസുമായി ഞങ്ങളുടെ സ്വന്തം ലേഖകന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് വേണ്ടി പ്രസിദ്ധികരിക്കുന്നു .
സ്വ.ലേ – നമസ്കാരം നാസ് . ഇവിടെ കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം .എന്താണ് രണ്ടു ദിവസം മുന്നേ ഇങ്ങു പോരാന്‍ കാരണം ? വീട്ടില്‍ വെപ്പും കുടിയും ഒന്നുമില്ലേ ?.
നാസ് -നമസ്കാരം . ആരാണ് എന്ന് മനസിലായില്ല [...]
July 24, 2009 | Posted in
അഭിമുഖം |
Read More »
ഞങ്ങളുടെ ലേഖകന്റെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട്.
മീറ്റിനു മുമ്പ് കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും കാപ്പിലാനെ തള്ളിപ്പറയുക..!! ചാണറായി ഗ്രൂപ്പ് ഈയിടെ അങ്ങിനെയൊരു തീരുമാനം കൈക്കൊണ്ടതായി ഞങ്ങളുടെ ലേഖകര്‍ക്ക് വിവരം ലഭിച്ചു. അതിന്റെ ഭാഗമായി തോന്ന്യാശ്രമത്തില്‍ അത്യന്താധുനികമായ റഡാര്‍ സംവിധാനങ്ങള്‍ ഈയിടെ സ്ഥാപിക്കുകയുണ്ടായി. കാപ്പിലാനോ അനുഭാവികളോ വേഷം മാറി അവിടെയെങ്ങാനം വന്നാല്‍ കയ്യോടെ പിടികൂടി കയ്യാമം വയ്ക്കുവാനാണ് തീരുമാനം. രാജിവച്ചു പുറത്തു പോയ കാപ്പിലാനെ അങ്ങിനെ തോന്ന്യാശ്രമത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വച്ചു! വിവാദ ലോഗോ നിര്‍മ്മിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ [...]
July 21, 2009 | Posted in
വാര്‍ത്ത |
Read More »
ബൂലോക മീറ്റും ഗ്രൂപ്പു വഴക്കുകളും കാപ്പിലാന്റെ തരംതാഴ്ത്തലും രാജിയുമെല്ലാം ബൂലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ കാപ്പിലാന്റെ എതിര്‍ ഗ്രൂപ്പായ ചാണറായി ഗ്രൂപ്പിന്റെ നേതാവായ ചാണക്യനുമായി ബൂലോകം ഓണ്‍ലൈന്‍ നടത്തിയ പ്രത്യേക അഭിമുഖം. മീറ്റു നടക്കാന്‍ പോകുന്ന ചെറായിയില്‍ വച്ചാണ് ഈ അഭിമുഖം നടന്നത്. മീറ്റു നടക്കുന്നതിന്റെ മുന്നോടിയായി അതിന്റെ തയാറെടുപ്പുകള്‍ക്കു മേല്‍നോട്ടം
വഹിക്കുകയായിരുന്നു മിസ്റ്റര്‍ ചാണക്യന്‍. മീറ്റിന്റെ പ്രധാന പ്രതിരോധമായി മീറ്റു കവാടങ്ങളിലും പിന്നെ നാലു മൂലകളിലും സ്ഥാപിക്കുവാനുള്ള ഹരീഷിന്റെ കത്തിയും ഓങ്ങി നില്‍ക്കുന്ന കട്ടൌട്ടുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ആര്‍ട്ടിസ്റ്റുകള്‍ [...]
July 15, 2009 | Posted in
അഭിമുഖം |
Read More »
ചെറായിയില്‍ നിന്നും ഞങ്ങളുടെ ലേഖകന്റെ പ്രത്യേക റിപ്പോര്‍ട്ട്.
മീറ്റീനോടനുബന്ധിച്ചുള്ള വിവിധ സുരക്ഷാ പരിശോധനകള്‍ യുദ്ധകാലാടിസ്ഥാന്നത്തില്‍ പുരോഗമിക്കുന്നു. ഈയിടെ മീറ്റിന്റെ ന്നടത്തിപ്പുകാര്‍ ചെറായിയില്‍ ഒത്തു ചേര്‍ന്നു. ചുറ്റുപാടുകള്‍ ആകമാനം പരിശോധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അവര്‍ നടത്തിയ പരിശോധനകളുടെ വിശദമായ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കിട്ടുവാനുള്ള ഭാഗ്യമുണ്ടായി. അതിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.
പോപ്പുലേഷന്‍ സ്റ്റഡി
മീറ്റു നടക്കുന്ന സ്ഥലത്തിനു അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 8286453 പേര്‍ താമസിക്കുന്നു. അതില്‍ 745637 പേര്‍ പുരുഷന്മാരും 835467 പേര്‍ സ്ത്രീകളുമാണ്. 53427 കുട്ടികളും 98765 വയസ്സായവരും ഉണ്ട്. പാര്‍ട്ടി, [...]
July 10, 2009 | Posted in
വാര്‍ത്ത |
Read More »
ഞങ്ങളുടെ ഒരു ലേഖകന്‍ അയച്ചു തന്ന ഒരു പരസ്യചിത്രം.
നിങ്ങളുടെ ലൈറ്റ് നാലു മണിക്കൂറില്‍ കൂടുതല്‍ കത്തിനില്‍ക്കുകയാണെങ്കില്‍ ‘ഇറക്ട്രീഷ്യനെ’ വിളിക്കാന്‍ മറക്കരുതെന്നും പരസ്യം പറയുന്നു!
July 10, 2009 | Posted in
നര്‍മ്മം |
Read More »
ചെറായി മീറ്റ് അതിന്റെ ശൈശവവും പിന്നെ ബാല്യം കൌമാരം എന്നീ കാലഘട്ടങ്ങളും അതിവേഗം പിന്നിട്ട് അങ്ങിനെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങിനെ ഒരു വശത്തു മീറ്റു വളരുമ്പോള്‍ മറുവശത്ത് സംഘാടകരുടെ അകാംഷകളും വളര്‍ന്നു വലുതാവുന്നു. അതേസമയം ഒരുത്തരവാദിത്വവും ഏല്‍ക്കാതെ മീറ്റുനുമാത്രം വരുന്നവര്‍ക്ക് മനസ്സില്‍ മറ്റുചിന്തകളും കുടിയേറുന്നു. ഞങ്ങളുടെ ലേഖകന്റെ പ്രത്യേക റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കുക. ഇവ ചോര്‍ന്നു കിട്ടിയ വിവരങ്ങളാണ്.
അതിശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് മീറ്റിനു പ്ലാന്‍ ചെയ്തിരിക്കുന്നത്. പ്രമുഖ ബ്ലോഗറന്മാരുടെ തുടക്കം മുതലേയുള്ള എതിര്‍പ്പും ഭീഷണിയുമാണ് ഇതിനു കാരണം. ഭീഷണിയും [...]
July 9, 2009 | Posted in
വാര്‍ത്ത |
Read More »
ബൂലോക മനുഷ്യാവകാശ കമ്മിഷനു ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ അന്വേഷകര്‍ക്ക് പാലായില്‍ പോകേണ്ടി വന്നത്. ബൂലോകം ഒറ്റക്കെട്ടായി തന്നെ പീഢിപ്പിക്കുന്നുവെന്ന് ബെര്‍ളി എന്ന ബ്ലോഗറാണ് പരാതി നല്‍കിയത്. പാലായില്‍ ചെന്നെത്തിയ അന്വേഷകര്‍ ബെര്‍ളിയുടെ വീടു കണ്ടു പിടിക്കുവാന്‍ ഒരുപാടു പാടുപെട്ടു. റബ്ബര്‍ തോട്ടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് വഴിതെറ്റിയ അവരെ അവസാനം അവിര എന്ന റബ്ബര്‍ വെട്ടുകാരനാണ് ബെര്‍ളിയുടെ വീട്ടില്‍ കൊണ്ടുചെന്നെത്തിച്ചത്. അവിരക്കുള്ള നന്ദി പ്രത്യേകമായി ഞങ്ങളിവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു. വീടിന്റെ മുന്നിലെത്തിയതും ബര്‍ളിയുടെ പട്ടി ഞങ്ങള്‍ക്കു നേരെ ചാടി [...]
July 5, 2009 | Posted in
വാര്‍ത്ത |
Read More »
മാന്യരെ,
അങ്ങിനെ ബൂലോകം രസകരമായ ഒരങ്കത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ചെറായി മീറ്റിനെതിരെ ബര്‍ളിയിട്ട മുട്ടയും..സോറി പോസ്റ്റും പിന്നെ അതിനെതിരായി വാഴയുടെ ചാവേറു ഭീഷണിയും കഴിഞ്ഞ് അനേകം കുഞ്ഞവറാന്മാരുടെ കുഞ്ഞു മുട്ടകളും ബൂലോകമിപ്പോള്‍ പുഴുങ്ങിയും വാട്ടിയും പിന്നെ ബുള്‍സൈ ആക്കിയും തിന്നോണ്ടിരുക്കുന്ന ഇക്കാലത്ത് ഞങ്ങള്‍ ഒരു താരതമ്യ പഠനം നടത്തി നോക്കുകയാണ്. വാഴക്കോടന്റെ പോഴത്തരങ്ങളും ബെര്‍ളി തോമസ്സിന്റെ ബെര്‍ളിത്തരങ്ങളും “…ത്തരങ്ങള്‍” തന്നെയല്ലേ എന്ന ഒരു സംശയം കണ്ട നേരം മുതലാണ് ഈ പഠനം ആരംഭിക്കുന്നത്. ഈ തരങ്ങള്‍ ഏതു തരത്തിലുള്ള തരങ്ങളായും [...]
July 2, 2009 | Posted in
നോവല്‍ |
Read More »