BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Archive for: August, 2009

ഓണാശംസകള്‍

ഓണാശംസകള്‍

 
എല്ലാ നല്ലവരായ ബ്ളോഗറന്മാര്‍ക്കും ബൂലോകം ഓണ്‍ലൈനിന്റെ ഓണാശംസകള്‍.

ഏറനാടനുമൊത്ത്.

ഏറനാടനുമൊത്ത്.

ഏറനാടനെ നാമെല്ലാം പല രീതിയില്‍ അറിയുന്നു. മികച്ച ബ്ലോഗറും കഥാകാരനുമായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു സിനിമാക്കാരന്‍ കൂടിയാണ്. അനേകം സീരിയലുകളിലും സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങള്‍ ഏറനാടന്‍ ബൂലോകം ഓണ്‍ലൈനില്‍ നിങ്ങളുമായി പങ്കിടുന്നു.
1. എന്നു മുതലാണ് ബ്ലോഗില്‍ സജീവമായത്?
മാര്‍ച്ച് 2006-ല്‍ ബ്ലോഗില്‍ വന്നു. അന്നുമുതല്‍ക്ക് എന്തോ കലികാലവൈഭവം കൊണ്ട് നിര്‍ജീവമാവാതെ ഇത്രടം വരെ എത്തി നില്‍ക്കുന്നു..! വായനക്കാര്‍ തുണ, നന്ദിയുണ്ട്.
2. ഏറനാടന്റെ ബ്ലോഗുകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ‍?
 ഞാന്‍ ഭൂജാതനായത് ഏറനാട് ദേശത്തെ നിലമ്പൂരിലാണ്‌. അവിടെത്തെ ചില [...]

വാഴക്കോടന്‍:അഭിമുഖം

വാഴക്കോടന്‍:അഭിമുഖം

സമകാലീന മലയാളം ബ്ലോഗില്‍ അവഗണിക്കാനാവാത്ത  സാന്നിദ്ധ്യമാണ് വാഴക്കോടന്റേത്. സ്നേഹമുള്ളവര്‍ വാഴേ എന്നും അദ്ദേഹത്തിന്റെ സ്വന്തം കഥാപാത്രമായ കുഞ്ഞീവി ബായക്കോടാ എന്നും പേരുചൊല്ലി വിളിക്കുമ്പോള്‍ ഏതു കഠിന മനസ്സുള്ള വായനക്കാരനും ചിരിച്ചു പോകുന്നു. ബൂലോകത്തില്‍ നമ്മളെയെല്ലാം ഒരുപോലെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള എഴുത്തുകാരനാണ് ബൂലോകത്തിന്റെ പ്രിയങ്കരനായ ശ്രീ. വാഴക്കോടന്‍. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വാഴക്കോടനും.
 
1.ബ്ലോഗില്‍ വരാനുള്ള സാഹചര്യം വിശദീകരിക്കാമോ?
 
തികച്ചും യാദ്രുശ്ചികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ എന്റെ സുഹ്രുത്ത് റഫീക്ക് വടക്കാഞ്ചേരിയുടെ ബ്ലോഗ്, അവന്‍ ലിങ്ക് [...]

മേരിക്കുഞ്ഞിന്റെ ബ്ലോഗ്‌ കോടതിയില്‍, ജാഗ്രതൈ.

മേരിക്കുഞ്ഞിന്റെ ബ്ലോഗ്‌ കോടതിയില്‍, ജാഗ്രതൈ.

ഊരും പേരും പരസ്യപ്പെടുത്താത്ത ബ്ലോഗ്ഗര്‍മാരുടെ വാണിയംകുളം ചന്തയാണല്ലോ ഇന്റര്‍നെറ്റ്‌. ബ്ലോഗിലെ ലക്ഷക്കണക്കിന് അനോണികുഞ്ഞുങ്ങളില്‍ ഒരുവളായിരുന്നു ഏതാനും ദിവസം മുമ്പ് വരെ റോസ്മേരി പോര്‍ട്ട്‌. ‘വായില്‍ വരുന്നത് ബ്ലോഗ്ഗര്‍ക്ക് പാട്ട്’ എന്ന ബൂലോക നിയമം അനുസരിച്ച് മേല്‍ പറഞ്ഞ മേരിക്കുഞ്ഞ് തന്റെ ബ്ലോഗിലൂടെ ന്യൂയോര്കിലെ മോഡല്‍ ഗേളായ ലിസ്കുള കോഹനെതിരെ കുറെ അമിട്ടുകള്‍ പൊട്ടിച്ചു. നാലാളുടെ മുന്നില്‍ പറയാന്‍ കൊള്ളാത്ത ഉരുപ്പടികളാണ് ഈ ബ്ലോഗി വെച്ച് കാച്ചിയത് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബ്ലോഗല്ലേ, ഞാന്‍ അനോണിയല്ലേ, പിന്നെ എന്തോന്ന് [...]

ഡോണ മയൂര;അഭിമുഖം

ഡോണ മയൂര;അഭിമുഖം

നമ്മുടെ ബൂലോകത്തിലെ വളരെ കഴിവുള്ള എഴുത്തുകാരില്‍ ഒരാളാണ് ഡോണ മയൂര. കഥ, കവിത, മാധ്യമ പ്രവര്‍ത്തനം ഇവയെല്ലാം ഡോണക്ക് നന്നേ വഴങ്ങും. ബൂലോകം ഓണ്‍ലൈനില്‍ ഇന്ന് ഡോണ മയൂര നിങ്ങളോട് സംസാരിക്കുന്നു.
1.എന്നു മുതലാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്?
 
സെപ്തബര്‍ 2004 ലാണ് ആദ്യമായി ബ്ലോഗര്‍ ഡോട് കോം ഉപയോഗിക്കാന്‍ തുടങ്ങിയത്. മലയാളം ബ്ലോഗിലേക്ക് മയൂര എന്ന പേരില്‍ വന്നത് 2007 മാര്‍ച്ചിലാണ്.
 
2. എഴുതുന്ന സ്വഭാവം പണ്ടുമുതലേ ഉണ്ടായിരുന്നുവോ?
 
ഇമ്പൊസിഷന്‍, ഹോംവര്‍ക്ക്, ക്ലാസ് നോട്ട്സ് എന്നിവ കഴിഞ്ഞാല്‍ മറ്റെഴുത്തുകള്‍ ഉണ്ടായിരുന്നില്ല. [...]

e ചര്‍ച്ച; ബ്ലോത്രം

e ചര്‍ച്ച; ബ്ലോത്രം

E-ചര്‍ച്ച -ബ്ലോത്രത്തില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുക …(നിയമാവലി തയാറായി  )
ചൂടന്‍ ചര്‍ച്ചകളുടെയും ..അങ്കതട്ടുകളുടെയും നാളുകള്‍ വരവായി ….വാ കൊണ്ട് പൊരുതുന്ന എല്ലാവര്ക്കും വേണ്ടി ബ്ലോത്രം സഹര്‍ഷം സമര്‍പ്പിക്കുന്നു  E-ചര്‍ച്ച ..ആനുകാലിക വിഷയങ്ങളെ കുറിച്ച് വികാരം കൊള്ളുന്നവരാണോ നിങ്ങള്‍ ?സമകാലിക വിഷയങ്ങളെ അടിസ്ഥാനപെടുത്തി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?എങ്കില്‍ ബൂലൊകത്തെ ആദ്യ പത്രമായ ബ്ലോത്രം നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലകല്‍പ്പിക്കുന്നു …ഓണസമ്മാനമായി ബ്ലോത്രം ‘സത്യാന്വേഷകന്‍’ ബ്ലോഗിന്റെ നിര്‍മാതാവായ ജിക്കൂസിനോട് ഒപ്പം ചേര്‍ന്ന് ബൂലോക വാസികള്‍ക്കായി അഭിമാനപൂര്‍വ്വം സമര്‍പ്പിക്കുന്നു ….ബ്ലോഗ്‌ [...]

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

കവി കുഴൂര്‍ വിത്സനുമായി വര്‍ത്തമാനം
1.എത്ര നാളായി കവിത എഴുതുന്നു? ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിത?
 
 
പ്രായം മുപ്പത്തിനാലാകുന്നു . അമ്മയുടെ ഓര്‍മ്മ പ്രകാരം ചിങ്ങത്തിലാണ്  ഞാനുണ്ടായത്. ഇത് എനിക്ക് പിറന്നാള്‍ കാലം കൂടിയാണ് . കഴിഞ്ഞ ഇരുപതു  വര്‍ഷമായി കവിത എന്റെ കൂടെയുണ്ട്. അല്ലെങ്കില്‍ ഞാന്‍ കവിതയുടെ കൂടെ. ഇതിനിടയില്‍ കവിതയുമായി കുറെ കൂടിയാടി.  കവിതയുടെ കൂടെ കെട്ടിമറിഞ്ഞു. അതിന്റെ കൂടെ ചിരിച്ചു. കരച്ചിലായിരുന്നു കൂ‍ടുതലെന്ന് വിഷ്ണുമാഷെ പോലെയുള്ളവര്‍. ഇടയ്ക്ക് പിണങ്ങി. അടിച്ച് പിരിഞ്ഞു. പിന്നെയും പിന്നാലെ കൂടി. ചിലപ്പോള്‍ [...]

മാണിക്യം: അഭിമുഖം

മാണിക്യം: അഭിമുഖം

മലയാള ബ്ളോഗില്‍ ഒരേയൊരു മാണിക്യമേയുള്ളു. നമ്മളെല്ലാം അവരെ ചേച്ചി എന്നാണു വിളിക്കാറ്. നല്ല കവിയത്രിയും സംഘാടകയുമായ മാണിക്യം ചേച്ചി ഇക്കുറി ആല്ത്തറയിലെ ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇന്നത്തെ  അതിഥിയായി നമ്മോടു കൂടെയുണ്ട് മാണിക്യം ചേച്ചി.
 
ആദ്യമായി ചേച്ചിക്ക് ഓണാശംസകള്‍. ഈ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ വന്നതിന് ഞങ്ങളുടെ പ്രത്യേക നന്ദി.
 നന്ദി ,.ഓണാശംസകള്‍.
 
 
1.എന്നാണ് ബൂലോകത്തിലേക്ക് ആദ്യമായി വരുന്നത്? അതിനു വല്ല കാരണവും?
 
ജൂലൈ 21, 2007 മാണിക്യം http://maaanikyamisin.blogspot.com/എന്നാ മലയാളം ബ്ലോഗില്‍ ആദ്യമായി പോസ്റ്റ്‌ ഇട്ടു. മുന്‍പും എഴുതുമായിരുന്നു അത് വായിച്ച സുഹൃത്തുക്കള്‍ [...]

അക്കൌണ്ട് ബ്ലോക്കു ചെയ്തു

അക്കൌണ്ട് ബ്ലോക്കു ചെയ്തു

മാന്യ വായനക്കാരെ,
നിങ്ങളിതു വായിച്ചറിയണം. വളരെ പാടുപെട്ടാണ് ഈ പത്രം നടത്തിക്കൊണ്ടു പോകുന്നത്. നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഒരുപാടു പേരൊന്നും ഈ പത്രത്തിനു പിറകിലില്ല. ഒരാള്‍ മാത്രം… രാമചന്ദ്രന്‍ ബ്ലോത്രത്തിന്റെ കാര്യം പറഞ്ഞതു പോലെ വളരെ കഷ്ടപ്പെട്ടാണ് ഇതു നടത്തുന്നത്. ഞാന്‍ കാപ്പിലാനല്ല. എന്തിനാണ് ഇതിപ്പോള്‍ പറയുന്നതെന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഈ അഭിമുഖങ്ങളെല്ലാം boolokamonline@gmail.com എന്ന വിലാസത്തിലായിരുന്നു എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്നു ഞാന്‍ നോക്കിയപ്പോള്‍ ആ അക്കൌണ്ട് ആരോ ഡിസേബിള്‍ ചെയ്തിരിക്കുന്നു. ഗൂഗിളിന്റെ നിയമങ്ങള്‍ ലംഘിച്ചതു കൊണ്ടാണ് [...]

അരുണ്‍ കായംകുളം; അഭിമുഖം.

അരുണ്‍ കായംകുളം; അഭിമുഖം.

മലയാള ബ്ലോഗിലെ യുവ തലമുറയുടെ പ്രതീക്ഷയാണ് ശ്രീ അരുണ്‍ കായംകുളം. ഇദ്ദേഹത്തിന്റെ കഥകള്‍ക്ക് ഇന്ന് ഒരുപാടു വായനക്കാരുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കായം കുളം സൂപ്പര്‍ഫാസ്റ്റിലൂടെ ഈ മിടുക്കനു കഴിയുന്നു. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.
 
1.എങ്ങിനെയാണ് ബ്ലോഗില് വന്നത്?
അരവിന്ദേട്ടന്‍റെ മൊത്തം ചില്ലറ എന്ന ബ്ലോഗ് വായിച്ച് ആവേശം കേറി കാണിച്ച ഒരു സാഹസമാ കായംകുളം സൂപ്പര്‍ഫാസ്റ്റ്.എന്‍റെ ഈ വരവ് മുന്‍കൂട്ടി കണ്ട്, ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ ചില ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു:
“അവന്‍ വരും, [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes