തേക്കടി ജലാശയത്തില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ നാല്‍പ്പത് കവിഞ്ഞേക്കുമെന്ന് സൂചന. ഇതുവരെ 35 പേര്‍ മരിച്ചതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ രക്ഷപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ഇതുവരെ 20 പേര്‍ മാത്രമേ രക്ഷപെട്ടിട്ടുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
മൊത്തം 76 യാത്രക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. ബോട്ട് ജീവനക്കാരായ വിക്‌ടറും അനീഷും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ രണ്ട് വിദേശികളും മരിച്ചു. അതേസമയം മഴ പെയ്‌തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തി [...]
ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?
തുറന്ന് പറയാന്‍ വിഷമമം ഒന്നും ഇല്ല… പക്ഷേ ഇഷ്ടമില്ലായ്മകള്‍ക്ക് മാര്‍ക്കിട്ട് നോക്കിയിട്ടില്ല J
മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ? : ഇഷ്ടക്കേടില്ല.
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ? : അതൊരു പ്രശ്നമേ അല്ല… തിരിഞ്ഞ് കിടന്ന് തടസ്സം നിങ്ങുന്നിടത്ത് വെച്ച് ഉറക്കം പുനരാരംഭിക്കും.
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ? : സൌമ്യമായ നിദ്ര കാണുന്നതില്‍ ഇഷ്ടക്കേടില്ല… കൂര്‍ക്കം വലിച്ച്, ഉറഞ്ഞ് തുള്ളി ഉറക്കം ഭീകരമാക്കുന്നവരെ കണ്ടാല്‍ ഇഷ്ടക്കേടല്ല… ഇത്തിരി ഭയം. പിന്നെ ഉറക്കത്തില്‍ പോലും വിശ്രമം ഇല്ലാത്തവര്‍ [...]
അഭിനയിക്കാൻ താൽപ്പര്യമുള്ള തൊലിക്കട്ടിയുള്ളവർക്കും മറ്റ് സാങ്കേതിക വിദഗ്ധർക്കും സ്വാഗതം!
സുനിൽ പണിക്കരുടേയും, കാർട്ടൂണിസ്റ്റ് ഖാൻ പോത്തൻകോടിന്റേയും നേതൃത്വത്തിൽ ബൂലോകത്തിലൊരു വിഷ്വൽ ഗ്രൂപ്പ്. UAE-ൽ ഉള്ള ബ്ലോഗേഴ്സിന് മുൻതൂക്കം. കോമഡി സ്കിറ്റുകൾ, ആൽബം, ഹോം സിനിമ, ടെലിഫിലിം തുടങ്ങിയവയാണ് പ്രോജക്ടുകൾ.
“ഞാന്‍ രഘുനാഥന്‍….ഇന്ത്യന്‍ ആര്‍മിയിലെ ഒരു ജവാന്‍. ആറുകളും തോടുകളും വയലേലകളും കളിവള്ളങ്ങളും പിന്നെ കുണ്ടും കുഴിയും നിറഞ്ഞ നാട്ടില്‍ നിന്നും പത്തും ഗുസ്തിയും പാസായി ഇപ്പോള്‍ പട്ടാളത്തില്‍..” പ്രൊഫൈലിലെ ഈ രണ്ടേ രണ്ട് വാചകം കൊണ്ട് രഘുനാഥന്‍റെ ‘പട്ടാളക്കഥകള്‍’ എന്ന ബ്ലോഗ് നമ്മെ വിടാതെ പിടികൂടുന്നു. നന്തനാരും കോവിലനും പട്ടാള ജീവിതത്തിന്‍റെ നടുക്കം നിറച്ച് നമ്മുടെ ഹൃദയങ്ങളെ കീറി മുറിച്ച് എഴുതിയിരുന്ന അതേ ഭൂമികളില്‍ നിന്ന് ഒരു പക്ഷേ മറ്റൊരു തൂലിക ചലിക്കുകയാവാം. നമുക്ക് വായിക്കാന്‍ വേണ്ടി; [...]
ചന്ദ്രനില്‍ ജലാംശം കണ്ടുപിടിക്കാനായത് ഈ നൂറ്റാണ്ടിന്റെ തന്നെ മഹത്തായ ഒരു നേട്ടമായി നമുക്ക് കാണാം. അതിന്‍ കാരണമായത് ഇന്ഡ്യയുടെ ചന്ദ്രനിലേക്കുള്ള കന്നി യാത്രയായിരുന്നുവെന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം.
ദോഹ ബ്ലോഗ് മീറ്റ് 2009-ഒരു പുതിയ തുടക്കം
ദോഹയിലെ ബ്ലോഗേഴ്സിന്റെ സംഗമം യാഥാര്‍ത്യമായി..21.09.2009 നു ദോഹയിലെ ‘അല്‍ ബിധ’ പാര്‍ക്കില്‍ വച്ച് നടന്ന ലളിതമായ ഈ സൌഹൃദ സംഗമം പഴയകാല ബ്ലോഗ് എഴുത്തുകാരില്‍ ഒരാളായ മുഹമ്മദ് സഗീറിന്റെ ശ്രമഫലമായാണ് സാധ്യമായത്..മുന്‍പും ചെറിയ തോതിലുള്ള ചില കൂട്ടായ്മകള്‍ നടന്നിട്ടുണ്ടെങ്കിലും വൈവിധ്യമാര്‍ന്ന ബ്ലോഗുകളിലൂടെ ശ്രദ്ധേയരായ പലരും പരസ്പരം ബന്ധപ്പെടുന്നത് ഇതാദ്യമായിരുന്നു.പെട്ടന്ന് സംഘടിപ്പിച്ച പരിപാടി ആയിരുന്നത് കൊണ്ട് ദോഹയിലെ എല്ലാ ബ്ലോഗര്‍മാരെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലഎങ്കിലും ഒരു തുടക്കം എന്ന നിലയില്‍ [...]
നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്‍റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു [...]
ഊരും പേരുമില്ലാത്ത എന്റെ അനിഷ്ടങ്ങള്‍ക്കെന്തു പ്രസക്തിയാണോ. എന്തരോ വരട്ട്, എന്നോട് കേട്ട്, ഞാന്‍ പറഞ്ഞ്. ഇനി പറഞ്ഞില്ലേ നിങ്ങക്കത് ഇഷ്ടമായില്ലെങ്കിലോ. പിന്നെ, ഒരുമാതിരി ഒന്നും എനിക്കു കണ്ടുകൂടാ എന്നെയടക്കം. ഞാന്‍ ഒരു ദോഷൈകദൃക്കാ, അപ്പ ഉത്തരത്തിനു പഞ്ഞമുണ്ടാവില്ലല്ലോ.
1.മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?
സ്റ്റേജ് പാട്ടുകാരെപ്പോലെ തന്നെ കുളിപ്പാട്ടുകാരിലും സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ട്. നല്ല പാട്ടാണെങ്കില്‍ ഇഷ്ടമാ. ഹോസ്റ്റല്‍ കാലത്ത് എന്നും ഞാന്‍ ഉണര്ന്നിരുന്നത് റൂം മേറ്റ് ശ്രീജിത്തിന്റെ “ലാ ല ലാ ല ലാ” എന്ന പഴയ ലിറില്‍ [...]
…മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?
നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു [...]