കൊച്ചി: കര്‍ശനമായ ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ബ്രിട്ടീഷ് മാതൃകയിലുള്ള അധികാര ചിഹ്നമായ വെള്ളി ദണ്ഡ് ഉപേക്ഷിക്കുന്നു. മുപ്പത്തിനാലായിരം രൂപയാണ് ഇതിന്‍റെ വില.
കൂടാതെ ഇനി മുതല്‍ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിലും ഇനി പ്രവൃത്തി ദിവസമായിരിക്കും.അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും താല്പര്യമെങ്കില്‍ ശനിയാഴ്ചകളില്‍ പഴയ കേസുകള്‍ പരിഗണിക്കും. ഒട്ടേറെ കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നു വേനലവധിക്കാലത്തും പ്രത്യേക സിറ്റിംഗ് നടപ്പാക്കാനും തീരുമാനമായി. സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചു.
പരിസ്ഥിതി [...]
October 31, 2009 | Posted in
വാര്‍ത്ത |
Read More »
ദ് ജൂവല്‍ ബോക്സ് എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തിന്‍റെ പുതിയ ചിത്രങ്ങള്‍ വിസ്മയമാകുന്നു. ഏറ്റവും മികച്ച മൂന്ന് ടെലെസ്കോപ്പുകളിലൂടെ പകര്‍ത്തിയ ചിത്രത്തില്‍ ആകാശമേടയിലെ ആഭരണപ്പെട്ടിക്ക് പത്തരമാറ്റ് ശോഭ.
സതേണ്‍ കോസ് ക്രക്സില്‍ ഉള്‍പ്പെടുന്ന ഈ താരഗണത്തെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ ഒറ്റ നക്ഷത്രമായാണ് കാണപ്പെടുന്നത്. പക്ഷെ ടെലസ്കോപ്പിലൂടെ നോക്കുമ്പോള്‍ ചുവപ്പും(മാണിക്യം) നീലയും(ഇന്ദ്രനീലം) രത്നങ്ങളെപ്പോലെ കാണപ്പെടുന്ന നക്ഷത്രങ്ങള്‍ നിറഞ്ഞ കൂട്ടത്തെ 1830കളിലെ വാന നിരീക്ഷകനായിരുന്ന ജോണ്‍ ഹെര്‍ഷല്‍ ആണ് “വിവിധ നിറങ്ങളിലുള്ള രത്നങ്ങള്‍ നിറഞ്ഞ ആഭരണപ്പെട്ടി”യോട് ഉപമിച്ചത്.
ഭൂമിയില്‍ നിന്ന് ഏകദേശം 6400 [...]
October 30, 2009 | Posted in
വാര്‍ത്ത |
Read More »
വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു നിന്ന മലയാളത്തിന്‍റെ പ്രിയ താരം കാവ്യ മാധവന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നത് ജോഷി ചിത്രത്തിലൂടെ. മോഹന്‍ ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്ര ദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ മലയാള സിനിമയില്‍ മടങ്ങിയെത്തുന്നത്. പട്ടണത്തില്‍ ഭൂതമായിരുന്നു കാവ്യ വിവാഹത്തിനു മുന്‍പ് അഭിനയിച്ച അവാസനത്തെ ചിത്രം.
ട്വെന്റി ട്വെന്റിക്ക് ശേഷം സിബി കെ തോമസ് -ഉദയ കൃഷ്ണ ടീം തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനു പുറമേ സുരേഷ് ഗോപി, തമിഴ് നടന്‍ അര്‍ജുന്‍, ദിലീപ് എന്നിവര്‍ [...]
October 29, 2009 | Posted in
സിനിമ |
Read More »
കാപ്പിലാന്‍ റിപ്പോര്‍ട്ടുന്നു…
ആശ്രമത്തിലെ ഷാപ്പന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടക്കുവാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിനെ പറ്റി ഇതിനോടകം ബൂലോകത്തെ പത്രമാദ്ധ്യമങ്ങളില്‍ നിന്നും ബൂലോകത്തിന് പുറത്തുള്ള ഇന്ത്യന്‍ എക്സ്പ്രസ്സ് പത്ര വാര്‍ത്തയില്‍ നിന്നും ഇതിനോടകം എല്ലാവരും അറിഞ്ഞു കാണുമല്ലോ . ഷാപ്പന്നൂരില്‍ ആവേശത്തിരമാലകള്‍ ആഞ്ഞടിക്കും . കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം തന്നെ ഷാപ്പന്നൂര്‍ തിരഞ്ഞെടുപ്പും നടക്കും . ഇതിനോടകം തന്നെ നരിക്കുന്നന്‍ , സുനില്‍പണിക്കര്‍ , ഏകാന്ത പഥികന്‍ എന്നീ സ്ഥാനാര്‍ഥികള് അണിയറയില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . [...]
October 28, 2009 | Posted in
വാര്‍ത്ത |
Read More »
തോന്ന്യാശ്രമത്തില്‍ നടക്കുന്ന ബൂലോക ഉപ തെരഞ്ഞെടുപ്പിനെപ്പറ്റി ഇന്ത്യന്‍ എക്സ്പ്രസിലും വാര്‍ത്ത. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് രംഗം കത്തിപ്പിടിക്കുന്ന അവസരത്തില്‍ മലയാള ബ്ലോഗിലും ആവേശം തിരതല്ലുന്ന തോന്ന്യാശ്രമം ഉപതെരഞ്ഞെടുപ്പ് ശ്രദ്ധ നേടുന്നു. മുന്‍ വര്‍ഷവും ആഘോഷമായി ബൂലോക തെരഞ്ഞെടുപ്പ് നടത്തിയ തോന്ന്യാശ്രമ ചരിത്രത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത മറ്റൊരു ചരിത്രമായി. തോന്ന്യാശ്രമാധിപന്‍ കാപ്പിലാന്‍റെ ഭരണം വിലയിരുത്താന്‍ ആഹ്വാനം ചെയ്യപ്പെട്ട ബൂലോക ഉപതെരഞ്ഞെടുപ്പില്‍, നരിക്കുന്നന്‍, സുനില്‍ പണിക്കര്‍, ഏകാന്ത പഥികന്‍ എന്നിവരാണ് ഗോദയില്‍ ഏറ്റു മുട്ടുന്നത്. 2007 നവംബറില്‍ തുടക്കമിട്ട തോന്ന്യാശ്രമത്തില്‍ [...]
October 27, 2009 | Posted in
വാര്‍ത്ത |
Read More »
കൊച്ചി: വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പും കെ സി ബി സി ചെയര്‍മാനുമായ മോസ്റ്റ്. റവ. ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തു. ആന്തരാവയവങ്ങളില്‍ ബാധിച്ച അണുബാധ മൂലം എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോട് കൂടി വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
1966 മാര്‍ച്ചില്‍ പൌരോഹിത്യം സ്വീകരിച്ച ഫാ. ഡാനിയേല്‍ ഒ.സി.ഡി. 1996 നവമ്പര്‍ മൂന്നിനാണ്അതിരൂപതയുടെ ഇടയനായി അഭിഷിക്തനാകുന്നത്. 1939 മെയ് [...]
October 26, 2009 | Posted in
വാര്‍ത്ത |
Read More »
മേരിലില്ലി എഴുതുന്നു
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ വോട്ടര്‍ പട്ടിക തിരുത്തിയെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അലയടിച്ചു ഉയരുകയാണ്. സിപി എമ്മിന്‍റെ ഉരുക്ക് കോട്ടയായ കണ്ണൂരില്‍ വോട്ടര്‍ പട്ടികയാണ് തിരുത്തിയതെങ്കില്‍ ഇന്ത്യയിലെ സിപി എമ്മുകാര്‍ക്ക് വേണ്ടി ഒരു തിരുത്തല്‍ രേഖ തന്നെ ഒരുങ്ങി കഴിഞ്ഞു. കര്‍ഷക സമര പ്രസ്ഥാനങ്ങളിലൂടെ കേരളത്തിലെ സാമാന്യ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടിയ ഇടതുപക്ഷ പ്രസ്ഥാനത്തിന് എന്തുകൊണ്ട് ഒരു തെറ്റുതിരുത്തല്‍ രേഖ ആവശ്യമായതെന്നു ഈ അവസരത്തില്‍ ചിന്തിക്കുന്നത് നല്ലതാണ്. പട്ടിണി [...]
October 25, 2009 | Posted in
വാര്‍ത്ത |
Read More »
അടൂര്‍: ചലച്ചിത്ര-നാടക നടി അടൂര്‍ ഭവാനി അന്തരിച്ചു. 82 വയസായിരുന്നു. ആറ് വര്‍ഷമായി എല്ലു പൊടിയുന്ന രോഗമൂലം ഇവര്‍ അസ്വസ്ഥത അനുഭവിക്കുകയായിരുന്നു. ചലച്ചിത്ര നടി അടൂര്‍ പങ്കജത്തിന്റെ സഹോദരിയായ ഭവാനി, സ്വഭവനത്തില്‍ വെച്ചാണ് ചരമമടഞ്ഞത്.
ചലച്ചിത്ര നടന്‍ തിക്കുറുശ്ശി സുകുമാരന്‍ നായരുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിലൂടെയാണ് അടൂര്‍ ഭവാനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കൊട്ടാരക്കര ശ്രീധരന്‍ നായരോടൊപ്പം ‘വേലുത്തമ്പി ദവള’ എന്ന നാടകത്തിലൂടെ അരങ്ങിലുമെത്തി. കലാനിലയം, കെ പി എ സി എന്നീ നാടക സമിതികളുമായി സഹകരിച്ചിട്ടുള്ള [...]
October 25, 2009 | Posted in
വാര്‍ത്ത |
Read More »
എവിയേഷന്‍ ഇലക്ട്രോണിക്സ് വിദഗ്ധന്‍ ഡോ. കെ രാധാകൃഷ്ണന്‍ ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ പുതിയ മേധാവിയാകും. നിലവില്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിന്‍റെ ഡയറക്ടറായ ഡോ. കെ. രാധാകൃഷ്ണന്‍ ഈ മാസം അവസാനം സ്ഥാനമൊഴിയുന്ന ഡോ. ജി മാധവന്‍റെ പിന്‍ഗാമിയായാണ് ചുമതലയേല്‍ക്കുന്നത്.
“എനിക്കേറെ സന്തോഷം തോന്നുന്നു. വളരെ വലിയ ഉത്തരവാദിത്വമാണ് എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. എന്‍റെ ലക്‌ഷ്യം ഈ പ്രതീക്ഷകള്‍ സഫലീകരിക്കുന്നതിന് ഐ.എസ്.ആര്‍.ഒ സംഘത്തെ നയിക്കുക [...]
October 24, 2009 | Posted in
നാടകം,
വാര്‍ത്ത |
Read More »
കേരളത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറില്‍ ഭരണ കക്ഷി അധ്യാപക സംഘടനയുടെ വക അല്പം രാഷ്ട്രീയ അവലോകനം. മേഴ്സി രവിയുടെ മരണവാര്‍ത്ത പ്രാധ്യാനത്തോടെ പ്രസിദ്ധീകരിച്ച പത്രങ്ങളെ അധിക്ഷേപിക്കും വിധമായിരുന്നു സ്കൂള്‍ പരീക്ഷയിലെ വിവാദ ചോദ്യം. പോള്‍ മൂത്തൂറ്റ് വധ കേസിലെ റിപ്പോര്‍ട്ടിങ്ങും വിമര്‍ശന വിധേയമായി. ഭരണപക്ഷ അധ്യാപക സംഘടനയായ കെ.എസ്. ടി. എ യുടെ മേല്‍നോട്ടത്തിലാണ് വിവാദ ചോദ്യ പേപ്പര്‍ തയ്യാറാക്കിയിട്ടു ള്ളത്. പ്ലസ് വണ്‍ ഇംഗ്ലീഷ് ചോദ്യ പേപ്പറില്‍ ആണ് [...]
October 24, 2009 | Posted in
വാര്‍ത്ത |
Read More »