BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Archive for: December, 2009

2010

2010

 
 ലോകമെമ്പാടുമുള്ള മലയാളി ബ്ലോഗറന്മാര്‍ ഈ പുതു വര്‍ഷത്തെ സ്വീകരിക്കുവാനൊരുങ്ങുമ്പോള്‍ അവരോടൊപ്പം ബൂലോകം ഓണ്‍ലൈനും ആ സന്തോഷത്തില്‍ പങ്കുചേരുന്നു. ഇതു വായിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും നന്മയും സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു പുതു വര്‍ഷം ബൂലോകം ഓണ്‍ലൈന്‍ ആശംസിക്കുന്നു. പോയ വര്‍ഷത്തില്‍ അനേകം തെറ്റുകള്‍ സംഭവിച്ചുവെങ്കിലും അതെല്ലാം തിരുത്തി വരും കാലങ്ങളില്‍ എല്ലാവര്‍ക്കും പ്രയോജനകരങ്ങളായ പുതിയ പരിപാടികളുമായി ബൂലോകം ഓണ്‍ലൈന്‍ മുന്നോട്ടു പോകും. വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ ദോഷകരങ്ങളായ സ്വാധീനത്തെ എന്നും ചെറുക്കും.
ഈ പത്രത്തില്‍ എഴുതുവാന്‍ ആരുടെയും അനുവാദത്തിന്റെ ആവശ്യം [...]

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

ഖാന്‍ പോത്തന്‍കോടിന്റെ കാര്‍ട്ടൂണ്‍. ഇതില്‍ ക്ലിക്കു ചെയ്താല്‍ വലുതായി കാണാം. ക്ലിക്ക് അന്‍ഡ് ഡ്രാഗ് ചെയ്താ‍ല്‍ ഈ കാ‍ര്‍ട്ടൂണിനെ നിങ്ങളുടെ മോണിറ്ററില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോകാം.

നോര്‍ത്ത് ഇന്ത്യക്കാരന്റെ പോക്രിത്തരം

നോര്‍ത്ത് ഇന്ത്യക്കാരന്റെ പോക്രിത്തരം

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ പഠിക്കുന്ന കാലം. അന്ന് ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു. ആഗ്രയില്‍ നിന്നുംഎത്മാപൂര്‍എന്നസ്ഥലത്തേക്ക് പോകാന്‍ ടെമ്പോ കാത്തു
നില്‍ക്കുന്നു. എന്റെ കൂടെ  മറ്റു  കുറേ  ആളുകളും വണ്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു
പെട്ടന്നാണ് ഒരു താടിക്കാരന്‍ ദില്ലിവാല ( കേരളത്തില്‍ കിടക്കുന്ന നമ്മളെ ‘മദിരാശികള്‍’ എന്ന് വിളിക്കുന്നതല്ലേ… ആഗ്രക്കാരനെ അങ്ങനെയേ ഞാന്‍ വിളിക്കൂ.) ഒരു ഓംനി വാനില്‍ ഇരച്ചു വന്നത്. ഏതോ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്ന മൂച്ചില്‍ അവന്‍ വണ്ടി കാത്തു നിന്ന ഞങ്ങളുടെ അടുത്തൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോയി. ഞങ്ങള്‍ കുറച്ചു പേരൊക്കെ [...]

പാനല്‍ അംഗങ്ങള്‍

പാനല്‍ അംഗങ്ങള്‍

സുഹൃത്തുക്കളെ,
 ബൂലോകം ഓണ്‍ലൈന്‍ നടത്തിവരുന്ന പോള്‍ വളരെ സുതാര്യമായി നടത്തുവാന്‍ ഞങ്ങള്‍ ഒരു വിദഗ്ധ പാനലിനെ നിയോഗിയ്ക്കും എന്ന് അറിയിച്ചിരുന്നല്ലോ.  ഈ പാനല്‍ നിങ്ങളുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്തുന്നതായിരിയ്ക്കും. പൊതുവെ നോമിനേഷന്‍ ലഭിച്ചിരിക്കുന്ന എല്ലാ ബ്ലോഗുകളും പരിഗണിക്കപ്പെടും. ഇനിയും ബ്ലോഗുകള്‍ സമര്‍പ്പിക്കാനുള്ളവര്‍ക്ക് അതിനായുള്ള അവസരവും ലഭ്യമാണ്. ഏതാനും ദിവസത്തിനകം ഫല പ്രഖ്യാപനം ഉണ്ടാകും എന്ന സന്തോഷ വാര്‍ത്തയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു. പാനലിലെ അംഗങ്ങളെ കണ്ടെത്തുവാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. തികച്ചും യോഗ്യരായ പാനല്‍ അംഗങ്ങള്‍ തന്നെ വേണമെന്നുള്ള നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനായി [...]

മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി

മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി

എഫ് എം സ്റ്റേഷന്‍ – മാംഗോ (അതെ, മാമ്പഴമാ, മാമ്പഴം.. മല്‍ഗോവ മാമ്പഴം. )
പ്രോഗ്രാം – മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം – രാത്രി പത്ത് മണി
കലാപരിപാടി – ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി [...]

പുനര്‍ വോട്ടിംഗ്

പുനര്‍ വോട്ടിംഗ്

സുഹൃത്തുക്കളെ ..,
ബൂലോകം ഓണ്‍ലൈന്‍ നടത്തിവന്ന വോട്ടിംഗ് തല്ക്കാലം നിര്‍ത്തിവച്ച കാര്യം അറിഞ്ഞു കാണുമല്ലോ .തീര്‍ത്തും സുതാര്യമായ ഒരു തെരഞ്ഞെടുപ്പാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില സാങ്കേതികമായ പ്രശ്നങ്ങള്‍ കൊണ്ട് വോട്ടിങ്ങില്‍ ഉണ്ടായ കൃത്രിമങ്ങള്‍ അറിഞ്ഞതിനാലും അര്‍ഹിയ്ക്കുന്ന വ്യക്തികള്‍ക്ക് തന്നെ അവാര്‍ഡ്‌ കിട്ടണം എന്ന് ബൂലോകത്തിന് നിര്‍ബന്ധം ഉള്ളതിനാലും ആണ് പുനര്‍ വോട്ടിംഗ് നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിയ്ക്കുന്നത്. തികച്ചും പക്ഷപാത രഹിതമായ ഒരു സംരംഭം ആണ് ഇത്. അതിനാല്‍ സുതാര്യത ഉറപ്പു വരുത്തേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യം ആണ്.  തെറ്റുകള്‍ [...]

വോട്ടിംഗ് നിറുത്തിവച്ചു.

വോട്ടിംഗ് നിറുത്തിവച്ചു.

വോട്ടിംഗ് സിസ്റ്റത്തില്‍ പിഴവുണ്ടെന്നു കണ്ടതിനാല്‍ ഈ വോട്ടിംഗ് ഇവിടെ അവസാനിപ്പിക്കുന്നു. എന്നാല്‍ സച്ചിന്‍ മാധവന്‍ എന്ന ബ്ലോഗര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇതിന്റെ വിധി ഇനി ഒരു പാനല്‍ നിര്‍ണ്ണയിക്കാമോ? ആ പാനലില്‍ നിഷ്പക്ഷമതികളായ ബ്ലോഗ്ഗറന്മാര്‍ തന്നെ ആയിരിക്കണം ഉണ്ടാകേണ്ടത് എന്ന് ബൂലോകം ഓണ്‍ലൈന്‍ ആഗ്രഹിക്കുന്നു. അതിനായി നിങ്ങള്‍ക്ക് കമന്റിലൂടെ ആരുടെ പേരുകള്‍ വേണമെങ്കിലും നിര്‍ദ്ദേശിക്കാം. അവര്‍ തീരുമാനിക്കട്ടെ വിജയികളെ. ഈ തീരുമാനത്തെപ്പറ്റി എല്ലാവരും എന്തു പറയുന്നു? എന്തായാലും നമുക്ക് ഇങ്ങനെ ഇതുമായി മുന്നോട്ടു പോകാമോ? എല്ലാവരും അഭിപ്രായങ്ങള്‍ പറയുമല്ലോ. [...]

പുനര്‍ വോട്ടിംഗ് ആരംഭിക്കുന്നു.

പുനര്‍ വോട്ടിംഗ് ആരംഭിക്കുന്നു.

മാന്യരെ,
ഇത്രയധികം പ്രാധാന്യത്തോടെ ഈ വോ‍ട്ടിംഗ് സ്വീകരിച്ച എല്ലാ മാന്യ ബ്ലോഗറന്മാര്‍ക്കും അകമഴിഞ്ഞനന്ദി. ഒരു കമ്പ്യൂട്ടറില്‍ നിന്നും ഒരിക്കലും ഒന്നില്‍ക്കൂടുതല്‍ വോട്ടുകള്‍ ചെയ്യാന്‍ കഴിയുകയില്ല. ആ ആരോപണം ഈ വോട്ടിംഗിനെ പൊളിക്കുവാനുള്ള ആസൂത്രിത തീരുമാനത്തിന്റെ ഭാഗമായേ കാണുവാന്‍ കഴിയുകയുള്ളു. പോള്‍ഡാഡി എന്ന കമ്പനി അത്ര മണ്ടന്മാരല്ല. ഈ ഒന്നില്‍ക്കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് വീണ്ടും ഈ പോളില്‍ വോട്ടു ചെയ്യാം. പക്ഷേ Thank you, we have already counted your vote എന്ന [...]

കോടതികളേ…. നിങ്ങള്‍ എവിടെ?

കോടതികളേ…. നിങ്ങള്‍ എവിടെ?

ഹര്‍ത്താല്‍

 
വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്ദ് എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാന്‍. കാരണം ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു. വല്ലപ്പോഴും വീണു കിട്ടിയിരുന്ന ഒരു ബന്ദ്… ക്ലാസ്സുകള്‍ സാധാരണ പോലെ തുടങ്ങുമെങ്കിലും, നോട്ടം മുഴുവന്‍ പുറത്തേക്കായിരുന്നു. രാവിലെ ഒരു പത്തര ഒക്കെ ആകുമ്പോഴേക്കും ബന്ദ് ചേട്ടന്മാര്‍ എത്തും. പിന്നെ അന്ന് സ്കൂളിനു അവധി. പിന്നീട്  ഹൈക്കോടതി  ബന്ദ്‌ നിരോധിച്ചു എന്ന് കേട്ടപ്പോള്‍ വളരെ ദുഖിക്കുകയും ചെയ്തു.
പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പക്വത വന്നപ്പോള്‍, [...]

കൂടോത്രം

കൂടോത്രം

കൂടോത്രം

 
മറ്റൊരു ചോദ്യം കൂടി: നിങ്ങള്‍ കൂടോത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ?
 പൈശാചിക ശക്തികളെ ഒരു മുട്ടയിലോ, ഭക്ഷണ സാധനങ്ങളിലോ, മേറ്റെന്തെങ്കിലും വസ്തുവിലോ വച്ച് വിരോധമുള്ളയള്‍ക്ക് കൊടുക്കുകയോ, അവരുടെ താമസസ്ഥലത്തിന് അടുത്തായി സ്ഥാപിക്കുകയോ ചെയ്യുന്നതിലൂടെ അവര്‍ക്ക് ഉപദ്രവമോ ജീവഹാനിയോ വരുത്തുന്നതിനെ കൂടോത്രം എന്ന് പറയുന്നു…. ( ഹമ്മേ… എന്തൊരു ഡെഫനിഷന്‍…. കടപ്പാട്…. വേറാരുമല്ല ഈ ഞാന്‍ തന്നെ…) ചെറുപ്പം മുതല്‍ ഒത്തിരി കൂടോത്ര കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷെ സ്വന്തമായി ഒരു അനുഭവം ഉണ്ടാവുകയോ, അങ്ങനെ ഒന്ന് നേരില്‍ കാണുകയോ ചെയ്യാതെ ഇത്തരം ബുള്‍ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes