BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Archive for: February, 2010

സാനിയാമിര്‍സാ..!

സാനിയാമിര്‍സാ..!

ഫെബ്രുവരി 9 രാത്രി 2010
നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍. ഈ സമയം നാല് ലഡു മനസ്സില്‍ പൊട്ടേണ്ടതാണ് എന്നാല്‍ ഒരു ലഡു മാത്രമേ പൊട്ടിയുള്ളൂ..നാട്ടില്‍ പോകുന്നതിന്റെ സ്പെഷ്യല്‍ ലഡു.
എമിറേറ്റ്സീന്റെ ടെര്‍മിനല്‍ ത്രിയില്‍ വന്‍ തിരക്ക്. അടിപൊളിയായിട്ടുണ്ട് ടെര്‍മിനല്‍ ത്രീ. ചെക് ഇന്‍ ചെയ്ത് അമ്മയുമായി വളരെ ഭവ്യതയോടെ (എന്റെ [...]

അഴീക്കോടും ഇന്നസെന്റിന്റെ ചക്കക്കൂട്ടാനും

അഴീക്കോടും ഇന്നസെന്റിന്റെ ചക്കക്കൂട്ടാനും

“പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു” എന്നൊരു ചൊല്ലുണ്ട്. തിലകന്‍ പ്രശ്നം പരിഹരിക്കുവാന്‍ രംഗത്ത് വന്ന അഴീക്കോട് മാഷ്‌ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ടപ്പോള്‍ ഈ പഴഞ്ചൊല്ലാണ് എനിക്ക് ഓര്മ വന്നത്. തിലകനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്നം വെറുമൊരു സിനിമ പ്രശ്നം ആയിരുന്നു തുടക്കത്തില്‍. അതൊരു സാംസ്കാരിക പ്രശ്നമായി മാറിയത് അഴീക്കോട് മാഷ്‌ രംഗത്ത് വന്നതോട് കൂടിയാണ്. ഈ വിവാദങ്ങള്‍ക്കിടയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് ഇന്നസെന്റിന്റെ ആ ഒരു വാചകം ആണ്. പുള്ളി ഇത്രയും വലിയ തമാശക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു. “പട്ടിണികിടന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ [...]

വിയറ്റ്നാം കോളനിയിലെ ‘അവതാരങ്ങള്‍’ ബൈ ‘ജെയിംസ് കാമരൂപന്‍’

വിയറ്റ്നാം കോളനിയിലെ ‘അവതാരങ്ങള്‍’ ബൈ ‘ജെയിംസ് കാമരൂപന്‍’

അങ്ങിനെ കൊട്ടിഘോഷിച്ചു തിമര്‍ത്താടുന്ന ‘അവതാരം’ കണ്ടു.
(അവതാര്‍ എന്നതിന്‍റെ മലയാളം രൂപമാണല്ലോ ‘അവതാരം’).
പണ്ട് ‘ടൈറ്റാണെനിക്ക്’ (ടൈറ്റാനിക്കിന്‍റെ മലയാള രൂപം) എന്ന ചിത്രത്തിന്‍റെ അതേ സംവിധായകന്‍  ‘ജെയിംസ് കാമരൂപന്‍’ (പുലി ആര്‍നോള്‍ഡ് ‘ശിവശങ്കരന്‍’ എന്ന പേര് പോലെ ജൈംസ് കാമറൂണ് മാഷുടെ ഒരു മലയാളം വേര്‍ഷന്‍) തന്നെ ആണ് ഈ സാധനവും പടച്ചുണ്ടാക്കിയത്.
പണ്ട് കഥകളി കാണാന്‍ കൊല്ലാട്ടി ഷഷ്ടിക്കു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍, കൊല്ലാട്ടി ബാബു, പറഞ്ഞ പോലെ ‘എന്താ അവരുടെ കളി, എന്താ അവരുടെ കുണ്ടി, സമ്മതിച്ചു മാഷേ, [...]

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

2 മിനിറ്റില്‍ ചിരിക്കാം, കരയാം, പിന്നെ ഒന്ന് ചിന്തിക്കാം!

മനോരമ ഓണ്‍ലൈന്‍ നടത്തിയ 2 മിനിറ്റ്‌ മൊബൈ ല്‍ മൂവി മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ വീഡിയോകള്‍ കാണാന്‍ ഇതുവഴി പോവുക.
പിന്നെ, ഞാനും ഇതില്‍ ഒരു കൈ നോക്കി. പക്ഷെ അവസാന റൗണ്ടില്‍ എലിമിനേറ്റ്‌ ആയി…പാവം ഞാന്‍! ഏതായാലും നിങ്ങള്‍ക്ക്‌ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു പോവുക. (ഡയറക്ടര്‍: ഉല്ലാസ്‌ എ എന്‍ – അമ്പട ഞാനേ!!)
അഭിപ്രായം പറയുമല്ലോ?  (http://chakkiyudeswantham.blogspot.com/)

ഒരു പെൻഡുലത്തിന്റെ കഥ…

ഒരു പെൻഡുലത്തിന്റെ കഥ…

നാട്ടിലേക്കു മടങ്ങുമ്പോൾ ആകെ ആകുലനായിരുന്നു ഞാൻ.
സർഗാത്മകതയുടെ കൊടുമുടിയിൽ നിന്ന് കൊടും വിഷാദത്തിന്റെ പടുകുഴിയിലേക്കും,തിരിച്ചും ആടിയുലഞ്ഞിരുന്ന നിരവധി പ്രതിഭകളുടെ മുഖങ്ങൾക്കൊപ്പം ഒരാൾ കൂടി എത്തിച്ചേർന്നു എന്ന തിരിച്ചറിവായിരിക്കും ഈ അന്വേഷണത്തിന്റെ പരിണതി എന്ന് ഒരിക്കലും സങ്കൽ‌പ്പിച്ചിരുന്നില്ല…
നൂറ്റാണ്ടുകൾക്കു മുൻപ്, ബാധിര്യത്തിന്റെ പാറക്കെട്ടുകൾ പോലും തകർത്ത് സിംഫണികൾ തീർത്തു ഒരു യുവ സംഗീതജ്ഞൻ… അന്നുവരെ ആരും കേട്ടിട്ടില്ലാത്ത അനുപമമായ രാഗധാര സൃഷ്ടിച്ചു അവൻ. പക്ഷെ 1813ൽ ഒരുനാൾ പൊടുന്നനെ അപ്രത്യക്ഷനായി, മൂന്നു നാൾ കഴിഞ്ഞു തിരിച്ചെത്തി… സിംഫണികളുടെ രാജകുമാരൻ ബീഥോവൻ…
പട്ടിണിക്കാരായ ഖനിത്തൊഴിലാളികൾക്കിടയിൽ [...]

നിങ്ങള്‍ ഗര്‍ഭിണിയാണോ?

നിങ്ങള്‍ ഗര്‍ഭിണിയാണോ?

നിങ്ങള്‍ ഗര്‍ഭിണിയാണോ?
ഇതാ പത്ത് ബ്ലോഗ് കല്പനകള്‍.
 
സിനിമ സംബന്ധമായ ബ്ലോഗ് വായിക്കരുത്.
ഇപ്പോള്‍ തിലകനും ‘അമ്മയും’ തമ്മിലുള്ള പ്രശ്നമാ എല്ലാടവും.തിലകനും അഴീക്കോടും ‘അമ്മയെ’ ചീത്ത പറയുന്നു എന്ന് പൊതുവേ അഭിപ്രായം.ഇപ്പോഴത്തെ കാലാവസ്ഥയില്‍ ബെര്‍ളി വരെ ‘അമ്മക്ക്’ എതിരാണ്.ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ അമ്മ എന്നാല്‍ ചീത്ത വിളി കേള്‍ക്കേണ്ട വസ്തുവാണെന്ന് കരുതി നിങ്ങളെ ചീത്ത വിളിക്കാന്‍ സാധ്യതയുണ്ട്.
ബൂലോക കവിതകള്‍ വായിക്കരുത്
പരസ്പരം സംസാരിക്കുന്നത് പോലും വരി തിരിച്ച് കവിത എന്ന പേരില്‍ എഴുതുന്ന മഹാന്‍മാരാണിവിടെ, വെറും വേസ്റ്റ്.ആ സമയത്ത് ബൈബിള്‍, ഖുറാന്‍, ഭഗവത് [...]

ചില്ല്

ചില്ല്

ഒരു ചില്ലുപാത്രം ഉടയുന്ന പോലൊരു
ശബ്ദമെന്നെ ഉണര്‍ത്തി
എന്താവും തകര്‍ന്നതെന്ന വെപുധിയോടെ
ഓടിച്ചെന്നു ഞാന്‍ നോക്കി
ഒരുപാട് കൊതിയോടെ ഞാന്‍ വാങ്ങിയ എന്‍
favorite flower vase അവിടെ തന്നെയുണ്ട്
expensive ആയ curious ഒക്കെയും
ഭദ്രമായി showcase ല്‍ നിന്ന ചിരി തൂകുന്നു
അയ്യോ….എന്പാത്രങ്ങള്‍ എന്നോര്‍ത്ത മാത്രയില്‍
ഓടി ഞാന്‍ അടുക്കള വാതിലില്‍ എത്തി
കൂട്ടുകാരികള്‍ കണ്നുകടിയോടെ നോക്കിയ
import dinner set ഉം സുരക്ഷിതം
ജനല്‍ ചില്ലവുമോ പൊട്ടിയന്നെരിയുവാന്‍
ഓടി ഞാന്‍ ഓരോ മുറിയിലും നോക്കി
തോന്നിയതാവും …എന്നോര്തുകൊണ്ടുഞാന്‍
ക്ഷീണത്തോടെ കസേരയില്‍ ചായവേ
ഇടനെഞ്ചില്‍ ചെര്‍ത്തോരെന്ന്‍
കൈമുരിഞ്ഞതറിഞ്ഞു ഞാന്‍
ഉള്കിടിലതോടെ തപ്പി ഞാന്‍ നോക്കുമ്പോള്‍
എന്‍ ഹൃദയം നിന്നടം ശൂന്യം
പകരം [...]

കാപ്പിലേക്കുള്ള വഴി

കാപ്പിലേക്കുള്ള വഴി

ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി
കാത്തിരിക്കുന്നുണ്ടാകുമോ ?
വഴി തെറ്റി പോയമ്മേ !
നിന്‍റെ മകന്റെ വഴികള്‍ പിഴച്ചു പോയി !!
അമ്മ പറഞ്ഞിട്ടില്ലേ ,
അറിയാത്ത വഴിയേ പോകരുത് കുഞ്ഞേ എന്ന് .
അന്നും ഇന്നും അന്നം പിഴക്കുവാനായി
അറിയാത്ത വഴിയേ പോയിവന്‍ കഷ്ടം !
രാത്രിയിലീ കാവിലെ യക്ഷിക്കഥകള്‍ കേട്ട്
അമ്മതന്‍ മാറത്ത് തലവെച്ച്
പേടിച്ചുറങ്ങിയ നാളുകള്‍
ഇന്നും ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്
പേടിയില്ലമ്മേ , കൂട്ടിനെന്‍ അമ്മതന്‍ ഓര്‍മ്മകളുണ്ടല്ലോ
അന്നൊരിക്കല്‍ കുസൃതി കാട്ടിയതിന്
മൂക്കത്ത് ശുണ്ടിയുമായി അമ്മയോടിച്ചതും
ഓട്ടത്തില്‍ കാല് തെറ്റി ഞാന്‍
പാറയില്‍ തലയിടിച്ചു വീണതും
നെറ്റി പൊട്ടി [...]

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍

“ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും“
ഹെഡ് കോണ്‍സ്റ്റബിള്‍ “വീരപ്പന്‍‍” ഭാസ്കരന്‍ മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി. എന്നിട്ട് തന്റെ വീരപ്പന്‍ മീശയുടെ തുമ്പില്‍ പിടിച്ചു പിരിച്ചുകൊണ്ട് ഷാപ്പിലെ സപ്ലയര്‍ കേശവനെ നോക്കി അലറി.
സപ്ലയര്‍ കേശവന്‍ ഭയപ്പാടോടെ ഒതുങ്ങി നിന്നു. വീരപ്പന്‍ തുടര്‍ന്നു…
“ഡാ കേശവാ എല്ലാ വര്‍ഷവും താലപ്പൊലി ഘോഷ യാത്രയില്‍ ഈ വീരപ്പനാ പരമശിവന്റെ വേഷം കെട്ടുന്നത്. ഇത്തവണയും [...]

ജീവിന്റെ സംഗീതം

ജീവിന്റെ സംഗീതം

ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും,ആ സ്നേഹം എല്ലാ ചരാചരങ്ങളിലേക്കും പകരുകയും  ചെയ്യാന്‍ വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമ.കരുണയുടെയും സ്നേഹത്തിന്റെയും  സംഗീതം കേട്ട് ,“ ഭൂമിയില്‍  സമാധാനം ഉണ്ടാകട്ടെ “എന്ന പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കുകയും ചെയ്ത ജീവ്. പള്ളി വികാരിയുടെ മകന്‍, യേശുദേവന്റെ  ദിവ്യസ്നേഹം പാടി നടക്കുന്ന വീടും അന്തരീക്ഷവും,അതില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന കുടുംബപശ്ഛാത്തലം. കോട്ടയം മാര്‍ത്തോമാ തിയോളജി സെമിനാരിയിലെയും, വെസ്റ്റ് ബെംഗാളിലെ സെറംപൂര്‍ കോളേജിലെയും ദൈവികത നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം,കൊച്ചു ജീവിന്റെ പടി പടിയയുള്ള, സ്വഛമായതും,ശാന്തമായതും ആയ,വളര്‍ച്ചക്കു സാക്ഷികളായി.
ആറാം [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes