BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

രഘുനാഥന്‍;എന്റെ അനിഷ്ടങ്ങള്‍

Posted by ബൂലോകം ഓണ്‍ലൈന്‍ on Sep 18th, 2009 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

raghus_2jpgഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)?

ഒരുപാടുണ്ട് . ചിലതൊക്കെ പറയാം:

രാഷ്ട്രീയക്കരുടെ കപട മുഖങ്ങള്‍,  വാഗ്ദാനങ്ങള്‍,   തൊഴുത്തില്‍കുത്തുകള്‍, ചെളിവാരി എറിയലുകള്‍.   

വിശക്കുന്നവന്റെ അരവയര്‍ നിറക്കാന്‍ പൈസ കൊടുക്കാത്തവര്‍ അമ്പലങ്ങളിലും പള്ളികളിലും ലക്ഷക്കണക്കിന്‌ രൂപ നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്.

പാവപ്പെട്ട ബൈക്ക് യാത്രകാരനെ പോലീസ് റോഡില്‍ തടഞ്ഞു നിര്‍ത്തി പേടിപ്പിച്ചു പിഴ ഈടാക്കുന്നത്.  
(കൂടുതല്‍ എഴുതിയാല്‍ ധാര്‍മികരോഷത്താല്‍  ഞാന്‍ പൊട്ടിത്തെറിച്ചു പോകും!)
 

മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ?

“താമസമെന്തേ വരുവാന്‍…??” എന്ന ഗാനമാണ് പാടുന്നതെങ്കില്‍ ഇഷ്ടമാണ്..(ഞാനും ഇടയ്ക്കു പാടാറുണ്ട് ആ ഗാനം )
ഉറക്കം തടസപ്പെടുന്നത് ഇഷ്ടമാണോ?

ഇഷ്ടമല്ല . ഉറക്കം എന്റെ ഇഷ്ട വിനോദമാണ് . 
മറ്റുള്ളവര്‍ ഉറങ്ങുന്നത് കാണാന്‍ ഇഷ്ടമാണോ?

അതെ.   കുടവയറന്മാര്‍   വായും പൊളിച്ചു കിടന്നു  കൂര്‍ക്കം  വലിച്ചുറങ്ങുമ്പോള്‍ അവരുടെ കുടവയര്‍ താളാത്മകമായി ചലിക്കുന്നത് കണ്ടു നില്‍ക്കുന്നത് വളരെ ഇഷ്ടമാണ്.
ചരിത്രത്തിലെ ഇഷ്ടപ്പെടാത്ത മുഹൂര്‍ത്തം/വ്യക്തി?

കാര്‍ഗില്‍ യുദ്ധം തുടങ്ങിയ മുഹൂര്‍ത്തം/ അന്നത്തെ പാക്‌ -പ്രസിഡണ്ട്‌
അച്ചടിച്ച പത്രം,ടിവി,ഇന്‍റര്‍നെറ്റ് – ഇവയില്‍ ഇഷ്ടമല്ലാത്തത്?

എല്ലാം ഇഷ്ടമാണ്  പക്ഷെ  ഇവയില്‍ താഴെപ്പറയുന്നവ ഇഷ്ടമല്ല:

പത്രം: പാര്‍ട്ടിക്കാര്യങ്ങള്‍ മാത്രമെഴുതുന്ന പത്രം.
ടി വി. : റിയാലിറ്റി ഷോയില്‍  മന്ഗ്ലീഷ്‌ പറയുന്നവരെ മാത്രം അവതാരകരാക്കുന്ന ചാനല്‍
ഇന്റര്‍നെറ്റ്‌ : ചാറ്റിംഗ് എന്ന ചീറ്റിംഗ്
ഇഷ്ടമല്ലാത്ത പുഷ്പം/ഭക്ഷണം/പാനീയം/മദ്യം?

പുഷ്പം: എല്ലാം ഇഷ്ടമാണ്.
ഭക്ഷണം : പഴംകഞ്ഞി..(ഞാനൊരു കഞ്ഞിയാണെന്ന്  കരുതല്ലേ)
പാനീയം:  കട്ടന്‍ കാപ്പി.(അത്  കുടിച്ചാണ് പലരും മന്ത്രിമാരായത്  എന്ന വാര്‍ത്ത കണ്ടതിനു ശേഷമാണ്  കാപ്പി ഇഷ്ടപാനീയമാക്കിയത്)
 മദ്യം :  വീട്ടിലെ തെങ്ങിന്റെ  മണ്ടയില്‍ നിന്നും ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്‍  ഇറക്കി കൊണ്ട് വരുന്ന ശുദ്ധമായ തെങ്ങിന്‍ കള്ള്. (ശോ.. എന്തിനാ ഓര്‍മിപ്പിച്ചത്?)
(അന്യരുടെ)ഇഷ്ടമല്ലാത്ത പെരുമാറ്റം?

പരദൂഷണം  
 

(സ്വന്തം)ഇഷ്ടമല്ലാത്ത പെരുമാറ്റം ?

 ആരെക്കണ്ടാലും അറിയാതെ ചിരിച്ചു പോകുന്നത് .
 

സ്വയം ധരിക്കാന്‍ ഇഷ്ടമല്ലാത്ത വസ്ത്രം?

പട്ടാള യൂണിഫോം
മറ്റുള്ളവര്‍ ധരിച്ചുകാണാന്‍ ഇഷ്ടമല്ലാത്ത വസ്ത്രം?

പെണ്‍കുട്ടികള്‍ : “ഇപ്പൊ പൊട്ടും”  എന്ന് തോന്നുന്ന തരത്തിലുള്ള  ജീന്‍സ്‌ . 
ആണ്‍കുട്ടികള്‍  : “ഇപ്പൊ ഊര്‍ന്നു പോകും”  എന്ന രീതിയിലുള്ള ജീന്‍സ്/പാന്റ്സ്  
ബസില്‍/ട്രെയിനില്‍/പ്ലെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇഷ്ടമല്ലാത്തത്?

ബസ്സ്‌ : കൈക്കുഞ്ഞുമായി  കയറുന്ന സ്ത്രീകള്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത്  കണ്ടിട്ടും കാണാത്ത  രീതിയില്‍ ഉറക്കം നടിക്കുന്നവരെ.

ട്രെയിന്‍:  ഒരേ കോച്ചില്‍ ദിവസങ്ങളോളം  യാത്ര ചെയ്തിട്ടും സഹയാത്രികരോട്   “കമാന്നൊരക്ഷരം”  മിണ്ടാതെ മസ്സില് പിടിച്ചിരിക്കുന്നവരെ.

പ്ലെയിന്‍ : ആ സാധനം മോളില്‍ കൂടെ പോകുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ അകത്തൊന്നു കേറാന്‍ ഇത് വരെ പറ്റിയിട്ടില്ല.
സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇഷ്ടമാവാത്തത്?

വാഹനം ഇടയ്ക്കിടയ്ക്ക്  നിന്ന് പോകുന്നത്..
മുന്‍പില്‍ പോകുന്ന വാഹനം ട്രാഫിക് തെറ്റിക്കുന്നത് ഇഷ്ടമാണോ?
 
അല്ല.  (അടുത്ത്‌ പോലീസ്സുകാരന്‍ നില്പുണ്ടെങ്കില്‍   “എന്തിനാ സാറേ വെറുതെ ഇവിടെ  നിന്ന് വെയില് കൊള്ളുന്നത്‌.. വീട്ടില്‍ പോയി ഇരുന്നു കൂടെ”  എന്ന്  അയാള്‍ കേള്‍ക്കാതെ പറയും).
പിന്‍പില്‍ നിന്ന് വരുന്ന വാഹനം ഓവര്‍ടേക് ചെയ്യുന്നത് ഇഷ്ടമാണോ?

അല്ല. (”ഇവനെന്താ വായൂ ഗുളിക വാങ്ങാന്‍ പോവുകയാണോ” എന്ന് സ്വയം ചോദിക്കും)
സുഹൃത്തുക്കളോടൊപ്പം സംസാരിക്കുമ്പോള്‍ ഇഷ്ടമാവാത്തത്?

മറ്റൊരാളുടെ കുറ്റം പറയുന്നത്.
സുഹൃത്തുക്കള്‍ ചേര്‍ന്ന് താങ്കളെപ്പറ്റി തമാശയൊപ്പിക്കുന്നത്/പരിഹസിക്കുന്നത് ഇഷ്ടമാണോ?

തമാശ ഇഷ്ടമാണ്. പരിഹാസം ഇഷ്ടമല്ല.
ഇഷ്ടപ്പെടാത്ത സിനിമ/നടന്‍/നടി?

സിനിമ: കീര്‍ത്തിചക്ര/ കുരുക്ഷേത്ര.
നടന്‍:  ജയസൂര്യ
നടി: നവ്യാ നായര്‍/ നയന്‍ താര 

ഇഷ്ടപ്പെടാത്ത ഗാനം/ഗായകന്‍/ഗായിക?

ഗാനം: ഒത്തിരിയുണ്ട്
ഗായകന്‍ : മാര്‍ക്കോസ്/ അഫ്സല്‍
ഗായിക : ജോത്സ്ന, ദേലീമ,  
 

ഇഷ്ടപ്പെടാത്ത സാഹിത്യകൃതി?

 ”പുരോഗമന സാഹിത്യവും മറ്റും”.   (അത് വായിക്കാനുള്ള പുരോഗമനമൊന്നും എന്റെ തലയ്ക്കു ആയിട്ടില്ല)
ഇഷ്ടമല്ലാത്ത സാഹിത്യകാരന്‍/സാഹിത്യകാരി?

സുകുമാര്‍ അഴീക്കോട് / കമലാദാസ്
 ഇഷ്ടമല്ലാത്ത ചിരി?

എന്റെ ചിരി…
ഇഷ്ടമാവാത്ത കോമഡി?

ഞാന്‍ എഴുതുന്ന കോമഡി
ഇഷ്ടമല്ലാത്ത സമയം?
രാവിലെ ആറുമുതല്‍ വൈകിട്ട് ഒന്‍പതു വരെ (ഈ സമയത്ത് എനിക്ക് ഉറങ്ങാന്‍ പറ്റില്ല) 
ഇഷ്ടമല്ലാത്ത കാലം/സീസണ്‍?
വേനല്‍ക്കാലം /  കല്യാണം ഇല്ലാത്ത  സീസണുകള്‍ (ശാപ്പടിനു പൈസ മുടക്കേണ്ടി വരില്ലേ?)
ഇഷ്ടപ്പെടാത്ത ജീവിത സന്ദര്‍ഭം?

ഒരുപാടുണ്ട്…(ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു  കോട്ടന്‍ നിക്കറും ഷര്‍ട്ടും  മാത്രം ധരിച്ചു ഒരു വര്‍ഷം ക്ലാസ്സില്‍ പോകേണ്ടി വന്നത് )
ഇഷ്ടപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രം?

അങ്ങനെ ഒരു കേന്ദ്രത്തില്‍ എന്നെങ്കിലും  പോകാന്‍ പറ്റുമോ ദൈവമേ?
ബ്ലോഗില്‍ ഇഷ്ടമല്ലാത്തത്?

ബൂലോകത്തില്‍ ഞാന്‍ ഒരു സംഭവമാണ്  എന്ന്  നടിക്കുന്നവരെ…
ബ്ലോഗുകള്‍   വായിച്ച ശേഷം കമന്റിടാതെ മുങ്ങുന്നവരെ…
സ്വന്തം  പോസ്റ്റ്‌ അവിടെയും  ഇവിടെയും ഒക്കെ ഞാനറിയാതെ അടിച്ചു വന്നു എന്ന്  കൊട്ടിഘോഷിക്കുന്നവരെ…
കൂളിംഗ് ഗ്ലാസ്സും ഊശാന്‍ തടിയും വച്ച് ഫോട്ടോ എടുത്ത്‌  ബ്ലോഗില്‍ ഇടുന്നവരെ..
(ദൈവമേ ഇത്  ബൂലോഗം ഓണ്‍ലൈനില്‍ അടിച്ചു വരുമ്പോള്‍ ഇവരെല്ലാം കൂടി എനിക്ക് പണി തരുമോ?)
 
ഇഷ്ടമല്ലാത്ത സ്ഥലം?
ദൈവത്തിന്റെ സ്വന്തം സ്ഥലം.

ഇഷ്ടമല്ലാത്ത പുക്ഴത്തല്‍?

പോസ്റ്റ്‌ വായിക്കാതെ “അടിപൊളി, കലക്കി”  എന്നൊക്കെ കമന്റിലൂടെയുള്ള പുകഴ്ത്തല്‍
 
ഇഷ്ടമല്ലാത്ത യാത്ര?

തീവണ്ടി യാത്ര

ഇഷ്ടമല്ലാത്ത ശബ്ദം?

എന്റെ സ്വന്തം ശബ്ദം

ഇഷ്ടമല്ലാത്ത ഇഷ്ടം?

ഹി ഹി ..  പറയണോ? എല്ലാര്‍ക്കും അതറിയില്ലേ?

 

പട്ടാളക്കഥകള്‍

2 Responses for “രഘുനാഥന്‍;എന്റെ അനിഷ്ടങ്ങള്‍”

  1. sunil says:

    ”കൂളിംഗ് ഗ്ലാസ്സും ഊശാന്‍ തടിയും വച്ച് ….”
    ഇത്‌ എനിക്കിട്ട്‌
    പണിഞ്ഞതാണോ മച്ചു..?
    നന്നായി ഈ മുഖാമുഖം..

  2. ബെസ്റ്റ് കണ്ണാ ബെസ്റ്റ്

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes