അരുണ്‍ ചുള്ളിക്കല്‍ എഴുതുന്നു.
…മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?
നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു സിയാബ്. രണ്ട് ഉമ്മ്ച്ചി എന്നു സിയാബ് വിളിക്കുന്ന പ്രവാസി ബ്ലോഗര്‍. രണ്ടുപേരും അവ്യക്തത നിലനിര്‍ത്തുന്നു. ഇവിടെ സിയാബിനെ അനുകൂലിച്ചവരടക്കം അറിയുന്ന കഥ ക്യാന്‍സര്‍ രോഗത്തിന്റേതാണു. ഇതാദ്യമെ നമ്മുടെ ബൂലോകം പറഞ്ഞിരുന്നെങ്കില്‍ ഇതുപോലൊരു വൈകാരിക വിപ്ലവം ഉണ്ടാകുമായിരുന്നില്ല. മേരിലില്ലിയേയും ഹന്‍ലലത്തിനേയും ടി. പത്രം ക്ഷണിച്ച് വരുത്തി അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെട്ടതാണു എന്നത് ആദ്യപോസ്റ്റിലെ കമന്റുകളില്‍ നിന്നു വ്യക്തമാണു. ഈ പോസ്റ്റ് മേരിലില്ലിയുമായി നടത്തിയ അഭിമുഖത്തില്‍ “വിന” നല്‍കിയ ലിങ്കില്‍ നിന്നാണു എനിക്ക് ലഭിക്കുന്നത്. മേരിലില്ലിക്ക് സിയാബിനെ അറിയാം എന്നതു കൊണ്ട് ഉടനെ അവരെ വിളിച്ചു കാര്യം തിരക്കി. അവര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നു. പക്ഷെ എന്നോട് അവര്‍ പറഞ്ഞത് അവനു ചില പ്രശ്നങ്ങള്‍ ഉണ്ട്. അതറിയുമ്പോള്‍ ഈ ഒരു ആരോപണം പിന്‍വലിക്കപ്പെടും എന്നാണു.
പിന്നിട് ക്ഷണിക്കപ്പെട്ടപ്പോള്‍ മാത്രമാണു അവര്‍ പ്രതികരിക്കാന്‍ തയ്യാറായത്. അവര്‍ക്കറിയാമായിരുന്ന പ്രശ്നം ഈ രോഗമാണു എന്നറിഞ്ഞപ്പോള്‍ മുതലാണു സിയാബ് മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന നിലയില്‍ അടുത്ത വാര്‍ത്ത ഹോള്‍ഡ് ചെയ്യാന്‍ പത്രാധിപരോട് ഞാനും അപേക്ഷിക്കുന്നത്. അത് നമ്മുടെ ബൂലോകം ഒരു പക്ഷെ രോഗത്തെക്കുറിച്ചുള്ള കാര്യം അറിഞ്ഞു കാണില്ല എന്നു കരുതിയാണു. അതു മനസിലിരിക്കുമ്പോള്‍ ആരായാലും സുഹൃത്തിനുവേണ്ടി പ്രത്യേകിച്ച് അനിയനായി കരുതുന്ന ഒരാള്‍ക്ക് വേണ്ടി വൈകാരികമായി പ്രതികരിക്കും. അതിനെ കോക്കസ് എന്നൊക്കെ വിളിക്കും മുന്‍പ് ഒരു കാര്യം മനസിലാക്കണം. സിയാബ് ആ സമയത്ത് കീമൊതെറാപ്പിക്ക് വിധേയനാകുന്ന സമയം ആണു (ഇതിലെ സത്യം സിയാബ് തന്നെ പറയട്ടെ). എന്റെ ഒരു ഡോക്ടര്‍ സുഹൃത്തുമായി സംസാരിച്ചതില്‍ നിന്നു, കീമോ ചെയ്യുന്നത് അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരിക്കും എന്നറിയാന്‍ കഴിഞ്ഞു. അങ്ങിനെ ഒരു അവസ്ഥ തരണം ചെയ്യാന്‍ ശ്രമിക്കുന്നയാളെ ഇത്തരണുത്തില്‍ വേദനിപ്പിക്കരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമേ എല്ലാ സുഹൃത്തുക്കള്‍ക്കും ഉണ്ടാകു. അതു ഉയര്‍ന്ന വികാരത്തില്‍ പുറത്ത് വന്നില്ലെങ്കിലേ അതിശയമുള്ളു. ആ വികാരത്തെ ശരിയായ അര്‍ത്ഥത്തില്‍ മാനിക്കേണ്ടതല്ലെ. അതിനു തട്ടിപ്പുവീരന്മാരുടെ ക്ലിപ്തമെന്നോ കോക്കസ് എന്നൊ പങ്കുപറ്റല്‍ എന്നോ ഒക്കെ പറഞ്ഞ് ക്രൂശിക്കേണ്ടതുണ്ടോ?
ഈ വാര്‍ത്ത ആദ്യമെ വരുത്താതെ അതിനൊരു ഇന്‍ട്രോ ഇട്ട്, ചലനം ഉണ്ടാക്കി വികാരത്തള്ളിച്ച ഉണ്ടാക്കി, ആളുകളെ ക്ഷണിച്ചു വരുത്തി കമന്റിടീച്ച് നടത്തിയ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് ആണു ഇതു പോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കിയത്. രോഗവിവരം അറിയാതെയാണെന്നും അതു രോഗിയെത്തളര്‍ത്തരുതെന്നുമുള്ള നല്ല ഉദ്ദേശമേ സിയാബിനെ അനുകൂലിച്ചവര്‍ക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഇവിടെ ആര്‍ക്കും ഒരു ടൊട്ടല്‍ ഫൊര്‍ യു ഉണ്ടാക്കണ്ട. ഉത്തരമെല്ലാം സിയാബിന്റെ കൈയിലാണു. അയാളുടെ നട്ടെല്ലു നിവര്‍ത്താതെയുള്ള മറുപടി ദുരൂഹമായത് കൊണ്ട് തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. പ്രവാസിബ്ലോഗര്‍ ചെയ്തത് നല്ല കാര്യമെങ്കിലും അവരും കാര്യങ്ങള്‍ കുറച്ച് കൂടെ വ്യക്തമാക്കാന്‍ തയ്യറാകേണ്ടതാണു. രണ്ടുപേരും നേരിട്ട് നല്‍കുന്ന വിശദീകരണത്തിലാണു സത്യമിരിക്കുന്നത്, അത് വികാരപരമായ മറുപടിയിലോ, സഹതാപം ജനിപ്പിക്കുന്ന പോസ്റ്റിലോ അല്ല. സിയാബിന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതലായി എന്തെങ്കിലും അറിയുമോ എന്നറിയില്ല. പണമിടപാടിന്റെ കാര്യം തന്നെ അവരറിയുന്നത് ഒരു പക്ഷെ ഇപ്പോഴാണു. മേരിലില്ലിയും അതു വ്യക്തമാക്കുന്നുണ്ട്.
ഇതില്‍ കൂടുതല്‍ അറിയാനുള്ള വ്യക്തിപരമായ ശ്രമത്തില്‍, സിയാബിനെ ചികിത്സിക്കുന്ന ഡോക്ടര്‍, ഹോസ്പിറ്റല്‍, ബയോപ്സി തുടങ്ങിയ വിവരങ്ങള്‍ തിങ്കളാഴ്ച തരുമെന്നു സിയാബ് തന്നെ എനിക്ക് മെയില്‍ അയച്ചിട്ടുണ്ട്. തരുമെന്ന പ്രതീക്ഷയിലാണു ഞാന്‍. അതു കാര്യങ്ങള്‍ സുതാര്യമാക്കുന്നു എന്നു കരുതുന്നു. അങ്ങിനെയൊന്നു സിയാബ് ചെയ്തില്ലെങ്കില്‍ നാളെ കരയുന്നൊരാള്‍ക്ക് വേണ്ടി കൈ നീട്ടാന്‍ എന്റ് കൈകള്‍ ഉയരില്ല. അവിടെയൊക്കെ സിയാബിന്റെ മുഖം ഉയര്‍ന്നു വരും. അര്‍ഹിക്കുന്നവനു നേരെ പോലും മുഖം തിരിഞ്ഞു പോകും. ചാരിറ്റി എന്ന വാക്കിനെ തന്നെ വെറുത്തു പോകും. സിയാബും പ്രവാസിബ്ലൊഗ്ഗറും ഒരുപോലെ പുറത്ത് വന്നു ബൂലോകത്തോട് സംസാരിക്കണം. എങ്കില്‍ മാത്രമെ ഈ രക്തത്തിലെ ശരിയായ പങ്ക് അളക്കാന്‍ കഴിയൂ.
മനസിലുയരുന്ന ഒരുചോദ്യം കൂടി, സിയാബ് പണം വാങ്ങി എന്നത് അയാള്‍ അംഗീകരിക്കുന്നു. ആ പണം തിരികെ നല്‍കാമെന്നു പറയുന്നു. രോഗമാണെന്ന കാര്യത്തിനു തെളിവ് നല്‍കാമെന്നും സമ്മതിക്കുന്നു. രോഗമുണ്ട് എന്നതിനു ഞാന്‍ നേരിട്ട് കണ്ടില്ലെങ്കിലും വിശ്വസ്തനായ സുഹൃത്ത് വായ തുറന്നു തന്നെ അവസ്ഥ കണ്ടതാണു. ഞാന്‍ നേരില്‍ കാണാത്തത് കൊണ്ട് സുഹൃത്തിന്റെ സാക്ഷ്യം വിശ്വാസയോഗ്യമെങ്കിലും അതു അടിസ്ഥാനമാക്കി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സിയാബ് നല്‍കിയാല്‍ അതു കൊണ്ടുള്ള പുനരന്വേഷണത്തില്‍ സിയാബ് തെറ്റുകാരനല്ലെന്നു തെളിഞ്ഞാല്‍ നമ്മുടെ ബൂലോകം നാളെ എന്താണു ചെയ്യാന്‍ പോകുന്നത്. മാപ്പ് പറയുമോ? കാശു പിരിച്ച് അയാള്‍ക്ക് ചികിത്സനടത്തുമോ? അത് പോലെ ഒരു അപമാനം ദയവായി ചെയ്യരുത്. അയാളെ സ്വതന്ത്രമായി വിടുക. നല്ലൊരു പടയാളിക്കു നല്‍കുന്ന അംഗീകാരമാകുമത്. നേരെ മറിച്ച്, സിയാബാണു കുറ്റക്കാരനെങ്കില്‍ അയാളെ നിയമത്തിനു തന്നെ വിട്ടു കൊടുക്കണം. നമ്മള്‍ക്ക് തെറ്റ് ചൂണ്ടിക്കാണിക്കാം. പക്ഷെ കല്ലെറിയാതിരിക്കുക. ഒപ്പ്ം അയാളുടെ കൂടെ ഒരു ദുരവസ്ഥ തരണം ചെയ്യാന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ വികാരത്തെക്കൂടി മാനിക്കുക. ഒരു മുന്‍വിധി ഒഴിവാക്കുക. സ്നേഹപൂര്‍വ്വം.








എന്റെ മാഷെ ഐ എ സും , പി ജി ക്കു രണ്ടാം റാങ്കും , ജാർഖണ്ടിലെ സബ് കളക്റ്റർ പോസ്റ്റും ,എം ഫിൽ പഠിക്കുന്നതും ലണ്ടനിൽ പോവുകയാണെന്നും പറഞ്ഞതോ ,ബീന കളക്റ്റർ ,ഐ ജി എന്നിവർ സഹായിച്ചു എന്നു സ്വന്തം പോസ്റ്റിൽ പറയുന്നതോ ?അവരുടെ പേരും പറഞ്ഞാണു കാശു തട്ടിയിരിക്കുന്നതു ചുമ്മാ സെന്റിയടിക്കാതെ ,രോഗത്തിന്റെ കാര്യം അവിടെ നിക്കട്ടെ .അതിനു മുന്നെ പറഞ്ഞ ഈ നുണകളൊ . ദിവസവും അനിയനെ പൊലെ ഉപദേശം നൽകി സഹായിച്ചിരുന്ന ബീന കളക്റ്റർ പറയുന്നു അങ്ങിനെ അല്ലെന്നു .ചുമ്മാ കള്ളനും നുണ പറയുന്നവനും കഞ്ഞീ വെക്കല്ലെ മോനെ .സരസ്വതിയുടെ മുല എണ്ണി എന്നു പറഞ്ഞ് കേസു കൊടുക്കാനും ബ്ലോഗ് പൂട്ടിക്കാനും ജെയിലടക്കാനും എത്ര പേരായിരുന്നു , ഇത്രയും നുണ എഴുതി വെച്ചിരിക്കുന്ന ബ്ബ്ളോഗ് പൂട്ടിക്കാനും അവനെ കൊണ്ടു സത്യം പറയിക്കാനും ഇവിടെ പോലീസു കാരില്ലെ
ഈ അരുണ്‍ ചുള്ളിക്കലും, മേരി ലില്ലിയും ,അതുപോലുള്ള കുറെ ഐഡികളും ശിയാബിന്റെ തന്നെ അവതാരങ്ങളാണോ എന്നാണ് സംശയിച്ചു പോകുന്നത്. അരുണിന് ഇതില്‍ പങ്കില്ലെങ്കില്‍ അതു പറഞ്ഞാല്പോരേ ? ശിഹാബിനു വേണ്ടി ഇങ്ങനെ പുകമറയുണ്ടാക്കാന്‍ മഹാഭാരതം രചിക്കേണ്ടതുണ്ടോ ? കൂട്ടുതന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്. തട്ടിപ്പുകാരന്റെ കൂട്ടു കൂടിയാല്‍ പണത്തിന്റെ വീതം കിട്ടിയില്ലെങ്കിലും പ്രശസ്തി വീതിച്ചുകിട്ടും
ഉത്തരം പാറയേണ്ടിവരും എന്നൊക്കെയുള്ള ഭീഷണി സ്വരം കേള്‍ക്കുംബോള്‍… ബൂലോകം ഓണ്‍ലൈനും ഈ റ്റോട്ടല്‍ ഫോര്‍ യുവില്‍ ഉള്‍പ്പേറ്റുമോ എന്നൊരു ശങ്ക. കലക്കി മക്കളെ !!!
സൈബര്‍ സെല്ലില്‍ കേസ് കൊടുക്കാനും തയ്യാറാണ് . ആവശ്യക്കാര്‍ക്ക് കാശ് തിരികെ കൊടുക്കുവാനും തയ്യാറാണ് .അല്ലെങ്കില്‍ നാളെ ഇനി ഞാന്‍ ആരുടെയെങ്കിലും ധാന്യം അടിച്ചുമാറ്റി എന്ന കേസുമായി ഇവന്മാര്‍ വരും . മറ്റുള്ള ആളുകള്‍ക്കും ഈ ബൂലോകത്ത് സ്വ്യര്യമായി ജീവിക്കണം . ശിഹാബ് എന്ന മിടുക്കന് , ബൂലോക പുലിക്കു ഒരിക്കല്‍ കൂടി ആശംസകള്‍ .
താഴെയുള്ള വീഡിയോ കണ്ടു നോക്കുക .
http://www.youtube.com/watch?v=m8aWvXeOQJs
http://www.youtube.com/watch?v=KAHItlETL3I
ഹഹ , സിയാബിന്റെ കൂടെ നിന്നിട്ട് വേണം ബൂലോകത്തിന്റെ പ്രശസ്തി ഇനി പിടിച്ചു പറിക്കാന്‍ .
ചിത്രകാരാ
:) ഒരു ഫിഫ്ടി ഫിഫ്ടി നമുക്ക് നോക്കാം . കിട്ടുന്നത് പോരട്ടെ . എന്തേ ????
ദാനം കൊടുത്ത പണത്തിന്‍റെ കാര്യം വിളിച്ചു പറഞ്ഞതോടെ അതിന്‍റെ മഹത്വം തീര്‍ന്നു. മേരി ലില്ലി, അരുണ്‍, കാപ്പിലാന്‍, ഹന്ലലലത്, നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോവുക. എല്ലാവരും ഒരാളെ ചുറ്റും നിന്നും കല്ലെറിയുന്നു. നിങ്ങള്‍ ഒരാളെ അതില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നു. സിയാബിനെ പോലെ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെ കൂടെ എന്നെപോലെ ഒരുപാട് പേര്‍ ഉണ്ട്. സിയാബിനെ പോലെ ഉള്ള ഒരാള്‍ അതു അര്‍ഹിക്കുന്നുണ്ട്.
ചിത്രകാരാ,
സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ. സിയാബ് വരുന്നതിനു മുന്‍പ് ഞാനിവിടെ ഉണ്ട്…പോയതിനു ശേഷവും ഇവിടെത്തന്നെ കാണും. ഇവിടത്തെ പ്രശസ്തിയൊക്കെ എന്താണു? ഞാന്‍ പുറത്തിറങ്ങി നടന്നാല്‍ എന്റെ നാട്ടിലല്ലാതെ ആരാണെന്നെ അറിയുക ഈ ഒരു ആര്‍ട്ടിക്കിള്‍ കൊണ്ട് ?. ഈ ഒരു പോസ്റ്റ് കൊണ്ട് സിയാബിനെ അനുകൂലിച്ചതിനുള്ള് മറുപടി നിര്‍ത്തണം എന്നു തന്നെ കരുതിയതാണു. എങ്കിലും ചിത്രകാരനെ പോലെയുള്ള ഒരാള്‍ പറയുമ്പോള്‍ എനിക്ക് സംസാരിക്കതെ ഇരിക്കാന്‍ തോന്നിയില്ല. എല്ലാവരും കൂടി കല്ലെറിയുന്ന ഒരു പേപ്പട്ടിയെ ആയാല്‍ പോലും അതു തടയണമെന്നുള്ള മനസു എനിക്കുണ്ട്. പ്രത്യേകിച്ച് ചാണകകുട്ട ചുമന്നും മണ്ണു ചുമന്നും പഠിച്ചു വന്ന ഒരാളോട് തീര്‍ച്ചയായും ഉണ്ടാകും. എന്തിനിങ്ങനെ കൊല്ലാക്കൊല ചെയ്യണമെന്ന് ചോദിച്ചു പോകും. (സിയാബ് പേപ്പട്ടിയാണെന്ന് വായിച്ചു പോയെക്കല്ലെ). അര്‍ഹിക്കുന്ന ദയ കൊടുക്കണമെന്നെ രണ്ടാമത്തെ നമ്മുടെ ബൂലോക വാര്‍ത്തയ്ക്ക് മുന്‍പ് പറഞ്ഞിട്ടുള്ളൂ.
അയാള്‍ ഐ എ എസ് കാരനല്ല എന്ന തെളിവുകള്‍ നിരത്തുന്നു. കാശുവാങ്ങിയെന്നും അര്‍ഹിക്കാത്ത പ്രശശ്തി ഉണ്ടാക്കിയെന്നും. ഈ കല്ലെറിയല്‍ നിര്‍ത്തി എന്തു കൊണ്ട് ആരും നിയമത്തിന്റെ വഴിയെ പോകുന്നില്ല. കാശുകൊടുത്തയാളും തെറ്റിധരിക്കപ്പെട്ടവരും വാദികളും സിയാബ് പ്രതിയുമാകട്ടെ, ബാക്കിയുള്ളവര്‍ സാക്ഷികളാകട്ടെ. ഒരാള്‍ ദുരവസ്ഥയിലാണു എന്ന് കണ്ട് അയാളുടെ കൂടെ നിന്നതിനു ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാറാണു. ബൂലോക വിചാരണയല്ല. നിയമത്തിന്റെ വിചാരണ നടത്തട്ടെ. അതല്ലെ വേണ്ടത്. അതിനു മുന്‍പുള്ള ഈ കല്ലേറ് അവസാനിപ്പിക്കണം. പണം നല്‍കിയ ആളുടെ മാനസികാവസ്ഥ അറിഞ്ഞു കൊണ്ട് തന്നെയാണു ഞാനിതു പറയുന്നത്. ഒരാളെ വധിക്കാം. ദയവായി തേജൊവധം ചെയ്യരുത്. ഒരാള്‍ അര്‍ഹിക്കുന്ന ദയ ഉണ്ട്. അതു നല്‍കണം. അത്രയും മാത്രമെ ആഗ്രഹിച്ചിട്ടുള്ളൂ.
പണം, പ്രശസ്തിയൊക്കെ കലക്കവെള്ളത്തില്‍ ഉണ്ടാക്കേണ്ട ഗതികേട് ഇല്ല എന്നു കൂടി പറയട്ടെ. സ്നേഹപൂര്‍വ്വം.
“എല്ലാവരും കൂടി കല്ലെറിയുന്ന ഒരു പേപ്പട്ടിയെ ആയാല്‍ പോലും അതു തടയണമെന്നുള്ള മനസു എനിക്കുണ്ട്. പ്രത്യേകിച്ച് ചാണകകുട്ട ചുമന്നും മണ്ണു ചുമന്നും പഠിച്ചു വന്ന ഒരാളോട് തീര്‍ച്ചയായും ഉണ്ടാകും. എന്തിനിങ്ങനെ കൊല്ലാക്കൊല ചെയ്യണമെന്ന് ചോദിച്ചു പോകും.”
പ്രിയ അരുണ്‍ ചുള്ളിയില്‍,
ചിത്രകാരന്‍ ശിഹാബിന്റെ ബ്ലോഗൊന്നും വായിച്ചിട്ടില്ല. ഇവിടെ കണ്ട പോസ്റ്റുകളും, വീഡിയോകളും കണ്ട് ഒരു തട്ടിപ്പെന്ന് തോന്നിയതിനാല്‍ എഴുതുകയാണ്. സമയമുണ്ടായിട്ടല്ല. ജനം വഞ്ചിക്കപ്പെടാതിരിക്കാന്‍ ഈ അറിവുകള്‍ പരക്കണമല്ലോ എന്ന സദുദ്ദേശത്തോടുകൂടി.
പിന്നെ , അരുണ്‍ മുകളിലെഴുതിയ സഹതാപ വാചകം വളരെ അപക്വമാണെന്നു തോന്നിയതിനാല്‍
വീണ്ടും കമന്റുന്നു. എന്തെന്നാല്‍, നമ്മുടെ ബൂലോകത്തുള്ളവരുടെ പലരുടേയും ഭൂതകാലം അന്വേഷിച്ചാല്‍ തന്നെ മണ്ണും കല്ലും ചാണകവും ചുമന്നവരും, ആ സ്വന്തം അദ്ധ്വാനം കൊണ്ട് അന്തസ്സായി ലക്ഷ്യത്തിലെത്തിയവരും ധാരാളം കാണും.(ഈ ചിത്രകാരനും വ്യത്യസ്തനല്ല) അത് കൊട്ടിപ്പാടി നടക്കാനുള്ളതല്ല. അതിന്റെപേരില്‍
അതുപോലുള്ള തീവ്രമായ ജീവിതാനുഭവങ്ങളുള്ളവരുടെ സഹതാപം പിടിച്ചുപറ്റാന്‍ കഴിയുന്നതുമാണ്. അത് ചൂഷണം ചെയ്യുന്നവര്‍ക്ക് എന്നും ഇത്തിക്കണ്ണിയായിരിക്കാനെ കഴിയു.
മാത്രമല്ല , അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ മഹത്വത്തെ ഇടിച്ചു താഴ്ത്തുന്നതുമാണ് ഈ ഐ.എ.എസ്സ്.നാടകം. നമുക്ക് നമ്മുടെ ദുരിതപൂര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ പറയാം. ഭിക്ഷ യാചിക്കാനല്ല, ഭാവിതലമുറക്ക് കരുത്തുപകരാനുള്ള നമ്മുടെ സംഭാവനയായി. എബ്രഹാം ലിങ്കന്റെയും,ചാര്‍ളി ചാപ്ലിന്റേയുമൊക്കെ കഥവായിക്കുംബോള്‍ ഏതു ദരിദ്രനും ആത്മാഭിമാനം ഉണരുന്നതുപോലെ നമ്മുടെ തീവ്രാനുഭവങ്ങള്‍ സമൂഹത്തിനു പകര്‍ന്നുകൊടുക്കേണ്ടതുതന്നെയാണ്.അത് അന്യന്റെ ഹൃദയത്തില്‍ കയറി ജെ.സി.ബി.കൊണ്ട് ഹൃദയം തുരക്കാനായിക്കൂട. ഹോ ! നശിച്ച ഒരോ ജന്മങ്ങള്‍ !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള ഈ പോസ്റ്റിലെ കമന്റ് ഇവിടെ അവസാനിക്കുന്നു.
സ്നേഹപൂര്‍വ്വം
മേരി ലില്ലിയെ എനിക്ക് അറിയാം. കോഴിക്കോട് വെച്ചു തന്നെ അറിയാം. രണ്ടാം മാറാട് പ്രശ്നം വന്നപ്പോള്‍ എല്ലാവരും ആട്ടിയോടിച്ച മുസ്‌ലിം സ്ത്രീകള്‍ താമസിക്കുന്ന കപ്പക്കല്‍ അഭയാര്‍ഥി ക്യാമ്പിലും മാറാടും പോയി അവരുടെ ജീവിതം പകര്‍ത്തിയെഴുതിയ ആളാണ് മേരി ലില്ലി. അന്ന് അതു മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസീധീകരിചത്തിനു ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ ആ സ്ത്രീകളുടെ ജീവിതത്തിനു പിറകെ പോയത്.
അതുകൊണ്ടു തന്നെ സിയാബിനെ പോലെ മണ്ണും കല്ലും ചാണകവും ചുമന്ന ഒരു ചെറുപ്പകാരനെ അവര്‍ പിന്തുനയ്ക്കുന്നുവെങ്കില്‍ അതില്‍ മാനുഷികമായ എന്തെങ്കിലും ഉണ്ടായിരിക്കും. അയാള്‍ക്ക് ഐ എ എസ് ഉണ്ടായിരിക്കട്ടെ, ഇല്ലായിരിക്കട്ടെ, കാന്‍സര്‍ ഉണ്ടായിരിക്കട്ടെ, ഇല്ലായിരിക്കട്ടെ. ആര്‍ക്കെന്തു ചേതം? പണം കൊടുത്തവര്‍ മുന്നോട്ടു വരട്ടെ. സിയാബ് കാശ് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞതോടെ ആ അദ്ധ്യായം അവിടെ തീര്‍ന്നു.
മേരി ലില്ലി, അരുണ്‍ ചുള്ളിക്കല്‍, കാപ്പിലാന്‍, ഹാന്‍ ലല്ലത്, മുന്നോട്ടു പോവുക. ഞങ്ങള്‍ ഉണ്ട് കൂടെ. സിയാബ് കള്ളം പറഞ്ഞാലും ഇല്ലെങ്കിലും അത്തരം അവസ്ഥകള്‍ താണ്ടി വന്ന ആ ചെറുപ്പക്കാരനെ ക്രൂശിക്കാന്‍ നമുക്ക് അവകാശമില്ല.
ബൂലോക പുലിക്കു ഒരിക്കല്‍ കൂടി ആശംസകള്‍ .
താഴെയുള്ള വീഡിയോ കണ്ടു നോക്കുക .
http://www.youtube.com/watch?v=m8aWvXeOQJs
http://www.youtube.com/watch?v=KAHItlETL3I
ഇതില്‍ ഒരു വീഡിയോവില്‍ പറയുന്നത് സിയാബിന് 10 ആം കളാസില്‍ 72% മാര്‍ക്ക് കിട്ടി എന്നാണ്. മറ്റേതില്‍ 537 മാര്‍ക്കും. ഏതാവാം ശരി?
കാപ്പിലാന്‍.
പണ്ട് എന്തിനു ഏതിനും റിബലു കളിച്ച ചിത്രകാരന്റെ മറ്റൊരവതാരം.
കോപ്പിലാന്‍
ഒന്നുമില്ലെങ്കിലും ഇതുവരെയെത്തിയ ആ മനസിനെ ഒന്ന് നമിച്ചൂടേ ?
അനില്‍,
ഇതെല്ലാം വായിച്ചപ്പോള്‍ എനിക്കും തോന്നിയത് ഇത് തന്നെയാണ്…..
ഇയാളുടെ സ്വകാര്യതയെ വലിച്ച് കീറുമ്പോഴും ഇതിന് പുറകിലുള്ള പലരും അണോണികളാണ്!!!!!!
അരുണിന് എന്റെ പിന്തുണ.
അരുണ്‍ ചുള്ളിക്കല്‍ …
വളരെ വലിയൊരു ദൌത്യമാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്.
താങ്കള്‍ക്ക് സിയാബ് തരുന്ന രേഖകള്‍ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. തിരുത്തുകള്‍ ഉണ്ടോ എന്നും റബ്ബറുപയോഗ്ഗിച്ച് മായ്ച്ചിട്ടുണ്ടോ എന്നും വെളിച്ചത്തിനെതിരേ പിടിച്ച് നോക്കണം. ഡോക്‍ടറുടെയും ആശുപത്രിയുടേയും പേര് പ്രവാസി ബ്ലോഗറോട് പറഞ്ഞതില്‍ നിന്നും മാറ്റമുണ്ടായാല്‍ അദ്ദേഹത്തോട് എന്തിന് അക്കാര്യത്തില്‍ നുണ പറഞ്ഞെന്ന് സമാധാനം പറയേണ്ടി വരും. 47,000 രൂപ കൊടുത്ത ഉമ്മയുടെ സ്ഥാനത്ത് സിയാബ് തന്നെ കാണുന്ന ആ സ്ത്രീയോട് സിയാബ് എന്തിന് ആശുപത്രിയുടേയും ഡോക്‍ടറുടേയും കാര്യത്തില്‍ കള്ളം പറഞ്ഞു എന്നുള്ളതിന് സമാധാനം പറയേണ്ടി വരും. അത് അരുണിന് തന്നെ നേരിട്ട് സിയാബിനോട് ചോദിക്കാവുന്നതാണ്.
കീമോ സ്ഥിരമായി ചെയ്യുന്ന ഒരാള്‍ , അതും തേര്‍ഡ് സ്റ്റേജിലേക്ക് രോഗം വ്യാപിച്ചിരിക്കുന്ന ഒരാള്‍ക്ക് എന്തായാലും ‘കീമോ ചാര്‍ട്ട് ‘ എന്ന ഒന്ന് ഉണ്ടായിരിക്കും. അത് കാണണമെന്ന് പറയണം. ബയോപ്സി ചെയ്തിരിക്കുന്നത് മോണയിലെ സെല്ലുകളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പ് വരുത്തണം. മറ്റേതെങ്കിലും ശരീരഭാഗത്തിന്റെ ബയോപ്സി ആണെങ്കിലും പ്രവാസി ബ്ലോഗറോട് പറഞ്ഞത് കള്ളമാണെന്ന് വരും.
സിയാബിന്റെ പേരും അഡ്രസ്സും രേഖകളില്‍ എന്താണെന്ന്‍ കൃത്യമായി നോക്കി മനസ്സിലാക്കണം. ബ്ലോഗില്‍ മുഴുവനും സിയാബ് എന്നാണ്. ബാങ്ക് അഡ്രസ്സില്‍ ഷിഹാബ് എന്നാണെന്ന് പ്രവാസി ബ്ലോഗര്‍ പറയുന്നുണ്ട് . രേഖകളിലും ഷിഹാബ് എന്നാണോ പേര് എന്ന് നോക്കണം. അങ്ങനാണെങ്കില്‍ എന്തുകൊണ്ട് സിയാബ് എന്ന് ബ്ലോഗില്‍ പറയുന്നു എന്ന് അദ്ദേഹത്തോട് ചോദിക്കണം.
സിയാബ് , ഷിഹാബ് എന്നീ പേരുകള്‍ ഉപയോഗിച്ചതും എന്തിനാണെന്ന് ചോദിക്കണം. പത്താം ക്ലാസ്സിലോ , ഡിഗ്രി സര്‍ട്ടിഫിക്കറ്റിലോ ഉള്ള പേര് എന്താണെന്ന് സ്പെല്ലിങ്ങ് അടക്കം എന്താണെന്ന് ചോദിച്ചോ കണ്ടോ മനസ്സിലാക്കണം.
മൊത്തത്തില്‍ അരുണിന്റെ കൈയ്യിലാണ് എല്ലാവരും വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. അരുണിന് പിഴവ് പറ്റുകയും സിയാബ് ചെയ്തത് തട്ടിപ്പ് തന്നെയാണെന്ന് വീണ്ടും തെളിവുകള്‍ നിരത്തി ആരെങ്കിലും വന്നാല്‍ ഈ പാപത്തില്‍ അരുണിനും പങ്കുണ്ടെന്ന് വരും.
അതുകൊണ്ട് സൂക്ഷിച്ചും കണ്ടും എല്ലാം ചെയ്യുക. സിയാബ് ഒരു ബോണ്‍ ക്രിമിനല്‍ ഒന്നും അല്ല. പക്ഷെ അദ്ദേഹത്തിന്റെ ഒരു മാനസ്സികാവസ്ഥയാണ് അദ്ദേഹത്തെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്ന് വരാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അദ്ദേഹം കള്ളം പറയുന്നതാണെന്ന് അദ്ദേഹത്തെ കണ്ടാല്‍ തോന്നില്ല. വളരെ സൌമ്യമായ പെരുമാറ്റവും, അതിവിനയവുമൊക്കെ നടിക്കുന്നതായിരിക്കില്ല എന്ന് മാത്രവുമല്ല അത് വളരെ സ്വാഭാവികമായ സ്വഭാവവും ആയിരിക്കും. എന്നിരുന്നാലും ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലുള്ള ഒരു മാനസ്സികാവസ്ഥയായിരിക്കാം അദ്ദേഹത്തെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. അതുകൊണ്ട് കള്ളം പറയുന്നതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നോ മറ്റോ മനസ്സിലാക്കാന്‍ പറ്റില്ല.
ഞാന്‍ ഒരു ഡോക്‍ടറാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം സിയാബ് ഒരു ബോണ്‍ ഫ്രോഡൊന്നും അല്ല. പക്ഷെ അയാള്‍ പറയുന്നത് സത്യവിരുദ്ധവും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളുമാണ്. അത് അദ്ദേഹത്തിന്റെ ബ്ലോഗ് ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ പിടികിട്ടും.
ചെറുപ്പം മുതല്‍ ഐ.എ.എസ്സുകാരന്‍ എന്ന കളിയാക്കല്‍ കേട്ട് വളര്‍ന്നുവന്നതുകൊണ്ട് സിവില്‍ സര്‍വ്വീസില്‍ കടക്കണം എന്ന അതിയായ ഒരു ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു എങ്കിലും ആ ആഗ്രഹം നടക്കാത്തതുകൊണ്ട് ജനമദ്ധ്യത്തില്‍ അവഹേളിതനാവാതിരിക്കാന്‍ പത്രമാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സഹായത്തോടെ താന്‍ സിവില്‍ സര്‍വ്വീസ് കടന്ന് ഒരാളാണെന്ന് നാട്ടുകാരേയും അതേ പോലെ സ്വയവും ധരിച്ച് നടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാം.
ഈവക കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ പറയുന്നത് അരുണ്‍ ചുള്ളിക്കലിന്റെ ഉത്തരവാദിത്ത്വം വളരെ കൂടുതലാണെന്ന്.
ഓരോ കാര്യങ്ങളും വളരെ ശ്രദ്ദിച്ച് ചെയ്യുക. സിയാബിന്റെ അഭ്യുദയകാംക്ഷി എന്നതിനേക്കാള്‍ സിയാബിനെ സംശയിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. എവിടെയൊക്കെ സിയാബ് ഒഴിഞ്ഞ് മാറുന്നുണ്ടെന്ന് ശ്രദ്ധിക്കുക. ബയാസ്‌ഡ് ആയി നിന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുക. ഞാനീ പറയുന്നത് അരുണിനോടുള്ള താല്‍പ്പര്യം കൊണ്ടുകൂടെയാണെന്ന് കരുതിക്കോളൂ…
ഇനി എല്ലാം അരുണിന്റെ കൈയ്യിലാണുള്ളത്. സിയാബിന് ക്യാന്‍സര്‍ അല്ലാതെ മറ്റേതെങ്കിലും രോഗം ഉണ്ടെന്ന് അരുണിന് മനസ്സിലാക്കാനായാല്‍ അത് വളരെ ഗുരുതരമായ രോഗമാകാനാണ് സാദ്ധ്യത. അങ്ങനാണെങ്കില്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചുവന്ന ഒരാളെ ആ ദുര്‍ഗ്ഗതിയില്‍ നിന്നും രക്ഷിക്കേണ്ടതിലേക്കായി സത്യാവസ്ഥ മനസ്സിലാക്കിയേ പറ്റൂ
അക്കാര്യത്തിന്റെ ഉത്തരവാദിത്ത്വം ഇപ്പോള്‍ അരുണിന്റെ കൈകളില്‍ മാത്രമാണ്. ഞാനൊരിക്കല്‍ കൂടെ പറയുന്നു. ശ്രദ്ധിക്കുക. വളരെയധികം ശ്രദ്ധിക്കുക.
പ്രിയപ്പെട്ട ഡോക്ടര്‍,
അങ്ങയുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ഞാന്‍ ഒരു യു.എ.ഇ യിലെ പ്രമുഖ ഹെല്‍ത്ത് സെര്‍വീസ് പ്രൊവൈഡറില്‍ ആണു ജോലി ചെയ്യുന്നത്. രേഖകള്‍ ലഭിച്ചാല്‍ അതു പരിശോധിക്കുന്ന എന്റെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ ആണു. അത്യാവശ്യമെന്നു തോന്നിയാല്‍ അഡ്വാന്‍സ്ഡ് ആയ ഡോക്ടര്‍മാരെ കൊണ്ടുതന്നെ പരിശോധിപ്പിക്കും. സംശയങ്ങള്‍ അതിശക്തമായി നിലനില്‍ക്കുന്നത് കൊണ്ട് ഒരു നിരുത്തവാദപരമായ നടപടി എന്റെ വശത്തുനിന്നും ഉണ്ടാകില്ല. എന്റെ വിശ്വാസ്യതയെന്നതുകൂടി ഇതിലുള്ളതിനാല്‍ ഒരിക്കലും അന്ധമായ ഒരു രീതിയില്‍ ഞാനിതിനെ സമീപിക്കുന്നില്ല. സുതാര്യമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങാനും ആരോപണത്തിന്റെ മറൂവശം കാണാനുള്ള ശ്രമവുമാണു ഇതു വരെ എത്തിച്ചത്. ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ എല്ലാം നേരായ വഴിയില്‍ വന്നു നില്‍ക്കും എന്ന ശുഭപ്രതീകഷയും ഉണ്ട്. അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ത്ത് രേഖകള്‍ പരിശോധിക്കുന്നതാണു.
ഒരുത്തനോട് ഇന്റര്‍വ്യ്യൂ ചോദിക്കുന്നു. അവന്‍ തയാറാവുന്നില്ല. എന്നാല്‍പ്പിന്നെ അവനൊരു പണി കൊടുത്താലോ എന്ന് ചിന്തിക്കുന്നു. പിന്നെ മുന്‍ വിധികളോടെ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവാനൊരു സാധുവാണെന്ന് മനസ്സിലാവുകയും അവന്റെ മേക്കിട്ടു കയറിയാല്‍ ആരും ചോദിക്കുകയില്ലെന്നും അനുമാനീക്കുന്നു. പിന്നെ ബ്ലോഗിന്റെ പ്രചാരം കൂട്ടാന്‍ വേണ്ടി എന്തു തന്ത്രവും മെനയുന്നു. കുറെ വിവരമില്ലാത്തവന്മാര്‍ അവീടെ ചെന്നു കമന്റുന്നു. ക്കാരണം അവന്മാര്‍ക്കെല്ലാമ്ം ഇ മെയില്‍ ഫോര്‍വേര്‍ഡ് ആയി ഈ വാര്‍ത്ത അയച്ചുകൊടുത്തിരുന്നുവല്ലോ. ഇപ്പോള്‍ പത്രാധിപ സമിതി,കാശു കൊടുത്ത കെളവി തുടങ്ങിയവരുടെആസനങ്ങളില്‍ മുട്ട വേവുന്നു.
രേഖകള് ഇന്നുതന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണു. ഇതിനിടയില് സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ HR മാനേജറുമായി (Mr. Vinay) സംസാരിച്ചു. ക്യാന്സര് ഉള്ള വിവരം അദ്ദേഹം ശരിവെച്ചു. സ്ഥാപനത്തിന്റെ എം.ഡി. അടക്കമുള്ളവര്ക്ക് ഈ വിവരം അറിവുള്ളതാണു. സിയാബിന്റെ എജ്യുക്കേഷണല് സര്ട്ടിഫികറ്റുകളില് അയാളുടെ പേര് Siyab എന്നാണു. വോട്ടേഴ്സ് കാര്ഡില് Shihab എന്നും. ഇതു കൊണ്ടാവാം ബാങ്ക് അക്കൌണ്ടില് ആ പേര് വന്നത് എന്നു കരുതുന്നു. സിയാബ് 2008 മെയ് മുതല് കീമോ ചെയ്യുന്നു. മേരിലില്ലി ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നതിനാല് വിശദമായ പോസ്റ്റ് അവരുടെ ബ്ലോഗില് ഇടുന്നതാണു. മി. വിനയ് അദ്ദേഹത്തിന്റെ Contact number തന്നിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന് താല്പര്യമുള്ളവര്ക്ക് നേരിട്ടൊ ഫോണിലോ സംസാരിക്കാം
എന്റെ ബ്ലോഗില്‍ എന്റെ മൊബൈല്‍ നമ്പറും ഇട്ടിട്ടുണ്ട്.
എന്തിനു ഒരു മനുഷ്യനെ ഇത്ര പച്ചക്ക് തിന്നുന്നു. പാപം ചെയ്യാത്തവര്‍ കല്ലറിയട്ടെ ; വായില്‍ തോനുന്നത് കോതക്ക് പാട്ട് എന്നതുപോലെയാണ് പല ബ്ലോഗര്‍മാരും പോസ്ടിടുനത്. ജനങളെ സേവിക്കാന്‍ സ്വയം തെയ്യാറായി ഇറങ്ങണം, അപ്പോഴേ അതിന്‍റെ വേദന അറിയൂ. ഇവിടെ ലാപ്പ്‌ടോപ്‌ന്‍റെ മുന്നിലിരുന്നു ഹാ കഷ്ടം , വെറുതെ വിടരുത്, പോലീസില്‍ ഏല്പിക്കണം എന്നെല്ലാം കമന്റ് ഇടാന്‍ എളുപ്പമാ.. മറ്റുപലര്‍ക്കും മറുപടി വേണം പോലും.. ട്രീറ്റ്‌മെന്റ് കഴിയ്ന്ന സമയത്താണ് നിങ്ങള്‍ ഈ കൊലവിളി നടത്തുനതെങ്ങില്‍ എപ്പോഴാണ് അയാള്ക് മറുപടി നല്കാന്‍ കഴിയുക. മേരിലില്ലി, അരുണ്‍ ,എന്നിവരെ എന്തിനു ക്രൂഷികുന്നു. ക്ഷമിക്കു.. സിയാബ് തന്നെ നിങ്ങള്‍ക്ക് മറുപടി തരും എന്നാണ് എന്റെ പ്രതീക്ഷ.. ഞാന്‍ പല ജനസേവന സംഭ്രംങളിലും പങ്കാളി ആയിടുണ്ട്.. പലപ്പോഴും കപളിപ്പിക്കപെടിടുണ്ട്.. അതുകൊണ്ട് ഞാന്‍ ചെയ്യേണ്ട ജോലി ചെയ്യാതിരിക്കാന്‍ കഴിയുമോ. നമ്മെ പ്രധീക്ഷിച്ചു വലിയൊരു സമൂഹം ഇവിടെ ഉണ്ടെന്നു വിശ്യ്സിക്കുന്നവാനാണ് ഞാന്‍. അതുകൊണ്ട് പറയുകയാണ്…ക്ഷമികുക്ക.. ക്ഷമയില്‍ മറുള്ളവരെ ജയിക്കുക.