കാപ്പിലാന് എഴുതുന്നു…
ഒക്ടോബര്‍ മാസം നമ്മള്‍ വരവേറ്റത് തന്നെ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയുമായാണ് .ആദ്യം കേരളത്തെ ഞെട്ടിച്ച തേക്കടി ദുരന്തം .അതിന് ശേഷം ബൂലോകത്തെ ആകെ പിടിച്ചു കുലുക്കിയ പ്രിയപ്പെട്ട ജ്യോനവന്റെ മരണം .ജ്യോനവന്റെ മരണം ഇപ്പോഴും ബൂലോകത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറത്തെവിടെയോ, അവന്റെ ഒരു കാലൊച്ചക്കായി ബൂലോകം ഇപ്പോഴും കാത്ത് നില്‍ക്കുന്നു . വരികളില്‍ മരണത്തെ കുറിച്ചിട്ട കവി വിളിപ്പുറത്തെവിടെയോ അല്ലെങ്കില്‍ ബൂലോകം ഉള്ള കാലത്തോളമോ അവന്റെ ഓര്‍മ്മകള്‍ നമ്മെ വേട്ടയാടും .
അപകടം എപ്പോഴും മനുഷ്യനെ തേടിയെത്താം. അത് കരക്ക് കൂടിയോ വെള്ളത്തില്‍ കൂടിയോ വായുവില്‍ കൂടിയോ എങ്ങനെയും മരണം എത്താം . പലപ്പോഴും അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമ്മള്‍ പകച്ചു നില്‍ക്കും .പിന്നെ മറ്റൊരു ദുരന്തം വരുമ്പോള്‍ പഴയതിനെ മറവിയില്‍ തള്ളും. സത്യത്തില്‍ ഈ മറവി മനുഷ്യന് ഒരനുഗ്രഹമാണ് .
എത്രയോ അപകടങ്ങള്‍ , മരണങ്ങള്‍ , ദുരന്തങ്ങള്‍ എന്നിവ നാം കേട്ടിരിക്കുന്നു . എത്ര കണ്ടാലും കേട്ടാലും പഠിക്കാതവരും നമ്മള്‍ തന്നെയാകണം . കഴിഞ്ഞ വര്‍ഷം ഞാന്‍ ഇതേ സമയം മരണത്തെ നേരില്‍ കണ്ടതാണ് . ഒരു കാര്‍ അപകടം . എന്ന് കരുതി വാഹനം ഓടിക്കാതിരിക്കുവാനോ, സഞ്ചരിക്കാതെ ഇരിക്കുവാനോ എനിക്കാവില്ല . കഴിഞ്ഞ ജൂലൈ മാസം പത്തൊന്‍പതു മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് ഫ്ലോറിടയിലെ ഡിസ്നി വേള്‍ഡ് കാണുവാന്‍ വേണ്ടി പോയത് .1600 മൈല്‍ രാവും പകലുമായി സഞ്ചരിച്ചു . അപകടങ്ങള്‍ വരാന്‍ പറ്റുന്ന വഴികള്‍ .അവിടെ നിന്നെല്ലാം ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ എന്നെ സൂക്ഷിച്ചു . അങ്ങനെ നമ്മള്‍ ഓരോരുത്തരും .
അലസതയും ,അജ്ഞതയും ആകണം അപകടങ്ങളുടെ പ്രധാന കാരണം . തേക്കടിയില്‍ സംഭവിച്ചത് ഇനിയും സംഭവിച്ചതിന്റെ പ്രധാന കാരണം തന്നെ കൂടുതല്‍ ആളുകളെ കയറ്റിയതും ,അപകട സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ഇരുന്നതും ആണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം .പ്രതിവര്‍ഷം ഇന്ത്യയില്‍ ഒരു ലക്ഷം ആളുകള്‍ റോഡ് അപകടം മൂലം മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .എന്നെ സംബന്ധിച്ചു പറയുകയാണ് എങ്കില്‍ എനിക്ക് കേരളത്തില്‍ ഒരു കിലോമീറ്റര്‍ പോലും വണ്ടി ഓടിക്കുവാന്‍ ഭയമാണ് . യാതൊരു നിയന്ത്രണവുമില്ലാതെയാണ് അവിടെ എല്ലാവരും വണ്ടി ഓടിക്കുന്നത് .എല്ലാവര്‍ക്കും തിരക്കാണ് . ജീവന്‍ മരണ പാച്ചിലുകള്‍ .റോഡിന്റെ നിയമങ്ങള്‍ പാലിക്കാതെ , അശ്രദ്ധമായി വണ്ടികള്‍ ഓടിച്ചാണ് പലരും അപകടങ്ങളില്‍ ചാടുന്നത് .അപകടം പറ്റിക്കഴിഞ്ഞു പിന്നെ അതിനെ ഓര്‍ത്ത് സങ്കടപ്പെട്ടിട്ട് എന്ത് ഫലം .
ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് വെച്ചു കണ്ടു, ഒരു ആംബുലന്‍സ് വളരെ വേഗത്തില്‍ പോകുന്നു , എന്നാല്‍ അതെ സ്പീഡില്‍ തന്നെ ഒരു മീന്‍ മിനി ലോറി അതിന്റെ പിന്നാലെ പായുന്നു . മറ്റുള്ള എല്ലാ രാജ്യങ്ങളിലും ആംബുലന്‍സ് , ഫയര്‍ എന്നിവ പോകുമ്പോള്‍ റോഡില്‍ കൂടി സഞ്ചരിക്കുന്ന മറ്റുള്ള വണ്ടികള്‍ ,സൈഡ് ഒതുക്കി കൊടുക്കുക എന്നതാണ് നിയമം . ഇന്ത്യയില്‍ നിയമ പരിപാലകര്‍ തന്നെ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് കാണാന്‍ സാധിക്കും . കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന നാട്ടില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല എങ്കില്‍ മാത്രമേ അതിശയപ്പെടെണ്ടാതായുള്ളൂ .
കൂടുതല്‍ റോഡുകള്‍ ഉണ്ടായിട്ടോ , റോഡിനു വീതി കൂട്ടിയിട്ടോ കാര്യമില്ല . എല്ലാവരും റോഡിന്റെയും , മറ്റ് സഞ്ചാര പാതകളുടെയും നിയമങ്ങള്‍ പാലിച്ചാല്‍ തന്നെ ഈ അപകടങ്ങള്‍ വലിയ തോതില്‍ പരിഹരിക്കപ്പെടാം . കൂടുതല്‍ ദുഃഖങ്ങള്‍ വരുത്തിവെയ്ക്കാതെ എല്ലാവര്‍ക്കും മുന്നോട്ടു പോകാം .
സങ്കടത്തില്‍ ഇരിക്കുന്ന ജ്യോനവന്റെയും , തേക്കടിയിലെ നഷ്ടപ്പെട്ട ജീവനുകളുടെ കുടുംബങ്ങള്‍ക്കും ആശ്വാസം പകരുവാന്‍ സര്‍വ്വശക്തന്‍ ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
സ്നേഹപൂര്‍വ്വം
കാപ്പിലാന്








വളരെ പ്രസക്തമായ ലേഖനം. വളരേ നല്ല കാഴ്ചപ്പാട്. കാപ്പിലാനു ആശംസകള്‍!
നല്ല ചിന്ത.
കാപ്പിലാന് ആശംസകള്‍.
നല്ലതു വരട്ടെ.
പറഞ്ഞതത്രയും നല്ല കാര്യങ്ങൾ തന്നെ. നിയമങ്ങൾ പാലിക്കാനുള്ളതാണെന്ന കാര്യം നമ്മൾ ഓരോരുത്തരും മറക്കുന്നു. അത് മറ്റാർക്കൊ വേണ്ടിയാണെന്ന ധാരണയാണ് എല്ല്വർക്കും ഉള്ളത്. അത് മാറണം.. മാറിയേ തീരു..
വളരെ നല്ല ലേഖനം. റോഡോ നിയമങ്ങളോ അല്ല അത് നമ്മുടെ നന്മക്കെന്നു കരുതി അനുസരിക്കുകയാണ് വേണ്ടത്.
സമയോചിതമായ ലേഖനം.
നന്നായി കാപ്പിലാന്‍
നല്ല ലേഖനം.
ഞാന്‍ പണ്ട് നാട്ടിലെങ്ങീനെ വണ്ടിയോടിച്ചിരുന്നെന്ന് ആാലോചിച്ച് അന്തം വിടാറുണ്ട്.
ഇനിയും ട്രൈ ചെയ്യണോ എന്ന ഛിന്തയിലാണിപ്പോള്‍.
കഴിഞ്ഞ മാസം നാട്ടില്‍ നിന്ന് വന്നതേയുള്ളൂ.. കാറോടിച്ച് കാലിണ്റ്റ പരിപ്പിളകി.. കാപ്പിലാന്‍ പറഞ്ഞ പോലെ നിയമം എല്ലായിടത്തും നോക്കുകുത്തിയാണ്.. പിന്നെ ഇപ്പോള്‍ ‘തോടി’ന് നടുവിലോടെയാണല്ലോ റോഡുകള്‍… ചമ്രവട്ടം പദ്ധതി ഉത്ഘാടനത്തിന് വരുന്ന മന്ത്രിമാരെ തടയാന്‍ നാട്ടുകാര്‍ പല ‘തോടു’കളിലും കുത്തിയിരിക്കുന്നത് നേരില്‍ കണ്ടിരുന്നു… പിന്നെ ഏറ്റവും കൂടുതല്‍ പ്രശ്നക്കാര്‍ ഓട്ടോറിക്ഷക്കാരാണ്.. സൂചി കയറ്റാനുള്ള ഇടം കിട്ടിയാല്‍ മതി അവര്‍ക്ക് നുഴഞ്ഞ് കയറാന്‍..പിന്നെ മുച്ചക്ര രാജാവിണ്റ്റെ അശ്രദ്ധയോടെയുള്ള യു ടേണും… പിന്നെ ടിപ്പര്‍ ലോറികളും…
നല്ല ലേഖനം കാപ്പിലാന്‍.
നിയമലംഘനങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമെന്നുള്ളത് ഒരു വസ്തുത തന്നെയാണ്.
മറ്റു രാജ്യങ്ങളില്‍ നിയമലംഘനങ്ങള്‍ക്ക് പിഴയും ശിക്ഷയും ഈടാക്കുന്നത് കണ്ട് ഇന്ത്യ പഠിക്കണം.നിയമ പാലകര്‍ പിഴ ഈടാക്കുന്നത് വാഹനം തടഞ്ഞു നിറുത്തി നേരിട്ടാവുമ്പോള്‍ കൈക്കൂലിയും പക്ഷപാതവും ഉണ്ടാകുന്നു. മറിച്ച് വാഹനം തടയാതെ നമ്പര്‍ പ്ലേറ്റ് നോട്ട് ചെയ്ത് പിഴ ഈടാക്കുന്ന രീതി നടപ്പിലാക്കിയിരുന്നെങ്കില്‍ എന്ത് നന്നായേനെ. ആധുനിക മോനിട്ടറിങ്ങ് സംവിധാനം ഇന്ത്യയില്‍ ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തുന്നതിന് ഇനി എത്ര കാലം കാത്തിരിക്കണം?
Nashttapedunna ororutharkkum vendi…!
Snehathode…!
Thanks to all