
സന്തോഷ് ശിവന്‍, കാര്‍ത്തിക
ചേരന്‍, പാര്‍ഥിപന്‍, എസ്.ജെ. സൂര്യ, രഞ്ജിത്…ഈ നിര അങ്ങിനെ നീങ്ങുന്നു. ആരും നായകനാകാന്‍ വിളിച്ചില്ലെങ്കില്‍ പിന്നെ സ്വയം നായകനാവുക തന്നെ. പക്ഷെ ഇതു സംഗതി വേറെ. ലെനിന്‍ രാജേന്ദ്രന്‍റെ മകരമഞ്ഞില്‍ വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മ്മയെ അവതരിപ്പിച്ചാണ് സന്തോഷ് ശിവന്‍ എന്ന സംവിധായകന്‍ നായകന്‍റെ കുപ്പായം കൂടി അണിയുന്നത്. ഛായാഗ്രാഹകന്‍, സംവിധായകന്‍ ഇങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ പയറ്റിതെളിഞ്ഞിട്ടാണ് ശിവന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തന്‍റെ പ്രതിഭ നീട്ടിപ്പിടിക്കുന്നത്. സര്‍വ്വേശ്വരാ!!! എന്ന് സുരാജ് വെഞ്ഞാറന്മൂട് പറയുന്നത് ചെവിക്കും ചുറ്റും കേള്‍ക്കാം. എങ്കിലും വാര്‍ത്ത ശരിതന്നെ.
ഒരിക്കലും അഭിനയിക്കാനാഗ്രഹിച്ചിരുന്നില്ല, യാദൃച്ഛികം എന്നൊക്കെ പറയുമെങ്കിലും ചക്കരക്കുടം മുന്നില്‍ വന്നിരിക്കുമ്പോള്‍ കൈയിട്ട് വാരിയില്ലെങ്കിലും ഒന്നു വിരലെങ്കിലും മുക്കാതിരിക്കുന്നതെങ്ങനെ!! ആരാണവിടെ ‘പൊട്ടന് ലോട്ടറിയടിച്ച മാതിരി‘ എന്ന് അലമ്പുന്നത്. ആരാന്ന്? തള്ളേ തോന്നിയതാ. ബൈ ദ് ബൈ ഇത് നമ്മുടെ കന്നിയങ്കമൊന്നുമല്ല കേട്ടാ. പണ്ട് ആദിത്യാഭട്ടാചാര്യയുടെ ‘രാഖി’യിലൊന്നു കൈവെച്ചിരുന്നു. ഒന്നുമല്ലേലും പിന്നില്‍ നിന്ന് കണ്ട് പഠിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങളൊക്കെ തന്നെയല്ലെ ഈ അഭിനയമെന്ന് പറയുന്നത്. അല്ലാതെ സ്റ്റാന്‍സ്ലോവ്സ്കിയൊന്നുമല്ലല്ലോ? ചുമ്മാ കേറിയങ്ങ് പെരുമാറ്, അല്ല പിന്നെ!
എന്തായാലും മലയാള സിനിമയില്‍ ഇത് ചരിത്രപുരുഷന്മാരുടെ സീസണാണെന്ന് തോന്നുന്നു. സൂപ്പര്‍ ഹിറ്റ് പഴശ്ശിരാജാ, ഇപ്പോള്‍ രവിവര്‍മ്മ, ഇനി മാര്‍ത്താണ്ഡവര്‍മ്മ റിലോഡഡ് കൂടെ ആയാല്‍ പൂര്‍ത്തിയായി. മലയാളത്തില്‍ എല്ലാം ഒരു സീസണ്‍ ആണല്ല്ലോ, റീമേക്ക് തുടങ്ങിയാല്‍ അങ്ങിനെ, റിലോഡ് തുടങ്ങിയാല്‍ അങ്ങിനെ. 20-20 വന്നതോടെ അവിയല്‍ സെറ്റപ്പില്‍ കിട്ടാവുന്ന സൂപ്പറുകളെ നിരത്തി ആ വഴിക്ക് കുറെ. അപ്പോള്‍ ചരിത്രസീസണും ആവാം. എന്തായാലും സന്തോഷിന്റെ പുതിയ കളി കൈവിട്ടു പോകുമോ എന്ന് കാത്തിരുന്ന് കാണാം. ഒത്താലൊരു നായകന്‍, ഇല്ലെങ്കില്‍ ക്യാമറയ്ക്ക് പിന്നിലെ സീറ്റ് അവിടെത്തന്നെയുണ്ടല്ലോ! അതാ ഒരാശ്വാസം. കുതിരവട്ടം പപ്പു മിന്നാരത്തില്‍ പറയുന്നത് പോലെ “Dooooon’t worry”








ചാണക്യൻ റീലോഡഡ് ഉടൻ ഉണ്ടാവുമോ:)
ഞാൻ നിക്കണോ പോണോ:):):)