കണ്ണൂര്‍ :-N.R.I യെ വഞ്ചിച്ച കേസില്‍ ഡോണ്‍ ബോസ്കോയിലെ വൈദീകന്‍ നിയമ നടപടികള്‍ നേരിടുന്നു .അമേരിക്കയിലെ മുന്‍നിര മലയാള ചാനലായ കേരളാടൈംസ് .കോം മാനേജിംഗ് ഡയറക്ടര്‍ ശ്രീ .കണ്ണൂര്‍ ജോ യെ വിശ്വാസ വഞ്ചന കാണിച്ചു വഞ്ചിച്ച കേസിലാണ് കണ്ണൂര്‍ അങ്ങാടി കടവ് ഡോണ്‍ ബോസ്കോ സഭാധികൃതര്‍ നിയമ നടപടികള്‍ നേരിടുന്നത് .
കേരളാ ടൈംസ് ചാനലിലേക്കുള്ള ന്യൂസ് ഡോണ്‍ ബോസ്കോ കോളേജിലെ ഇന്ഫ്രാ സ്ട്രകച്ചര് ഉപയോഗപ്പെടുത്തി അപ്പ് ലോഡ് ചെയ്യാം എന്ന് വിശ്വസിപ്പിച്ചു കൊണ്ടു പലപ്പോഴായി ഒരു ലക്ഷത്തില്‍ പരം രൂപ കബളിപ്പിച്ചു എന്നതാണ് കേസ് .
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ ടൈംസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ .ജോയുമായി ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്റെ പ്രത്യക ലേഖകന്‍ ഇന്ന് രാവിലെ സംസാരിക്കുന്ന വേളയിലാണ് ജോ ഈ വിവരം വെളിപ്പെടുത്തിയത് .
കോളേജിന്റെ ജേര്‍ണലിസം വിഭാഗത്തിന്റെ തലവനും സലേഷ്യന്‍ പ്രസിദ്ധീകരണമായ ” ഡോണ്‍ ബോസ്കോ” യുടെ ചീഫ് എഡിറ്റര്‍ കൂടിയുമായ ഫാദര്‍ .ഫ്രാന്‍സിസ് കരക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത് .പല കാരണങ്ങള്‍ നിരത്തി , വാര്‍ത്തകള്‍ അപ്പ് ലോഡ് ചെയ്യാതെ മുന്‍കൂറായി വാങ്ങിയ ചെക്കില്‍ നിന്നും കേരളാ ടൈംസ്‌ന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്നും തുകകള്‍ പിന്‍വലിച്ചു എന്നും ജോ ആരോപിക്കുന്നു .ഈ തട്ടിപ്പില്‍ കോളേജിന്റെ ഉന്നതാധികാരികള്‍ക്കും ബാംഗ്ലൂര്‍ പ്രോവിന്സിന്റെ ഉന്നതനും പങ്കുണ്ടന്നാണ് ആരോപണം .ഈ ഉന്നതന്റെ മുന്‍പാകെ പലതവണ തെളിവുകള്‍ ഹാജരാക്കിയിരുന്നു എങ്കിലും മേല്‍ നടപടികള്‍ക്കോ, പ്രശ്ന പരിഹാരത്തിനോ മുതിരാതെ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു എന്ന് കണ്ണൂര്‍ ജോ ആവര്‍ത്തിച്ചു വ്യക്തമാക്കി .
അമേരിക്കയിലെ കണ്ണൂര്‍ ജോ പൊന്‍മുട്ടയിടുന്ന താറാവാണ് എന്ന് മനസിലാക്കിയ കോളേജിലെ പുരോഹിതന്‍ ലക്ഷങ്ങള്‍ വിലയുള്ള കംപ്യൂട്ടറുകളും മറ്റ് സാമഗ്രികളും കോളേജിനു വേണ്ടി വാങ്ങിപ്പിച്ചിരുന്നു .വാര്‍ത്തകള്‍ യഥാസമയം അപ്പ് ലോഡ് ചെയ്യുന്നതിന് ഡിപ്പാര്‍ട്ട്മെന്റില്‍ ആവശ്യത്തിന് കമ്പ്യൂട്ടര്‍ ഇല്ല എന്നതായിരുന്നു ഇതിന് കാരണമായി നിരത്തിയത് .കോളേജ് കൈവശം വെച്ചിരിക്കുന്ന കംപ്യൂട്ടറുകള് വിട്ട് കിട്ടണം എന്നും , ബാങ്കില്‍ നിന്നും എടുത്ത തുക പലിശ സഹിതം തിരിച്ചു കിട്ടണം എന്നും ആവശ്യപ്പെട്ടു കൊണ്ട് അഡ്വ : ജോണി മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോള്‍ .ഈ പ്രശനത്തില്‍ കോളേജിലെ പുരോഹിതര്‍ തന്നെ രണ്ട് തട്ടിലാണ് .
ആരോപണ വിധേയനായ പുരോഹിതനെ അന്വഷണ വിധേയമായി സസ്പെന്ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യാതെ കൊള്ളമുതലിന്റെ ഒരു പങ്ക് പങ്കിട്ടെടുക്കുന്ന തനി രാഷ്ട്രീയക്കാരുടെ നിലപാടാണ് സഭാധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് .താന്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണെന്നും അന്തിമ വിജയം തനിക്കായിരിക്കുമെന്നും കണ്ണൂര്‍ ജോ പറയുന്നു .
സ്വ:ലേ







