ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ അവാര്‍ഡ് 2010
Posted by ബൂലോകം ഓണ്‍ലൈന്‍
on Feb 9th, 2010 and filed under വാര്‍ത്ത.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry
ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ അവാര്‍ഡ് 2010

ബ്ലോഗെഴുത്ത് രംഗത്ത് അനേകം മലയാളികള്‍ സജീവമായി എത്തിയിട്ട് അധികവര്‍ ഷങ്ങള്‍ ആയിട്ടില്ല. എങ്കിലും വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ നൂതന മാധ്യമം സാഹിത്യം, സ്വതന്ത്ര പത്രപ്രവര്‍ ത്തനം, കല എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളേയും സമ്മേളിപ്പിക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ വളരെയേറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഫോട്ടോബ്ലോഗുകള്‍ . ഫോട്ടോഗ്രാഫിയിൽ കഴിവുള്ളവര്‍ ക്ക് തങ്ങളുടെ ഫോട്ടോ ബ്ലോഗുകള്‍ വഴി ചിത്രങ്ങള്‍ ആസ്വാദകരുമായി പങ്കുവയ്ക്കുന്നതിനും, ക്രിയാത്മകമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുക വഴി ഈ മേഖലയില്‍ കൂടുതല്‍ കഴിവുതെളിയിക്കുവാനും ഫോട്ടോബ്ലോഗുകള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. ഈ അവസരത്തിലാണ് പ്രവര്‍ ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് ബൂലോകരുടെ മനസ്സില്‍ ഏറെ ശ്രദ്ധ നേടിയ ‘നമ്മുടെ ബൂലോകം’ എന്ന ഓണ്‍ലൈന്‍ ബ്ലോഗ് ന്യൂസ് പത്രം മലയാളം ബ്ലോഗിംഗ് രംഗത്തെ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്കായിക്കായി ഒരു മത്സരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ‘പ്രകൃതിയുടെ സൌന്ദര്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. മലയാളത്തില്‍ ബ്ലോഗുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓരോ മത്സരാര്‍ ത്ഥിക്കും ഒരു ഫോട്ടോ മത്സരത്തിനായി സമര്‍ പ്പിക്കാവുന്നതാണ്. ബ്ലോഗിംഗ് രംഗത്തും ഫോട്ടോഗ്രാഫിയിലും പ്രഗത്ഭരായ ഒരു ജഡ്ജിംഗ് പാനലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഇതു കൂടാതെ ആസ്വാദകര്‍ ഏറ്റവും ജനപ്രിയമെന്നു തെരഞ്ഞെടുക്കുന്ന ഒരു ചിത്രത്തിനും സമ്മാനമുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ റ്റീസ് പ്രൈ.ലിമിറ്റഡ് ആണ്. കേരളത്തിലെ വന്‍കിട കമ്പനികളിലൊന്നായ “ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ” ഈ മത്സരം സ്പോണ്സര്‍ ചെയ്യുക വഴി മലയാളം ബ്ലോഗ്ഗിങ്ങിന് ഇന്റെര്‍നെറ്റിന് പുറത്തേക്കും വ്യാപക പ്രചാരം ലഭ്യമാകും. മത്സര എന്‍ട്രീകള്‍ സമര്‍ പ്പിക്കുവാനുള്ള അവസാനതീയതി മാര്‍ ച്ച് 15, 2010. കൂടുതല്‍ വിവരങ്ങള്‍ ക്ക് ഈ ബ്ലോഗ് സന്ദർശിക്കുക. http://bloggercompetition.blogspot.com/
ഈ മത്സരത്തില്‍ പങ്കെടുക്കുവാനും അതു വിജയിപ്പിക്കുവാനും എല്ലാ നല്ലവരായ ബ്ലോഗറന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.
Thanks for publishing this PRESS RELEASE
എന്‍റെ ഭാഗത്ത് നിന്ന് മാനസികമായ എല്ലാ പിന്തുണയും ഉണ്ടായിരിക്കും
ബൂലോകം ഓണ്‍ലൈനില്‍ ഇങ്ങനെ ഒരു വാര്‍ത്ത വന്നതില്‍ വളരെയധികം സന്തോഷമുണ്ട്
ആശംസകൾ
innovative move.. best wishes
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കാള്‍ സന്തോഷിപ്പിക്കുന്നത് അത് ഇവിടെ വന്നു എന്നുള്ളതാണ്. തീര്‍ച്ചയായും വളരെ നല്ല കാര്യം.
ആശംസകള്‍
അതിരുകളില്ലാതെ അതിർത്തികളില്ലാതെ സൌഹൃദങ്ങൾ വ്യാപിച്ച് നിലനിൽക്കട്ടെ…..
..real estateഉം photo മത്സരവും തമ്മില്‍ എന്ത് എന്ന് ചോദിക്കുന്നില്ല..എന്നാല്‍ നമ്മുടെ നാട്ടിലെ, കൊച്ചിയിലെ പ്രത്യേകിച്ചും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ കാടുകളും പൊക്കാളിപ്പാടങ്ങളും എല്ലാം നികത്തി കോണ്‍ക്രീറ്റ് വനങ്ങളാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന real estate groupകളില്‍ ഒന്ന് ‘പ്രകൃതിയുടെ സൌന്ദര്യം’ എന്ന വിഷയത്തില്‍ ഉള്ള photography competition സ്പോണ്‍സര്‍ ചെയ്യുന്നെന്ന് വായിക്കുമ്പോള്‍ ആ വൈരുദ്ധ്യം കണ്ട് ചിരിച്ച് പോകുന്നതില്‍ ക്ഷമിക്കുക..എന്തിനാണു ബൂലോകം ഓണ്‍ലൈന്‍ real estate group കളുടെ പരസ്യവാഹകരാവുന്നത്? കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് 5000 രൂപയുടെ സമ്മാനങ്ങള്‍ വെറും പിച്ചക്കാശാണ്.മലയാളം ബ്ളോഗിങ്ങിനു ഇണ്റ്റര്‍നെറ്റിനു പുറത്തേക്ക് വ്യാപക പ്രചാരം ലഭ്യമാകാന്‍ Apple a day propertiesണ്റ്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.അല്ലാതെ തന്നെ ബ്ളോഗിങ്ങിനു അംഗീകാരം കിട്ടിത്തുടങ്ങിയിട്ടുണ്ട്.ഇവിടെ കൂടുതല്‍ പ്രചാരം കിട്ടാന്‍ പോകുന്നത് സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് തന്നെയാണ്.പ്രകൃതിയുടെ കാര്യം വിട്ടേക്കുക..കൊച്ചിയിലെ പല വികസന പദ്ധതികളുടെയും മറവില്‍ നടന്നിട്ടുള്ള, നടന്നുകൊണ്ടിരിക്കുന്ന real estate ഇടപാടുകള്‍ പരസ്യമായ രഹസ്യമാണ്.ഭൂമി തുച്ഛവിലയ്ക്ക് സാധാരണക്കാരുടെ കയ്യില്‍ നിന്ന് തട്ടിയെടുത്ത് മറിച്ച് വില്‍ക്കുന്നതിലും ഭൂവില ഉയര്‍ത്തുന്നതിലും ഇവര്‍ക്കുള്ള പങ്ക് ചെറുതല്ല.വികസന പദ്ധതികള്‍ക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ടവര്‍ പകരം ഭൂമി വാങ്ങാനാവാതെ നട്ടം തിരിയുന്നത് കാണാതിരിക്കാനാവില്ല..ഏതെങ്കിലും ഒരു groupനെ കുറിച്ചല്ല,real estate agencyകളുടെ പൊതുനയത്തെ കുറിച്ചാണു പറഞ്ഞത്.പ്രതിരോധിക്കുന്നില്ലെങ്കില്‍ വേണ്ട;പ്രോത്സാഹിപ്പിക്കാതിരുന്ന് കൂടെ?..ഒരു alternate media ആവാനുള്ള അവസരമാണ് നമ്മള്‍ ഇങ്ങനെ കളഞ്ഞ് കുളിക്കുന്നത്..
ഈ മത്സരം വന്‍ വിജയമാകട്ടെ… മല്സരാര്‍ഥികള്‍ക്കും, സംഘാടകര്‍ക്കും ആശംസകള്‍….
I mistook Boolokam online as organising the programme when I posted the first comment. But still the comment is valid since boolokam online is giving publicity for the programme.