ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിക്കാം എന്നത് പോലെ തന്നെ മലയാള ബ്ലോഗ് കവിതകളെയും കവിതകളുടെ ഗുണം മണം രുചി എന്നിവ അനുസരിച്ചും മണ്ണിന്റെ നിലവാരം അനുസരിച്ചും മൂന്നായി തരം തിരിക്കാം .
മലയാളം എന്നാ മഹാവൃക്ഷത്തില്‍ നിന്നും പൊട്ടിത്തെറിച്ച വിത്തുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കാറ്റത്തു പറക്കുന്ന അപ്പുപ്പന്‍ താടിപോലെ പറന്നു പോയി കിളിച്ചു വന്‍ വൃക്ഷങ്ങളായി . ചിലത് വളക്കൂറുള്ള മണ്ണിലും ചിലത് മരുഭൂമികളിലും മറ്റു ചിലത് കടുത്ത വേനലിലും കുളിര്‍മ്മയുള്ള ശൈത്യത്തിലും ഹിമത്തിലും ഒരു പോലെ വേരാഴത്തില്‍ വളര്‍ന്ന ഒറ്റ മരങ്ങളായി വളര്‍ന്നപ്പോള്‍ ചില വളക്കൂറുള്ള മണ്ണില്‍ വീണ മരങ്ങള്‍ പൊള്ളയാണ് എങ്കിലും മണ്ണിന്റെ പുറത്തു കിളുര്‍ത്തു വന്നു . പൊട്ടി വളര്‍ന്ന മരങ്ങളില്‍ കവിതകളും കഥകളും ലേഖനങ്ങളും പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍ മലയാളം ധന്യമായി .
ഇന്ന് വളരെ അവിചാരിതമായി ബ്ലോഗ് സമുദ്രത്തിന്റെ (ബ്ലോമുദ്ര ) അന്തര്‍ഭാഗത്ത് വല്ല മുത്തോ ചിപ്പിയോ കിടപ്പുണ്ടോ എന്ന് ഊളിയിട്ടു നോക്കിയപ്പോഴാണ് അപരിചിതമായ ഒരു ബ്ലോഗില്‍ മരിച്ചവന്റെ ഭൂപ്രകൃതി എന്നൊരു കവിത കിടക്കുന്നു . മേല്പറഞ്ഞ മരങ്ങള്‍ പോലെ കാറ്റത്തു പറന്നു വീണ വിത്ത് കിളിച്ചു വരുന്നതേ ഉള്ളൂ . അതിനു വേണ്ട വളവും വെള്ളവും കൊടുക്കേണ്ടത് ഉത്തരവാദിത്ത പെട്ട ഒരുവന്റെ കടമ എന്നോര്‍ത്ത് അതിനെ എന്റെ കവിതാ പഠനത്തിനായി ഇന്ന് നീക്കി വെച്ചിരിക്കുകയാണ് .
മരിച്ചവന്റെ ഭൂപ്രകൃതി വായിച്ചാല്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഉറുമ്പ് കടി എറ്റവനേ പോലെ രോമാഞ്ചം കൊള്ളും.കാരണം കവി കവിതയില്‍ കൂടി സഞ്ചരിക്കുന്നത് അതിര്‍ത്തികള്‍ ഭേതിച്ച് നേരെ തകര്‍ന്നു പോയ കമ്മ്യൂണിസ്റ്റ് രാജ്യമായ റഷ്യയിലേക്കാണ് . ആദ്യ ഭാഗത്ത് തന്നെ കഴിഞ്ഞ നൂറ്റാണ്ടില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പ്രതീക്ഷകളുടെ ചുവപ്പന്‍ മഴവില്ലായ സമത്വ സുന്ദര ലോകം എന്ന സ്വപനം വെറും നാക്ക് വടി ( ടൌന്ഗ് ക്ലീനെര്‍ ) അല്ലെങ്കില്‍ വായ ശുദ്ധമാക്കല്‍ മാത്രമായിരുന്നു എന്ന് കവി ഉറപ്പിച്ചു പറയുന്നു .പാവങ്ങളുടെ ബൈബിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കമ്മുണിസ്റ്റ് വായിച്ചു വിശപ്പറിയാതെ മരിച്ചു പോയവന്‍ .അന്നും ഇന്നും പാവങ്ങള്‍ക്ക് പ്രതീക്ഷകള്‍ മാത്രം നല്‍കുവാന്‍ വേണ്ടി മാത്രമായ് ഒരു തത്വ സംഹിത . പാവങ്ങളെ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ എത്തിക്കുവാന്‍ മാത്രമായി പാകമാക്കിയ വാക്യങ്ങള്‍ . ഈ സത്യങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാകണം റഷ്യയില്‍ കമ്മുണിസം മരിച്ചത് . കമ്മുണിസ്റ്റ് കാരനായ അച്ഛന്റെ വാക്കുകളെ പിന്തുടര്‍ന്ന് കൊണ്ട് കവി മരിച്ചു പോയ സുഹൃത്തിനെ തേടി പോകുന്ന വഴിയിലെ ചിന്തകളാണ് കവിതയില്‍ കാണുന്നത് .
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും കമ്മ്യൂണിസ്റ്റും ക്രിസ്തുവാണ് . വിപ്ലവത്തില്‍ കൂടി ചോര ചീന്താതെ സ്വന്തം രക്തം മറ്റുള്ളവര്‍ക്കായി ചീന്തി സമത്വവും ,സ്നേഹവും സാഹോദര്യവും കൊണ്ടുവരാന്‍ ശ്രമിച്ചവന്‍ . ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല . കവിതയില്‍ കൂടി സഞ്ചരിച്ചാല്‍ ഞാന്‍ കാണാത്ത പല കാഴ്ചകളും നിങ്ങള്‍ക്ക് ഒരു പക്ഷെ കാണാന്‍ സാധിക്കും എന്നതില്‍ എനിക്കുറപ്പുണ്ട് . എങ്കിലും കവി വല്ലാതെ കാട് കയറി റഷ്യയിലെ ഊടുവഴികള്‍ തിരയുന്നതും , ഇടയ്ക്കു കവി വളി വിടുന്നതും അരോചകമായി തോന്നുന്നു .
മറ്റൊരു കാര്യം അറിയിക്കുവാന്‍ ഉള്ളത് . വോഡ്കയെ കുറിച്ചാണ് . മുന്‍പ് ഒരിക്കല്‍ എവിടെയോ വോഡ്‌കയെ പറ്റി ആരോ കവിത എഴുതിയിരിക്കുന്നത് കണ്ടു .വോഡ്ക അത്ര മുന്തിയ മദ്യമൊന്നുമല്ല . റഷ്യയിലെ പെണ്ണുങ്ങള്‍ തണുപ്പ് കാലത്ത് കുടിക്കുന്ന മദ്യം എന്നതിനപ്പുറം അതില്‍ ഒന്നും തന്നെയില്ല . നാട്ടിലെ നമ്മുടെ തനി വാറ്റ് . അതുകൊണ്ട് ഇനി ആരും വോട്കയെ പറ്റി കവിത എഴുതരുത് .പകരം നമ്മുടെ മൂലവെട്ടിയെ കുറിച്ചും ദിനേശ് ബീഡിയേ കുറിച്ചും നിങ്ങള്‍ എഴുത് . നമുക്കതില്‍ അഭിമാനിക്കാം .








