BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

അമേരിക്ക അമേരിക്ക

Posted by കാപ്പിലാന്‍ on Mar 24th, 2010 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

ഇതൊരുമാതിരി മറ്റേടത്തെ ഇടപാടായി പോയി .പറയാതിരിക്കുന്നത് എങ്ങനെ ? ഇതൊക്കെ ഞങ്ങള്‍ക്ക് പറയാന്‍ ഞങ്ങളുടെ സ്വന്തം മലയാളം ബ്ലോഗ്‌ മാത്രമല്ലേ ഉള്ളൂ . ഗൂഗിള്‍ നിങ്ങളുടെതാണ് , നിങ്ങളുടെ ഔദാര്യത്തില്‍ ഞങ്ങള്‍ എല്ലാം സാഹിത്യകാരന്മാരും കാരികളും ആയി എന്നതൊക്കെ നേരാണ് .പക്ഷേ പറയേണ്ടത് സ്വന്തം അപ്പനായാലും ഞങ്ങള് പറഞ്ഞിരിക്കും .അതാ ഞങ്ങളുടെ സ്വഭാവം .ഇത് സത്യത്തില്‍ വൈറ്റ് ഹൌസിലോ അല്ലെങ്കില്‍ ഹിലാരിയുടെ വീട്ടു മുറ്റത്തോ കൈലി മടക്കി കുത്തി , തലയില്‍ തോര്‍ത്തും വലിച്ചു കെട്ടി പറയേണ്ട കാര്യമാണ് . അതിനൊന്നും കഴിയാത്തത് കൊണ്ട്‌ ഞങ്ങള്‍ ഇവിടെ പറയുന്നു എന്ന് മാത്രം . വേണേല്‍ വന്നു വായിച്ചു മനസിലാക്ക് . ഞങ്ങള്‍ ഇന്ത്യക്കാരുടെ സ്വഭാവം ശരിക്കും മനസിലാക്കാന്‍ കിടക്കുന്നതെ ഉള്ളൂ . 

ഇതുവരെ ഞങ്ങളുടെ മുഖ്യ ശത്രുവായ പാക്കിസ്ഥാനുമായി യാതൊരു വിധ തരികിട പരിപാടിയും ഇല്ലന്ന് പറഞ്ഞിട്ട് , ഇപ്പോള്‍ പ്ലേറ്റ് നേരെ തിരിച്ചു വെച്ചിരിക്കുന്നത് ഒരുമാതിരി ആണും പെണ്ണും കെട്ട ഇടപാടായി പോയി .എല്ലാം ആ ഹിലാരി ഒറ്റ ഒരുത്തിയാണ് . വെറുതെയാണോ പെണ്ണും മരവും ഒരു സെന്‍സുമില്ലാത്ത സാധനങ്ങളാണെന്ന് ആളുകള്‍ പറഞ്ഞു നടക്കുന്നത് . ഇന്ത്യയില്‍ വനിതാ ബില്‍ പാസായത് ഹിലാരി അറിഞ്ഞു കാണുമോ എന്തോ എന്തിരോ !!. 

എന്തായിരുന്നു !! തേനേ , പാലേ ചക്കരെ എന്ന് വിളിച്ചു കൊണ്ട്‌ , തോളെലും കയ്യിട്ടു കൊണ്ട്‌ നടന്ന് കണ്ട കടലാസില്‍ എല്ലാം ഒപ്പും ഇടീപ്പിച്ചിട്ട് ഇപ്പോള്‍ പ്ലേറ്റ് മാറ്റിയത് തീരെ ശരിയായില്ല ഹിലാരി തീരെ ശരിയായില്ല .അല്ലെങ്കില്‍ നിങ്ങളെ എന്തിനാണ് പറയുന്നത് , ഞങ്ങളുടെ ആളുകള്‍ തന്നെ പറഞ്ഞതല്ലേ , ഇത് ചതിയാണ് ഒപ്പിടല്ലേ എന്ന് . കേള്‍ക്കണ്ടേ . അവര് അനുഭവിക്കട്ടെ .എന്നാലും ചെന്നായ്ക്കളെ പോലെ രണ്ട് കുഞ്ഞാടുകളെ ഇങ്ങനെ ഇടിപ്പിക്കരുതായിരുന്നു .അല്ലെങ്കിലും അയലത്ത്കാര് നന്നാകുന്നത് ഞങ്ങള്‍ക്കും അവര്‍ക്കും പണ്ടേ ഇഷ്ടമല്ലല്ലോ . ഒരു കാറ്‌ വാങ്ങിച്ചാല്‍ അതേ നിറമുള്ള കാറ്‌ തന്നെ അവര്‍ക്ക് വേണം . വാഷിംഗ്‌ മെഷീന്‍ വാങ്ങിച്ചാല്‍ അവര്‍ക്ക് വേണം , ടി വി വാങ്ങിച്ചാല്‍ അവര്‍ക്ക് വേണം . ഇപ്പ കണ്ടോ , ആണവ കരാര്‍ പാക്കിസ്ഥാനും വേണമെന്ന് . കൊടുക്കരുത് അമേരിക്കേ കൊടുക്കരുത് . ദൈവത്തെ ഓര്‍ത്ത്‌ കൊടുക്കരുത് . അവന്മാര്‍ അസൂയ കൊണ്ട്‌ പണ്ടാരമടങ്ങി ചാവട്ടെ .

ആണവക്കരാര്‍ മാത്രമല്ല ലവന്മാര്‍ക്ക് വേണ്ടത് , പൈലറ്റില്ലാ വിമാനത്തിന്റെ സാങ്കേതിക വിദ്യ ,ആധുനിക ആയുധങ്ങള്‍ , കുന്തം കൊടചക്രം , ഒലക്കേടെ മൂട് എല്ലാം ലവന്മാര്‍ക്കും വേണം . അവര് വേണമെങ്കില്‍ ചൈനയില്‍ നിന്നും വാങ്ങി കൂട്ടട്ടെ . ഹല്ല പിന്നെ . 

ദേ തള്ളേ !! മര്യാദക്കെങ്കില് മര്യാദക്ക് . ഈ സാധനങ്ങള്‍ എല്ലാം കണ്ട പച്ചകള്‍ക്കും കൊടുത്തിട്ട് പിന്നെ ഞങ്ങള്‍ക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുമോ ? ഇവന്മാരെ പേടിച്ചല്ലേ കണ്ണില്‍ കണ്ട കണസാ കുണസാ എല്ലാം വാങ്ങി കൂട്ടിയത് .ഇതിലും വില കുറച്ച് ആ ചീന മൊതലാളി തരാമെന്നു പറഞ്ഞതാണ് . നമ്മുടെ ഒര് അച്ചായത്തി കൊച്ചല്ലേ , നന്നാകുന്നെങ്കില്‍ നന്നാകട്ടെ എന്ന് കരുതിയാണ് സാമാനം എല്ലാം ഇവിടെ നിന്ന് തന്നെ വാങ്ങിയത് . ഒടുവില്‍ നമുക്കിട്ടു തന്നെ പണിയാന്‍ വന്നാലുണ്ടല്ലോ , ഞങ്ങള്‍ മലയാളി ബ്ലോഗര്‍മാരുടെ തനി കൊണം കാണും . 

അല്ലേല്‍ പിന്നെ കെട്ടും കെട്ടി ജൂലൈ മാസം അങ്ങ് വരുമല്ലോ .. ഇതിനൊരു തീരുമാനം ഉടനെ എടുത്തില്ലെങ്കില്‍ …. അന്ന് ഇതിന്റെ ബാക്കി കാണിച്ചു തരാം .. അപ്പോ എല്ലാം പറഞ്ഞത് പോലെ . ഓക്കേ .‍

എന്താ ക്ഷീണം !! ഇനി ഇത്തിരി നാരങ്ങാ വെള്ളം കുടിക്കാം

Categories: വാര്‍ത്ത
Tags:

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes