BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

അറിയിപ്പുകള്‍

Posted by കാപ്പിലാന്‍ on Apr 6th, 2010 and filed under നര്‍മ്മം. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Oകാപ്പില്‍ മീറ്റിലേക്ക് ബസ്‌ സര്‍വ്വീസുകള്‍

കാപ്പില്‍ മീറ്റ്‌ എന്ന മഹാ സംഭവത്തെക്കുറിച്ച് ഇതിനോടകം നല്ലവരില്‍ നല്ലവരായ ബുദ്ധിമാന്മാരില്‍ ബുദ്ധിമാന്മാരായ പഞ്ച പാവങ്ങളായ മണ്ഡരി ബാധിച്ച ബൂലോക മഹാ പ്രജകള്‍ അറിഞ്ഞു കാണുമല്ലോ ? പല പ്രമുഖ പ്രതിഭകളും എത്തിച്ചേരുന്ന ആ മഹാ സംഗമത്തില്‍ പങ്കെടുക്കണം എന്ന ആഗ്രഹം പലരും പ്രകടിപ്പിച്ചത് കൊണ്ട്‌ യാത്രക്കാര്‍ക്ക് വേണ്ടി ചില പ്രത്യേക സൌകര്യങ്ങളും കൂടി ഒരുക്കുന്ന കാര്യം ഇവിടെ അറിയിക്കുകയാണ് .

ഈ വരുന്ന അഗസ്റ്റ് മാസം ഏഴാം തീയതി കാപ്പിലെ മണല്‍ത്തരികളെ പുളകം കൊള്ളിച്ചു കൊണ്ട്‌ ആ മഹാ സംഭവം നടത്തണം . കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള പയിനാല് ജില്ലകളില്‍ അടയിരിക്കുന്ന ബ്ലോഗര്‍മാരെ ഒരുമിച്ച് ഒരേ സ്ഥലത്ത് കൂട്ടിവരുത്തുക എന്നത് തികച്ചും ശ്രമകരമായ ഒരു പുണ്യ കര്‍മ്മം തന്നെ എന്നതില്‍ തര്‍ക്കമില്ല .ഈ ബുദ്ധിമുട്ടുകള്‍ മനസിലാക്കി , കേരളത്തിലെ പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്ന സര്‍ക്കാരും കാപ്പില്‍ ആശ്രമത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട് .സമ്മേളന ദിവസമോ അതിന്റെ തലേ ദിവസമോ എല്ലാവരും എത്തിച്ചേരും എന്ന് തന്നെയാണ് പ്രതീക്ഷ . എല്ലാവരും അതാതു ജില്ലകളില്‍ നിന്നും കായംകുളം ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തിയാല്‍ അവിടെ നിന്നും രണ്ട് ദിവസത്തേക്ക് കാപ്പില്‍ ആശ്രമത്തിലേക്ക് പ്രത്യേക ബസ്‌ സര്‍വ്വിസ് ഉണ്ടാകും എന്ന് കായംകുളം സ്ടാണ്ടിലെ തങ്കപ്പന്‍ ചേട്ടന്‍ ഇന്ന് രാവിലെ വിളിച്ചറിയിച്ചു .കാപ്പില്‍ ആശ്രമത്തിലെക്കുള്ള വണ്ടിയില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുക്കേണ്ട കാര്യമില്ല .പകരം കാപ്പില്‍ മീറ്റിന്റെ കോഡ് ഭാക്ഷയായ കാ മീ എന്ന് പറഞ്ഞാല്‍ മതി . (കാമിലാരി എന്നല്ല എന്നത് പ്രത്യേകം ഓര്‍ക്കുക )ബാക്കിയുള്ള കാര്യം കണ്ടക്ടര്‍ നോക്കിക്കൊള്ളും .കായംകുളത്തു വരാന്‍ സാധിക്കാത്തവര്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ നടക്കല്‍ ഇറങ്ങി കാമി കാമി എന്ന് ജപിച്ചു കൊണ്ട്‌ തൂക്കിന് പിടിച്ച് നടന്നാലും കാപ്പില്‍ ആശ്രമത്തില്‍ എത്താം .

എല്ലാ നല്ലവരായ ബ്ലോഗര്‍മാരും ഈ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തും എന്ന് വിശ്വസിച്ചു കൊണ്ട്‌

സ്നേഹപൂര്‍വ്വം

സ്വാമികള്‍

ബൂലോക മശിഹ

Categories: നര്‍മ്മം
Tags:

3 Responses for “അറിയിപ്പുകള്‍”

  1. നന്ദന says:

    കാപ്പിലാനേ
    ഞാൻ പരബ്രഹ്മ ക്ഷേത്രത്തിന്റെ നടക്കല്‍ ബസ്സ് ഇറങ്ങി കാമി കാമി എന്ന് ജപിച്ചു കൊണ്ട്‌ നട്ക്കുന്നത് മൂന്ന് ദിവസത്തോളമായി ഇതുവരേയും കാപ്പിമീറ്റി കണ്ടില്ല, ആളെ കളിയാക്കാ!!!

  2. അവിടെ വരുമ്പം ഞഞ്ഞാ പിഞ്ഞാന്നു പറയരുത്…

    • അവിടെ ഉണ്ടമ്പൊരി പഴം പൊരി കിണ്ണത്തപ്പം ഉണ്ടകായ് തുടങ്ങിയ വിഭവങ്ങളുമായി
      പിള്ളേച്ചൻ വക ചായപീടിക
      ചാ‍യ് ചായ് ചായ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes