അങ്ങിനെ ബൂലോകം രസകരമായ ഒരങ്കത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ചെറായി മീറ്റിനെതിരെ ബര്‍ളിയിട്ട മുട്ടയും..സോറി പോസ്റ്റും പിന്നെ അതിനെതിരായി വാഴയുടെ ചാവേറു ഭീഷണിയും കഴിഞ്ഞ് അനേകം കുഞ്ഞവറാന്മാരുടെ കുഞ്ഞു മുട്ടകളും ബൂലോകമിപ്പോള്‍ പുഴുങ്ങിയും വാട്ടിയും പിന്നെ ബുള്‍സൈ ആക്കിയും തിന്നോണ്ടിരുക്കുന്ന ഇക്കാലത്ത് ഞങ്ങള്‍ ഒരു താരതമ്യ പഠനം നടത്തി നോക്കുകയാണ്. വാഴക്കോടന്റെ പോഴത്തരങ്ങളും ബെര്‍ളി തോമസ്സിന്റെ ബെര്‍ളിത്തരങ്ങളും “…ത്തരങ്ങള്‍” തന്നെയല്ലേ എന്ന ഒരു സംശയം കണ്ട നേരം മുതലാണ് ഈ പഠനം ആരംഭിക്കുന്നത്. ഈ തരങ്ങള്‍ ഏതു തരത്തിലുള്ള തരങ്ങളായും നമുക്ക് കാണാവുന്നതാണ്. വാഴ തന്റെ തരങ്ങള്‍ക്കു മുമ്പില്‍ “പോഴ” എന്നിടുകയും, ബെര്‍ളി തന്റെ തരങ്ങള്‍ക്കു മുമ്പില്‍ ബെര്‍ളി എന്നു തന്നെ ചേര്‍ക്കുകയും ചെയ്തത് അവരുടെ കുറ്റമാണോ? രണ്ടുപേരെയും നമുക്ക് കുറ്റക്കാരായി കാണാന്‍ കഴിയില്ല. പിന്നെ എവിടെയാണ് ഈ കുറ്റം? നമുക്കൊന്നു ചികയാം.
വാഴ ലിഫ്റ്റ് ടെക്നോളജി സത്യത്തില്‍ പഠിച്ചിട്ടില്ല. ബെര്‍ലിയുടെ ആ ആരോപണം തികച്ചും തെറ്റാണ്. ഗള്‍ഫില്‍ പോകുന്നതിനു രണ്ടു ദിവസം മുമ്പ് ഒരു പഴയ കൂട്ടുകാരന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങീ തിരുത്തി തന്റെ പേരിലാക്കിയെന്നേയുള്ളു. അല്ലാതെ ഈ ലിഫ്റ്റ് ടെക്നോളജി പഠിക്കാനും വേണ്ടിയുള്ള പോഴത്തരമൊന്നും വാഴക്കില്ല.താന്‍ പറയുന്നത് പോഴത്തരങ്ങളാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. അതിനാല്‍ ബെര്‍ളി ആ ആരോപണം പിന്‍വലിക്കേണ്ടതാണ്. ബെര്‍ളി എക്കണോമിക്സ് പഠിച്ചെന്നു പറയുന്നത് കള്ളമാണ്. ശുദ്ധനുണയനാണ് താനെന്ന് പ്രൊഫൈലില്‍ അദ്ദേഹം എഴുതി പിടിപ്പിച്ചിട്ടും ഉണ്ട്. അതും പോരാഞ്ഞ് മഹാ തോന്ന്യാസിയുമാണെന്ന് അദ്ദേഹം തന്നെ പറയുന്നു. അപ്പോള്‍ രണ്ടുപേരും തങ്ങളുടെ സത്യത്തിലുള്ള അവസ്ഥകളെ മറച്ചുപിടിക്കുന്നില്ല എന്ന് ഞങ്ങളുടെ അന്വേഷണ സംഘം കണ്ടെത്തി!
ഇനി ഞങ്ങള്‍ കാര്യത്തിലേക്കു കടക്കട്ടെ. രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പോസ്റ്റുകളും കമന്റുകളും വന്നുകഴിഞ്ഞിരിക്കുന്നു. ഇതിന്റെ പേരില്‍ ഒരു ധ്രുവീകരണമൊന്നും ഇതുവരെയായി ബൂലോകത്തു നടന്നതായി കാണുന്നില്ല, എന്നാല്‍ ആ അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുമോ? ഇല്ലെങ്കില്‍ത്തന്നെ ഒരു ചര്‍ച്ച ആവശ്യമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. ബൂലോകത്ത് ഒരുപാടു മീറ്റുകള്‍ ഇതിനു മുമ്പു നടന്നിട്ടുണ്ടെങ്കിലും ഇത്രയേറെ ജന പങ്കാളിത്തമുള്ള മറ്റൊരു മീറ്റ് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. വിവിധ ചേരികളിലായി മുമ്പു നിലകൊണ്ടിരുന്ന ബ്ലോഗറന്മാര്‍ വരെ ഒരു കുടക്കീഴില്‍ അണിനിരക്കുവാന്‍ പോകുന്ന ഈ മീറ്റിനെ ബൂലോകം ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പങ്കെടുക്കാന്‍ പോകുന്ന എല്ലാവരും ഓരോ പോസ്റ്റും ഒരു പത്തു പടങ്ങളും വീതം പോസ്റ്റിയാല്‍ പോലും നൂറു കണക്കിനു പോസ്റ്റുകളും ആയിരത്തിനു മേല്‍ ഫോട്ടോകളും ഈ മീറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നു!
ഇങ്ങിനെയുള്ള ഒരു മീറ്റിനെതിരെ ഒരു പോസ്റ്റിടാനും വേണ്ടി ബര്‍ലിക്കെങ്ങിനെ മനസ്സു വന്നു? സ്വതസിദ്ധമായ ഹാസ്യത്തിലൂടെ ഏതുകാര്യവും എഴുതിപ്പിടിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ. ഇന്നു മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗറും അദ്ദേഹമാണ്. എന്നാല്‍ ബാക്കി ബ്ലോഗറന്മാരെല്ലാം ഒത്തു ചേരുന്ന ഈ മീറ്റിനെ ഒരു പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ അടച്ചാക്ഷേപിക്കുന്ന രീതി ഒരിക്കലും നല്ലതല്ല. അദ്ദേഹം തമാശയായി എഴുതിയതല്ലേ എന്നു പലരും ചോദിക്കുകയുണ്ടായി. എന്നാല്‍ എല്ലാ കാര്യങ്ങളെപ്പറ്റിയും നമ്മള്‍ തമാശ പറയാറുണ്ടോ? മീറ്റിന്റെ സംഘാടകര്‍ക്കെതിരെയും ചില കടുത്ത പ്രയോഗങ്ങള്‍ ബര്‍ളി നടത്തുകയുണ്ടായി. അതും ഒരു കടന്ന കയ്യായിപ്പോയി. ഇത്രയും പേരുടെ മനസ്സു വേദനിപ്പിച്ചിട്ട് ബര്‍ളിക്കെന്തു നേടാന്‍? ഈ ജീവിതത്തില്‍ നാമെന്തിന് പ്രശ്നങ്ങള്‍ വരുത്തിത്തീര്‍ക്കണം? ആളുകളുടെ വിരോധം വരുത്തിവച്ച് ജീവിക്കുന്നതാണോ ഒരു നല്ല കഴിവുള്ള എഴുത്തുകാരന്റെ ധര്‍മ്മം? അതല്ല ആരെന്തു വിചാരിച്ചാലും എനിക്കു പുല്ലാണ് എന്ന ചിന്തയാണോ ബര്‍ളിയെക്കൊണ്ടിങ്ങനെയൊക്കെ എഴുതിപ്പിച്ചത്? അല്ലെന്ന് ഞങ്ങള്‍ ആശിച്ചുപോകുന്നു. അവസാനമായി ഒരു കാര്യം കൂടെ ഇവിടെ പറഞ്ഞു വയ്ക്കുന്നു. ഒന്നു താഴ്ന്നു കൊടുത്തെന്നു കരുതി ആരും ഒരിക്കലും മണ്ണിനടിയിലൊന്നും പോകുന്നില്ല, മറിച്ച് അന്യരുടെ ബഹുമാനമായിരിന്ക്കും അതുവഴി നമുക്കു ലഭിക്കുക. പക്ഷേ ഈ ബഹുമാനമെന്ന സാധനം ഒരിക്കലും നമുക്കു പുഴുങ്ങിത്തിന്നാന്‍ പറ്റില്ല!









poada chekka
ഇന്നു മലയാളത്തിലെ ഏറ്റവും വായനക്കാരുള്ള ബ്ലോഗറും അദ്ദേഹമാണ്
ഇതു ശുദ്ധ നുണയല്ലേ
poda chekkaaaaaa
alla mone… ninakkonnum vere pani ille??
@കാന്താരിക്കുട്ടി: ഇടയ്ക്കു ബെര്‍ളിത്തരങ്ങളില്‍ ഒന്നു പോയി നോക്കികൂടെ? കിണറ്റിലെ തവളയുടെ മനോഭാവം നല്ലതല്ല!!!