BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

അക്കൌണ്ട് ബ്ലോക്കു ചെയ്തു

Posted by ബൂലോകം ഓണ്‍ലൈന്‍ on Aug 26th, 2009 and filed under വാര്‍ത്ത. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

മാന്യ വായനക്കാരെ,

നിങ്ങളിതു വായിച്ചറിയണം. വളരെ പാടുപെട്ടാണ് ഈ പത്രം നടത്തിക്കൊണ്ടു പോകുന്നത്. നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഒരുപാടു പേരൊന്നും ഈ പത്രത്തിനു പിറകിലില്ല. ഒരാള്‍ മാത്രം… രാമചന്ദ്രന്‍ ബ്ലോത്രത്തിന്റെ കാര്യം പറഞ്ഞതു പോലെ വളരെ കഷ്ടപ്പെട്ടാണ് ഇതു നടത്തുന്നത്. ഞാന്‍ കാപ്പിലാനല്ല. എന്തിനാണ് ഇതിപ്പോള്‍ പറയുന്നതെന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഈ അഭിമുഖങ്ങളെല്ലാം boolokamonline@gmail.com എന്ന വിലാസത്തിലായിരുന്നു എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്നു ഞാന്‍ നോക്കിയപ്പോള്‍ ആ അക്കൌണ്ട് ആരോ ഡിസേബിള്‍ ചെയ്തിരിക്കുന്നു. ഗൂഗിളിന്റെ നിയമങ്ങള്‍ ലംഘിച്ചതു കൊണ്ടാണ് അതു സംഭവിച്ചിരിക്കുന്നതു പോലും! ഞാനെന്തു നിയമമാണ് ലംഘിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.google-disabled-my-account

ആരാണാവോ ഈ സംഭവത്തിനു പിന്നില്‍? ആരായാലും നിങ്ങളോട് എന്തു പറയണമെന്ന് എനിക്കിപ്പോള്‍ പറയാന്‍ അറിയാന്‍ വയ്യ. ചെയ്തത് ശരിയാണോയെന്ന് നിങ്ങള്‍ തന്നെ ആലോചിക്ക്. എന്താണ് നിങ്ങളുടെ മനസ്സില്‍?ഇവിടെ ഒരു ഗൂഗിളോ ബ്ലൂ ഹോസ്റ്റോ മാത്രമേയുള്ളോ? എഴുതാന്‍ കൈകള്‍ ചലിക്കുവോളം കാലം ഞാനിനിയും എഴുതും. ഗൂഗിളല്ലെങ്കില്‍ യാഹൂ. ബ്ലൂ ഹോസ്റ്റല്ലെങ്കില്‍ മറ്റാരെങ്കിലും. ഈ മലയാള ഭാഷ സ്നേഹിക്കുന്ന ആളുകള്‍ നല്ലതാണെങ്കില്‍ എന്നും വായിക്കും. മത്സരം ആകാം. അതു കുതന്ത്രങ്ങളിലൂടെയല്ല ജയിക്കേണ്ടത്. നല്ലതു പോലെ നിങ്ങള്‍ക്കും എഴുതാമല്ലോ. വായിക്കാനാളും കാണും. പിന്നെന്തിനാ ഇങ്ങിനെയൊക്കെ ചെയ്ത് സ്വയം നിന്ദിതരാവുന്നത്?

ദയവായി ഇന്റര്‍വ്യൂ തരുവാനുള്ള എല്ലാ മാന്യ ബ്ലോഗറന്മാരും boolokamonlinemail@gmail.com എന്ന വിലാസത്തില്‍ ഇനിമേല്‍ ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു. മാന്യ വായനക്കാരും പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ.

20 Responses for “അക്കൌണ്ട് ബ്ലോക്കു ചെയ്തു”

  1. കാപ്പിലാന്‍ says:

    ചെറ്റകള്‍ ഇതും അതിനപ്പുറവും ചെയ്യും എന്നറിയില്ലേ . നേരിട്ട് യുദ്ധം ചെയ്യാന്‍ ശേഷിയില്ലാത്തവര്‍ ഒളിയമ്പുകളെ എയ്യൂ . ഇനി വേണമെങ്കില്‍ ഈ സൈറ്റ് കൂടി ഹാക്ക് ചെയ്യും . സൂക്ഷിക്കുക .
    കാപ്പിലാന്റെ ഒരു പൂട പോയി :) എന്നാകും അവര്‍ കരുതുക . ജയ്ഹോ
    lalpthomas@gmail.com . ഇതും ബ്ലോക്ക്‌ ചെയ്യ്‌ .

  2. ഇത് ചെയ്തവര്‍ ആരായാലും വെറും തറകളല്ല കുഴി തറകളാണ്. വെറും വ്യക്തി വൈരാഗ്യങ്ങളുടെ പേരില്‍ മലയാളം ബ്ലോഗിനെ ആകെ നാറ്റിക്കുന്ന ഇവര്‍ തങ്ങളുടെ ഭാവി ആലോചിക്കാത്തത് എന്ത്? ഇപ്പോള്‍ ഒളിഞ്ഞ് നില്‍ക്കുന്ന ഇവര്‍ എന്നെങ്കിലും വെളിച്ചത്ത് വരുമ്പോള്‍ (മലയാളം ബ്ലോഗില്‍ ഇന്നത്തെ മിത്രങ്ങള്‍ നാളത്തെ ശത്രുക്കളാണല്ലോ!) മലയാളം ബ്ലോഗ്ഗേഴ്സിന്റെ മുന്നില്‍ ഇവരുടെ അവസ്ഥയെന്തായിരിക്കും? ഇതിനിടയില്‍ ആടുകളെ തമ്മില്‍ ഇടി പിടിപ്പിച്ച് രക്തം കുടിക്കാന്‍ സ്വപ്നം കാണുന്ന ചില ചെന്നായ്ക്കളും!!!

  3. Ramachandran says:

    വ്യക്തി വൈരാഗ്യങ്ങള്‍ ബ്ലോഗില്‍ ഇത്രത്തോളം പോകാമെന്നുണ്ടെങ്കില്‍ കേരളത്തില്‍ ഗുണ്ടാസംഘങ്ങളും അവരെ “ക്വട്ടേഷന്‍“ ഏല്‍പ്പിക്കുന്നവരും കൂടുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ? ഭാഗ്യം വെര്‍ച്വല്‍ ഗുണ്ടകള്‍ ഇത്രയല്ലേ ചെയ്യുന്നുള്ളൂ? ജീവനെടുക്കാന്‍ കഴിയുമെങ്കില്‍ അതും ചെയ്തേനെ. :(

    ഇവിടെ കാപ്പിലാന്‍ എന്ന വ്യക്തിയോട് വൈര്യം മൂത്ത് എന്തൊക്കെ ചെയ്യണം എന്നറിയാതെ കാടടച്ച് വെടി വെച്ച് നടക്കുന്ന എല്ലാ സുഹൃത്തുക്കളോടും പറയാനുള്ളത് ഇത് നല്ലതിനല്ല എന്ന് മാത്രമാണ്. ഇങ്ങനെ യുദ്ധം ചെയ്ത് തുടങ്ങിയാല്‍ അത് മലയാളം ബ്ലോഗിന്റെ നാശത്തിനെ വഴിവെക്കു.

    ഇത് മതിയാക്കുക.

  4. അക്കൗണ്ട് ഫ്രീസ് ചെയ്തതില്‍ പ്രതിഷേധിക്കുന്നു, സാങ്കേതികമായ വല്ലതുമാണോന്ന് നോക്കൂ / ഗൂഗിള്‍ തന്നെയാണോ ചെയ്തതെന്നും

    ഓ.ടി:

    >> ഈ അഭിമുഖങ്ങളെല്ലാം boolokamonline@gmail.com എന്ന വിലാസത്തിലായിരുന്നു എനിക്ക് കിട്ടിക്കൊണ്ടിരുന്നത്<<

    അപ്പോ ഈ കണ്ട അഭിമുഖങ്ങളെല്ലാം ഓരോരുത്തര്‍ സ്വയം ചോദ്യമടക്കം ഉണ്ടാക്കി അയച്ചു തരികയായിരുന്നോ!!!!?

  5. ബൂലോകം ഓണ്‍ലൈന്‍ says:

    Thanks

    No. I used to send them these questions.

  6. അരീക്കോടന്‍ says:

    പ്രതിഷേധിക്കുന്നു.

  7. ചാണക്യൻ says:

    അക്കൌണ്ട് ബ്ലോക്ക് ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് ബന്ധപ്പെട്ടവരോട് വ്യക്തമായി അന്വേഷിക്കുക. എന്തെങ്കിലും മതിയായ കാരണമില്ലാതെ ഗൂഗിൾ അങ്ങനെ ചെയ്യുമോ?

  8. ബൂലോകം ഓണ്‍ലൈന്‍ says:

    I have contacted them. Waiting for the reply.

  9. ബ്ലോഗൂട്ടന്‍ says:

    ഈ പറയുന്നത് നമ്മക്കങാട്ട് ദഹിക്കണില്ലാ കേട്ടാ….
    ഗൂഗിളീ ക്കേറി കകളിക്കാണോങ്കീ അവര് കൊല കൊംബനായിരീക്കനോല്ലാ…
    പിന്നേ, യൂസര്‍ നെയിം മായ്ച്ചു കളഞ്ഞാ ഈ സ്ക്രീന്‍ ഷോട്ട് നിങടെത് തന്നാ എന്നെങ്ങനാ വിസ്വസിക്കണേ….
    ഞാന്‍ പഴയ നിങ്ങടെ ഐ ഡീ ലോട്ട് ഒരു മെയില്‍ അയച്ചാരുന്നാട്ട…..അക്കൗണ്ട്‌ നിലവില്‍ ഇല്ലാരുന്നെങ്കില്‍ അത് ബൌണ്‍സ് ആയ റിപ്പോര്‍ട്ട് കിട്ടുമായിരുന്നെട്ട …..അതൊട്ട്‌ വന്നും ഇല്ല താനും…. അപ്പ ആരാ കുതന്ത്രം ഉണ്ടാക്കണേ…..ഇപ്പ നിങ്ങള് തന്നാ….

  10. best says:

    ഗൂഗിളില്‍ ജോലി ചെയ്യുന്ന മലയാളി —-കളുടെ വക മലയാള ബൂലോകത്തിനുള്ള സംഭാവന ….

    ഏത് ——— മോനോണൊ ഇത് ചെയ്തത്…. എന്ത് കൊണ്ട് ആ കൂതറ മോന്റെ ബ്ലോഗ് ഹാക്ക് ചെയ്യുന്നില്ല ഈ കഴുവേറികള്‍ …

    തെറ്റ് ശരിയും വിവേചിച്ചറിയാന്‍ കഴിയാത്ത ഏഴാം കൂലി ഐടികള്‍…. ഇതാണ് ഇവരെകൊണ്ട് നമുക്ക് കിട്ടുന്ന ഗുണങ്ങള്‍..

  11. ബൂലോകം ഓണ്‍ലൈന്‍ says:

    That is not my screen shot. I took it from the google images. Somebody else put it there.
    I do not want to prove anything here. I have complained to google and I am waiting for the reply.
    Thank you friends.

  12. ബൂലോകം ഓണ്‍ലൈന്‍ says:

    One more thing…Listen to me..I am not blaming any one in particular here. I do not know what happened and I am so surprised!

    I have never autherised anybody to speak for me.

  13. സുപ്രസിദ്ധ ഗുണ്ടകള്‍ നാട് വാണീടും കാലം അക്കൗണ്ട്‌ ഹാക്കിംഗ് ഒരു നിസ്സാര പ്രശനമല്ലേ സഖാവേ…
    നമുക്കും ഒരു കൊട്ടേഷന്‍ ക്ഷണിക്കാം…

  14. ആകെ ഒരു പൊക ആയിട്ടുണ്ട്.ഇനി ഒന്നു എല്ലാവർക്കും സലാമത്തായിക്കൂടേ?
    ഒരു സംശയം ചോയ്ച്ചൂന്നേള്ളൂട്ടോ.പ്രശ്നങ്ങളൊന്നും സബൂറായിട്ടില്ലെങ്കിൽ,ഇനീം ങ്ങനെ പൊകക്ക്.കൂടുതൽ എരിവുള്ള മുളകിട്ട് പൊകക്ക്.

  15. Why don’t you try Google Apps and get your own email id, hosted by Google,something like editor@boolokamonline.com? It’s FREE. Try http://google.com/a
    You may need some technical expertise to configure it. You may email me / gtalk me me for any further help when required.

  16. ഗൂഗിള്‍ അക്കൌണ്ട് ഡിസേബിള്‍ ചെയ്യുന്നത് ചില പ്രത്യേക സാഹചര്യങ്ങളിലാണ്. ഇവിടെയാരോ വ്യക്തിവിരോധം തീര്‍ത്തതാണ് ഈ അക്കൌണ്ട് ഡിസേബിളിംഗിനു കാരണം എന്നു കരുതുന്നത് മൌഢ്യമാണ്. (അക്കൌണ്ട് ഹാക്ക് ചെയ്തതിനു ശേഷം ഡിസേബിള്‍ ചെയ്യാം. പക്ഷെ അതിനുള്ള ചാന്‍സസ് വിരളമാണ്. അത്ര എളുപ്പം അനുമാനിക്കാവുന്ന ഒരു പാസ്‌വേഡ് ആയിരുന്നുവോ ഉപയോഗിച്ചത്?)

    ഗൂഗിള്‍ ഹെല്പില്‍ നിന്നും:
    If we detect abnormal usage that may indicate that your address has been compromised, we may temporarily disable access. It will take between one minute and 24 hours for access to be reinstated, depending on the behaviour detected by our system.

    Unusual activity includes, but is not limited to:
    • Receiving, deleting, or downloading large amounts of mail via POP or IMAP in a short period of time.
    • Sending a large number of undeliverable messages (messages that bounce back).
    • Using file-sharing or file-storage software, browser extensions, or third party software that automatically signs in to Gmail.
    • Leaving multiple instances of Gmail open.
    Browser-related issues. Please note that if you find your browser continually reloading while attempting to access your Inbox, it’s probably a browser issue, and it may be necessary to clear your browser’s cache and cookies.

    ഈ കൂട്ടത്തില്‍ പെട്ടതോ അല്ലാത്തതോ ആയ സംശയകരമായ ഒരു പ്രവര്‍ത്തി ആ അക്കൌണ്ടില്‍ നിന്നും ഉണ്ടായി. ഇതൊരു സോഫ്റ്റ്‌വേര്‍ ചെയ്യുന്നതുകൊണ്ട് പിഴവുണ്ടാവാം. 24 മണിക്കൂറുകള്‍ക്കുള്ളില്‍ ഇതാണ് പ്രശ്നമെങ്കില്‍ പരിഹരിക്കപ്പെടുമെന്നാണ് കാണുന്നത്.

  17. പ്രതിഷേധിക്കുന്നു. നീചരായ കഷ്മലന്മാരെ കൈയ്യില്‍ കിട്ടിയാല്‍ ഒന്നു തേമ്പിവിടാമായിരുന്നു.

  18. ബൂലോകം ഓണ്‍ലൈന്‍ says:

    മാന്യ വായനക്കാരെ,
    അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും വളരെ നന്ദി.
    അവസാനം ഐഡി ഇന്നലെ തിരികെ കിട്ടി.
    എഴുത്തു കുത്തുകള്‍ വേണ്ടി വന്നു.

Leave a Reply

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes