BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: അഭിമുഖം

ബിക്കി ഇന്റര്‍വ്യൂ

ബിക്കി ഇന്റര്‍വ്യൂ

ബൂ‍ലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാ‍ണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍.
ക്യാമറ – Canon 400d, Nikon D40.
പ്രത്യേകം തയ്യാറെടുക്കാറില്ല
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ
 ചിത്രങ്ങൾ.  ബിക്കി
ബിക്കിയുടെ ഫോട്ടോകള്‍ എന്ത് ആനന്ദമാണു ബിക്കിക്ക് തരുന്നത്?
ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ
ആ വഴികളിൽ കണ്ടുമുട്ടിയ
 മുഖങ്ങളേയും  എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്.
രണ്ടാമതായി ,നമ്മിൽ നിന്നു ഓടിമറയുന്ന ഒരോ നിമ്മിഷങ്ങളേയും, കണ്ണിൽ നിന്നു മാഞ്ഞു [...]

അഭിമുഖം;രഘുനാഥന്‍

അഭിമുഖം;രഘുനാഥന്‍

“ഞാന്‍ രഘുനാഥന്‍….ഇന്ത്യന്‍ ആര്‍മിയിലെ ഒരു ജവാന്‍. ആറുകളും തോടുകളും വയലേലകളും കളിവള്ളങ്ങളും പിന്നെ കുണ്ടും കുഴിയും നിറഞ്ഞ നാട്ടില്‍ നിന്നും പത്തും ഗുസ്തിയും പാസായി ഇപ്പോള്‍ പട്ടാളത്തില്‍..” പ്രൊഫൈലിലെ ഈ രണ്ടേ രണ്ട് വാചകം കൊണ്ട് രഘുനാഥന്‍റെ ‘പട്ടാളക്കഥകള്‍’ എന്ന ബ്ലോഗ് നമ്മെ വിടാതെ പിടികൂടുന്നു. നന്തനാരും കോവിലനും പട്ടാള ജീവിതത്തിന്‍റെ നടുക്കം നിറച്ച് നമ്മുടെ ഹൃദയങ്ങളെ കീറി മുറിച്ച് എഴുതിയിരുന്ന അതേ ഭൂമികളില്‍ നിന്ന് ഒരു പക്ഷേ മറ്റൊരു തൂലിക ചലിക്കുകയാവാം. നമുക്ക് വായിക്കാന്‍ വേണ്ടി; [...]

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി അഭിമുഖം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി അഭിമുഖം.

 1.സുകുമാരേട്ടാ നമസ്കാരം .ബ്ലോഗ്‌ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പായി താങ്കളുടെ കുടുംബം ,കുട്ടികള്‍ എന്നിവയെക്കുറിച്ച് ഞങ്ങളുടെ വായനക്കാര്‍ ആകാംഷാപൂര്‍വ്വം അറിയുവാന്‍ കാത്തിരിക്കുകയാണ് . അതിനെക്കുറിച്ചെല്ലാം ഒന്ന് വിശദീകരിക്കാമോ ?
ഒരു സാധാരണ കുടുംബമാണ് എന്റേത്. ബാല്യത്തിലെ ദാരിദ്ര്യം നിമിത്തം ഹൈസ്കൂള്‍ പഠനം തുടരാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അച്ഛന്‍ മരണപ്പെട്ടു. സംസ്കൃതപണ്ഡിതനും വേദാന്തിയുമായിരുന്നു അച്ഛന്‍ . പഠിക്കാനുള്ള ത്വര നിമിത്തം ഞാന്‍ നാട് വിട്ടു. അത് പത്ത് പന്ത്രണ്ട് വര്‍ഷത്തോളമുള്ള അലച്ചിലിലാണ് കലാശിച്ചത്. ഒരു തരത്തില്‍ എന്റെ ഉപരിപഠനകാലഘട്ടമായിരുന്നു അത്. യാദൃച്ഛികമായി [...]

ടീം ഈണം;അഭിമുഖം

ടീം ഈണം;അഭിമുഖം

ബ്ലോഗുകളുടെ വളര്‍ച്ചയുടെ ഉദാഹരണങ്ങളിലൊന്നാണ് ഈണം. ഓഡിയോ ഗാനശാഖകളില്‍ ബ്ലോഗുകള്‍ സജീവമാകുന്നതിന്റെ മുന്നോടിയായി ഈ സംരംഭത്തെ നമുക്ക് വിലയിരുത്താവുന്നതാണ്. അതോടൊപ്പം എല്ലാ ബ്ലോഗറന്മാര്‍ക്കും നമ്മുടെ കൂട്ടുകാരുടെ ഈ നേട്ടത്തില്‍ അഭിമാനിക്കുകയും ചെയ്യാം. ബൂലോകം ഓണ്‍ലൈനില്‍ ഇന്ന് ഈണം ടീം ഈ നേട്ടത്തെപ്പറ്റി സംസാരിക്കുന്നു.
 
1.ഇങ്ങിനെ ഒരു ടീം എങ്ങിനെയുണ്ടായി? അതിനു പിന്നിലെ സംഭവങ്ങള്‍?
ബ്ലോഗിംഗ് രംഗത്ത് പോഡ്‌കാസ്റ്റ് എന്ന ആശയം പണ്ടേ നിലവിലുണ്ടായിരുന്നുവെങ്കിലും, സംഗീത ബ്ലോഗുകൾ  മുൻപ് ഉണ്ടായിരുന്ന സിനിമാ ഗാനങ്ങളോ മറ്റ് ഗാനങ്ങളോ പാടി അവതരിപ്പിക്കുന്ന ഒരു പ്രവണതയായിരുന്നു കണ്ടു [...]

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്;അഭിമുഖം

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്;അഭിമുഖം

നമ്മുടെ പ്രിയ ബ്ലോഗറായ കാര്‍ട്ടൂണിസ്റ്റ് സജ്ജീവിനെ പരിചയപ്പെടുത്തേണ്ടുന്ന ആവശ്യമില്ല. ഇക്കഴിഞ്ഞ ചെറായി സംഗമത്തില്‍ ഒരുപാടു ബ്ലോഗറന്മാര്‍ക്ക് അദ്ദേഹത്തെ കാണുവാനുള്ള അവസരവും ഉണ്ടായി. ഈ തിരക്കിട്ട ഓണത്തിനിടയില്‍ നമുക്കുവേണ്ടി സമയം കണ്ടെത്തിയ അദ്ദേഹത്തിന് ആദ്യമായി നന്ദിയും ഓണാശംസകളും അറിയിക്കട്ടെ. ഓണത്തിനിടയില്‍ ബൂലോകം ഓണ്‍ലൈനില്‍ ഇന്ന് നമ്മുടെ അതിഥിയായി അദ്ദേഹം നിങ്ങളോട് സംസാരിക്കുന്നു. 
1.ഈ തടിച്ച ശരീരം ജനിച്ചപ്പോള്‍ മുതലേ ഉണ്ടായിരുന്നോ ?
 
എന്‍റെ ഭാരത്തെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട ഏറ്റവും പുരാതന പ്രസ്താവന എന്‍റെ നാലരയടിക്കാരന്‍ വല്യഛന്‍റേതാണ്. ചെറുജലദോഷ രോഗിയായ ഒരു വയസ്സുകാരന്‍ എന്നെയും ഒക്കത്തിരുത്തി അമ്പതു മീറ്റര്‍ അകലെയുള്ള തൃപ്പൂണിത്തുറയിലെ പൊന്നമ്മാസ് നേഴ്സിംഗ് [...]

ഏറനാടനുമൊത്ത്.

ഏറനാടനുമൊത്ത്.

ഏറനാടനെ നാമെല്ലാം പല രീതിയില്‍ അറിയുന്നു. മികച്ച ബ്ലോഗറും കഥാകാരനുമായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു സിനിമാക്കാരന്‍ കൂടിയാണ്. അനേകം സീരിയലുകളിലും സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങള്‍ ഏറനാടന്‍ ബൂലോകം ഓണ്‍ലൈനില്‍ നിങ്ങളുമായി പങ്കിടുന്നു.
1. എന്നു മുതലാണ് ബ്ലോഗില്‍ സജീവമായത്?
മാര്‍ച്ച് 2006-ല്‍ ബ്ലോഗില്‍ വന്നു. അന്നുമുതല്‍ക്ക് എന്തോ കലികാലവൈഭവം കൊണ്ട് നിര്‍ജീവമാവാതെ ഇത്രടം വരെ എത്തി നില്‍ക്കുന്നു..! വായനക്കാര്‍ തുണ, നന്ദിയുണ്ട്.
2. ഏറനാടന്റെ ബ്ലോഗുകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ‍?
 ഞാന്‍ ഭൂജാതനായത് ഏറനാട് ദേശത്തെ നിലമ്പൂരിലാണ്‌. അവിടെത്തെ ചില [...]

വാഴക്കോടന്‍:അഭിമുഖം

വാഴക്കോടന്‍:അഭിമുഖം

സമകാലീന മലയാളം ബ്ലോഗില്‍ അവഗണിക്കാനാവാത്ത  സാന്നിദ്ധ്യമാണ് വാഴക്കോടന്റേത്. സ്നേഹമുള്ളവര്‍ വാഴേ എന്നും അദ്ദേഹത്തിന്റെ സ്വന്തം കഥാപാത്രമായ കുഞ്ഞീവി ബായക്കോടാ എന്നും പേരുചൊല്ലി വിളിക്കുമ്പോള്‍ ഏതു കഠിന മനസ്സുള്ള വായനക്കാരനും ചിരിച്ചു പോകുന്നു. ബൂലോകത്തില്‍ നമ്മളെയെല്ലാം ഒരുപോലെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള എഴുത്തുകാരനാണ് ബൂലോകത്തിന്റെ പ്രിയങ്കരനായ ശ്രീ. വാഴക്കോടന്‍. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വാഴക്കോടനും.
 
1.ബ്ലോഗില്‍ വരാനുള്ള സാഹചര്യം വിശദീകരിക്കാമോ?
 
തികച്ചും യാദ്രുശ്ചികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ എന്റെ സുഹ്രുത്ത് റഫീക്ക് വടക്കാഞ്ചേരിയുടെ ബ്ലോഗ്, അവന്‍ ലിങ്ക് [...]

ഡോണ മയൂര;അഭിമുഖം

ഡോണ മയൂര;അഭിമുഖം

നമ്മുടെ ബൂലോകത്തിലെ വളരെ കഴിവുള്ള എഴുത്തുകാരില്‍ ഒരാളാണ് ഡോണ മയൂര. കഥ, കവിത, മാധ്യമ പ്രവര്‍ത്തനം ഇവയെല്ലാം ഡോണക്ക് നന്നേ വഴങ്ങും. ബൂലോകം ഓണ്‍ലൈനില്‍ ഇന്ന് ഡോണ മയൂര നിങ്ങളോട് സംസാരിക്കുന്നു.
1.എന്നു മുതലാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്?
 
സെപ്തബര്‍ 2004 ലാണ് ആദ്യമായി ബ്ലോഗര്‍ ഡോട് കോം ഉപയോഗിക്കാന്‍ തുടങ്ങിയത്. മലയാളം ബ്ലോഗിലേക്ക് മയൂര എന്ന പേരില്‍ വന്നത് 2007 മാര്‍ച്ചിലാണ്.
 
2. എഴുതുന്ന സ്വഭാവം പണ്ടുമുതലേ ഉണ്ടായിരുന്നുവോ?
 
ഇമ്പൊസിഷന്‍, ഹോംവര്‍ക്ക്, ക്ലാസ് നോട്ട്സ് എന്നിവ കഴിഞ്ഞാല്‍ മറ്റെഴുത്തുകള്‍ ഉണ്ടായിരുന്നില്ല. [...]

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

കവി കുഴൂര്‍ വിത്സനുമായി വര്‍ത്തമാനം
1.എത്ര നാളായി കവിത എഴുതുന്നു? ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിത?
 
 
പ്രായം മുപ്പത്തിനാലാകുന്നു . അമ്മയുടെ ഓര്‍മ്മ പ്രകാരം ചിങ്ങത്തിലാണ്  ഞാനുണ്ടായത്. ഇത് എനിക്ക് പിറന്നാള്‍ കാലം കൂടിയാണ് . കഴിഞ്ഞ ഇരുപതു  വര്‍ഷമായി കവിത എന്റെ കൂടെയുണ്ട്. അല്ലെങ്കില്‍ ഞാന്‍ കവിതയുടെ കൂടെ. ഇതിനിടയില്‍ കവിതയുമായി കുറെ കൂടിയാടി.  കവിതയുടെ കൂടെ കെട്ടിമറിഞ്ഞു. അതിന്റെ കൂടെ ചിരിച്ചു. കരച്ചിലായിരുന്നു കൂ‍ടുതലെന്ന് വിഷ്ണുമാഷെ പോലെയുള്ളവര്‍. ഇടയ്ക്ക് പിണങ്ങി. അടിച്ച് പിരിഞ്ഞു. പിന്നെയും പിന്നാലെ കൂടി. ചിലപ്പോള്‍ [...]

മാണിക്യം: അഭിമുഖം

മാണിക്യം: അഭിമുഖം

മലയാള ബ്ളോഗില്‍ ഒരേയൊരു മാണിക്യമേയുള്ളു. നമ്മളെല്ലാം അവരെ ചേച്ചി എന്നാണു വിളിക്കാറ്. നല്ല കവിയത്രിയും സംഘാടകയുമായ മാണിക്യം ചേച്ചി ഇക്കുറി ആല്ത്തറയിലെ ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇന്നത്തെ  അതിഥിയായി നമ്മോടു കൂടെയുണ്ട് മാണിക്യം ചേച്ചി.
 
ആദ്യമായി ചേച്ചിക്ക് ഓണാശംസകള്‍. ഈ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ വന്നതിന് ഞങ്ങളുടെ പ്രത്യേക നന്ദി.
 നന്ദി ,.ഓണാശംസകള്‍.
 
 
1.എന്നാണ് ബൂലോകത്തിലേക്ക് ആദ്യമായി വരുന്നത്? അതിനു വല്ല കാരണവും?
 
ജൂലൈ 21, 2007 മാണിക്യം http://maaanikyamisin.blogspot.com/എന്നാ മലയാളം ബ്ലോഗില്‍ ആദ്യമായി പോസ്റ്റ്‌ ഇട്ടു. മുന്‍പും എഴുതുമായിരുന്നു അത് വായിച്ച സുഹൃത്തുക്കള്‍ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes