എച്ച് 1 എന്‍ 1: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പന്നിപ്പനി എന്ന പേരിലറിയുന്ന എച്ച് 1 എന്‍ 1 ഫ്ലൂ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനെ പ്രധിരോധിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 50 സംസ്ഥാനങ്ങളില്‍ 46 എണ്ണത്തിലും പന്നിപ്പനി ബാധിച്ചു കഴിഞ്ഞു. ഇതുവരെയായി ഏകദേശം 1000ഓളം പേരാണ്, രോഗബാധിതരായി അമ്മേരിക്കയില്‍ മരിച്ചിട്ടുള്ളത്. 20,000ത്തിലധികം ആളുകള്‍ പന്നിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
നേരത്തെ പൊതു ആരോഗ്യ അടിയന്തരാവസ്ഥ ഇവിടെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ഫലപ്രദമായി രോഗം പടരുന്നതിനെ നേരിടാന്‍ ഫെഡറല്‍ [...]

