BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ആരോഗ്യം

ടീച്ചറേ, അമേരിക്ക എങ്ങനുണ്ട്?

ടീച്ചറേ, അമേരിക്ക എങ്ങനുണ്ട്?

കേരളത്തിന്‍റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അമേരിക്കയില്‍ പോയതിന് പ്രതിപക്ഷം ആവശ്യമില്ലാത്ത ബഹളങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. റോം കത്തിയെരിയുമ്പോള്‍ അബദ്ധത്തില്‍ വീണയില്‍ തൊട്ടതിന് ആ പാവം നീറോ ചക്രവര്‍ത്തിയെ പീഡിപ്പിച്ച പോലെ അമേരിക്കയില്‍ പോയതിന് നമ്മുടെ ടീച്ചറെ പീഡിപ്പിക്കാനുള്ള പരിപാടിയിലാണ് പ്രതിപക്ഷവും സിണ്ടിക്കേററ് മാധ്യമങ്ങളും. മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ അത് ഒഴിച്ചേ തീരൂ. അമേരിക്കയില്‍ പോകാന്‍ തോന്നിയാല്‍ അത് പോയേ തീരൂ. അതിന് ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല.
മഴക്കാലമായാല്‍ പനി വരുന്നത് മാവേലിയുടെ കാലം [...]

സ്റ്റിഗ്മ/Stigma

സ്റ്റിഗ്മ/Stigma

സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും കണ്ടെന്നു വരാം.നമ്മുടെ നാട്ടില്‍ ജാതി, മതം, രാഷ്ട്രീയം, ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ പലരേയു നാം വേര്‍തിക്കുന്നു. അവരോട് അടുക്കുന്നതിനേപ്പറ്റി ചിന്തിക്കാന്‍പോലും മടിക്കുന്നു. ഇന്നത്തെ പുരോഗമന കാലഘട്ടത്തില്‍ ചില [...]

എച്ച് 1 എന്‍ 1: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

എച്ച് 1 എന്‍ 1: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പന്നിപ്പനി എന്ന പേരിലറിയുന്ന എച്ച് 1 എന്‍ 1 ഫ്ലൂ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനെ പ്രധിരോധിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 50 സംസ്ഥാനങ്ങളില്‍ 46 എണ്ണത്തിലും പന്നിപ്പനി ബാധിച്ചു കഴിഞ്ഞു. ഇതുവരെയായി ഏകദേശം 1000ഓളം പേരാണ്, രോഗബാധിതരായി അമ്മേരിക്കയില്‍ മരിച്ചിട്ടുള്ളത്. 20,000ത്തിലധികം ആളുകള്‍ പന്നിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
നേരത്തെ പൊതു ആരോഗ്യ അടിയന്തരാവസ്ഥ ഇവിടെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ഫലപ്രദമായി രോഗം പടരുന്നതിനെ നേരിടാന്‍ ഫെഡറല്‍ [...]

കള്ളന്മാരായ ഡോക്ടറന്മാര്‍

പൊതുജനാരോഗ്യ രംഗം മരിച്ച സ്ഥിതിയിലായിരിക്കുന്നു. കള്ളന്മാരായ ഡോക്ടറന്മാര്‍ പാവം രോഗികളെ കൊള്ളയടിക്കുവാനായി കാത്തിരിക്കുന്നു. അവര്‍ രോഗികളോട് ഇല്ലാത്ത രോഗങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നിട്ട് അവരില്‍ നിന്നും കാശടിച്ചു മാറ്റുന്നു. ഇതിനെ വഞ്ചനയെന്നാണോ മോഷണമെന്നാ‍ണോ വിളിക്കേണ്ടത്?
ഇത്തരത്തില്‍ പെരുമാറുന്ന ഡോക്ടറന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. വഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നാല്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന ശിക്ഷ ഇക്കൂട്ടരുടെ കാര്യത്തിലും നടപ്പാക്കുകയും വേണം. ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുവാനുള്ള നിയമ നടപടികളും ഉണ്ടാകേണ്ടതാണ്.

പന്നിപ്പനി; എല്ലാ വിവരങ്ങളും.

പന്നിപ്പനി; എല്ലാ വിവരങ്ങളും.

എന്താണ് പന്നിപ്പനി?
ഇതൊരു വൈറസ് രോഗമാണ്(ടൈപ്പ് എ ഇന്‍ഫ്ലുവെന്‍സാ വൈറസ്). പന്നികളില്‍ ഇത് സാധാരണയായി കണ്ടു വരുന്നു. മനുഷ്യരെയും ഇത് ബാധിച്ചിരുന്നുവെങ്കിലും മുന്‍ കാലങ്ങളില്‍ രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ഈ രോഗത്തിന് അടിമയാക്കുമായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി താഴെക്കാണുന്ന സ്ലൈഡുകളില്‍ ക്ലിക്കു ചെയ്യുക. അതു വലുതായി കാണാന്‍ കഴിയും. വീണ്ടും ക്ലിക്കു ചെയ്താല്‍  സ്ലൈഡ്  പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും.
എന്താണ് രോഗലക്ഷണങ്ങള്‍?
എങ്ങിനെ ഈ രോഗം പകരുന്നു?
രോഗനിര്‍ണ്ണയം എങ്ങിനെ?
പകരുന്നതെങ്ങിനെ?                     

എത്ര നാള്‍ ഈ രോഗം പകരാം?
വാക്സിന്‍ നിലവിലുണ്ടോ?
ഏതെല്ലാം മരുന്നുകള്‍?
പകരുന്ന വഴികള്‍
ശരീരത്തിനു വെളിയില്‍ എത്രനേരം വൈറസുകള്‍ ജീവിക്കൂം?
അസുഖം [...]

ഏഴു പേര്‍ മരിച്ചു.

ഏഴു പേര്‍ മരിച്ചു.

പന്നിപ്പനിമൂലം ഇന്‍ഡ്യയില്‍ മൊത്തം മരിച്ചരുടെ എണ്ണം ഏഴാ‍യി. പൂനെയിലാണ് ഇന്നത്തെ മരണം റിപ്പോര്‍ട്ടുചെയ്തത്. 35 വയസ്സുള്ള ഒരു ഫാര്‍മസിസ്റ്റാണ് മരിച്ചയാള്‍. കുറെ ദിവസമായി ഇയാള്‍ അസുഖമായി കിടപ്പിലായിരുന്നു. സാസൂണ്‍ എന്ന ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഇതിനിടെ പൂനെയിലും പരിസര പ്രദേശങ്ങളിലും പരിഭ്രാന്തി വ്യാപിച്ചിരിക്കയാണ്. അവിടെ ഷൂട്ടിംഗിന് വരാനിരുന്ന ബോളിവുഡ് ഷൂട്ടിംഗ് സംഘം അതു ക്യാന്‍സല്‍ ചെയ്തു.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ആളുകള്‍ക്കും പന്നിപ്പനി രോഗബാധ ഉണ്ടാകാമെന്നാണ് വിദഗ്ദരുടെ കണക്കുകൂ‍ട്ടല്‍. കേരളത്തില്‍ പനി പടര്‍ന്നു പിടിച്ചാല്‍ [...]

അകത്തു പരീക്ഷ, പുറത്ത് രോഗികള്‍

അകത്തു പരീക്ഷ, പുറത്ത് രോഗികള്‍

എം ബി ബി എസ് അവസാനവര്‍ഷ പരീക്ഷയ്ക്ക് ഹാളുകള്‍ ഒരുക്കുന്നതിനായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ നാലാം വാര്‍ഡിലെ രോഗികളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കൊച്ചു കുട്ടികളടക്കമുള്ള രോഗികളെയാണ് വാര്‍ഡുകളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുതലാണ് എം ബി ബി എസ്‌ പരീക്ഷ ആരംഭിക്കുന്നത്‌. ഇതോടനുബന്ധിച്ച് പരീക്ഷയ്ക്ക് സ്ഥലം ഒരുക്കുന്നതിനു വേണ്ടിയാണ് പിഞ്ചു കുട്ടികളടക്കമുള്ള രോഗികളെ തറയിലേക്ക് മാറ്റിയിരിക്കുന്നത്. ഡ്രിപ്പ്‌ നല്‍കിയിട്ടുള്ള കുട്ടികള്‍ ഉള്‍പ്പെടെയാണ്‌ [...]

മുരളിയുടെ നില ഗുരുതരം

മുരളിയുടെ നില ഗുരുതരം

 കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പ്രമേഹം അധികരിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെയാണ് അദ്ദേഹത്തെ തിരുവനന്തപുരം പിആര്‍എസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുരളിയുടെ നിലയില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായി ട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ തളര്‍ന്ന് വീണ മുരളിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറച്ചു നാളായി വൃക്കരോഗത്തിനും ചികില്‍സയിലായിരുന്നു അദ്ദേഹം‌. മുന്‍പ് ഡയാലിസിസിനും മുരളി വിധേയമായിട്ടുണ്ട്. ഈയിടെയാണ് ലണ്ടന്‍ യാത്ര കഴിഞ്ഞ് [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes