BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പ്: കേരളം അങ്കത്തട്ടിലേക്ക്

ഉപതെരഞ്ഞെടുപ്പ്: കേരളം അങ്കത്തട്ടിലേക്ക്

ത്രികോണ മത്സരത്തിനു ഇനിയും ബാല്യമുറക്കാത്ത കേരളത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതെയാണ് ബി.ജെ.പി. മത്സരത്തിനിറങ്ങുന്നത്. മത്സരിക്കാതിരുന്നാല്‍ വോട്ട് കച്ചവടം എന്ന ആരോപണത്തിനുള്ള സാധ്യത, മത്സരിക്കാനല്ലെങ്കില്‍ എന്തിന് രാഷ്ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയൊക്കെയുള്ള ചിന്തകള്‍ക്കൊടുവില്‍ ബി.ജെ.പി.യും സ്ഥാനാര്‍ത്ഥികളെ അണിനിരത്തിക്കഴിഞ്ഞു. ജയിക്കുക എന്നതിനേക്കാളുപരി സജീവസാന്നിധ്യമുറപ്പിക്കുക എന്നതായിരിക്കണം ബി.ജെ.പി. മുന്നില്‍ കാണുന്നത്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയാണോ തളര്‍ച്ചയാണോ കേരള മണ്ണിലുള്ളതെന്ന് കൂടി വിശകലനം ചെയ്യുന്നതാവും ഈ ഉപതെരഞ്ഞെടുപ്പ്.
ശോഭാ സുരേന്ദ്രന്‍: എറണാകുളത്ത് നിന്നും മത്സരിക്കുന്ന ശോഭാ സുരേന്ദ്രന്‍ നിലവില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. കര്‍ഷക മോര്‍ച്ച സംസ്ഥാന [...]

ഉപതെരഞ്ഞെടുപ്പ്: കേരളം അങ്കത്തട്ടിലേക്ക്

ഉപതെരഞ്ഞെടുപ്പ്: കേരളം അങ്കത്തട്ടിലേക്ക്

ഉപതെരഞ്ഞെടുപ്പിലേക്ക് കേരളം അടുത്തു കൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് നെ സംബന്ധിച്ചിടത്തോളം എത്രതന്നെ മാറിച്ചിന്തിച്ചാലും ഈ ഇലക്ഷന്‍ സംസ്ഥാന ഭരണത്തെ ജനം നേരിട്ടു വിലയിരുത്തുന്നത് പോലെ തന്നെയാകും എന്നതില്‍ എല്‍.ഡി.എഫിനു തന്നെ പൂര്‍ണ്ണ ബോധ്യമുണ്ട്. കണ്ണൂരില്‍ എം.വി. ജയരാജനും എറണാകുളത്ത് പി.എന്‍. സിനുലാലും  ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
എം.വി. ജയരാജന്‍: കണ്ണൂര്‍ മണ്ഡലം എല്‍.ഡി.എഫിനു അനുകൂലമാക്കാന്‍ കഴിവുള്ള ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ത്ഥി തന്നെയാണു എം.വി. ജയരാജന്‍. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായിരുന്ന ജയരാജന്‍റെ പേരു ജില്ലാക്കമ്മിറ്റി ഏകകണ്ഠമായിട്ടാണ് [...]

ഉപതെരഞ്ഞെടുപ്പ്: കേരളം അങ്കത്തട്ടിലേക്ക്

ഉപതെരഞ്ഞെടുപ്പ്: കേരളം അങ്കത്തട്ടിലേക്ക്

പ്രമുഖരാഷ്ട്രീയ കക്ഷിയായ ബി.ജെ.പി. കൂടി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടു കൂടി കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി ചിത്രം എറെക്കുറെ പൂര്‍ത്തിയായി. ഇടത്-ഐക്യമുന്നണികള്‍ നേരത്തെ തന്നെ മൂന്നുമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കക്ഷികളും അണിനിരന്നതോട് കൂടി അതിശക്തമല്ലെങ്കിലും ത്രികോണമത്സരത്തിനു തന്നെ മണ്ഡലങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.
ഐക്യജനാധിപത്യ മുന്നണി
എ.പി. അബ്ദുള്ളക്കുട്ടി (കണ്ണൂര്‍ ), ഡൊമിനിക് പ്രസന്റേഷന്‍ (എറണാകുളം), എ. എ. ഷുക്കൂര്‍ (ആലപ്പുഴ) എന്നിവരാണ് വലതു മുന്നണി സാരഥികള്‍. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക ഹൈക്കമാന്റ് അംഗീകരിച്ചിരുന്നു.
ഡൊമിനിക് [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes