ഒബാമക്ക് നോബല്‍ പ്രൈസ് കൊടുത്തത് ശരിയോ ?
കാപ്പിലാന്‍ എഴുതുന്നു.
തികച്ചും അത്ഭുതത്തോടെയാണ് രാവിലെ ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത് . അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് 2009 ലെ സമാധാനത്തിന്റെ നോബല്‍ സമ്മാനം കിട്ടി എന്ന വാര്‍ത്ത ശരിക്കും ഒരല്‍ഭുതം തന്നെയായിരുന്നു . കഴിഞ്ഞ എട്ട് മാസം കൊണ്ട് ലോക സമാധാനത്തിന് വേണ്ടി എന്തൂട്ടാണിഷ്ട ചെയ്തത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു .അമേരിക്കയില്‍ തന്നെ സമ്മിശ്ര വികാരങ്ങളോട് കൂടിയാണ് ഈ വാര്‍ത്തയെ വരവേറ്റത് . കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് എമ്പത് വര്‍ഷം [...]

