BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ഓണം

നമുക്കോണം അടിപൊളിയാക്കാം…

നമുക്കോണം അടിപൊളിയാക്കാം…

നമുക്ക്…
ചെടിച്ചട്ടിയിലെ ആന്തൂറിയവും ഓര്‍ക്കിഡും കണ്ടു ആനന്ദിച്ചു നില്‍ക്കാം,
വഴിയരികിലെ തുമ്പയും മുറ്റത്തെ കാശിത്തുമ്പയും കണ്ടില്ലെന്നു നടിക്കാം,
തമിഴന്‍റെയും തെലുന്കന്റെയും പൂക്കള്‍ പൊള്ളുന്ന വിലകൊടുത്തു വാങ്ങാം…
നമുക്ക്…
ഓണക്കാലത്തെന്കിലും മക്കളെ കാണാന്‍ കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ വഴിക്കണ്ണില്‍ കണ്ണീരു നിറക്കാം,
ഐശ്വര്യവും സമൃദ്ധിയും കപടമായ വാക്കുകളില്‍ നിറച്ച എസ്.എം.എസ് അയച്ചു ഓണാശംസകള്‍ നേരാം,
വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാറി സ്വാര്‍ഥതയുടെ കൂട്ടിലേക്ക് ചെന്ന് ഓണം കൊണ്ടാടാം.
നമുക്ക്…
കുട്ടിക്കാലത്തെ ഊഞ്ഞാലാട്ടതെയും ഓണാഘോഷങ്ങളെയും പറ്റി വാചാലരാകാം,
നാട്ടില്‍ പോയി പണ്ട് ഊഞ്ഞാലിട്ട മാവ് വെട്ടി വില്‍ക്കാം,
ചാനലില്‍ നിന്നും ചാനലിലേക്ക് മാറി ഓണം ആഘോഷിക്കാം…
നമുക്ക്…
തളിരിലയില്‍ [...]

ഓണം ഒരു കൂട്ടായ്മ

ഓണം ഒരു കൂട്ടായ്മ

ഓണം ഒരു കൂട്ടായ്മയാണ്. നമ്മള്‍ ഓണം വരുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരെയാണ് ഓര്‍ക്കുക. നമ്മുടെ സ്നേഹം മറ്റുള്ളവരൊടു പ്രകടിപ്പിക്കുവാനായി ഈ വിശിഷ്ട ദിനം നാം ഉപയോഗിക്കുന്നു. സ്നേഹം പ്രകടിപ്പിച്ചില്ലെങ്കില്‍ ആരും അതിനെപ്പറ്റി അറിയാതെ പോകും. ഏതു മതത്തിന്റെയും സാരാംശം സ്നേഹമാണ്. സഹജീവികളെ വെറുക്കുവാന്‍ ഒരു മതവും അനുശാസിക്കുന്നില്ല. നമ്മുടെ സ്നേഹം സഹജീവികളെ അറിയിക്കുവാനായി നമുക്കു ശ്രമിക്കാം.
എല്ലാ മാന്യ ബ്ലോഗറന്മാര്‍ക്കും ബൂലോകം ഓണ്‍ലൈനിന്റെ മനസ്സു നിറഞ്ഞ ഓണാശംസകള്‍. നിങ്ങള്‍ ഈ കൂട്ടായ്മക്കു തരുന്ന എല്ലാ സഹകരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി [...]

ഓണം വരവായി

ഓണം വരവായി

ആകാശത്ത്‌ നിന്നും കാര്‍മേഘങ്ങള്‍ മാഞ്ഞു തുടങ്ങി .മഴ കഴിഞ്ഞു .മനം തെളിഞ്ഞു . വിവാദങ്ങള്‍ക്കും ,വാഗ്വാദങ്ങള്‍ക്കും വിടപറഞ്ഞു കൊണ്ട്‌ മനുഷ്യര്‍ എല്ലാം ഒന്നായിരുന്ന ആ നല്ല നാളുകളെ ഓര്‍മ്മിപ്പിക്കുന്ന ഓണ നാളുകള്‍ സമാഗതമായി . ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒന്നായി ഒരേ മനസോടെ ആഘോഷിക്കുന്ന ഓണ നാളുകളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
 
രാവിലെ പത്രം വായിച്ചപ്പോഴാണ് ഇന്ന് പിള്ളാര്‍ക്കുള്ള ഓണമാണ് എന്ന് മനസിലായത് . ഇനി ഇരുപത്തി എട്ട് നാളുകള്‍ കാത്തിരുന്നാല്‍ തിരുവോണം  .കേരളം ഒന്നായി ഒരുങ്ങുകയാണ്. ഇതിനിടയില്‍ കേരളത്തില്‍ വിവിധ തരത്തിലും തലത്തിലുമുള്ള ആഘോഷങ്ങള്‍ നടക്കും . ബൂലോകം ഓണ്‍ലൈന്‍ പത്രവും ഓണം കേരളത്തില്‍ ആഘോഷിക്കുന്നു . ജൂലൈ മാസം 31 [...]

ഓണ വാള്

ഓണ വാള്

ഓണ വാള്‍
 
വളരെ കഷ്ടപ്പെട്ട് കിട്ടിയ രണ്ടു ദിവസത്തെ ഓണാവധി കഴിഞ്ഞു തിരികെ എറണാകുളത്തേക്കുള്ള യാത്ര.  മൂന്നാം തിയതി ഉച്ചക്കുള്ള ഷിഫ്റ്റില്‍ ആണ്. വീടിനടുത്തുള്ള കീരിത്തോട് എന്ന സ്ഥലത്ത് ബസ്‌ കാത്തു നില്‍ക്കുന്നു. തിരുവോണത്തിന്റെ അടുത്ത ദിവസം ആയതു കൊണ്ട് ബസില്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടില്ല എന്ന് ഉറപ്പാണ്‌. രാവിലെ തന്നെ വൃത്തി കെട്ട ഒരു മഴ. നീണ്ട കാത്തിരിപ്പിന് ശേഷം അവസാനം പൌര്‍ണമി ബസ്‌ വന്നു. ഇടിച്ചു കയറി നോക്കിയപ്പോള്‍ നല്ല തിരക്ക്. എന്തായാലും കമ്പിയില്‍ പിടിച്ചു [...]

നനഞ്ഞ ഓണാഘോഷങ്ങള്‍

നനഞ്ഞ ഓണാഘോഷങ്ങള്‍

ഈ വര്‍ഷം ബൂലോകത്തെ ഓണാഘോഷങ്ങള്‍ക്കൊന്നും ഒരു സന്തോഷവും കാണുന്നില്ല. ഓണാഘോഷം സാധാരണയായി കോണ്ടാടാറുള്ള തോന്ന്യാശ്രമം, ആല്‍ത്തറ തുടങ്ങിയ ബ്ലോഗുകളില്‍ ഓണാഘോഷമെന്നും പറഞ്ഞ് എന്തൊക്കെയോ എഴുതി കാണുന്നു. അവയ്ക്കൊന്നും പഴയതു പോലെയുള്ള ഒരു ജീവന്റെ തുടിപ്പു കാണുന്നില്ല. മനസ്സിന്റെ പങ്കാ‍ളിത്തമില്ലാതെ അക്ഷരങ്ങളെഴുതിയാലും ബാനറുകള്‍ പതിപ്പിച്ചാലും ഓണം വരുമെന്നു തോന്നുന്നില്ല. കള്ളവും ചതിയും പൊളിവചനങ്ങളും സ്പര്‍ദ്ധയും ഇല്ലാതിരുന്നെങ്കിലല്ലേ മനസ്സുകള്‍ തുറക്കുകയുള്ളു?
ആല്‍ത്തറയിലും തോന്ന്യാശ്രമത്തിലും ഒരിക്കല്‍ ഒരുപാടു മനസ്സുകള്‍ ഒത്തുചേര്‍ന്നിരുന്നു. അന്നവിടെ എന്നും ഓണമായിരുന്നു. എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന അക്കാലത്ത് അവിടങ്ങളില്‍ മാവേലി എന്നും [...]

ഓണാഘോഷം വേണ്ടെന്നു വച്ചു.

ഓണാഘോഷം വേണ്ടെന്നു വച്ചു.

എല്ലാ വര്‍ഷവും വളരെ ആഘോഷപൂര്‍വം കൊണ്ടാടിയുരുന്ന ഓണാഘോഷം വേണ്ടെന്നു വച്ചെന്ന് അമേരിക്കയില്‍ നിന്നും ചില ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പറഞ്ഞു കേള്‍ക്കുന്നു. ഈ വാര്‍ത്ത ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം വിപുലമായ ആഘോഷപരിപാടികളാണ് ഉണ്ടായിരുന്നത്. അവയില്‍ ലോകത്തെമ്പാടുമുള്ള ബൂലോകര്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് സംബന്ധിച്ചിരുന്നു. ബൂലോക ഒത്തൊരുമയുടെ മകുടോദാഹരണമായി ഇത് എക്കാലവും ചൂണ്ടിക്കാണിക്കപ്പെടും എന്ന കാര്യത്തിലും യാതൊരു സംശയവും ഇല്ല. എന്നാല്‍ അപ്രതീക്ഷിതമായി എന്തെല്ലാമോ സംഭവിച്ചുവോ? എന്താണ് ബൂലോകത്തെ വ്യക്തി ബന്ധങ്ങള്‍ പെട്ടെന്ന് തകരുവാനുള്ള കാരണം..? ഇ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes