BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: കാപ്പിലാന്‍

ഓണം വരവായി

ഓണം വരവായി

ആകാശത്ത്‌ നിന്നും കാര്‍മേഘങ്ങള്‍ മാഞ്ഞു തുടങ്ങി .മഴ കഴിഞ്ഞു .മനം തെളിഞ്ഞു . വിവാദങ്ങള്‍ക്കും ,വാഗ്വാദങ്ങള്‍ക്കും വിടപറഞ്ഞു കൊണ്ട്‌ മനുഷ്യര്‍ എല്ലാം ഒന്നായിരുന്ന ആ നല്ല നാളുകളെ ഓര്‍മ്മിപ്പിക്കുന്ന ഓണ നാളുകള്‍ സമാഗതമായി . ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഒന്നായി ഒരേ മനസോടെ ആഘോഷിക്കുന്ന ഓണ നാളുകളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .
 
രാവിലെ പത്രം വായിച്ചപ്പോഴാണ് ഇന്ന് പിള്ളാര്‍ക്കുള്ള ഓണമാണ് എന്ന് മനസിലായത് . ഇനി ഇരുപത്തി എട്ട് നാളുകള്‍ കാത്തിരുന്നാല്‍ തിരുവോണം  .കേരളം ഒന്നായി ഒരുങ്ങുകയാണ്. ഇതിനിടയില്‍ കേരളത്തില്‍ വിവിധ തരത്തിലും തലത്തിലുമുള്ള ആഘോഷങ്ങള്‍ നടക്കും . ബൂലോകം ഓണ്‍ലൈന്‍ പത്രവും ഓണം കേരളത്തില്‍ ആഘോഷിക്കുന്നു . ജൂലൈ മാസം 31 [...]

വിവാദങ്ങളിലൂടെ

വിവാദങ്ങളിലൂടെ

 
 നിയമ സഭയില്‍ നിന്നും 
 
 ഉള്ളത് പറഞ്ഞാല്‍ അച്ചുവും ചിരിക്കും .
  
 
 
 
 
 
 
 
 
 
 
 
” പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണക്കുന്ന യു.ഡി.എഫ്‌. തീക്കൊള്ളി കൊണ്ടു തല ചൊറിയുകയാണ്‌. ഇനിയെങ്കിലും അതവസാനിപ്പിക്കാന്‍ തയാറാകണം. അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ടു പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ്‌ റെയ്‌ഡ് ചെയ്‌തപ്പോള്‍ കിട്ടിയ ലഘുലേഖകള്‍ മതവിദ്വേഷം വര്‍ധിപ്പിക്കും. തന്റെ മറുപടി കേള്‍ക്കുമ്പോള്‍ ബാബുവിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നതു താന്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി ചിരിച്ചു കൊണ്ടു പറഞ്ഞു.”
( കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ചങ്കുറപ്പ് കാണിക്കുന്ന കേരളം കണ്ട നല്ലൊരു മുഖ്യന്‍ ) 
 
 
 
” [...]

റിയാലിറ്റി ലവ് ജിഹാദ്

റിയാലിറ്റി ലവ് ജിഹാദ്

ഫ്‌ളാറ്റ്‌ സ്വന്തമാക്കാന്‍ ഇറങ്ങി ഒടുവില്‍ ചാനലിലെ റിയാലിറ്റി ഷോ നൃത്താധ്യാപകന്റെ മുന്നില്‍ ഫ്‌ളാറ്റായി മത്സരാര്‍ഥിയായ പെണ്‍കുട്ടി വീടുവിട്ടു. അന്വേഷിച്ചിറങ്ങിയ വീട്ടുകാര്‍ ഒടുവില്‍ സത്യം കണ്ടെത്തുകയും മകളെ മടക്കി ലഭിക്കാന്‍ കോടതിയില്‍ പോവുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കാമുകന്റെയൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം ഒടുവില്‍ കോടതി അംഗീകരിച്ചതോടെ മകളെ റിയാലിറ്റി ഷോ താരമാക്കാന്‍ ഇറങ്ങിയ മാതാപിതാക്കള്‍ക്ക്‌ വേദനയുടെ ‘റിയല്‍’ ഷോ ആയിമാറി.

എന്നാല്‍ ഫ്‌ളാറ്റ്‌ ഒരെണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതം തരമായതിന്റെ ആഹ്‌ളാദത്തിലാണ്‌ പെണ്‍കുട്ടി. പ്രമുഖ [...]

രാജാക്കന്മാരൊക്കെ ഇത്ര തെണ്ടികളാണോ ?

രാജാക്കന്മാരൊക്കെ ഇത്ര തെണ്ടികളാണോ ?

എന്തിനെക്കുറിച്ചും നമുക്കെല്ലാം ഒരോ സങ്കല്പങ്ങളുണ്ട്. ഉദാഹരണത്തിന് ആനയെ കാണുമ്പോള്‍ അതൊരു ആനയല്ലാതെ കൂനയോ ചേനയോ
ആകില്ലെന്നും ഇതൊന്നും തിരിച്ചറിയാത്ത മണ്ണുണ്ണികള്‍ അല്ലെന്നും നമുക്കറിയാം .മിനിമം എലിയും പ ## എങ്കിലും തിരിച്ചറിയാനുള്ള ശേഷി ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട . ഈ കാര്യം പറയാന്‍ കാരണം എന്താന്ന്ച്ചാല് കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നതാണ് രാജാക്കന്മാരുടെ ഓരോരോ വീര ധീര കൃത്യങ്ങളും പരാക്രമങ്ങളും .

പറക്കും കഴുത !!

ടൂറിസം വികസിപ്പിക്കാന്‍ എന്തെല്ലാം ചെയ്യാം ?
 അതിനു മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുകൂടാ ?
ഇവയെ കുറിച്ചെല്ലാം വളരെ കൂലംകഷമായി ചിന്തിക്കുകയും പോസ്റ്റുകള്‍  തുരുതുരാ ഇട്ടു പ്രതികരിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍ .ഒടുവില്‍ അമ്മയും പെങ്ങളും ഒഴിച്ച് ബാക്കി എല്ലാം ടൂറിസം വികസനത്തിന് വേണ്ടി കൊടുക്കാം എന്നും നമ്മുടെ തലമുതിര്‍ന്ന ആളുകള്‍ കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .അതെല്ലാം നിസാര കാര്യങ്ങളായി പലപ്പോഴും നമ്മള്‍ കണക്ക് കൂട്ടിയിടുമുണ്ട് .എന്നാല്‍ മനുഷ്യരോട് എന്തും ചെയ്യാം എന്നതുപോലെയാണോ കഴുതകളോട് ചെയ്യേണ്ടത് ?
പൊതുജനം എന്ന കഴുതയെ [...]

കേരളത്തില്‍ താലിബാന്‍ കോടതികള്‍ .

കേരളത്തില്‍ താലിബാന്‍ കോടതികള്‍  .

 

 

 

 

തിരുവനന്തപുരം: സമാന്തരകോടതികള്‍ സ്‌ഥാപിച്ച്‌ താലിബാന്‍ മാതൃകയില്‍ എതിരാളികളെ വകവരുത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം കേരളത്തെ അതിരൂക്ഷമായ അരാജകത്വത്തിലേക്കു തള്ളിവിടുമെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌.
അഫ്‌ഗാനിസ്‌ഥാനിലും പാകിസ്‌താനിലും പ്രവര്‍ത്തിക്കുന്ന താലിബാന്‍ കോടതികളുടെ മാതൃകയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ കേരളത്തില്‍ 14 കോടതികള്‍ സ്‌ഥാപിച്ചു. ഇതിലൊരു കോടതിയുടെ ആദ്യവിധിയായിരുന്നു മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടലിലൂടെ നടപ്പാക്കിയതെന്നും കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ.
മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ കോടതിയുടേതാണു കേരളത്തിലെ ആദ്യവിധി. തലസ്‌ഥാന ജില്ലയില്‍ മാത്രം രണ്ടു കോടതികളുണ്ട്‌.
മലപ്പുറം, കാസര്‍ഗോഡ്‌ ജില്ലകള്‍ക്ക്‌ ഒരു കോടതി. ബാക്കിയെല്ലാ ജില്ലകളിലും ഓരോ [...]

BLOGERS MEET 2010

BLOGERS MEET 2010

ബ്ലോഗേര്‍സ് സമ്മേളനം
 

 ഭാരത്‌ ബന്ദും ജൂലൈ നാലും ഒരേ മാസം അടുപ്പിച്ചടുപ്പിച്ച് വന്നതുകൊണ്ട് ഒരു അന്താരാഷ്ട്രാ പൗര ബ്ലോഗര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല .തീര്‍ച്ചയായും ഇങ്ങനെയുള്ള ദിവസങ്ങളില്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയരുത്‌ .ഭാരത്‌ ബന്ദ്‌ പോലുള്ള ദിവസങ്ങള്‍ വിദേശങ്ങളില്‍ പാര്‍ക്കുന്ന ഭാരതീയ പൌരന്മാര്‍ക്കും ആഘോഷിക്കുവാന്‍ ഉള്ള അവസരങ്ങളായി ഉപയോഗിക്കണം എന്നതിന്റെ വിദൂര വീക്ഷണത്തിന്റെ അനന്തരഫലമായാണ് ആഫ്രിക്കന്‍ സഫാരിക്ക്‌ പിള്ള തള്ള പരിവാരങ്ങളുമായി ഇറങ്ങി പുറപ്പെട്ടത്‌ .

ആഫ്രിക്കന്‍ സഫാരി തന്നെ തിരഞ്ഞെടുക്കുവാന്‍ കാരണം , തങ്കമ്മയെയും കാണാം താളിയും ഒടിക്കാം [...]

അപ്പനെ വിളിക്കുന്നത്‌ .

അപ്പനെ വിളിക്കുന്നത്‌ .

ഒരിടത്തൊരിടത്തൊരു പയ്യനുണ്ടായിരുന്നു
ഒരു കൊച്ചു പയ്യന്‍ .
അവന്‌ വേണ്ടതൊന്നും ഒരിക്കലും കിട്ടിയിരുന്നില്ല .
ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ ?
അവന്‌ വേണ്ടതൊന്നും ഒരിക്കലും
കിട്ടാതിരുന്നതുകൊണ്ടാകും , ഒടുവില്‍
കടലിന്റെ ഗര്‍ത്തത്തില്‍ അമ്മയെ തേടി ചാടിയത് .
കുറച്ചു കഴിഞ്ഞു കാണണം ,
ഒന്നും കിട്ടാത്ത കുടവയറന്‍ തിമിംഗലം,
അവനെ വിഴുങ്ങാന്‍ തീരുമാനിച്ചത് .
ചെയ്യുന്നത് തെറ്റാണെന്ന് അവനറിയാം
പക്ഷേ ..
താമസിച്ചു പോയിരുന്നു .
ശരി ..
കുറച്ചപ്പുറത്ത്‌
വളഞ്ഞും പുളഞ്ഞും പിന്നെ വളഞ്ഞും
വളവുകളുള്ള കോണിപ്പടികളുള്ള
വളരെ വളരെ പഴകിയ ഒരു ഗ്രന്ഥശാല
തടിച്ചു വീര്‍ത്ത അക്ഷരങ്ങളുള്ള തടിയന്‍ പുസ്തകങ്ങള്‍
വളരെ പഴകിയവ , ചിതലുകള്‍ ഉള്ള നോവലുകള്‍
ബ്രിട്ടീഷ് [...]

നായീന്റെ മക്കള്‍

നായീന്റെ മക്കള്‍

കയീന്റെ മക്കളോ അതോ നായീന്റെ മക്കളോ ?
ഏതാണ് ശരിയെന്നറിയില്ല .എന്തായാലും തല്ക്കാല സൌകര്യത്തിനായി നായീന്റെ മക്കള്‍ എന്ന് തന്നെ വിളിക്കാം .അതിനാണ് ഇപ്പോള്‍ ഡിമാണ്ട് കൂടുതല്‍ .ചില നായീന്റെ മക്കള്‍ കാരണം ദൈവത്തിന് പോലും മനുഷ്യരെ നായീന്റെ മോനെ എന്ന് വിളിക്കാന്‍ കഴിയാത്ത കാലമാണ് .അത്രയ്ക്ക് നമ്മള്‍ പുരോഗമിച്ചിരിക്കുന്നു .അല്ലെങ്കില്‍ ഏതോ ഒരു ദൈവം ഏതോ ഒരു മുഹമ്മദിനെ നായീന്റെ മോനെ എന്ന് വിളിച്ചതില്‍ ഏതോ ഒരു ജോസഫിന്റെ കൈ വെട്ടേണ്ട കാര്യം നായീന്റെ മക്കള്‍ക്കുണ്ടായിരുന്നോ ? ഉണ്ടായിരിക്കും .കാരണം അത് നായീന്റെ മക്കളുടെ ദോഷം കൊണ്ടല്ല മറിച്ച് ഈ ലോകത്തിന്റെ ഗുണം കൊണ്ടാണ് .

കാക്കക്കൊപ്പം കിളിയും പറന്നു

കാക്കക്കൊപ്പം കിളിയും പറന്നു

ആകാംഷാഭരിതമായ ഒരു കളി കൂടി ലോകകപ്പില്‍ കഴിഞ്ഞു.പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല .പ്രതീക്ഷിച്ചതിനും അപ്പുറത്ത് എന്തൊക്കെയോ നടന്നു .എന്തായിരുന്നു പുകിലുകള്‍ .കാക്ക , മെസ്സി , ദൈവം,  കുഞ്ഞുങ്ങള്‍ .ഒടുവില്‍ ജര്‍മ്മന്‍ പടക്കപ്പല്‍ ഇറങ്ങി അര്‍ജന്റീനയുടെ വലകള്‍ തുരുതുരെ കുലുക്കിക്കളഞ്ഞു .ആദ്യ അഞ്ച് മിനിട്ടിനുള്ളിലെ ജലപീരങ്കി മറഡോണ കുഞ്ഞുങ്ങളുടെ ചിറകുകള്‍ നനച്ചു കളഞ്ഞു .പിന്നീട് നടന്ന കളി ചിറകുകള്‍ നനഞ്ഞ് കുതിര്‍ന്ന ഒരുകുട്ടം ചെല്ലക്കിളിയുടെ കളിയാണ് .അവസരത്തിനൊത്തുയര്‍ന്ന ജര്‍മ്മന്‍ പടയാളികള്‍ അര്‍ജന്റീനയുടെ കുഞ്ഞുങ്ങളെ ഗ്രൗണ്ടില്‍ നെട്ടോട്ടമോടിച്ചു.ചില അവസരങ്ങളില്‍ അര്‍ജന്റീന പ്രതീക്ഷകല്‍ക്കൊപ്പം ഉയര്‍ന്ന് എങ്കിലും കരുത്തനായ ജര്‍മ്മന്‍ ഗോളിയുടെ പ്രകടനങ്ങള്‍ അര്‍ജന്റീനയെ നിരാശയുടെ ആഴക്കടലില്‍ മുക്കിക്കളഞ്ഞു എന്ന് വേണം പറയുവാന്‍ .ആദ്യ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes