രാവിലെ കൂഴൂരിനോട് ഞാന്‍ ചോദിച്ചു എടോ കൂഴൂരെ എനിക്ക് ഗ്രാഫിറ്റിയെ കുറിച്ച് കുറച്ച് എഴുതണം തനിക്കെന്തെങ്കിലും വിരോധം ഉണ്ടോ എന്ന് . കൂഴൂരിന്റെ മറുപടി വിരോധമൊന്നും ഇല്ല എഴുതുമ്പോള്‍ ചാറ്റില്‍ പറഞ്ഞ കാര്യം കൂടി എഴുതണം .ചാറ്റില്‍ പറഞ്ഞത് മറ്റൊന്നുമല്ല കൂഴൂരിന്റെ ഗ്രാഫിറ്റി എന്ന കവിതയില്‍ ആദ്യ കമെന്റ് തന്നെ ” എന്താ കൂഴൂരെ മൂത്രമൊഴിക്കുകയാണോ ” എന്നൊരു സുഹൃത്ത് ചോദിക്കുന്നതായിട്ടുണ്ട് .അതിനെക്കുറിച്ച് മാത്രമേ ചാറ്റില്‍ പറഞ്ഞുള്ളൂ . മൂത്രമൊഴിക്കുന്നത് ഒരു ചരിത്ര സംഭവമല്ലല്ലോ എന്നാല്‍ കവിതയിലെ [...]
മലയാളത്തിലെ യുവ കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ് നമ്മുടെ പ്രിയങ്കരനായ ശ്രീ. കുഴൂര്‍ വിത്സണ്‍. ഒരു കവിയായി മാത്രമല്ല അദ്ദേഹം നമ്മുടെ മുന്നില്‍ എത്താറുള്ളത്. മികച്ച ഒരു വാര്‍ത്താ അവതാരകനായും നിങ്ങള്‍ അദ്ദേഹത്തെ ടെലിവിഷന്‍-റേഡിയോ മാധ്യമങ്ങളിലൂടെ ദിനവും അറിയുന്നു.
ബൂലോകം ഓണ്‍ലൈനില്‍ നിങ്ങളോട് അടുത്തതായി സംസാരിക്കുന്നത് ഈ ബഹുമുഖ പ്രതിഭയാണ്. നിരവധി പുരസ്കാരങ്ങള്‍ ഇതിനകം തന്നെ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
“ഉറക്കം ഒരു കന്യാസ്ത്രീ” (ഖനി ബുക്സ്), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -” ഇ” (പാപ്പിയോണ്‍), “വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം” [...]