ടൂറിസമാണ് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട് അവരില്‍.
കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ് ഉപയോഗപ്പെടുത്തുന്നത്. അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന് മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട് മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് അവിടെ 40,000 ഡോളര്‍ ചെലവ് വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ.
July 4, 2010 | Posted in
വാര്‍ത്ത |
Read More »
മലയാള മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു ഇമെയില്‍ എനിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടി. പൊതുവേ ഇത്തരം ഇമെയിലുകളൊന്നും ഞാന്‍ തുറക്കാറേ ഇല്ല. സബ്ജക്റ്റ് ലൈന്‍ നോക്കി ഡിലീറ്റ് ചെയ്യുകയാണ് പതിവ്. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സ്ഥിരമായി വരാറുള്ള വഴിപാടു മെയിലുകളുടെ കൂട്ടത്തിലാണ് ഞാന്‍ ഇത്തരം മെയിലുകളെ കാണാറുള്ളത്. ഒരു അന്താരാഷ്‌ട്ര ‘ഇടതു’ വായനക്കാരനും ബുദ്ധിജീവിയുമായ സുഹൃത്ത് ഉദയന്‍ (’ഉദയോവിസ്കി’ എന്ന് ഞാന്‍വിളിക്കുന്ന ) അയച്ചതായത് കൊണ്ട് മാത്രമാണ് ഞാന്‍ [...]
March 1, 2010 | Posted in
വാര്‍ത്ത |
Read More »
അമ്പലമുറ്റത്ത് മഴ കനത്ത് പെയ്യുന്നു. മൂടല്‍ മഞ്ഞ് പോലെ മൂടിക്കെട്ടിപ്പെയ്യുന്ന മഴയില്‍ ആനക്കൊട്ടിലിനുമപ്പുറം ദൂരെ അമ്പലക്കുളവും അതിനുമപ്പുറം പരന്ന് കിടക്കുന്ന നെല്‍പാടവും പിന്നെ കറുത്ത ആകാശവും കണ്ണടയില്ലാത്ത വൃദ്ധന്റെ കാഴ്ച പോലെ അവ്യക്തമാണ്. പാടത്തിന് നടുവിലൂടെയുള്ള തീവണ്ടിപ്പാളത്തില്‍ക്കൂടി മഴയില്‍ കുതിര്‍ന്ന് പാഞ്ഞുപോവുന്ന തീവണ്ടിയുടെ ചൂളം വിളി മഴയുടെ സംഗീതത്തില്‍ അലിഞ്ഞ് ഇല്ലാതാവുന്നത് ശ്രദ്ധിച്ച് കണ്ണന്‍ ദേവസ്വം ഓഫീസിന്റെ തിണ്ണയിലുള്ള കസേരയിലിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ മഴയിലേക്ക് മനസ്സ് നട്ട് ഇങ്ങനെ ചാരി ഇരിക്കുന്നത് അല്ലെങ്കിലും ഒരു സുഖമുള്ള ഏര്‍പ്പാടാണ്; [...]
January 22, 2010 | Posted in
കഥ |
Read More »
ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചിട്ടില്ലെങ്കില്‍ പിന്നെ ഉപ്പിനും വെള്ളത്തിനും അതിന്റെ നിലവാരം നഷ്ടപ്പെടും. സൂഫിയ ഒരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്ത പച്ചപ്പാവമാണെന്നാണ് മഅദനിയും കൂട്ടുകാരും പറയുന്നത്. രണ്ടു കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖംമൂടിയിട്ടാണ് അവര്‍ ജീവിക്കുന്നത് എന്നും പറയുന്നു. പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍ക്കോ വേണ്ടി വോട്ടു ചോദിക്കാന്‍ ടീ വീയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണത്രേ അല്‍പ നേരത്തേക്ക് മുഖം മൂടി അഴിച്ചു വെച്ചത്.
കളമശ്ശേരി ബസ്സ് കത്തിച്ച ദിവസവും ബംഗ്ലൂരില്‍ സ്ഫോടനം നടന്ന [...]
December 14, 2009 | Posted in
വാര്‍ത്ത |
Read More »
കാലന്‍ കുട്ടി (Kaalankutty)
കാലന്‍കുട്ടി മറ്റാരുമല്ല, എന്റെ വല്ല്യപ്പനാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് തറപ്പില് ഉലഹന്നാന്‍ മാണി എന്നാണ്. വല്യപ്പന്‍ എന്നാല്‍ എന്റെ അമ്മയുടെ അപ്പന്‍. നേര്യമംഗലം ഊന്നുകള്‍ ഭാഗത്ത് നിന്നും 1960 സില്‍ ഇടുക്കി മലനിരകള്‍ എക്സ്‌പ്ലോര്‍ ചെയ്തു എന്റെ വല്യപ്പനും സംഘവും. കാട്ടാനയോടും കാട്ടുപോത്തിനോടും പോരാടി അവിടെ പൊന്ന്‍, സോറി കുരുമുളകും ഏലവും വിളയിച്ചു.
പതിയെ പതിയെ അക്കാലത്തെ ഏതൊരു ആമ്പിളയെയും പോലെ എന്റെ വല്യപ്പനും കള്ള് കഞ്ചാവ് തുടങ്ങിയ ഭക്ഷണ പദാര്‍തഥങ്ങളോട് സ്നേഹം കാട്ടി തുടങ്ങി. [...]
December 4, 2009 | Posted in
നര്‍മ്മം |
Read More »
കൊച്ചി: കര്‍ശനമായ ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ബ്രിട്ടീഷ് മാതൃകയിലുള്ള അധികാര ചിഹ്നമായ വെള്ളി ദണ്ഡ് ഉപേക്ഷിക്കുന്നു. മുപ്പത്തിനാലായിരം രൂപയാണ് ഇതിന്‍റെ വില.
കൂടാതെ ഇനി മുതല്‍ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിലും ഇനി പ്രവൃത്തി ദിവസമായിരിക്കും.അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും താല്പര്യമെങ്കില്‍ ശനിയാഴ്ചകളില്‍ പഴയ കേസുകള്‍ പരിഗണിക്കും. ഒട്ടേറെ കേസുകള്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നു വേനലവധിക്കാലത്തും പ്രത്യേക സിറ്റിംഗ് നടപ്പാക്കാനും തീരുമാനമായി. സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും തീരുമാനിച്ചു.
പരിസ്ഥിതി [...]
October 31, 2009 | Posted in
വാര്‍ത്ത |
Read More »
ത്രികോണ മത്സരത്തിനു ഇനിയും ബാല്യമുറക്കാത്ത കേരളത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാതെയാണ് ബി.ജെ.പി. മത്സരത്തിനിറങ്ങുന്നത്. മത്സരിക്കാതിരുന്നാല്‍ വോട്ട് കച്ചവടം എന്ന ആരോപണത്തിനുള്ള സാധ്യത, മത്സരിക്കാനല്ലെങ്കില്‍ എന്തിന് രാഷ്ട്രീയ പ്രവര്‍ത്തനം എന്നിങ്ങനെയൊക്കെയുള്ള ചിന്തകള്‍ക്കൊടുവില്‍ ബി.ജെ.പി.യും സ്ഥാനാര്‍ത്ഥികളെ അണിനിരത്തിക്കഴിഞ്ഞു. ജയിക്കുക എന്നതിനേക്കാളുപരി സജീവസാന്നിധ്യമുറപ്പിക്കുക എന്നതായിരിക്കണം ബി.ജെ.പി. മുന്നില്‍ കാണുന്നത്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയാണോ തളര്‍ച്ചയാണോ കേരള മണ്ണിലുള്ളതെന്ന് കൂടി വിശകലനം ചെയ്യുന്നതാവും ഈ ഉപതെരഞ്ഞെടുപ്പ്.
ശോഭാ സുരേന്ദ്രന്‍: എറണാകുളത്ത് നിന്നും മത്സരിക്കുന്ന ശോഭാ സുരേന്ദ്രന്‍ നിലവില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. കര്‍ഷക മോര്‍ച്ച സംസ്ഥാന [...]
October 23, 2009 | Posted in
രാഷ്ട്രീയം |
Read More »
ഉപതെരഞ്ഞെടുപ്പിലേക്ക് കേരളം അടുത്തു കൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് നെ സംബന്ധിച്ചിടത്തോളം എത്രതന്നെ മാറിച്ചിന്തിച്ചാലും ഈ ഇലക്ഷന്‍ സംസ്ഥാന ഭരണത്തെ ജനം നേരിട്ടു വിലയിരുത്തുന്നത് പോലെ തന്നെയാകും എന്നതില്‍ എല്‍.ഡി.എഫിനു തന്നെ പൂര്‍ണ്ണ ബോധ്യമുണ്ട്. കണ്ണൂരില്‍ എം.വി. ജയരാജനും എറണാകുളത്ത് പി.എന്‍. സിനുലാലും ആലപ്പുഴയില്‍ ജി കൃഷ്ണപ്രസാദുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.
എം.വി. ജയരാജന്‍: കണ്ണൂര്‍ മണ്ഡലം എല്‍.ഡി.എഫിനു അനുകൂലമാക്കാന്‍ കഴിവുള്ള ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ത്ഥി തന്നെയാണു എം.വി. ജയരാജന്‍. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായിരുന്ന ജയരാജന്‍റെ പേരു ജില്ലാക്കമ്മിറ്റി ഏകകണ്ഠമായിട്ടാണ് [...]
October 18, 2009 | Posted in
രാഷ്ട്രീയം |
Read More »
പ്രമുഖരാഷ്ട്രീയ കക്ഷിയായ ബി.ജെ.പി. കൂടി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടു കൂടി കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി ചിത്രം എറെക്കുറെ പൂര്‍ത്തിയായി. ഇടത്-ഐക്യമുന്നണികള്‍ നേരത്തെ തന്നെ മൂന്നുമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് കക്ഷികളും അണിനിരന്നതോട് കൂടി അതിശക്തമല്ലെങ്കിലും ത്രികോണമത്സരത്തിനു തന്നെ മണ്ഡലങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. നവംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.
ഐക്യജനാധിപത്യ മുന്നണി
എ.പി. അബ്ദുള്ളക്കുട്ടി (കണ്ണൂര്‍ ), ഡൊമിനിക് പ്രസന്റേഷന്‍ (എറണാകുളം), എ. എ. ഷുക്കൂര്‍ (ആലപ്പുഴ) എന്നിവരാണ് വലതു മുന്നണി സാരഥികള്‍. നേരത്തെ സംസ്ഥാന നേതൃത്വം നല്‍കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക ഹൈക്കമാന്റ് അംഗീകരിച്ചിരുന്നു.
ഡൊമിനിക് [...]
October 15, 2009 | Posted in
രാഷ്ട്രീയം |
Read More »
എം ബി ബി എസ് അവസാനവര്‍ഷ പരീക്ഷയ്ക്ക് ഹാളുകള്‍ ഒരുക്കുന്നതിനായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ നാലാം വാര്‍ഡിലെ രോഗികളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കൊച്ചു കുട്ടികളടക്കമുള്ള രോഗികളെയാണ് വാര്‍ഡുകളില്‍ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുതലാണ് എം ബി ബി എസ് പരീക്ഷ ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച് പരീക്ഷയ്ക്ക് സ്ഥലം ഒരുക്കുന്നതിനു വേണ്ടിയാണ് പിഞ്ചു കുട്ടികളടക്കമുള്ള രോഗികളെ തറയിലേക്ക് മാറ്റിയിരിക്കുന്നത്. ഡ്രിപ്പ് നല്‍കിയിട്ടുള്ള കുട്ടികള്‍ ഉള്‍പ്പെടെയാണ് [...]
August 9, 2009 | Posted in
വാര്‍ത്ത |
Read More »