വിശാലമനസ്കന്‍;അഭിമുഖം.
നമസ്കാരം മിസ്റ്റര്‍ വിശാലമനസ്കന്‍. ഈ അഭിമുഖത്തിന് വായനക്കാരുടെയും ബൂലോകം ഓണ്‍ലൈനിന്റെയും അകമഴിഞ്ഞ നന്ദി ആദ്യം തന്നെ രേഖപ്പെടുത്തിക്കൊള്ളുന്നു.
1. വിശാല മനസ്കന്‍ എന്ന പേരിനു പിന്നിലെന്തെങ്കിലും സംഭവം ഉണ്ടോ?
ബേസിക്കലി ചെറുപ്പത്തിലേ മുതല്‍ ഞാന്‍ വിശാലമനസ്കനാണ്. അതിന് തെളിവായി അനവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്നു പറയാം.
ഒരിക്കല്‍ കുമ്പാരസമുദായത്തില്‍പെട്ട ഒരു ചേട്ടന്‍ ധര്‍മ്മത്തിനായി വീട്ടില്‍ വന്നു. സിറ്റൌട്ടില്‍ പേപ്പര്‍ വായനയില്‍ മുഴുകിയിരിക്കുന്ന എന്നോട്,
“ഈ പട്ടി കടിക്ക്വോ??“ എന്ന് രണ്ടുമൂന്ന് തവണ ഗേയ്റ്റിങ്കല്‍ നിന്ന് ചോദിക്കുകയും ഞാനതിന് ‘ഏയ് ഇല്ലില്ല. ചേട്ടന്‍ ധൈര്യായി പോരേ..’ [...]

