BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ചെറുകഥ

കാടു കയറുന്ന ചിന്തകള്‍

കാടു കയറുന്ന ചിന്തകള്‍

സുനയനേ………സുമുഖീ,സുമവദനേ…സഖീ……….ഉംബായിയുടെ ഗസലിന്റെ അകമ്പടിയില്‍ ഗ്ലാസുകള്‍ വീണ്ടും നിറഞ്ഞു.സന്തോഷങ്ങള്‍ ആഘോഷിച്ചു തീര്‍ക്കുവാനുള്ളതാണ്.
ഒരു ചെറുതാരകം മുറ്റത്തെ മുല്ലയില്‍ ഇന്നലെ രാവില്‍ അടര്‍ന്നു വീണു.ഉംബായിയുടെ ശബ്ദം നേര്‍ത്തു ,നേര്‍ത്തു വന്നു..
എന്റെ ഭൂമിയിലെ നിയോഗം അവസാനിച്ചു.ഞാന്‍ എന്ന യാഥാര്‍ഥ്യം ഇനിയില്ല.അവശേഷിക്കുന്നത് അന്ത്യ വിധി.പരലോകത്തില്‍ യമദേവന്‍ എനിക്കായി കാത്തിരിക്കുന്നു.

ശിവേട്ടന്‍

ശിവേട്ടന്‍

ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണര്‍ന്നു.കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ
ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു
എന്ന്‍ മാത്രം.
ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു.കത്തുന്ന ചിതകള്‍,ശവശരീരം ദഹിപ്പിക്കാനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിതകള്‍
ചിതാഭസ്മം നിമഞജനം ചെയ്യാനെത്തിയ ആള്‍ക്കാര്‍,എല്ലാ​‍ ജനങ്ങളിലും വിഷാദം നിഴലിച്ചു നില്‍ക്കുന്നു.കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു.കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.
സായാഹ്നങ്ങളില്‍ വീണ്ടും ഭാംഗിന്റെ ലഹരിയില്‍ അമരുക ഇതായിരുന്നു എന്റെ ദിനചര്യ.പ്രയാണത്തിന്റെ മറ്റൊരുനാള്‍ ഗംഗയുടെ
ഓരങ്ങളില്‍ വച്ചു കണ്ടു മുട്ടിയ ചെറുപ്പക്കാരനെ [...]

ഷാഹിനയുടെ ആത്മകഥ

ഷാഹിനയുടെ ആത്മകഥ

ഞാന്‍ഷാഹിന,മലബാറിന്റെ ആഡ്യതയില്‍ വളര്ന്ന സുന്ദരി(അതു തീരുമാനിക്കേണ്ടത് നിങ്ങളാണ്).എല്ലാ സൗഭാഗ്യങ്ങളോടും ജനിച്ച്
വളര്ന്നവള്‍.ഞാനും ആത്മകഥയെഴുതുവാന്പോകുന്നു.ഞാന്‍ പ്രശസ്തയല്ല.ലൈഗികതൊഴിലാളിയോ,ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയവളോ അല്ല,വെറും നാട്ടുമ്പുറത്തുകാരി എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.മാധ്യമങ്ങളുടെ
സെന്സേഷനെക്കുറിച്ചോ എനിക്കറിവില്ല.എന്റെ ആത്മസംത്രിപ്തി മാത്രമാണ് ലക്ഷ്യം.
ഞാനൊരു എഴുത്തുകാരിയല്ല,എങ്കിലും കഥയെഴുതുമ്പോള്സാഹിത്യം,ആലങ്കാരികത,അതിശയോക്തി എന്നിവ വേണ്ടേ?എങ്ങനെയാണ്
തുടങ്ങുക.ചെറുപ്പത്തില്‍ബാപ്പ പറഞ്ഞു തന്ന കാര്യം ഓര്മ വന്നു.ഒരു എഴുത്തുകാരന്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണ്
“ആയിരത്തൊന്ന് രാവുകള്‍” അതിലെ കഥാപാത്ര സ്രിഷ്ടിയും ഒരു കഥയെ മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതും എല്ലാം….
എഴുതാന്‍ തുടങ്ങുന്ന ഒരു വ്യക്തിക്കുകിട്ടുന്ന ബാലപാഠമാണ് ഈ ക്രിതി എന്ന് ബാപ്പ വിശ്വസിച്ചിരുന്നു.
ബാപ്പായെ [...]

അര്‍ഥമില്ലാതെ പെയ്യുന്ന മഴകള്‍

അര്‍ഥമില്ലാതെ പെയ്യുന്ന മഴകള്‍

അമ്പലമുറ്റത്ത്‌ മഴ കനത്ത്‌ പെയ്യുന്നു. മൂടല്‍ മഞ്ഞ്‌ പോലെ മൂടിക്കെട്ടിപ്പെയ്യുന്ന മഴയില്‍ ആനക്കൊട്ടിലിനുമപ്പുറം ദൂരെ അമ്പലക്കുളവും അതിനുമപ്പുറം പരന്ന് കിടക്കുന്ന നെല്‍പാടവും പിന്നെ കറുത്ത ആകാശവും കണ്ണടയില്ലാത്ത വൃദ്ധന്റെ കാഴ്ച പോലെ അവ്യക്തമാണ്‌. പാടത്തിന്‌ നടുവിലൂടെയുള്ള തീവണ്ടിപ്പാളത്തില്‍ക്കൂടി മഴയില്‍ കുതിര്‍ന്ന് പാഞ്ഞുപോവുന്ന തീവണ്ടിയുടെ ചൂളം വിളി മഴയുടെ സംഗീതത്തില്‍ അലിഞ്ഞ്‌ ഇല്ലാതാവുന്നത്‌ ശ്രദ്ധിച്ച്‌ കണ്ണന്‍ ദേവസ്വം ഓഫീസിന്റെ തിണ്ണയിലുള്ള കസേരയിലിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ മഴയിലേക്ക്‌ മനസ്സ്‌ നട്ട്‌ ഇങ്ങനെ ചാരി ഇരിക്കുന്നത്‌ അല്ലെങ്കിലും ഒരു സുഖമുള്ള ഏര്‍പ്പാടാണ്‌; [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes