BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: ടി. കെ. ഉണ്ണി

വികാരം – പ്രേമം

വികാരം – പ്രേമം

 
വികാരം – പ്രേമം
സ്നേഹവും പ്രേമവും വ്യത്യസ്തങ്ങളാണ്‌..!
സ്നേഹം സ്ഥായിയായ സത്യമാണ്‌..!
പ്രേമത്തിന്ന് സ്ഥായീഭാവമില്ല..!
സ്നേഹത്തിന്റെ വ്യാപ്തിയും അഭിലഷണീയതയും
പ്രേമത്തിന്ന് സ്വായത്തമല്ല..!
ആർക്ക്‌, ആരോട്‌, എപ്പോൾ, എങ്ങനെ
പ്രേമവും അതിന്റെ സായൂജ്യമായ പ്രണയവും
എന്നതിന്ന് പരിമിതികളും പരിവട്ടങ്ങളും
സദാ അകമ്പടി സേവിക്കുന്നുണ്ട്‌..!!
എല്ലാ പ്രേമങ്ങളും പ്രണയങ്ങളായിത്തീരുന്നില്ല..!
പ്രേമം പ്രണയമാണെന്നും അതാണ്‌ ജീവിത
സായൂജ്യമെന്നും ഉൽഘോഷിക്കുന്നത്‌ പ്രാചീന
കാവ്യമീമാംസകരും അവരുടെ കാവ്യസങ്കൽപ്പങ്ങളുമാണ്‌..!!
പ്രേമം സ്നേഹത്തിന്റെ പ്രച്ഛന്നവേഷധാരിയായി
സഞ്ചരിക്കുന്ന സന്ദർഭങ്ങൾ അനവധിയാണ്‌..!
അനുയോജ്യഘട്ടങ്ങളിൽ തന്റെ വാഹനമായ
സ്നേഹത്തെ ജഢമാക്കി വിശ്വരൂപനാകുന്നു..!
അതുകൊണ്ടാണ്‌ പ്രേമം നിഷ്ക്കളങ്കമല്ലാതാവുന്നത്‌..!!
[ജീവജാലങ്ങളിൽ, വൈകാരിക നിയന്ത്രണങ്ങൾക്ക്‌
അധികരിച്ചുള്ള കഴിവ്‌ നേടിയിട്ടുള്ളത്‌ മനുഷ്യകുലമാണ്‌
എന്നത്‌ നിസ്തർക്കം...അതേസമയം അധിക കാര്യങ്ങളിലും
കാര്യമായ ഗുണമേന്മകളൊന്നും മനുഷ്യമൃഗങ്ങൾക്കില്ലെന്ന്
സ്ഥാപിക്കപ്പെട്ടിട്ടുള്ള ശാസ്ത്രനിരീക്ഷണങ്ങൾ നിലവിലുണ്ട്‌.]
പ്രേമം സംഗീതം പോലെ രാഗതാളനിബദ്ധമാണ്‌..!
പ്രേമം [...]

ഒരു ചില്ലറക്കാര്യം

ഒരു ചില്ലറക്കാര്യം

ഒരു ചില്ലറക്കാര്യം 
********************************
 എന്റെ പോക്കറ്റിൽ 120 രൂപയെ ചില്ലറയായിട്ടുള്ളു..പേഴ്സിൽ ഒളിച്ചിരിക്കുന്ന ഒരു ചുവന്ന നോട്ട്‌..ഗാന്ധിത്തലയുള്ളത്‌..ആയിരം രൂപ..അത്‌ മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങൾ നടക്കൂ… ആയിരത്തിന്ന് ചെയ്ഞ്ച്‌ കിട്ടുമോ എന്തൊ..  ചോദിച്ചുനോക്കാം… 
 അടുത്തുകണ്ട പലചരക്കുകടയിലേക്ക്‌ കയറി..പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും… കടയുടെ വരാന്തയിലേക്ക്‌ കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേർ…എല്ലാവരുമായി പരിചയം പുതുക്കി…
 “കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ”, 
വിശേഷങ്ങൾ തിരക്കുന്നതിന്നിടയിൽ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു…
 “അതൊക്കെ പിന്നെപ്പറയാം, എനിക്ക്‌ ആയിരം രൂപക്ക്‌ ചെയ്ഞ്ച്‌ വേണം”
ഞാൻ ആവശ്യം പറഞ്ഞു..
“അതിനെന്ത്‌, ഞാനിപ്പോൾ തരാം, ഒരു മിനിട്ട്‌” .. [...]

പ്രയാണം.!

പ്രയാണം.!

പ്രയാണം.!
 ******
നമ്മുടെ സമീപകാല ചെയ്തികൾ അസാധാരണം.!
അവ മുൻകാല ചെയ്തികളുടെ കടകവിരുദ്ധം.!
നാം വലിയ വലിയ വീടുകളുണ്ടാക്കുന്നു.!
നമ്മുടെ കുടുംബം ചെറുതായി ചെറുതായിത്തീരുന്നു.!
നാം കൂടുതൽ കൂടുതൽ സാദ്ധ്യതകളുണ്ടാക്കുന്നു.!
അവക്കായി നമ്മുടെ സമയം കുറഞ്ഞു കുറഞ്ഞുവരുന്നു.!
നാം കൂടുതൽ കൂടുതൽ അറിവുകൾ നേടുന്നു.!
അറിവിന്റെ പ്രായോഗികത നമ്മിൽ കുറഞ്ഞു കുറഞ്ഞുവരുന്നു.!
നാം പലതിലും കൂടുതൽ പ്രാഗത്ഭ്യം നേടുന്നു.!
തന്നിമിത്തം നാം കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു.!
നാം കൂടുതൽ ഔഷധങ്ങളും ചികിത്സകളും ഉപയോഗിക്കുന്നു.!
നമുക്ക്‌ കുറഞ്ഞ ആരോഗ്യവും കൂടിയ ധനനഷ്ടവും ഫലം.!
നാം അന്യഗോളയാത്രക്ക്‌ തയ്യാറെടുക്കുകയും ചന്ദ്രനിലേക്ക്‌ പോവുകയും വരികയും ചെയ്യുന്നു.!
പക്ഷെ, നാം നമ്മളുണ്ടാക്കിയ പാത മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നു.!
നാം [...]

ശുദ്ധജലം

ശുദ്ധജലം

ശുദ്ധജലം കുടിച്ചുകൊണ്ട്‌ ശുദ്ധജലത്തെ സംരക്ഷിക്കുക

റിപ്പബ്ലിക്‌ ദിന ആഘോഷങ്ങൾ.!!

റിപ്പബ്ലിക്‌ ദിന ആഘോഷങ്ങൾ.!!

 
റിപ്പബ്ലിക്‌ ദിന ആഘോഷങ്ങൾ.!!
 
 എന്താണ്‌ റിപ്പബ്ലിക്‌..?
> പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായ ഒരു രാജ്യം..!!
വർഷാവർഷം നമ്മൾ രാജ്യം മുഴുവനും (അങ്ങനെ പറയാം) റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചുകൊണ്ടിരിക്കുന്നു..!
 നമ്മുടെ ശക്തിയുടെയും പ്രൗഢഗാംഭീര്യതയുടെയും പ്രകടനവും വിളംബരവുമാണിതെന്ന് നമ്മളിലധികവും വിശ്വസിക്കുന്നു..! 
എല്ലാവിധത്തിലും നിഷ്ഫലമാകുന്ന ഒരു വൃഥാ ദൗത്യം കൊണ്ട്‌ പൊതുജനത്തെ റി-പബ്ലിക്കാക്കുന്നു..!!
 ആറുദശാബ്ദത്തിലധികാമായുള്ള ഈ കെട്ടുകാഴ്ചകൾക്കും പ്രകടന ആഘോഷങ്ങൾക്കു ശേഷവും നമ്മുടെ ബഹുഭൂരിപക്ഷം ഗ്രാമങ്ങളും അതിലധിവസിക്കുന്ന രാജ്യത്തിലെ മൊത്തം ജനസംഖ്യയിലെ മുക്കാൽ ഭാഗം വരുന്ന ജനങ്ങളും (രാജ്യത്തെ റിപ്പബ്ലിക്കാക്കുന്ന പബ്ലിക്‌) മനുഷ്യജീവിതത്തിന്ന് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാതെ നരകിക്കുന്നു..?!
 പ്രിയപ്പെട്ട [...]

ഒരു അശുഭ ദിനം..!!

ഒരു അശുഭ ദിനം..!!

പ്രിയ സുഹൃത്ത്‌ രഞ്ജുവിന്‌……
പുതുവത്സരാഘോഷങ്ങളൊക്കെ ഇവിടെ ചുറ്റുപാടും അതിഗംഭീരമായിത്തന്നെ നടന്നു…യുവജനങ്ങൾ കുടിച്ചു മദിച്ച്‌ തിമർത്താടിയും വയോജനങ്ങൾ വിഷവീര്യം വർദ്ധിപ്പിച്ച്‌ ഇഴഞ്ഞനങ്ങാനാവാതെയും ആഘോഷിച്ചു…രണ്ടും കുടുംബങ്ങളിലെ സ്ത്രീജനങ്ങളുടെ ജോലിഭാരവും അവരുടെ കണ്ണീരൊഴുക്കും വർദ്ധിപ്പിച്ചു…
ആഹ്ലാദിച്ചതെന്തിനായിരുന്നെന്നോ, ആഹ്ലാദമെന്തായിരുന്നെന്നോ ആഹ്ലാദിച്ചാഘോഷിച്ചവർക്കിപ്പോൾ അറിയില്ല, ഓർക്കാനാവുന്നില്ല….
എന്റെ അയൽക്കാരൻ, കാസരോഗം മൂർച്ഛിച്ച്‌ ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന തന്തപ്പിടിക്ക്‌ ഒരു ഗുളികവാങ്ങിക്കൊടുക്കാൻ ഒരിക്കലും കാശുണ്ടാവാറില്ലാത്ത ബി.പി.എല്ലുകാരനായ പുന്നാരമകൻ, കോവളത്തേക്ക്‌ പുതുവർഷമാഘോഷിക്കാൻ പോയത്രെ..!!
നാടിന്ന് ഒന്നാംസ്ഥാനത്തെത്താൻ വിഷപ്പാമ്പുകളുടെ എണ്ണവും വണ്ണവും വർദ്ധിപ്പിക്കുന്ന നാട്ടുകാരും അവർക്കായി പ്രത്യേക കാർണിവൽ നടത്തുന്ന അ(ന)ധികൃതരും ചേർന്ന് നടത്തുന്ന ദ്രോഹാത്മക ദുരന്താഘോഷത്തിന്റെ [...]

താവളം

താവളം

കുളം
തവള
തവളക്കുളം
കുളങ്ങൾ കുശിനികളായപ്പോൾ,
ആലക്തികസൂര്യന്മാർ മിഴിതുറന്നപ്പോൾ,
തവളകൾ ജീവനുംകൊണ്ടോടി..!
പാടികളിലെ പൊട്ടക്കിണറുകളിൽ
അവരഭയം തേടി, സാമ്രാജ്യമാക്കി..
കിണറ്റിലെ തവളയെന്ന ഓമനപ്പേര്‌ സമ്പാദ്യമാക്കി.
തവളകൾക്കതിമോഹമെന്നും സാമ്രാജ്യം തന്റേതെന്നും അശരീരി..
പാതാളരാജന്റെ നിർദ്ദയമായ അധിനിവേശം,
കിണറുകളെല്ലാം പാതാളത്തിലേക്ക്‌ കൂപ്പുകുത്തി..
പാവം പച്ചത്തവളകൾ – അവ ജീവനില്ലാതെ ചാടിയോടി..
അല്ല, ചാടിച്ചാടി, താവളത്തിലെത്തി..
തവളക്ക്‌ താവളത്തിലെന്ത്‌ കാര്യമെന്ന് താവളരാജൻ..
താവളം ഞങ്ങൾക്കല്ലെങ്കിൽ പിന്നെയാർക്കെന്ന് തവളക്കൂട്ടം..
തവളക്ക്‌ പല്ല് മുളച്ചെന്ന് സുരക്ഷാശാസ്ത്രമണ്ടരികേന്ദ്രം ദളവ…
തവളയുടെ പല്ല് പറിക്കാൻ, പുല്ലുപോലും പറിച്ചിട്ടില്ലാത്ത
മല്ലന്മാരുടെ റൂട്ട്‌ മാർച്ച്‌…. ഒപ്പം
താവളരാജനും ദളവരാജനും താവളത്തിലെത്തിയപ്പോൾ
തവളകളെ കാണാനില്ല..!!
കഴുതജനത്തിന്റെ കാതിൽ കേട്ടത്‌ :
തവളകൾ അപ്രത്യക്ഷമായതിനാൽ രാജ്യത്തെ
താവളങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടതായി
താവളരാജന്മാരുടെ രാജനായ ദളവരാജൻ ഉത്തരവ്‌
പുറപ്പെടുവിച്ചിരിക്കുന്നു…!!!
പാവം തവളകൾ.!
പച്ചപ്പാവം [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes