BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: തോന്ന്യാശ്രമം

സഖാവ്‌ പോങ്ങുംമൂടന്‍

സഖാവ്‌ പോങ്ങുംമൂടന്‍

കാപ്പിലാന്‍ റിപ്പോര്‍ട്ടുന്നു…
ആശ്രമത്തിലെ  ഷാപ്പന്നൂര്‍ നിയോജകമണ്ഡലത്തില്‍ നടക്കുവാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിനെ പറ്റി ഇതിനോടകം ബൂലോകത്തെ പത്രമാദ്ധ്യമങ്ങളില്‍ നിന്നും ബൂലോകത്തിന് പുറത്തുള്ള  ‍ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പത്ര വാര്‍ത്തയില്‍ നിന്നും ഇതിനോടകം എല്ലാവരും അറിഞ്ഞു കാണുമല്ലോ . ഷാപ്പന്നൂരില്‍ ആവേശത്തിരമാലകള്‍ ആഞ്ഞടിക്കും . കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം തന്നെ ഷാപ്പന്നൂര്‍ തിരഞ്ഞെടുപ്പും നടക്കും . ഇതിനോടകം തന്നെ നരിക്കുന്നന്‍ , സുനില്‍പണിക്കര്‍ , ഏകാന്ത പഥികന്‍ എന്നീ സ്ഥാനാര്‍ഥികള് അണിയറയില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . [...]

തോന്ന്യാശ്രമം ഇന്ത്യന്‍ എക്സ്പ്രസില്‍

തോന്ന്യാശ്രമം ഇന്ത്യന്‍ എക്സ്പ്രസില്‍

തോന്ന്യാശ്രമത്തില്‍ നടക്കുന്ന ബൂലോക ഉപ തെരഞ്ഞെടുപ്പിനെപ്പറ്റി ഇന്ത്യന്‍ എക്സ്പ്രസിലും വാര്‍ത്ത. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് രംഗം കത്തിപ്പിടിക്കുന്ന അവസരത്തില്‍ മലയാള ബ്ലോഗിലും ആവേശം തിരതല്ലുന്ന തോന്ന്യാശ്രമം ഉപതെരഞ്ഞെടുപ്പ് ശ്രദ്ധ നേടുന്നു. മുന്‍ വര്‍ഷവും ആഘോഷമായി ബൂലോക തെരഞ്ഞെടുപ്പ് നടത്തിയ തോന്ന്യാശ്രമ ചരിത്രത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത മറ്റൊരു ചരിത്രമായി. തോന്ന്യാശ്രമാധിപന്‍ കാപ്പിലാന്‍റെ ഭരണം വിലയിരുത്താന്‍ ആഹ്വാനം ചെയ്യപ്പെട്ട ബൂലോക ഉപതെരഞ്ഞെടുപ്പില്‍, നരിക്കുന്നന്‍, സുനില്‍ പണിക്കര്‍, ഏകാന്ത പഥികന്‍ എന്നിവരാണ് ഗോദയില്‍ ഏറ്റു മുട്ടുന്നത്. 2007 നവംബറില്‍ തുടക്കമിട്ട തോന്ന്യാശ്രമത്തില്‍ [...]

തോന്ന്യാശ്രമം ഉപതിരഞ്ഞെടുപ്പ്

തോന്ന്യാശ്രമം ഉപതിരഞ്ഞെടുപ്പ്

തോന്ന്യാശ്രമം നിലനില്‍ക്കുന്ന ഷാപ്പന്നൂര്‍ നിയമസഭാ മണ്ടലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം വിവിധ സമിതികളും പ്രതിപക്ഷ ഭരണപക്ഷക്കാരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇന്നലെ  ഉന്നയിക്കുകയുണ്ടായി. എന്നാല്‍ മാന്ദ്യകാലമായതിനാല്‍ ഇങ്ങിനെ ഒരു തിരഞ്ഞെടുപ്പിന്റെ സാധ്യതയെ ആദ്യം കമ്മിഷന്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. വോട്ടറന്മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും കയ്യിലാണല്ലോ ഒരു മണ്ഡലത്തിന്റെയെന്നല്ല ഒരു സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ഭാവി കുടികൊള്ളുന്നതു തന്നെ. അടുത്ത കാ‍ലത്തായി സംജാതമായിരിക്കുന്ന അധികാര വികേന്ദ്രീകരണം, വോട്ടറന്മാരുടെ ശുഷ്കാ‍ന്തിക്കുറവ്, കാലുമാറല്‍ തുടങ്ങിയവ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സാധുതയെ ചോദ്യംചെയ്തിരിക്കുന്നുവെന്ന കാര്യത്തില്‍ കമ്മിഷനു രണ്ടഭിപ്രായം [...]

ഓണാഘോഷം വേണ്ടെന്നു വച്ചു.

ഓണാഘോഷം വേണ്ടെന്നു വച്ചു.

എല്ലാ വര്‍ഷവും വളരെ ആഘോഷപൂര്‍വം കൊണ്ടാടിയുരുന്ന ഓണാഘോഷം വേണ്ടെന്നു വച്ചെന്ന് അമേരിക്കയില്‍ നിന്നും ചില ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പറഞ്ഞു കേള്‍ക്കുന്നു. ഈ വാര്‍ത്ത ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം വിപുലമായ ആഘോഷപരിപാടികളാണ് ഉണ്ടായിരുന്നത്. അവയില്‍ ലോകത്തെമ്പാടുമുള്ള ബൂലോകര്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് സംബന്ധിച്ചിരുന്നു. ബൂലോക ഒത്തൊരുമയുടെ മകുടോദാഹരണമായി ഇത് എക്കാലവും ചൂണ്ടിക്കാണിക്കപ്പെടും എന്ന കാര്യത്തിലും യാതൊരു സംശയവും ഇല്ല. എന്നാല്‍ അപ്രതീക്ഷിതമായി എന്തെല്ലാമോ സംഭവിച്ചുവോ? എന്താണ് ബൂലോകത്തെ വ്യക്തി ബന്ധങ്ങള്‍ പെട്ടെന്ന് തകരുവാനുള്ള കാരണം..? ഇ [...]

അറിയിപ്പ്

അറിയിപ്പ്

ഈ വര്‍ഷവും തോന്ന്യാശ്രമത്തില്‍ വമ്പിച്ച ഓണാഘോഷ പരിപാടികള്‍ നടക്കുമെന്ന് ചാണക്യന്‍ അറിയിക്കുന്നു. അറിയിപ്പ് താഴെ കൊടുക്കുന്നു.
എന്റെ പ്രിയപ്പെട്ടവരെ,
വീണ്ടുമൊരു പൊന്നോണം കൂടി വരവായ്….
വറുതിയിലകപ്പെട്ട നാളുകള്‍ക്ക് വിട ചൊല്ലിക്കൊണ്ട് ആഘോഷത്തിന്റേയും ആര്‍മ്മാദത്തിന്റേയും പൊന്‍പ്രഭ വീശുന്ന പൊന്നോണത്തിന് ഇനി ഒരു മാസം കൂടി….
പഞ്ഞ കര്‍ക്കിടകത്തിനു നാന്ദി കുറിച്ചു കൊണ്ട് ചിങ്ങമാസം ആശ്രമവാതില്‍ക്കല്‍ എത്താന്‍ ഇനി നാളുകള്‍ മാത്രം…
അല്ലലുകള്‍ക്കും കുന്നായ്മകള്‍ക്കും അവധി കൊടുത്തുകൊണ്ട് ഈ ഓണക്കാലം നമുക്കിവിടെ ഈ ആശ്രമമുറ്റത്ത് ഒരുമിച്ച് ആഘോഷിക്കാം….
ബൂലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ഓണസ്മരണകള്‍ നമുക്കീ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes