BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: വഞ്ചന

പാപമില്ലാത്തവര്‍ കല്ലെറിയുക.

പാപമില്ലാത്തവര്‍ കല്ലെറിയുക.

സിയാബിന്റെ വളര്‍ച്ചയും പതനവും വേദനയോടെ കാണേണ്ടി വരുമ്പോള്‍ മനുഷ്യ മനസ്സുകളില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി. ഈ വിഷയത്തില്‍ ഇനി ഒരു പോസ്റ്റും ഇവിടെ വേണ്ട എന്നു കരുതിയിരുന്നതാണ്. എന്നാല്‍ എന്തുകൊണ്ടോ മനസ്സിലൊരു വല്ലാത്ത വിഷമം കുടിയേറിയിരിക്കുന്നു. വേറെ ഒന്നിലും ശ്രദ്ധിക്കുവാനും കഴിയുന്നില്ല. അതിനാല്‍ ചില ചിന്തകളിവിടെ പങ്കുവച്ചുകൊള്ളട്ടെ.
നമ്മുടെ ബൂലോകത്തിന്റെ അന്വേഷണപാടവം ബൂലോകം ഓണ്‍ലൈന്‍ ആരാധനാപൂര്‍വ്വം അംഗീകരിക്കുന്നു. തെളിവുകള്‍ വേണ്ടതു പോലെ നിരത്തുന്നതിലും ആളുകളെ ഒരപസര്‍പ്പക കഥയിലെപ്പോലെ ആകാംഷയുടെ വക്കില്‍ നിറുത്തുന്നതിലും അവര്‍ വിജയം വരിച്ചു. എന്നാല്‍ എങ്ങിനെയാണ് [...]

കള്ളന്മാരായ ഡോക്ടറന്മാര്‍

പൊതുജനാരോഗ്യ രംഗം മരിച്ച സ്ഥിതിയിലായിരിക്കുന്നു. കള്ളന്മാരായ ഡോക്ടറന്മാര്‍ പാവം രോഗികളെ കൊള്ളയടിക്കുവാനായി കാത്തിരിക്കുന്നു. അവര്‍ രോഗികളോട് ഇല്ലാത്ത രോഗങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നിട്ട് അവരില്‍ നിന്നും കാശടിച്ചു മാറ്റുന്നു. ഇതിനെ വഞ്ചനയെന്നാണോ മോഷണമെന്നാ‍ണോ വിളിക്കേണ്ടത്?
ഇത്തരത്തില്‍ പെരുമാറുന്ന ഡോക്ടറന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. വഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നാല്‍ മറ്റുള്ളവര്‍ക്കു നല്‍കുന്ന ശിക്ഷ ഇക്കൂട്ടരുടെ കാര്യത്തിലും നടപ്പാക്കുകയും വേണം. ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുവാനുള്ള നിയമ നടപടികളും ഉണ്ടാകേണ്ടതാണ്.

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes