BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: നര്‍മ്മം

ഹായ് കൂയ് പൂയ്!

ഹായ് കൂയ് പൂയ്!

* ഒന്ന്‌
ഞാനും മൈലങ്കോടന്‍ റഹ്‌മത്തലിയും പുല്ലാണി നിസാറും വെറുതെ നടക്കാനിറങ്ങിയതാണ്‌. ബാലവാടിയുടെ മുന്‍പിലെ ഇടവഴിയിലൂടെ ഇറങ്ങിയാല്‍ കരമ്പത്തോടും കടന്ന്‌ പാടവരമ്പിലൂടെനടന്ന്‌ കണ്ടിക്കുളത്തിന്‌ ചാരിയുള്ള പാറപ്പുറന്ന്‌ ചെന്നുരുന്ന്‌ ഇച്ചിരി്‌ നേരം സൊള്ളാം. പാടത്തിപ്പോഴുംചെറിയ തോതില്‍ നെല്‍കൃഷിയുണ്ട്‌. വരമ്പിനോട്‌ ചാരി വാഴയും അല്ലറ ചില്ലറ പച്ചക്കറികളും. വെളുത്ത കൊക്കുകള്‍ താഴ്‌ന്നിറങ്ങും, കൂട്ടം കൂട്ടമായി.
ഇടവഴിയിലേക്ക്‌ കയറുമ്പോള്‍ പൊട്ടത്തിസ്സൂറ ആടുകളുമായി അടുത്ത പറമ്പിലേക്ക്‌ കയറുന്നു.
“വരവര ചോക്ക
ചെമ്പരത്തിച്ചോക്ക
ജനപുസ്‌.. ജനപുസ്‌…
തൊട്ടാവാടി മുല്ലപ്പൂ…!”
സൂറ ഒരാട്ടിന്‍കുട്ടിയെ കയ്യിലെടുത്തു.
“സൂറാ…”
ഞാന്‍ വിളിച്ചു. അവള്‍ തിരിഞ്ഞ്‌ നോക്കി.
“ടാ.. ഇജ്ജോ…”
സൂറ അടുത്തേക്ക്‌ വന്നു.
“ശുജായികളൊക്കെയുണ്ടല്ലോ…”
“എന്താ സൂറാ [...]

ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണം.

ഫ്രഞ്ചു വിപ്ലവത്തിന്റെ പ്രധാന കാരണം.

എന്റപ്പനെപ്പോലെ പടിച്ചു പാലക്കാട് ജില്ലാ കളക്ട്ടറാവണമെന്ന ആഗ്രഹമൊക്കെ (അപ്പന്റേതും ആഗ്രഹം മാത്രമാണേ) മണ്ണാര്‍ക്കാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പടിക്കുമ്പോഴേ എനിക്കുണ്ടായിരുന്നെങ്കിലും, ദിവസേന മുടങ്ങാതെ സ്കൂളില്‍ പോവാന്‍ എനിക്കുള്ള പ്രചോദനങ്ങള്‍ ഞങ്ങടെ തൊട്ടപ്പറത്തുള്ള ജിത്തുവിന്റെ പുതിയ ബി എസ് എല്ലാര്‍ സൈക്കിള്‍ ചവിട്ടാം, ഉച്ചക്കു ഉമ്മ വാഴയിലയില്‍ പൊതിഞു തരുന്ന ചോറിന്റെ കൂടെയുള്ള ഓം‌ലെറ്റ് ഒറ്റക്കു കഴിക്കാം, പിന്നെ ഞങ്ങടെ ക്ലാസിലെ മിസ് കുണ്ടൂര്‍ക്കുന്ന് സിതാര എസ് നായരെ കൂ‍ട്ടോരോടപ്പം കൂടി പഞ്ചാരയടിക്കാം, ഞങ്ങടെ സ്കൂളിലെ മുഴുവന്‍ മാഷെന്മാരുടേയും [...]

ബ്ളോഗറുടെ ആദ്യരാത്രി

ബ്ളോഗറുടെ ആദ്യരാത്രി

കല്യാണത്തിന്റെ അന്ന് രാവിലെ ആയിരുന്നു കുമാരൻ വിളിച്ചത്.
“അറിഞ്ഞോ വിശാലൻ ഒരു പോസ്റ്റിട്ടുണ്ട് കിടിലൻ സാധനമാ”
“ഡേയ് എന്റെ കല്യാണമാണടാ, ഇന്നെങ്കിലും എന്നെ വെറുതെ വിട്. പ്ളീസ് …അവന്റെ ഒരു ബ്ളോഗ്.
മനസ്സിൽ കുമാരനെ തെറി പറഞ്ഞ് മണ്ടപത്തിലേക്കു കയറി..
**************
നാണത്തോടു കൂടി അവൾ വരുന്നുണ്ട്. കയ്യിൽ പാൽ ഗ്ളാസ് അവളും പരിഭ്രമിച്ചാണു വരുന്നതു. വടക്കും നോക്കിയന്ത്രത്തിലെ ശ്രീനിവാസനെ പോലെ ഞാനും കുറെ റിഹേഴ്സൽ ഒക്കെ എടുത്തു.
“അവൾ മെല്ലെ കുഞ്ഞി മുഖം മെല്ലെ ഉയർത്തി”.
“മുത്തെ …”
“ഉം”
“ഞാനൊരു കാര്യം പറഞ്ഞാൽ പിണങ്ങുമോ”?
“കല്യാണത്തിനു മുൻപുള്ള വല്ല [...]

ആധുനിക ചിന്ത

ആധുനിക ചിന്ത

മൂട്ടയ്ക്ക് മുന്‍ശുണ്ടി
പാറ്റയ്ക്ക് പല്ല് വേദന
കോഴിക്ക് കൃമികടി
പട്ടിക്ക് പനി
തേളിന് ഉളുക്ക്

എന്തെ ഇവര്‍ക്കൊന്നും ഇത് പറ്റില്ലേ?.. എല്ലാം മനുഷ്യന് മാത്രം ….

ഒഴാക്കന്‍റെ ഓരോ ചിന്തകളെ :)

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്.
അതുപോലെ തന്നെ ഞെട്ടാനും ഞെട്ടിക്കാനും എന്തെങ്കിലും കാരണങ്ങള്‍ വേണം.
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
അതാണ്‌ എന്റെ സുഹൃത്തായ ശ്രീ കെ. ആര്‍. സുരേഷ് കുമാര്‍.  
ഉഗ്രവാദി എന്നോ പാകിസ്താന്‍ എന്നോ കേള്‍ക്കുമ്പോള്‍ ശ്രീ സുരേഷ്കുമാര്‍ ഞെട്ടും എന്നാണ് മാന്യ വായനക്കാര്‍ ഇപ്പോള്‍ കരുതുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പക്ഷെ അതൊന്നും കേട്ടാല്‍ സുരേഷ് കുമാര്‍ ഞെട്ടില്ല. അവരൊക്കെ ഈ സുരേഷ് കുമാറിനും വെറും “എലികള്‍” മാത്രം.
പക്ഷെ “സര്‍ദാര്‍ജി” എന്ന് കേട്ടാല്‍ [...]

രയറോം കഥകള്‍ : നെല്ലിക്കാനം തോമാചേട്ടന്‍

രയറോം കഥകള്‍ : നെല്ലിക്കാനം തോമാചേട്ടന്‍

രയരോം പാലം കടന്നാല്‍ ആദ്യം കാണുന്നത് ജമാ‍ അത്ത് പള്ളി. പിന്നെ നിരനിരയായി കുറച്ചു കടകളും മൂന്നു ചായക്കടകളും. അതും കടന്നാല്‍ ഗവ: സ്കൂള്‍ ,ക്രിസ്ത്യന്‍ പള്ളി. അതിനുമപ്പുറത്ത് രയറോത്തോട് സഹവസിച്ചു കഴിയുന്ന രാജ്യമാകുന്നു നെല്ലിക്കാനം. ചെറിയൊരു മലയും മലനിറയെ റബറും അടിവാരത്ത് വലിയൊരു പാറമടയും ചേര്‍ന്ന നയനമനോഹരമായ രാജ്യം. അവിടെ ആ പാറമടയുടെ അല്പം മുകളിലായി ഞങ്ങടെ നെല്ലിക്കാനം തോമാ ചേട്ടന്‍ വസിയ്ക്കുന്നു. ഒപ്പം ഒരു ഭാര്യയും രണ്ടു കുട്ടികളും. ഭാര്യയും കുട്ടികളെയും തോമാചേട്ടനെയും ഒന്നിച്ചു [...]

വിശ്വാസിയും അവിശ്വാസിയും

വിശ്വാസിയും അവിശ്വാസിയും

ഒരു വിശ്വാസിയായ സുഹൃത്തും അവിശ്വാസിയായ സുഹൃത്തും തമ്മില്‍ ഉള്ള സംവാദം

അവിശ്വാസി: ഇന്നലെ ഇന്റര്‍വ്യൂവിനു പോയ ജോലി ശരിയാകും  എന്ന് തോനുന്നില്ല അളിയാ.ഇന്റര്‍വ്യൂ അത്ര പോരായിരുന്നു. എനിക്കൊരു വിശ്വാസോം ഇല്ല.
വിശ്വാസി: നീ ദൈവത്തിനോട് പറ. ദൈവത്തില്‍ വിശ്വസിക്ക്.
അവിശ്വാസി: അതിനു ദൈവം അല്ലല്ലോ എന്റെ ഇന്റര്‍വ്യൂ എടുത്തേ.എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം ഇല്ല. എന്റെ ഇന്റര്‍വ്യൂ ശരിയാകാത്തതിനു ദൈവം എന്ത് ചെയ്യാനാ?

വിശ്വാസി: എല്ലാം അവന്‍ അറിയുന്നു. എല്ലാം അവന്‍ ചെയ്യിക്കുന്നു.
അവിശ്വാസി: യെവന്‍?
വിശ്വാസി: ദൈവം. അവന്‍ അറിയാതെ ഈ പ്രപഞ്ഞതില്‍ ഒരു [...]

കാലമാടനെ അടിച്ച മാടന്‍

കാലമാടനെ അടിച്ച മാടന്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുമ്പോള്‍ ഞാനും നീലനും വിനുവും മനീഷും വൈകുന്നേരങ്ങളില്‍ ദാമോദരന്‍ മുതലാളിയുടെ തെങ്ങിന്‍ തോപ്പില്‍ കൂടുക പതിവായിരുന്നു…വൈകുന്നേരം എന്ന് പറയുമ്പോള്‍ പകല്‍ മാന്യന്‍മാരുടെ വൈകുന്നേരം..അതായത് 7.00pmനു ശേഷം… ഒത്തുകൂടുമ്പോള്‍ ഞങ്ങളോടൊപ്പം എന്നും ഒരു ക്ഷണിക്കപ്പെട്ട അതിഥി കൂടി ഉണ്ടാവും…സല്‍സ…അതെ നമ്മുടെ മദ്യ സ്നേഹികളുടെ സ്വന്തം സല്‍സ …30+30+30+30 = Rs120 (സല്‍സ)..ഈ അനുപാതത്തില്‍ ഉള്ള ഷെയറില്‍ ആണ് ഒത്തുകൂടല്‍… പിന്നെ ആ സമയത്തെ ഷെയറിന്റെ വകയില്‍ ഇവന്‍മാര്‍ എനിക്ക് [...]

ബോണ്ട്‌ 009 പ്രദീപ്

ബോണ്ട്‌ 009 പ്രദീപ്

വ്യാഴാഴ്ച വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ,
നല്ല ചിക്കന് കറി കഴിക്കണം എന്ന്, നേരെ വെച്ച് പിടിച്ചു അല്‍ മദീന സൂപ്പര് മാര്ക്കറ്റിലേക്ക് അവിടെ നിന്ന് ഒരു കിലോ ചിക്കനും ബാക്കി സാധങ്ങളും ആയി അടുക്കളയില് ,ചിക്കന് കറിയുടെ ആദ്യ് പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ഉസ്താദ് ജോണ് സീതതോടിനെ മനസ്സില് ധ്യാനിച്ചു കറി കൂട്ട് അടുപ്പത്ത് ഇട്ടു, ഈ സമയത്ത് ജിമെയിലില് നിന്നും ഒരു കാള്‍ ചെന്ന് നോക്കിയപ്പോള് പണ്ട് കൂടെ [...]

അടുത്ത ബെല്ലൊട്കൂടി നാടകം ആ………

അടുത്ത ബെല്ലൊട്കൂടി നാടകം ആ………

“തുള്ളി നീലം വാങ്ങുമ്പോള്‍ റീഗല്‍ തുള്ളി നീലം എന്ന് ചോദിച്ചു വാങ്ങുവിന്‍ ”
എന്ന് റേഡിയോയിലൂടെ കോയമ്പത്തൂര് റിലെയിലെ തമിഴ് ചുവ കലര്‍ന്ന പരസ്യം വന്നപ്പോള്‍ സ്കൂളിലേക്ക് പോകാന്‍ ഉള്ള സമയം ആയി എന്ന് മനസ്സിലായി.കണ്ണാടിയില് നോക്കി മനസ്സിന്റെ സമധാനം വീണ്ടും കളഞ്ഞു ,ആ പേട്ടു അജിത്തിന്റെ ഉപദേശം കേട്ടതിന്റെ ഫലം ആയി പൂച്ച മാന്തിയ പോലെ ആയി ,ഹും ബ്ലേഡ് കൊണ്ടാല് മീശ വരുമെത്രേ കേട്ടപാതി കേള്‍ക്കാത്ത പാതി വടിക്കാന്‍ [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes