BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: കവിത

ഓണസദ്യയുടെ ഓര്‍മ്മ

ഓണസദ്യയുടെ ഓര്‍മ്മ

കര്‍ക്കിടകത്തിന്‍ കറുത്ത സന്ധ്യകള്‍
കടന്നുപോയല്ലൊ, ഓഹോയ്..
കടന്നുപോയല്ലൊ……..
ഓണവെയിലെത്തീനല്ലോ-
രോണവെയിലെത്തി. ഓഹോയ്
ഓണവെയിലെത്തി.

തര്‍പ്പണം

തര്‍പ്പണം

വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.
കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?

ജനവിധി

ജനവിധി

ഏറെ വൈകി വന്ന വിധി,.
ചില്ലുമേടയില്‍ പിറന്ന വിധി..
കനക സിംഹാസനത്തില്‍ വളര്‍ന്ന വിധി..
ഇതാണോ ശുംഭന്മാരുടെ വിധി…,
പ്രവാചകര്‍ പറഞ്ഞിട്ടില്ലെങ്കിലും
ജനങ്ങള്‍ സ്വപ്നം കണ്ട വിധി..,
പിണറായ് പിണങ്ങിയ വിധി.
വീതികുറഞ്ഞാ വീഥികളില്‍..
വായതുറക്കണ്ടാ നിങ്ങള്‍..,
വരട്ടു തത്ത്വം വേണ്ട ഇനി
നിരത്തില്‍ കാതടക്കും ശംബ്ദത്തില്‍…
ജനങ്ങള്‍ സ്വപ്നം കണ്ട വിധി..,
ജയരാജന്‌ ദഹിക്കാത്ത വിധി..
ഈ വിധിയെ ക്രൂശിക്കാനായ്
ഒത്തുകൂടി കള്ളന്മാര്‍…
ആര്‍ത്തു വിളിച്ചു ബി ജെ പി
അണിചേര്‍ന്നു കോണ്‍ഗ്രസ്സും.
ജാഥ നയിച്ചു സിപിഎം
ജനങ്ങള്‍ സ്വപ്നം കണ്ട വിധി..,
ഉമ്മന്‍‌ചാണ്ടി മണ്ടി നടന്ന വിധി..
ജനവിധി ജനവിധി മാളോരേ…
ഈ വിധി ജനവിധി മാളോരേ..
(*കവല പ്രസംഗങ്ങള്‍ ഇല്ലാത്ത, കാതടപ്പിക്കുന്ന ലൗഡ്സ്പീക്കറുകളുടെ ശബ്ദകോലാഹലം [...]

കേരളത്തെ മതഭ്രാന്താലയമാക്കരുത്‌, പ്ലീസ്‌ ഇതൊരു അപേക്ഷയാണ്‌

കേരളത്തെ മതഭ്രാന്താലയമാക്കരുത്‌, പ്ലീസ്‌ ഇതൊരു അപേക്ഷയാണ്‌

കൈവെട്ട്‌ കേസ്‌ ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുന്നു. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസ്‌താവനക്ക്‌ പിന്നാലെയാണ്‌ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും. ബ്ലോഗുകളിലും ഇത്‌ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവം. മുഖ്യമന്ത്രിക്ക്‌ യോജിച്ച പ്രസ്‌താവനയല്ല, വി എസിന്‌ ആര്‍ എസ്‌ എസുകാരന്റെ മനസാണ്‌ എന്ന്‌ തുടങ്ങി അഭിനവ മോഡിയാണെന്ന്‌ വരെ പറഞ്ഞുകളഞ്ഞു ചിലര്‍. ഇത്രയ്‌ക്ക്‌ ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമാണോ മുഖ്യമന്ത്രി പറഞ്ഞത്‌?
പോപ്പുലര്‍ ഫ്രണ്ട്‌ തീവ്രവാദ സംഘടനയാണ്‌. അവര്‍ രാജ്യദ്രോഹമാണ്‌ ചെയ്യുന്നത്‌. കേരളത്തെ മുസ്‌ലീം ഭൂരിപക്ഷ പ്രദേശമാക്കാനാണ്‌ ശ്രമിക്കുന്നത്‌ എന്നൊക്കെയാണ്‌ അദ്ദേഹം പറഞ്ഞതെന്നാണ്‌ [...]

നിഴലനക്കങ്ങള്‍

നിഴലനക്കങ്ങള്‍

അവള്‍ക്ക്

അത്ര പ്രിയങ്കരമായതുകൊണ്ടാണ്‌

അവന്‍

നിഴലിനെ ശ്രദ്ധിച്ചു തുടങ്ങിയത്..;

പ്രഭാതങ്ങളില്‍,

അവനില്‍ നിന്നകന്ന്

വിളറി വെളുത്ത നിഴല്‍

നീണ്ടു പോയി..,

വ്രണിത ഗീതം (പ്രിയ ചുള്ളിക്കാടിന്)

വ്രണിത ഗീതം (പ്രിയ ചുള്ളിക്കാടിന്)

ഏതു പൂവിന്‍ കഴുത്തറുത്താണെന്റെ
പാനപാത്രം നിറച്ച്ചതെന്‍‍ മിത്രമേ
ഏതു പ്രാവിന്‍ കുറുകലാണന്നെന്റെ
നെഞ്ചടുപ്പില്‍ നീ ചുട്ടതെന്‍ മിത്രമേ
ഏതു നക്ഷത്രമുള്ള് കൊണ്ടാണെന്റെ
കരളു കീറി പഴംപാട്ട് തീര്‍ത്തതും
ഏതു മത്സ്യപ്പിടചിലാണന്നെന്റെ
ചങ്കിലിട്ടു നീ കാട്ടില്‍‍ മറഞ്ഞതും
ഏതു മാദക ഗന്ധം പുരട്ടിയെന്‍
ഘ്രാണനാളം പൊലിപ്പിച്ചു നിര്‍ത്തി നീ
ഏതു ഖഡ്ഗത്തിന്‍ മൂളലാണന്നെന്റെ
പ്രാണപത്രങ്ങളില്‍ രാഗം നിറച്ചതും
നിന്റെ നെഞ്ചിന്‍ കിളിക്കൂട്‌ ഭേദിച്ച
കിളികളല്ലോ വിഹായസ്സിലോക്കെയും
നിന്റെയിന്നത്തെ മൌനം തപിപ്പിച്ച
കവിത വീണെന്റെ രസനകള്‍ പൂക്കുന്നു
ആഞ്ഞടിക്കുന്നോരോര്‍മ്മതന്‍ ചാട്ടവാര്‍
മേഞ്ഞു നില്‍ക്കുന്നിതെപ്പോഴും മൂര്‍ത്തമായ്
ചാഞ്ഞു നില്‍ക്കുന്ന ബോധാമാം ചില്ലയില്‍,
ചൂഴ്ന്നു നില്‍ക്കുന്നു പേക്കിനാക്കൂട്ടങ്ങള്‍
കാറ്റുലച്ചിലച്ചാര്‍ത്തുകള്‍ വീഴുന്നു
അറ്റു പോകുന്നു പാട്ടിന്നുറവയും
ആര്‍ത്തിരമ്പുന്നോരഴലാഴി കീറി ഞാന്‍
നാട്ടുവാക്കിന്‍ മൊഴിമുത്തെടുത്തിടാം

അപ്പനെ വിളിക്കുന്നത്‌ .

അപ്പനെ വിളിക്കുന്നത്‌ .

ഒരിടത്തൊരിടത്തൊരു പയ്യനുണ്ടായിരുന്നു
ഒരു കൊച്ചു പയ്യന്‍ .
അവന്‌ വേണ്ടതൊന്നും ഒരിക്കലും കിട്ടിയിരുന്നില്ല .
ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ ?
അവന്‌ വേണ്ടതൊന്നും ഒരിക്കലും
കിട്ടാതിരുന്നതുകൊണ്ടാകും , ഒടുവില്‍
കടലിന്റെ ഗര്‍ത്തത്തില്‍ അമ്മയെ തേടി ചാടിയത് .
കുറച്ചു കഴിഞ്ഞു കാണണം ,
ഒന്നും കിട്ടാത്ത കുടവയറന്‍ തിമിംഗലം,
അവനെ വിഴുങ്ങാന്‍ തീരുമാനിച്ചത് .
ചെയ്യുന്നത് തെറ്റാണെന്ന് അവനറിയാം
പക്ഷേ ..
താമസിച്ചു പോയിരുന്നു .
ശരി ..
കുറച്ചപ്പുറത്ത്‌
വളഞ്ഞും പുളഞ്ഞും പിന്നെ വളഞ്ഞും
വളവുകളുള്ള കോണിപ്പടികളുള്ള
വളരെ വളരെ പഴകിയ ഒരു ഗ്രന്ഥശാല
തടിച്ചു വീര്‍ത്ത അക്ഷരങ്ങളുള്ള തടിയന്‍ പുസ്തകങ്ങള്‍
വളരെ പഴകിയവ , ചിതലുകള്‍ ഉള്ള നോവലുകള്‍
ബ്രിട്ടീഷ് [...]

പാവയ്ക്ക

പാവയ്ക്ക

പാവയ്ക്കയില്‍ ഗവിത വരുമോ എന്ന്,
 നോക്കിയിരിക്കുകയായിരുന്നു ഞാന്‍ .
തെറിച്ച് തെറിച്ച് മുള്ളുകള്‍ പോലെ
പുറം നില്‍പ്പുന്ടെങ്കിലും
കുത്തുവാന്‍ അല്പവും
ധൈര്യവും ബലവുമില്ലാത്ത പുറം പച്ചകള്‍ .
ഉള്ളിലാവും ഗവിത എന്ന് കരുതി ഞാന്‍
മൂര്‍പ്പിച്ച കത്തികൊണ്ട് നെടുകെ പിളര്‍ന്നു .
ഹ ..ഹ ..അകത്തിരിപ്പുണ്ട് ചുവപ്പന്മാര്‍
വിപ്ലവത്തിന്‍ വിത്തുകള്‍ .
‍കൊഴുപ്പിന്‍ ശീതളിമയില്‍ മതി മറന്ന്
പുറം കാഴ്ചയില്‍ പച്ചയില്‍ പൊതിഞ്ഞ്
അണിയണിയായി നിരന്നിരിക്കുന്നു
അനുസരണയുള്ള വിത്തുകള്‍ .
കാഴ്ചയില്‍ എല്ലാം ഭദ്രം
എങ്കിലും
ഉള്ളില്‍ കൈപ്പിന്റെ ആളിക്കത്തലുകള്‍ .
ഒരു കത്തിയില്‍ ഒതുങ്ങാത്തവര്‍.
ഇത് താന്‍ പാവയ്ക്ക ഗവിത .

ഇംഗ്ലണ്ട് ജയിക്കുമോ?

ഇംഗ്ലണ്ട് ജയിക്കുമോ?

ലോക കപ്പില്‍ കപ്പു നേടും എന്ന് പലരും കരുതിയിരുന്ന ഇംഗ്ലണ്ടിനെ പവനായി ശവമായി എന്നുവരെ ആളുകള്‍ ഉപമിച്ചു. ശരിക്കും നാണക്കേടുതന്നെ. ലോകത്തിനു ഫുട്ബോള്‍ എന്ന കളി സംഭാവന ചെയ്തതും ലോകത്തിലെ ഏറ്റവും വലിയ പ്രിമീയര്‍ ലീഗു നടത്തുന്നവരുമായ ഈ രാജ്യത്തിന് നടന്നുവരുന്ന ലോകകപ്പില്‍ തുടക്കം മുതല്‍ തന്നെ പിഴവുകള്‍ നല്‍കുവാനായി വിധി കാത്തിരിക്കുന്നുണ്ടായിരുന്നു! ഇംഗ്ലണ്ടിലെ ആരാധകരെല്ലാം എങ്ങിനെ ഇതു സംഭവിച്ചു എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നു.
ഇന്നു തോറ്റാല്‍ ഇംഗ്ലണ്ട് പുറത്താവും. അത് 1958 നു ശേഷം ആദ്യമായി [...]

മാറാപ്പ്…..(കവിത)

മാറാപ്പ്…..(കവിത)

എൻ ശിരോ ലിഖിതം തൻ
താളുകൾ വെറുതെ മറിച്ചു
ഞാൻ നോക്കീടവേ
കാണുന്നു ഞാൻ……

മാറാപ്പുകളേതുമില്ലാതെ
യാത്ര തിരിച്ചോരെന്നെ…
കാലത്തിൻ രഥമുരുണ്ടു
പോയ നാൾ വന്നുപ്പെട്ടതാമീ
മാറാപ്പുകൾ എൻ ചുമലിൽ
കനം പേറി കയറ്റം കയറുമൊരു
പാവമാം വൃഷഭം പോലവേ
എൻ യാത്ര തൻ വേഗമോ
കുറയുന്നതീ മാറാപ്പിനാൽ….
അകലമുണ്ടെനിക്കിനിയും
യാത്ര ചെയ്യാൻ നേരമോ
ഒട്ടധികമില്ലതാനും….
ചിന്തിച്ചു ഞാനെൻ മേൽ
കാണുമീ മാറാപ്പ് ചികഞ്ഞു
നോക്കീയീ ഭാരം കുറച്ചീടാൻ….
ഓരോന്നെടുത്തു നോക്കീടവേ
തരിച്ചു ഞാൻ നിന്നു പോയ്
എൻ മോഹങ്ങൾ ,സ്വപ്നങ്ങൾ
കണ്ണീരുകൾ, ആവലാതികൾ!
കളയുവതെങ്ങനെ ഞാനിവയെ
എൻ ഭാരം ഞാൻ കുറച്ചീടാൻ….
ഓരോന്നും മനസ്സാം ചിമിഴിൽ
ഓർമ്മകൾ ഉണർത്തി മെല്ലെ …
കണ്ണീരാൽ കഴുകി ഞാനവയെ
മാറാപ്പിൽ വച്ചു വീണ്ടും…
സ്വന്തമായുള്ളൊരീ മാറാപ്പും
ചുമലിൽ പേറി ഞാൻ….
കാലത്തിൻ യവനിക [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes