വളരെ യാദര്‍ശ്ചികമായി ആണ് ആ കാഴ്ച കണ്ടത് തുണികടയിലെ ചില്ല് കൂട്ടില്‍ നില്‍ക്കുന്ന പ്രതിമക്കു ജീവന്‍ ഉണ്ട് എന്ന് .സാരി ചുറ്റി നില്‍ക്കുന്ന വശ്യമനോഹരമായ ആ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു ,അല്പം അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പ്രതിമയില്‍ നിന്നും ഒരു പുഞ്ചിരി അയാളുടെ നേരെ ഒഴുകിയെത്തി .
ആ പുന്ചിരിക്കായുള്ള യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ,ജീവിതത്തിനു അര്‍ഥം കൈവന്ന പോലെ ,ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം പെട്ടന്ന് എന്തിനോകെയോ ആഗ്രഹങ്ങള്‍ ,ഓരോ ദിവസവും [...]
April 15, 2010 | Posted in
കഥ |
Read More »
അവര് വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാൽ.വേണ്ടാ
വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.
ഉച്ചയ്ക്ക് കുറച്ച് കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്.
ആകെ പുകയുകയാണ്.പുഴയ്ക്കിതൊന്നുമറിയേണ്ട.ഇളകിച്ചിരിച്ചൊഴുകുകയാണ്.
പരിഹസിക്ക്യാണല്ലേ.കല്ലെടുത്തെറിഞ്ഞു.വീണ്ടും വീണ്ടും.
‘നിൻക്കെന്താ പ്രാന്ത് പിടിച്ചാ’ദെച്ചുവാണ്.
‘നീയെന്താടീ എന്ന കൂട്ടാണ്ട് വന്നെ’
‘മനസ്സില്ലായിറ്റ്’ദേഷ്യാ തോന്ന്യത്.ഓള്യൊരു കിന്നാരം.
‘എന്നോടെന്തിനാപ്പാ കേറിക്കടിക്ക്ന്ന്.ഓ എനീപ്പം മറ്റാരീം ബേണ്ട്യേരില്ല.’ഓള ചൊറീന്ന വർത്താനം തൊടങ്ങി.
‘ഞാനാരേം കടിച്ച്റ്റ്ല.ഞാൻ നായ്യൊന്ന്വല്ല കടിക്കാൻ.’
‘നിൻക്ക് പുര്വൻ ബര്ന്ന്ണ്ട്ന്ന് കേട്ട്നല്ലാ.നേരാ?’
‘നിന്നോടാരാ പറഞ്ഞെ? ആ ചിര്തേയ്യ്യാരിക്കും ഞാനോക്ക് ബെച്റ്റ്ണ്ട്’.ദേഷ്യം കത്തിക്കാളുകയാണ്.
‘അയ്യോ! ആ പാവത്തിന കലമ്പണ്ട.അമ്മ പറേന്നത് ഒളിച്ച് നിന്ന് കേട്ടതാ’
നാണൂല്ലാത്ത അസത്ത്.ഈയൊരു വിചാരേള്ളൂ.ബാക്കിള്ളോർക്ക് ഓർക്കുമ്പോത്തന്നെ [...]
March 25, 2010 | Posted in
കഥ |
Read More »
മണവാട്ടിപ്പെണ്ണിനെ ഇറക്കിക്കൊടുക്കാന്‍ സമയമായി, എല്ലാവരും പെണ്‍കുട്ടിയുടെ ഉമ്മ സൂറാബിത്തയെ തിരയുകയാണ്. വിളി കേട്ട് പന്തലില്‍ സ്നേഹവാക്കുകള്‍ക്കും സഹായത്തിനും നന്ദി പറഞ്ഞ് നിന്നിരുന്ന സൂറാബിത്ത കൈ ഉടുത്തിരുന്ന സാരിയില്‍ തുടച്ച്, തലയിലെ തട്ടം നേരെയാക്കിയിട്ട് മുഖം തുടച്ച് മുന്നിലെ പന്തലിലേക്കിറങ്ങി വന്നു.
എല്ലാവരുടേയും കണ്ണുകള്‍ മണവാട്ടിയിലേക്കും സൂറാബിത്തയിലേക്കുമായി.
നേരെ മൂത്ത ആങ്ങളയുടെ മുഖത്തു നോക്കി സൂറാബിത്ത പറഞ്ഞു. ഇക്ക എന്താ നോക്കി നിക്കണേ, റസിയാനെ കൈപിടിച്ച് ഇറക്കിക്കൊടുക്ക് ഇക്കാ..
‘അതെ ബാപ്പയില്ലാത്തിടത്ത് മൂത്ത മാമാക്ക് തന്നെ സ്ഥാനം..’ ബീരാന്‍ക്ക അത് പറഞ്ഞപ്പോള്‍ സൂറാബിത്താടെ [...]
March 11, 2010 | Posted in
കഥ |
Read More »
ജനാല പഴുതിലൂടെ അരിച്ചെത്തിയ കുളിര്‍ക്കാറ്റിനു മുഖം കൊടുക്കാതെ വാപ്പച്ചി തിരിഞ്ഞു കിടന്നു. ലോകം തണുത്തുറഞ്ഞാലും, വിയര്‍പ്പില്‍ കുളിച്ചാലും തന്‍റെ ജോലിയില്‍ ഒട്ടും മുഷിപ്പ് കാണിക്കാത്ത കുഞ്ഞേതുമാപ്ല തൊണ്ടപൊട്ടുമാറുച്ചത്തില്‍ ബാങ്ക് വിളിച്ചു.
“അല്ലാഹു അക്ബര്‍… അല്ലാഹു അക്ബര്‍…”.
ഇനി വാപ്പച്ചിക്ക് എഴുനേല്‍ക്കാതെ നിവൃത്തിയില്ല. എനിക്കോര്‍മ്മ വെച്ച നാള്‍ മുതല്‍ കണ്ടു വരുന്ന ശീലമാണ്. കുഞ്ഞേതുമാപ്ലയുടെ ബാങ്ക് വിളിയാണ് വാപ്പച്ചിയുടെ അലാറം. എണീറ്റ് പായ ശരിയാക്കി, തലയിണ മുട്ടി നിവര്‍ത്തി നീണ്ടൊരു കോട്ടുവായിട്ട് കുറച്ചു നേരം അവിടെ തന്നെ ഇരിക്കും. പിന്നെ തലകുടഞ്ഞ്, [...]
March 8, 2010 | Posted in
കഥ |
Read More »
ഓരോ വലത്ത് വയ്ക്കുമ്പോഴും അവള്‍ ഇങ്ങോട്ട് നോക്കുന്നുണ്ട്. “ഒരിത്തിരി നേരം കൂടി” എന്ന ഒരു അപേക്ഷാഭാവവും കാത്തുനിര്‍ത്തുന്നതിന്റെ കുസൃതിയും മുഖത്ത്. “ഈ മീനാച്ചി എന്തെടുക്കുവാണ്.? അമ്മയോ അങ്ങനെയായി. അവള്‍ക്കിങ്ങ് പോന്നൂടേ.? അവളും ചില നേരത്ത് അമ്മേടെ ബാക്കിയാണ്. ഞാന്‍ തൊഴുതിട്ട് ഇറങ്ങാന്‍ നേരത്ത് “വടക്കേനടയില് നിന്നോളൂ.. ഒരു അഞ്ച് മിനിട്ട്, ഇപ്പോ വരാം” എന്ന് പറഞ്ഞതാണ്. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്.!”
“എന്താടാ രാജീവേ.. ഇന്ന് നിനക്കോഫീസില്‍ പോവണ്ടേ..? അതോ അവധിയാണോ..?”
നോക്കുമ്പോളുണ്ട് അജിത്താണ്. നേഴ്സറിസ്കൂളുമുതല്‍ എന്റെ ബെഞ്ചില്‍ എന്റെ [...]
March 6, 2010 | Posted in
കഥ |
Read More »
ഫെബ്രുവരി 9 രാത്രി 2010
നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍. ഈ സമയം നാല് ലഡു മനസ്സില്‍ പൊട്ടേണ്ടതാണ് എന്നാല്‍ ഒരു ലഡു മാത്രമേ പൊട്ടിയുള്ളൂ..നാട്ടില്‍ പോകുന്നതിന്റെ സ്പെഷ്യല്‍ ലഡു.
എമിറേറ്റ്സീന്റെ ടെര്‍മിനല്‍ ത്രിയില്‍ വന്‍ തിരക്ക്. അടിപൊളിയായിട്ടുണ്ട് ടെര്‍മിനല്‍ ത്രീ. ചെക് ഇന്‍ ചെയ്ത് അമ്മയുമായി വളരെ ഭവ്യതയോടെ (എന്റെ [...]
February 27, 2010 | Posted in
കഥ |
Read More »
അവര് പ്രാതല്‍ കഴിച്ച് കുറച്ച് നേരം വിശേഷങ്ങള്‍ പങ്കിട്ടു. മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ അന്വേഷിക്കാന്‍ ജയന്തും ഋഷിയും പോകുന്നെന്ന് പറഞ്ഞു. സൂരജ് വല്ലാതെ തളര്‍ന്നിരുന്നു. മാത്രമല്ല, മരുന്നുകളുടേയും രോഗങ്ങളുടേയും ഇടയിലേയ്ക്ക് പോകാന്‍ താല്പര്യം തോന്നിയില്ല. അയാള്‍ ഉറങ്ങാന്‍ തീരുമാനിച്ചു. പീറ്ററും മേരിയും സ്കൂളിലേയ്ക്ക് പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ അയാള്‍ ഒറ്റയ്ക്കാകും . അതോര്‍ ത്തപ്പോള്‍ അയാള്‍ക്ക് ഒരേ സമയം സങ്കോചവും ആനന്ദവും തോന്നി.
” ബോറഡിക്കുമ്പോള്‍ തിരിച്ചടിക്കാന്‍ ബാഗില്‍ സാധമുണ്ട്. ” ജയന്ത് പറഞ്ഞു.
” തണുത്ത വെള്ളവും ഐസും ടച്ചിങ്ങ്സും [...]
February 22, 2010 | Posted in
കഥ |
Read More »
”നിങ്ങള്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല…!!”
”എന്റെ പൂച്ചയെ കഴിഞ്ഞ രണ്ടു ദിവസമായി കാണുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്….”
”അതെനിക്ക് മനസ്സിലായി പക്ഷേ അതിനെന്തിനാണ് നിങ്ങളീ പോലീസ് സ്റ്റേഷനില്‍ വന്നു പറയുന്നത്..??…”
”ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ് പോലീസ് എന്നല്ലേ……… ??”
”തീര്‍ച്ചയായും…”
”എന്റെ ഒരേയൊരു സ്വത്തായിരുന്നു ആ പൂച്ച…..”
”ഓഹോ…അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കാണാതെ പോയ പൂച്ചയെ പിടിക്കാന്‍ പോലീസിനോട് പറയുകയാണോ ??..”
”അതേ…എനിക്കു വേറെ എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ല….കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആ പൂച്ചയായിരുന്നു എനിക്കു കൂട്ട്….എന്റെ ഭാര്യ മരിച്ചശേഷം മക്കളൊന്നും എന്റെ അടുത്തേക്ക് വന്നിട്ടില്ല…അവള്‍ മരിച്ചു [...]
February 22, 2010 | Posted in
കഥ |
Read More »
വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്‌പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വാഷിച്ചതു കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്‌പോര്‍ട്ടിലെ പേരു വായിച്ചു, ‘ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി’. എഴുത്തിലെ സുഖം പോരാഞ്ഞിട്ടോ എന്തോ അയാള്‍ ആന്ധ്രക്കാരിയുടെ മുഖത്തേക്ക് നോക്കി അയാള്‍ക്കറിയാവുന്ന തെലുഗുവില്‍ ചോദിച്ചു..
നിനു പേരു?
‘…ലക്ഷ്മി…’ പേരു പറയുന്നതിനു മുമ്പും പിമ്പും അവളുടെ വാക്ക് മുറിഞ്ഞിരുന്നു
അയാള്‍ പിന്നെയും, പിള്ളൈന്താ?
‘ഉം..’.നാലു വര്‍ഷത്തെ വരണ്ട ദാമ്പത്യമോര്‍ത്തവള്‍ മൂളി
എന്തവന്തി പിള്ളലു?
‘മുവ്വരു’.. കുട്ടികളെ കുറിച്ചു ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ ഏതെന്നില്ലാത്ത നിറങ്ങള്‍ മാറിമറഞ്ഞു.
കറുത്തു തടിച്ചു വീര്‍ത്ത അയാള്‍ ഒന്നിളകിയിരുന്നപ്പോള്‍ [...]
February 20, 2010 | Posted in
കഥ |
Read More »
അവിടെയെത്തുമ്പോള്‍ ലോകം അവസാനിക്കുകയാണെന്ന് തോന്നും . മഞ്ഞ് പുതച്ച ശിഖരങ്ങളുള്ള ഒറ്റമരങ്ങള്‍ , അത് കഴിഞ്ഞ് വിജനതയുടെ പരപ്പ്, പിന്നെ പശ്ചാത്തലമായി നിഴല്‍ പോലെ മങ്ങിയ പാറക്കുന്നുകളുടെ നിര. അതിനുമപ്പുറം സ്വര്‍ ഗ്ഗമോ നരകമോ ഉണ്ടാകാമെന്നൊരു കാല്പനിക ചിന്തയ്ക്ക് വഴിയുണ്ട്. ചുരുളഴിഞ്ഞ് നിവരുന്ന റോഡിലൂടെ അവരുടേ കാര്‍ പാഞ്ഞു. മുന്‍ സീറ്റില്‍ ഡ്രൈവറുടെയൊപ്പം ഡോ.ജയന്ത്. സര്‍ ക്കാരാശുപത്രിയിലെ ഡോക്ടറാണ്. കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയയാള്‍ . പിന്നില്‍ വലത് വശത്ത് ഡോ.ഋഷി. കൂട്ടത്തില്‍ പ്രായം കുറഞ്ഞ ഡോക്ടര്‍ [...]
February 18, 2010 | Posted in
കഥ |
Read More »