BoolokamOnline The first Blogpaper in India.

BoolokamOnline The first Blogpaper in India.

Posts tagged as: നിരൂപണം

പാരസ്പര്യത്തിന്‍റെ വാള്‍(നിരൂപണം)

പാരസ്പര്യത്തിന്‍റെ വാള്‍(നിരൂപണം)

ആചാര്യന്‍ എഴുതുന്നു..
കാപ്പിലാന്‍ കവിതകളുടെ പാരസ്പര്യം അത്ഭുതാവഹം ആണ്. ഇന്ന് ഇവിടെ നിരൂപണ വിധേയമാക്കുന്നത് അദ്ദേഹത്തിന്‍റെ കണ്ണന്‍ തവി, ബലൂണ്‍ എന്നീ പുതുകവിതകള്‍. അടുത്തടുത്ത ദിവസങ്ങളില്‍ കവി മനസില്‍ നിന്ന് ഉതിര്‍ന്നു വീണ ഈ രണ്ട് കവിതകളും വായനക്കാരന്‍റെ മനസിലും വായനയിലും ആശയ മേഖലകള്‍
കൊണ്ടൂ വരുന്നു. ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേക്കുള്ള സംക്രമണം വായനയില്‍ തീ കോരിയിടുന്നു.
വളരെ അപ്രതീക്ഷിതമായി കവി രചിച്ച കണ്ണന്‍ തവി എന്ന കവിത ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ വായിച്ച വായനക്കാരനെ ഒരിക്കല്‍ കൂടി [...]

ബൂലോക മൈന

ബൂലോക മൈന

 
 
 
 
 
 
 
 
 
 
ബൂലോകത്തിന്റെ ഒരു മൂലയിലിരുന്ന്
ബൂലോക മൈന കരഞ്ഞു.
ബ്ലാ..ബ്ലാ..ബ്ലാ..ബ്ലോ..ബ്ലോ..ബ്ലോ..
അതുകേട്ട് ബൂലോക കവികള്‍ കനിഞ്ഞു
പലരും കവിതകള്‍ കരഞ്ഞു.
ഉറക്കത്തിലെ പേക്കിനാവുകള്‍ കഥകളായി
ബ്ലോഗുകളില്‍ നിറഞ്ഞു.
എന്തെഴുതണമെന്ന പരക്കം പാച്ചിലില്‍
പലരും പരസ്പരം പഴിചാരി.
അടിയില്‍ കിടന്നവന്‍ കാലുമുകളിലാണെന്നും പറഞ്ഞു.
ഇതൊന്നും ചെയ്യാന്‍ കഴിയാതിരുന്നവര്‍
പടങ്ങളെടുത്ത് പടപടാ പൂശി.
ബ്ലാ..ബ്ലാ..ബ്ലാ..ബ്ലോ..ബ്ലോ..ബ്ലോ‍..
ബൂലോകത്തിന്റെ ഒരു മൂലയിലിരുന്ന്
ബ്ലോഗുമൈന കരഞ്ഞു,
ആ ബൂലോക മൈന കരഞ്ഞു.

കൂഴൂരിന്റെ ഗ്രാഫിറ്റിയും ന്യൂട്ടന്റെ ഗ്രാവിറ്റിയും

കൂഴൂരിന്റെ ഗ്രാഫിറ്റിയും ന്യൂട്ടന്റെ ഗ്രാവിറ്റിയും

രാവിലെ കൂഴൂരിനോട് ഞാന്‍ ചോദിച്ചു  എടോ കൂഴൂരെ എനിക്ക് ഗ്രാഫിറ്റിയെ കുറിച്ച് കുറച്ച് എഴുതണം തനിക്കെന്തെങ്കിലും വിരോധം ഉണ്ടോ എന്ന് . കൂഴൂരിന്റെ മറുപടി വിരോധമൊന്നും ഇല്ല എഴുതുമ്പോള്‍ ചാറ്റില്‍ പറഞ്ഞ കാര്യം കൂടി എഴുതണം .ചാറ്റില്‍ പറഞ്ഞത് മറ്റൊന്നുമല്ല കൂഴൂരിന്റെ ഗ്രാഫിറ്റി എന്ന കവിതയില്‍ ആദ്യ കമെന്റ് തന്നെ ” എന്താ കൂഴൂരെ മൂത്രമൊഴിക്കുകയാണോ ” എന്നൊരു സുഹൃത്ത് ചോദിക്കുന്നതായിട്ടുണ്ട് .അതിനെക്കുറിച്ച് മാത്രമേ ചാറ്റില്‍ പറഞ്ഞുള്ളൂ . മൂത്രമൊഴിക്കുന്നത് ഒരു ചരിത്ര സംഭവമല്ലല്ലോ എന്നാല്‍ കവിതയിലെ [...]

ചുള്ളിക്കാടും സത്യങ്ങളും

ചുള്ളിക്കാടും സത്യങ്ങളും

പ്രത്യേക ലേഖകന്‍
ചുള്ളിക്കാടിന്റെ ബ്ലോഗിലെ രണ്ടാം വരവ് ബൂലോകര്‍ ആത്മാര്‍ത്ഥമായി ആഘോഷിക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ ബ്ലോഗിന് അനേകം വായനക്കാരുണ്ട്.  മലയാളത്തിന്റെ ഈ പ്രിയ കവി എല്ലാ ബ്ലോഗറന്മാരുടെയും കമന്റുകള്‍ക്ക് മറുപടിയും പറയുന്നതിനാല്‍ എല്ലാവരും തികച്ചും സന്തുഷ്ടരാണ്. എന്നാല്‍ ഒന്നു രണ്ടു കാര്യം ഇവിടെ വിനയപൂര്‍വ്വം കുറിച്ചു കൊള്ളട്ടെ.
ആദ്യമായി പറയാനുള്ളത് ഇതാണ്. ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ തികഞ്ഞ ആരാധനയോടെ വായിച്ചിരുന്നതും വായിച്ചു കൊണ്ടിരിക്കുന്നതുമാണ് ചുള്ളിക്കാടിന്റെ കവിതകള്‍. ലോകത്തില്‍ ഒരു സാഹിത്യകാരനും കവിയും എന്നും എഴുതിയിട്ടില്ല. ജീവിതത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളില്‍ പലര്‍ക്കും എഴുത്തില്‍ നിന്നും വിട്ടു [...]

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

കുഴൂര്‍ വിത്സണ്‍;തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍

കവി കുഴൂര്‍ വിത്സനുമായി വര്‍ത്തമാനം
1.എത്ര നാളായി കവിത എഴുതുന്നു? ആദ്യമായി ശ്രദ്ധിക്കപ്പെട്ട കവിത?
 
 
പ്രായം മുപ്പത്തിനാലാകുന്നു . അമ്മയുടെ ഓര്‍മ്മ പ്രകാരം ചിങ്ങത്തിലാണ്  ഞാനുണ്ടായത്. ഇത് എനിക്ക് പിറന്നാള്‍ കാലം കൂടിയാണ് . കഴിഞ്ഞ ഇരുപതു  വര്‍ഷമായി കവിത എന്റെ കൂടെയുണ്ട്. അല്ലെങ്കില്‍ ഞാന്‍ കവിതയുടെ കൂടെ. ഇതിനിടയില്‍ കവിതയുമായി കുറെ കൂടിയാടി.  കവിതയുടെ കൂടെ കെട്ടിമറിഞ്ഞു. അതിന്റെ കൂടെ ചിരിച്ചു. കരച്ചിലായിരുന്നു കൂ‍ടുതലെന്ന് വിഷ്ണുമാഷെ പോലെയുള്ളവര്‍. ഇടയ്ക്ക് പിണങ്ങി. അടിച്ച് പിരിഞ്ഞു. പിന്നെയും പിന്നാലെ കൂടി. ചിലപ്പോള്‍ [...]

കുഴൂര്‍ മനസ്സുതുറക്കുന്നു.

മലയാളത്തിലെ യുവ കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ് നമ്മുടെ പ്രിയങ്കരനായ ശ്രീ. കുഴൂര്‍ വിത്സണ്‍. ഒരു കവിയായി മാത്രമല്ല അദ്ദേഹം നമ്മുടെ മുന്നില്‍ എത്താറുള്ളത്. മികച്ച ഒരു വാര്‍ത്താ അവതാരകനായും നിങ്ങള്‍ അദ്ദേഹത്തെ ടെലിവിഷന്‍-റേഡിയോ മാധ്യമങ്ങളിലൂടെ ദിനവും അറിയുന്നു.
ബൂലോകം ഓണ്‍ലൈനില്‍ നിങ്ങളോട് അടുത്തതായി സംസാരിക്കുന്നത് ഈ ബഹുമുഖ പ്രതിഭയാണ്. നിരവധി പുരസ്കാരങ്ങള്‍ ഇതിനകം തന്നെ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
 
“ഉറക്കം ഒരു കന്യാസ്ത്രീ” (ഖനി ബുക്സ്), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -” ഇ” (പാപ്പിയോണ്‍), “വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം” [...]

Advertisement

Photo Gallery

Blog Promotion By
INFUTION
Log in / Advanced NewsPaper by Gabfire Themes